Health

നിങ്ങള്‍ വെള്ളം കുടിക്കുന്നത് ഇങ്ങനെയാണോ..? അത് ശരീരത്തിന് ദോഷം ചെയ്യും

നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണം പോലെയാണ് നമ്മുടെ ആരോഗ്യവും. നല്ല ഭക്ഷണരീതികളിലൂടെയാണ് ആരോഗ്യവും മെച്ചപ്പെടുന്നത്. ഭക്ഷണം കഴിയ്ക്കുന്നത് പോലെ ഭക്ഷണ ശീലങ്ങളിലും ശ്രദ്ധ പുലര്‍ത്തണം. ആഹാരക്രമത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. നല്ല ആഹാരം കഴിയ്ക്കുന്നതോടൊപ്പം തന്നെ ധാരാളം വെള്ളവും കുടിയ്ക്കണം. വെള്ളം കുടിയ്ക്കുന്നതിനും ചില ചിട്ടകള്‍ ഉണ്ട്. നമ്മള്‍ ദിവസേന മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം എന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. വെള്ളം തെറ്റായ രീതിയിലോ അമിതമായോ കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. നിങ്ങളുടെ ശരീരത്തിന്റെ തരം, ഭക്ഷണക്രമം, പ്രവര്‍ത്തന Read More…

Fitness

ശരീരസൗന്ദര്യം സൂര്യയ്ക്ക് പ്രധാനം; തമിഴ്‌സൂപ്പര്‍താരത്തിന് പ്രചോദനം ഈ മലയാളിതാരം

സിനിമയ്ക്ക് വേണ്ടിയുള്ള നടന്‍ സൂര്യയുടെ സമര്‍പ്പണം അങ്ങാടിപ്പാട്ടാണ്. സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച് തന്റെ ശരീരസൗന്ദര്യം നടന്‍ കൂട്ടുകയും കുറയ്ക്കുകയും ചെയ്യും. 47-ാം വയസ്സിലും യുവത്വം കാത്തുസൂക്ഷിക്കുകയും ആരാധകരെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന നടന്റെ രീതികള്‍ക്ക് പ്രചോദനം മലയാളത്തിലെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ഒരു നടനാണ്. സൂര്യ ദിവസവും രണ്ട് മണിക്കൂര്‍ വ്യായാമം ചെയ്യുന്നു, പ്രഭാതഭക്ഷണം നന്നായി കഴിക്കുന്നു, ഉച്ചയ്ക്ക് കോഴിയിറച്ചിയും ചോറും കഴിക്കുന്നു, ശരീരഭാരം കൂടാതിരിക്കാന്‍ പഴങ്ങള്‍ കഴിക്കുന്നു. സൂര്യയ്ക്ക് ഒരു വ്യക്തിഗത പരിശീലകനുണ്ട്, ശരീരഭാരം കൂട്ടാനും കുറയ്ക്കാനും സൂര്യ Read More…

Health

പനിയും കഫക്കെട്ടും വരുമ്പോള്‍ ഇക്കാര്യം ചെയ്യാന്‍ ശ്രദ്ധിയ്ക്കാം

ഏത് കാലാവസ്ഥയിലും വരുന്ന അസുഖങ്ങളില്‍ ഒന്നാണ് പനിയും കഫക്കെട്ടും. വേനല്‍ക്കാലത്ത് തലയില്‍ വിയര്‍പ്പിരുന്ന് നീര് ഇറങ്ങിയും കഫക്കെട്ട് വരുന്നതും പനി വരുന്നതും പതിവാണ്. ഇത് വരാതിരിക്കാന്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതുപോലെ, തല നനച്ചതിന് ശേഷം ഉടനെ വെയിലത്ത് ഇറങ്ങുന്നത് നീര്‍ക്കെട്ട് വരുന്നതിന് കാരണമാകുന്നു. തണുപ്പ് കൂടുംതോറും പലര്‍ക്കും അസുഖങ്ങളും വരും. ഇത്തരം അസുഖം വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മനസിലാക്കാം… ആവിപിടിക്കുക – പനിയും കഫക്കെട്ടും വേഗത്തില്‍ മാറ്റിയെടുക്കാന്‍ സഹായിക്കുന്ന ഒന്നാണ് ആവിപിടിക്കുക Read More…

Health

ഭൂമിയുടെ താപനില ഉയരുന്നത് മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരുടെ മരണ നിരക്ക് വർധിപ്പിക്കും

