ശരീരഭാരം എങ്ങനെയും കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. വ്യായാമവും അതോടൊപ്പം കീറ്റോ ഡയറ്റ്, മെഡിറ്ററേനിയന്‍ ഡയറ്റ്, ജിഎം ഡയറ്റ്, ഹൈ പ്രോട്ടീന്‍ ഡയറ്റ്, ലോ കാലറി ഡയറ്റ് എന്നിങ്ങനെ ഡയറ്റ് പ്ലാനുകളുമായി പല അഗ്‌നിപരീക്ഷകള്‍ കടക്കുന്നവരുണ്ട്. എന്നാല്‍ പല ഡയറ്റ് പ്ലാനുകള്‍ പരീക്ഷിച്ചിട്ടും വിജയിക്കാത്തവരും ഇല്ലാതില്ല. എന്നാല്‍ വളരെ എളുപ്പത്തില്‍ തന്നെ ശരീരഭാരം കുറയ്ക്കാം. അതിനുള്ള വിദ്യകള്‍ നമ്മുടെ സ്വന്തം അടുക്കളയില്‍ തന്നെയുണ്ട്. കറുവപ്പട്ടയും തേനുമാണ് ഈ അമൂല്യമായ വസ്തുക്കള്‍. ഒരു ടേബിള്‍സ്പൂണ്‍ കറുവപ്പട്ട പൗഡര്‍ അരസ്പൂണ്‍ തേനുമായി Read More…
ഭക്ഷണം കഴിക്കേണ്ടത് വര്‍ക്ക്ഔട്ടിന് മുമ്പോ അതോ ശേഷമോ? കണ്‍ഫ്യൂഷനാണോ!
ആരോഗ്യകാര്യങ്ങളില്‍ ആകുലരാകുന്നവരാണ് ഭൂരിഭാഗം വരുന്ന മലയാളികളും. എല്ലാദിവസവും ജിമ്മില്‍ പോയി വര്‍ക്ഔട്ട് ചെയ്യുന്നവര്‍ ഉണ്ടാകുന്ന ഒരു സംശയമുണ്ട്. വര്‍ക്ക്ഔട്ട് വെറുംവയറ്റില്‍ ചെയ്യണോ എന്ന്. വര്‍ക്ഔട്ടിന് മുന്‍പോ ശേഷമോ ഭക്ഷണം കഴിക്കുന്നതിന് അതിന്റേതായ ഗുണങ്ങളുണ്ട്. ഇതിന്റെ സമയവും ഉള്ളടക്കവും നിങ്ങളുടെ വര്‍ക്ക്ഔട്ടിലെ പ്രകടനത്തിനെ ബാധിക്കും. സെലിബ്രൈറ്റികള്‍ പലവരും വര്‍ക്ക്ഔട്ട് തുടങ്ങുന്നതിന് മുന്‍പ് പ്രോട്ടീന്‍ ഷേയ്ക്കോ പ്രോട്ടീന്‍ ബാറോ സ്മൂത്തിയോ ഒക്കെ കഴിക്കാറുണ്ട്. വ്യായാമത്തിനായി ഊര്‍ജ്ജം ലഭിക്കാനും പേശികളുടെ ഘനം നഷ്ടപ്പെടാതിരിക്കാനുമാണ് രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാനുമാണ് പ്രീ വര്‍ക്ഔട്ട് Read More…
ചൂടുവെള്ളം കുടിച്ചും തടിയും വയറുമെല്ലാം കുറയ്ക്കാം
ശരീരഭാരം ഇന്ന് പലര്‍ക്കും ഒരു വില്ലനാണ്. ആരോഗ്യത്തിന് ഏറെ ദോഷങ്ങള്‍ നല്‍കുന്ന ഒന്നാണ് അമിത വണ്ണം. അമിത ഭക്ഷണവും മോശം ഭക്ഷണ ശീലങ്ങളും, വ്യായാമക്കുറവ്, സ്‌ട്രെസ് തുടങ്ങിയ പല കാരണങ്ങളും ശരീരഭാരം കൂട്ടാറുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഡയറ്റും വ്യായാമവും എല്ലാം ഇതില്‍ പെടുന്നവയാണ്. തടി കുറയ്ക്കാന്‍ പ്രധാനപ്പെട്ട ഒന്നാണ് വെള്ളം. വെളളം കുടിയ്ക്കുന്നത് പല തരത്തിലും ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. ശരീരത്തിലെ കൊഴുപ്പിനെ പുറന്തള്ളാനുള്ള നല്ലൊരു വഴിയാണ് വെള്ളം കുടിയ്ക്കുന്നത്. Read More…
