Health

അൽക യാഗ്നിക്ക് കേള്‍വി നഷ്ടമായി, എന്താണ് സെൻസറിനറൽ ശ്രവണനഷ്ടം? ഹെഡ്സെറ്റ് ഉപയോഗിക്കന്നവര്‍ സൂക്ഷിക്കുക

ബോളിവുഡിന്റെ പ്രിയപ്പെട്ട പിന്നണി ഗായിക അൽക യാഗ്നികിന് കഴിഞ്ഞ ദിവസം ഒരു അപൂർവ സെൻസറി ന്യൂറൽ നാഡി കേൾവിക്കുറവ് കണ്ടെത്തിയിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെയാണ് താരം ഈ വിവരം ആരാധകരെ അറിയിച്ചത്. “ഒരു വൈറൽ ആക്രമണം മൂലമുള്ള ഒരു അപൂർവ സെൻസറി ന്യൂറൽ അസുഖംമൂലം കേൾവി നഷ്ടമായതായി എന്റെ ഡോക്‌ര്‍മാര്‍ കണ്ടെത്തി… പെട്ടെന്നുള്ള ഈ വലിയ തിരിച്ചടി എന്നെ പൂർണ്ണമായും തളര്‍ത്തി. അതിനോട് പൊരുത്തപ്പെടാൻ ഞാൻ ശ്രമിക്കുമ്പോൾ ദയവായി എന്നെ നിങ്ങളുടെ പ്രാർത്ഥനയിൽ ഉള്‍പ്പെടുത്തുക’’ അൽക യാഗ്നിക് Read More…

Health

ദാഹിച്ചു വലഞ്ഞിരിക്കുമ്പോള്‍ ഈ പാനീയങ്ങള്‍ ഒരിയ്ക്കലും കുടിയ്ക്കരുതേ…

ശരീരത്തില്‍ ജലാംശം കുറയുന്ന അവസ്ഥയാണ് നിര്‍ജലീകരണം അഥവാ ഡീഹൈഡ്രേഷന്‍. നിര്‍ജലീകരണം മൂലം ശരീരത്തിന് ആരോഗ്യം തന്നെ നഷ്ടപ്പെട്ടേക്കാം. ശരീരത്തിലേക്കെത്തുന്നതിലും കൂടിയ അളവില്‍ ജലം ശരീരത്തില്‍ നിന്നു നഷ്ടമാകുന്ന അവസ്ഥയാണ് നിര്‍ജലീകരണം. ജലാംശവും മറ്റു ദ്രാവകങ്ങളും വേണ്ട വിധത്തില്‍ ശരീരത്തിന് ലഭിച്ചില്ലെങ്കില്‍ സാധാരണഗതിയിലുള്ള പ്രവര്‍ത്തനം തകരാറിലാകും. നിര്‍ജലീകരണം ഉണ്ടാകാതെയിരിയ്ക്കാന്‍ ധാരാളം വെള്ളം കുടിയ്ക്കുകയാണ് വേണ്ടത്. എന്നാല്‍ ജലാംശം നഷ്ടമാകുമ്പോള്‍ കുടിക്കാന്‍ പാടില്ലാത്ത ചില പാനീയങ്ങളുമുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം…

Fitness

നൃത്തം ചെയ്യാന്‍ ഇഷ്ടമാണോ ? വെറുതെ വേണ്ട, നേടാം ശരീരത്തിന് ഈ ആരോഗ്യ ഗുണങ്ങള്‍

ആഴ്ചയില്‍ ഒരു മണിക്കൂറെങ്കിലും ഡാന്‍സ് ചെയ്യുന്നത് ബുദ്ധിശക്തിയും ഓര്‍മശക്തിയും കൂട്ടും. ഓര്‍മക്കുറവുള്ളവര്‍ക്ക് നൃത്തം ഏറെ നല്ലതാണ്. ഏത് പ്രായക്കാര്‍ക്കും നൃത്തം ചെയ്യാന്‍ സാധിയ്ക്കും. നൃത്തത്തെ ഒരു വ്യായാമമായി പോലും കണക്കാക്കാന്‍ സാധിയ്ക്കും. നൃത്തം ചെയ്യാന്‍ തയ്യാറാണെങ്കില്‍ എണ്ണമറ്റ ശാരീരിക, മാനസിക, വൈകാരിക ആരോഗ്യ ഗുണങ്ങള്‍ ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കും. നൃത്തം ചെയ്യുന്നത് മൂലം ശരീരത്തിന് ലഭിയ്ക്കുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം…..