കാലാവസ്ഥാ വ്യതിയാനം നിരവധി ശാരീരിക പ്രശ്‌നങ്ങളാണ് സൃഷ്ടിയ്ക്കുന്നത്. ഭൂമിയുടെ ഉയരുന്ന താപനില മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരെ ബാധിയ്ക്കുന്നതിനെ കുറിച്ചുള്ള പഠനമാണ് ശ്രദ്ധേയമാകുന്നത്. കാനഡയില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നത്, മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരുടെ മരണ നിരക്ക് വര്‍ധിപ്പിക്കാന്‍ ഭൂമിയുടെ ഉയരുന്ന താപനില കാരണമാകുമെന്നാണ്. ഉയര്‍ന്ന താപനില വരുമ്പോള്‍ മാനസികാരോഗ്യ പ്രശ്‌നമുള്ളവരുടെ കാര്യത്തില്‍ പ്രത്യേക പരിചരണവും ശ്രദ്ധയും ആവശ്യമാണെന്നു റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഉയരുന്ന താപനില ആത്മഹത്യ പ്രവണതകള്‍ വര്‍ധിപ്പിക്കുന്നതായി ചില മുന്‍ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. 2021 ജൂണില്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ Read More…

Fitness

ജോലിയ്ക്കിടെ ക്ഷീണം ഇല്ലാതാക്കി ഉന്മേഷം നല്‍കും; ഈ നാടന്‍ പാനീയങ്ങള്‍ കുടിയ്ക്കാം

നീണ്ട യാത്ര കഴിയുമ്പോഴോ, ദീര്‍ഘനേരം ജോലി ചെയ്യുമ്പോഴോ ഒക്കെ നമ്മളെ ക്ഷീണവും തളര്‍ച്ചയുമൊക്കെ ബാധിയ്ക്കാറുണ്ട്. അപ്പോള്‍ പലരും സോഫ്റ്റ് ഡ്രിങ്കുകളാണ് കുടിയ്ക്കാറുള്ളത്. എന്നാല്‍ ഇതിനേക്കാളൊക്കെ ഗുണം നമ്മുടെ നാടന്‍ പാനീയങ്ങള്‍ക്ക് ശരീരത്തിന് നല്‍കാന്‍ സാധിയ്ക്കും. ക്ഷീണം ഇല്ലാതാക്കി ഉന്മേഷം പകരുകയും അതോടൊപ്പം തന്നെ ശരീരത്തിന് ഗുണവും നല്‍കുന്ന ചില നാടന്‍ പാനീയങ്ങളെ കുറിച്ച് മനസിലാക്കാം… സംഭാരം – ക്ഷീണം അകറ്റാന്‍ സഹായിക്കുന്ന ഏറ്റവും നല്ല ഡ്രിങ്കാണ് സംഭാരം. സംഭാരത്തില്‍ അടങ്ങിയിരിക്കുന്ന ഇലക്ട്രോലൈറ്റ്സ് ശരീരത്തില്‍ നിന്നും നഷ്ടപ്പെട്ട ഊര്‍ജത്തെ Read More…

Health

പ്രായമായവരിലെ മങ്ങുന്ന ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സംതൃപ്തികരമായ ലൈംഗിക ബന്ധത്തിന് സാധിയ്ക്കുമെന്ന് പഠനം

മറവിരോഗം ബാധിക്കുന്ന പ്രായമായവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. മങ്ങുന്ന ഓര്‍മശക്തി ഒരു പരിധി വരെ തടയാനും പ്രായമായവരിലെ ധാരണാശേഷി മെച്ചപ്പെടുത്താനും സംതൃപ്തികരമായ ലൈംഗിക ബന്ധം സഹായകമാണെന്നാണ് പുതിയ പഠനം പറയുന്നത്. ടെക്സാസ് എ ആന്‍ഡ് എം സര്‍വകലാശാലയിലെ സോഷ്യല്‍ സയന്‍സസ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഷാനോണ്‍ ഷെന്നിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. 1683 പേരില്‍ നടത്തിയ പഠനത്തില്‍ 75 മുതല്‍ 90 വരെ പ്രായമുള്ള പുരുഷന്മാരില്‍ ആഴ്ചയില്‍ ഒന്നോ അതിലധികമോ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ലൈംഗിക Read More…