ഉലോങ് ചായ കുടിക്കൂ… ഉറങ്ങുമ്പോള്‍പോലും ശരീരത്തിലെ കൊഴുപ്പ് കത്തിച്ച് കളയും
ശരീരഭാരം ഇന്ന് പലര്‍ക്കും ഒരു വില്ലനാണ്. ആരോഗ്യത്തിന് ഏറെ ദോഷങ്ങള്‍ നല്‍കുന്ന ഒന്നാണ് അമിത വണ്ണം. അമിത ഭക്ഷണവും മോശം ഭക്ഷണ ശീലങ്ങളും, വ്യായാമക്കുറവ്, സ്‌ട്രെസ് തുടങ്ങിയ പല കാരണങ്ങളും ശരീരഭാരം കൂട്ടാറുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഡയറ്റും വ്യായാമവും എല്ലാം ഇതില്‍ പെടുന്നവയാണ്. എന്നാല്‍ മിക്കവര്‍ക്കും താല്പര്യം എളുപ്പത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ തന്നെയാണ്. വളരെ എളുപ്പത്തില്‍ ശരീരഭാരം കുറയ്ക്കാനുള്ള ഒരു വിദ്യയാണ് ജപ്പാനിലെ സുക്കുബ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരിയ്ക്കുന്നത്. ദിവസവും രണ്ട് കപ്പ് Read More…
ഫിറ്റ്നസ് നോക്കുന്നവരാണോ നിങ്ങള്‍ ? ഈ ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം
ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഫിറ്റ്നസ് നിലനിര്‍ത്താന്‍ വ്യായാമവും ആരോഗ്യകരമായ ഭക്ഷണവും ഉണ്ടാകണം. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഡെസര്‍ട്ടുകളുമൊക്കെ മാറ്റി നിര്‍ത്തണം. ആരോഗ്യകരമാണെന്നു കരുതുന്ന പലതും അത്ര നല്ലതല്ലെന്നതാണ് സത്യം. ഫിറ്റ്നസ് നോക്കുന്നവര്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം….
പനിയും ജലദോഷമുള്ളപ്പോള്‍ വര്‍ക്ക് ഔട്ട് ചെയ്യാമോ? അസുഖം കൂടുമോ?, ആശയക്കുഴപ്പം വേണ്ട
പനിയും ജലദോഷവും പോലുള്ള അസ്വസ്ഥതകള്‍ എപ്പോള്‍ വേണമെങ്കിലും പിടിപെടാവുന്നതാണ്. എന്നാല്‍ പലരും ഇതിനെ നിസാരവല്‍ക്കരിക്കുന്നതും പതിവാണ്. എന്നാല്‍ ചിലപ്പോള്‍ രോഗം തീവ്രമായി ശ്വാസകോശത്തിനെയും മറ്റ് അവയവങ്ങളെയും ബാധിച്ചേക്കാം. എന്നാല്‍ ഇത്തരം രോഗം അനുഭവിക്കുമ്പോള്‍ വര്‍ക്ക്ഔട്ട് ചെയ്യാമോയെന്ന് പലവര്‍ക്കും ആശയകുഴപ്പമാകാറുണ്ട്. പനി വരുമ്പോള്‍ ശരീരത്തിന് വിശ്രമം നല്‍കാനാണ് പല ഡോക്ടറും നിര്‍ദേശിക്കുന്നത്. ഈ സമയത്ത് വ്യായാമം ചെയ്യുന്നത് പ്രതിരോധ സംവിധാനത്തിന് അധികം സമ്മര്‍ദ്ദമുണ്ടാക്കി പനിയുടെ ദൈര്‍ഘ്യം കൂട്ടാനായി ഇടയാക്കാം. മൂക്കൊലിപ്പ് , തൊണ്ടവേദന പോലുള്ള പ്രശ്നങ്ങള്‍ മാത്രമ ഉള്ളുവെങ്കില്‍ Read More…
ദിവസം 40 പുഷ്അപ് എടുത്താല്‍ ഹൃദ്രോഗ സാധ്യത കുറയുമോ? ഇതിന് പിന്നിലെ സത്യാവസ്ഥ