Health

ഇന്ത്യയിൽ നോണ്‍- വെജ് ഭക്ഷണം കഴിക്കുന്നവരില്‍ കേരളം മുന്നിലെന്ന് സർവേ

2022-23 ലെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം ജൂൺ 7 ന് പുറത്തിറക്കിയ സർവേ പ്രകാരം ഗ്രാമങ്ങളിലും നഗരങ്ങളിലും മുട്ട, മത്സ്യം, മാംസം എന്നിവയുൾപ്പെടെയുള്ള നോൺ-വെജിറ്റേറിയൻ ഭക്ഷണ ഉപഭോഗത്തിൽ കേരളം ഒന്നാമത്. ഗാർഹിക ഉപഭോഗച്ചെലവ് കാണിക്കുന്നത് കേരളത്തിലെ ഗ്രാമങ്ങളിലെ ജനങ്ങൾ അവരുടെ ഭക്ഷണച്ചെലവിന്റെ 23.5 ശതമാനം നോൺ-വെജിറ്റേറിയൻ ഇനങ്ങൾക്കായി നീക്കിവെക്കുമ്പോൾ നഗരവാസികൾ 19.8 ശതമാനം ചെലവഴിക്കുന്നു, ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. നോൺ-വെജിറ്റേറിയൻ ഭക്ഷണ ഉപഭോഗത്തിൽ കേരളത്തിന് പിന്നിൽ രണ്ടാം സ്ഥാനത്തുള്ള അസമിലെ ഗ്രാമവാസികള്‍ Read More…

Health

കുടിയന്‍മാര്‍ക്ക് അല്‍പ്പം സന്തോഷിക്കാം.. മദ്യത്തിന്റെ ദൂഷ്യവശങ്ങള്‍ കുറയ്ക്കാനുള്ള പ്രോട്ടീന്‍ ജെല്‍ കണ്ടെത്തി

മദ്യപാനത്തിന് സുരക്ഷിതമായ ഒരു അളവ് എന്നൊന്ന് ഇല്ല. അമിത മദ്യപാനം കരള്‍ രോഗത്തിലേക്ക് നയിച്ചേക്കാം. ഇതിന് പുറമേ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ ട്രാക്ടിന്റെ നീര്‍ക്കെട്ടിലേക്കും അര്‍ബുദത്തിലേക്കും വരെ വഴിവെക്കും. ഈ രോഗത്തിന് പിടിയിലായി മരണപ്പെടുന്നവരുടെ എണ്ണവും കുറവല്ല. ഇപ്പോളിതാ മദ്യത്തിന്റെ ദൂഷ്യവശങ്ങളെ ലഘുകരിക്കുന്ന പ്രോട്ടീന്‍ അധിഷ്ഠിത ജെല്‍ കണ്ടെത്തിയിരിക്കുകയാണ് ഇടിഎച്ച് സൂറിച്ചിലുള്ള ഒരു കൂട്ടം ഗവേഷകര്‍. രക്തപ്രാവാഹത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് മദ്യത്തെ വളരെ വേഗം അസറ്റിക് ആസിഡായി മാറ്റാനായി സഹായിക്കുന്നതാണ് ജെല്‍. ഇത് എലികളില്‍വിജയകരമായി പരീക്ഷിച്ചതായി നേച്ചര്‍ നാനോടെക്‌നോളജി ജേണലില്‍ Read More…

Health

കാന്‍സര്‍ പടര്‍ത്തുന്ന ജീനിന്റെ ഉറവിടം വാല്‍സെയിലെ ഒരു കുടുംബമെന്ന് കണ്ടെത്തി ശാസ്ത്രജ്ഞര്‍

കാന്‍സര്‍ പടര്‍ത്തുന്ന ജീനിന്റെ ഉറവിടം കണ്ടെത്തി ശാസ്ത്രജ്ഞന്മാര്‍. സ്തനാര്‍ബുദം, അണ്ഡാശയം, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഒരു തെറ്റായ ജീന്‍ 18-ാം നൂറ്റാണ്ടിലെ വടക്കന്‍ ദ്വീപുകളിലെ ഒരു കുടുംബത്തില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.1700-കളുടെ മധ്യത്തിനുമുമ്പ് ഷെറ്റ്ലാന്‍ഡ് മെയിന്‍ലാന്‍ഡിന് കിഴക്ക് വാല്‍സെയില്‍ താമസിച്ചിരുന്ന ഒരു കുടുംബത്തില്‍ നിന്നാണ് ഡിഎന്‍എ വിഭാഗം ഉണ്ടായതെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ജിം വില്‍സന്റെ നേതൃത്വത്തിലുള്ള ഗവേഷണം, വൈക്കിംഗ് ജീന്‍സില്‍ നിന്നുള്ള ജനിതക ഡാറ്റ ഉപയോഗിച്ചായിരുന്നു കണ്ടെത്തല്‍ നടത്തിയത്. ഇത് ഓര്‍ക്നി, Read More…