Health

അന്തരീക്ഷമലിനീകരണം പ്രമേഹത്തിന് കാരണമാകും: പുതിയ വെളിപ്പെടുത്തല്‍

ദിവസവും നേരിട്ടും അല്ലാതെയും അന്തരീക്ഷമലിനീകരണം നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട് എന്ന് വിവിധ പഠനങ്ങളില്‍ വ്യക്തമാക്കുന്നു. അന്തരീക്ഷമലിനീകരണം ശ്വാസകോശ, ഹൃദയാഘാതത്തെക്കൂടാതെ പ്രമേഹത്തിനും ഇടയാക്കുന്നുവെന്നാണ് പുതിയ പഠനം. ഇന്ത്യയിലും ലോകമെമ്പാടും തന്നെ പ്രമേഹരോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ജീവിതശൈലി, ജനിതക ഘടകങ്ങള്‍ കൂടാതെ പരിസ്ഥിതി ഘടകങ്ങളും നമ്മുടെ ആരോഗ്യത്തെ സ്വാധിനിക്കുന്നുണ്ട്. ഇന്ത്യയില്‍ വീട്ടുമാറാത്ത രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായുള്ള പുതിയ പഠനമനുസരിച്ച് അന്തരീക്ഷത്തില്‍ നിന്ന് നമ്മള്‍ ശ്വസിക്കുന്ന പി.എം 2.5 കണികകള്‍ മുടിയിഴകളേക്കാള്‍ 30 മടങ്ങ് കനം കുറഞ്ഞവായാണ്. ഇവ രക്തത്തില്‍ പ്രവേശിച്ചാല്‍ Read More…

Health

വായു മലിനീകരണം ഹൃദയാഘാതത്തിന് കാരണമാകുമോ? ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ട്

ഡല്‍ഹിയിലെ വായുമലിനീകരണമാണ് ഇന്ന് രാജ്യം മുഴുവന്‍ ചര്‍ച്ച. ഇത് വിവധതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. തൊണ്ട വേദന, കണ്ണിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, വരണ്ട ചര്‍മ്മം, തുടങ്ങിയ അസ്വസ്ഥതകള്‍ ആളുകള്‍ക്ക് ഉണ്ടാകുന്നു. മലീനകരണം ഹൃദയത്തിന് ദീര്‍ഘകാല ഹ്രസ്വകാല പ്രത്യേഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഹൃദയസംബന്ധമായ രോഗങ്ങള്‍, പക്ഷാഘാതം, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയിലേയ്ക്ക് നയിച്ചേക്കാം. നൈഡ്രജന്‍ മോണോക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവയുടെ ഹ്രസവകാല സമ്പര്‍ക്കം പോലും കൊറോണറി സിഡ്രോമിന് കാരണമാകാം. നവരാത്രികാലത്തെ ഗാര്‍ബ ഇവന്റുകളില്‍ Read More…

Fitness

ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന ജിം ട്രെയിനര്‍, ഹൃത്വിക്കിന്റെയും ജോണ്‍ ഏബ്രഹാമിന്റെയും ശരീരസൗന്ദര്യ‘രഹസ്യം’

ഹൃത്വിക് റോഷന്‍, രണ്‍വീര്‍ സിംഗ്, ജോണ്‍ എബ്രഹാം, മഹേഷ് ബാബു തുടങ്ങിയ ഇന്ത്യന്‍ സിനിമയിലെ അനേകം സെലിബ്രിറ്റികളുടെ ശരീരസൗന്ദര്യം ആരാധകര്‍ക്കിടയില്‍ സംസാരവിഷയമാണ്. ഒരു തലമുറയെ ഫിറ്റ്‌നസ് ട്രെയിനിംഗിലേക്ക് ആകര്‍ഷിക്കാനും ഇത് കാരണമായിട്ടുണ്ട്. എന്നാല്‍ വടിവൊത്ത വയറുകളും കൈകളിലെ മസിലുകളും നന്നായി ടോണ്‍ ചെയ്ത ശരീരവും പ്രകടിപ്പിച്ച് അവര്‍ ആരാധകരെ നേടുമ്പോള്‍ , അവരുടെ ആകര്‍ഷണീയമായ ശരീരഘടനയ്ക്ക് പിന്നിലെ ഈ ഉരുക്കു മനുഷ്യനെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. ജിം ട്രെയിനര്‍ ക്രിസ് ഗെതിനാണ് ഇവരുടെയെല്ലാം ശരീരസൗന്ദര്യത്തിന് പിന്നില്‍. മികച്ച കായികപരിശീലകനായ Read More…