ജീവിതത്തില്‍ ആരോഗ്യവാനായി ഇരിക്കുകയെന്നത് എല്ലാവരുടെയും സ്വപ്നമാണ്. അതിന് വ്യായമത്തിന് വളരെ വലിയ പങ്കുണ്ട്. അടുത്തിടെ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വ്യായമത്തെ കുറിച്ചുള്ള ചില പൊടിക്കൈകള്‍ വളരെ വേഗത്തില്‍ പ്രചാരത്തിലെത്തിയിരുന്നു. ‘ ദിവസവും 40 പുഷ് അപ് എടുത്താല്‍ ഹൃദ്രോഗം വരില്ല’ എന്നതാണ് അത്. ഇനി ഇതിലെ വാസ്തവത്തിനെ കുറിച്ച് പരിശോധിക്കാം. ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ലളിതമായ വ്യായമങ്ങളിലൊന്നാണ് പുഷ് അപ് . സ്വാഭാവികമായും ദിവസവും 40പുഷ് അപ് എടുക്കാന്‍ കഴിയുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് ആരോഗ്യമുള്ളവരാണ്. സ്വാഭാവികമായും Read More…
സിനിമാ നായകന്മാരെ പോലെ സിക്സ്പാക്കാണോ നിങ്ങളുടെ സ്വപ്നം? എങ്കില്‍ ഭക്ഷണത്തില്‍ കുറച്ച് ശ്രദ്ധ വയ്ക്കാം
മസില്‍ വളരാനും പേശീബലം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന 10 ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം… ആപ്പിള്‍ – ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ആപ്പിള്‍. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പെക്ടിന്‍ ഉള്‍പ്പടെയുള്ള പോഷകങ്ങള്‍ അടങ്ങിയ ആപ്പിള്‍ ധാരാളം കഴിച്ചാല്‍ പേശികളുടെ വളര്‍ച്ചയ്ക്കും ബലം വര്‍ദ്ധിപ്പിക്കാനും സഹായകരമാകും. സാല്‍മണ്‍ – പേശികളുടെ വളര്‍ച്ചയ്ക്കും ബലം കൂട്ടാനും ഏറ്റവും നല്ല ഒന്നാണ് സാല്‍മണ്‍ മല്‍സ്യം. ധാരാളം ഒമേഗത്രീ ഫാറ്റി ആസിഡും ആവശ്യത്തിന് പ്രോട്ടീനും ഇതില്‍ അടങ്ങിയിട്ടുണ്ട്. ചുവന്ന പഴങ്ങള്‍ – ആപ്പിള്‍, മാതളം, Read More…
‘ഡയറ്റിങ് അവസാനിപ്പിക്കാം, ശരീരത്തിന് ആവശ്യം, പരിപാലനം’- ശില്‍പ്പ ഷെട്ടിയുടെ ആരോഗ്യ ടിപ്സ്
നടി ശില്‍പ്പ ഷെട്ടിയ്ക്ക് പ്രായം ഇപ്പോള്‍ 50 ആകാന്‍ പോകുന്നു. എന്നാല്‍ ആരെങ്കിലും വിശ്വസിക്കുമോ ഇത്. ഇപ്പോഴും താരത്തെ കണ്ടാല്‍ 20 വയസ്സ് തോന്നില്ല. എന്നാല്‍ കൃത്യമായ വ്യായാമവും ചിട്ടയോടെയുള്ള ശീലങ്ങളും തന്റെ ശരീരത്തിനും ആരോഗ്യത്തിനും എന്നും സഹായമായിരുന്നുവെന്ന് പല അവസരങ്ങളിലും താരം വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ ശില്‍പ്പ ചോദിക്കുന്നത് എന്താണ് ആരോഗ്യം എന്നാണ് ? ഉത്തരവും താരത്തിന്റെ കൈവശമുണ്ട്. ഒരു വ്യക്തിയും അയാളുടെ ശരീരവും തമ്മിലുള്ള ബന്ധമാണ് ആരോഗ്യം. ഭക്ഷണം എത്രത്തോളം Read More…