Health

ആരോഗ്യമുള്ളവര്‍ മീന്‍ ഗുളിക കഴിക്കുന്നത് അപകടം; ഹൃദ്രോഗ സാദ്ധ്യത

ആരോഗ്യം കാത്തുസൂക്ഷിക്കാനായി കഷ്ടപ്പെടുന്നവരാണ് അധികവും. അതിനായി പല വഴികളും നമ്മള്‍ ശ്രമിക്കാറുമുണ്ട്. സാല്‍മണ്‍, മത്തി, ട്രൗട്ട് പോലുള്ള മീനുകളില്‍ നിന്നുണ്ടാക്കുന്ന മീന്‍ ഗുളികകള്‍ ഒരു ആരോഗ്യ സപ്ലിമെന്റായി ഉപയോഗിക്കപ്പെടാറുണ്ട്. ഇവയ്ക്ക് ശരീരത്തിലുള്ള നീര്‍ക്കെട്ട് അകറ്റാനുള്ള കഴിവുള്ളതിനാല്‍ ഹൃദ്രോഗം , രക്തസമ്മര്‍ദ്ദം, അസാധാരണമായ ലിപിഡ് തോത്, ആമവാതം പോലുള്ള രോഗമുള്ളവര്‍ക്കായി ഡോക്ടറുമാര്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ആരോഗ്യമുള്ളവര്‍ ഇത് കഴിക്കുന്നത് പക്ഷാഘാതം പോലുള്ള രോഗങ്ങളെ വിളിച്ച് വരുത്തുന്നതിന് കാരണമാകാറുണ്ട്. ആരോഗ്യമുള്ളവർ ഇത് കഴിക്കുന്നതിലൂടെ ഫാറ്റി ആസിഡുകളുടെ സന്തുലനം തെറ്റുന്നതാകാം ഹൃദ്രോഹം Read More…

Health

ഹൃദ്രോഗം, പ്രമേഹം, സ്ട്രോക്ക്; റോഡരികിലാണോ താമസം, ട്രാഫിക് ശബ്ദം നിങ്ങളെ വലിയ രോഗിയാക്കാം !

ഹൃദയസംബന്ധമായ രോഗങ്ങളുടെ അപകടസാധ്യത വര്‍ധിപ്പിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള പല പഠനങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇപ്പോള്‍ ഗൗരവകരമായ പുതിയൊരു പഠനമാണ് ശ്രദ്ധേയമാകുന്നത്. ട്രാഫിക് ശബ്ദത്തിന്റെ തോതിലുണ്ടാകുന്ന വര്‍ധന ഹൃദയാഘാതത്തിന്റെയും പ്രമേഹത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യത വര്‍ധിപ്പിക്കുമെന്നാണ് ഏറ്റവും പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നത്. ജര്‍മ്മനിയിലെ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്റര്‍ മെയിന്‍സിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഹൃദയസംബന്ധമായ രോഗങ്ങളുടെ അപകടസാധ്യത വര്‍ധിപ്പിക്കുന്ന ഘടകമായി ശബ്ദമലിനീകരണത്തെയും പരിഗണിക്കണമെന്നും സര്‍ക്കുലേഷന്‍ റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റോഡിലെ ട്രാഫിക്കിന്റെ ശബ്ദത്തിലുണ്ടാകുന്ന ഓരോ Read More…

Health

പന്ത്രണ്ട് വയസിന് മുന്‍പുള്ള ആര്‍ത്തവം; ഗുണങ്ങളുണ്ടെന്ന് ശ്രദ്ധേയമായ പുതിയ പഠനം

ആര്‍ത്തവം സ്ത്രീകളിലെ സ്വഭാവിക ജൈവിക പ്രക്രിയയാണ്. ആര്‍ത്തവത്തെ കുറിച്ചുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. ഒരു സ്ത്രീയുടെ ആദ്യ ആര്‍ത്തവത്തിന്റെയും ആര്‍ത്തവവിരാമത്തിന്റെയും പ്രായം അവര്‍ക്ക് മറവിരോഗം ഉണ്ടാകാനുള്ള സാധ്യതയെ നിര്‍ണ്ണയിക്കുമെന്നാണ് പഠനങ്ങളില്‍ പറയുന്നത്. അമേരിക്കന്‍ ജേണല്‍ ഓഫ് ജെറിയാട്രിക് സൈക്യാട്രിയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 12 വയസ്സോ അതിനു മുന്‍പോ തന്നെ ആദ്യ ആര്‍ത്തവം നടന്നവര്‍ക്കും വൈകി ആര്‍ത്തവവിരാമം സംഭവിച്ചവര്‍ക്കും മറവിരോഗ സാധ്യത കുറവാണെന്നാണ് പഠനത്തില്‍ പറയുന്നത്. 15 വയസ്സോ അതിന് ശേഷമോ ആദ്യ ആര്‍ത്തവം നടന്നവര്‍ക്ക് Read More…