ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്ന ഒന്നാണ് യോഗ. മറ്റ് വ്യായാമങ്ങളില്‍ നിന്ന് യോഗയെ വ്യത്യസ്ഥമാക്കുന്നതും ഈ ഗുണം തന്നെയാണ്. ശരീരത്തിന്റെ ആരോഗ്യം ഒരു പരിധി വരെ മനസിനെ ആശ്രയിച്ചുകൊണ്ടാണ് നിലനില്‍ക്കുന്നത്. മനസിനും ശരീരത്തിനും ഒരുപോലെ ഗുണം ലഭിക്കാന്‍ യോഗ തന്നെ തിരഞ്ഞെടുക്കണം. ചെറിയ പ്രായത്തില്‍ തന്നെയുള്ള ഓര്‍മ്മക്കുറവ്, പ്രായമാകുമ്പോള്‍ അല്‍ഷിമേഴ്‌സ് സംഭവിക്കാനുള്ള സാധ്യത എന്നിവ ഇല്ലാതാക്കാന്‍ യോഗ ചെയ്യുന്നതിലൂടെ സാധിക്കും. യോഗ ആദ്യമായി ചെയ്യാന്‍ തുടങ്ങുന്നവരാണ് നിങ്ങളെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….
കൂടുതല്‍ ചെറുപ്പമാകണോ? നീന്തല്‍ മികച്ച ഒരു വ്യായാമം ആണെന്ന് പറയുന്നത് വെറുതേയല്ല
നീന്തല്‍ മിക്ക ആളുകള്‍ക്കും വശമുള്ള ഒന്നാണ്. നീന്തല്‍ കൊണ്ട് ആരോഗ്യപരമായും മാനസികപരമായും നിരവധി ഗുണങ്ങള്‍ ഉണ്ട്. കൊഴുപ്പിനെ എരിച്ചു കളയുകയും, മസിലുകള്‍ക്ക് പ്രഷര്‍ നല്‍കുകയും ചെയ്യുന്നു, രോഗപ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കുന്നു. നീന്തലിന്റെ കൂടുതല്‍ പ്രയോജനങ്ങളെ കുറിച്ച് അറിയാം…
വ്യായാമം ചെയ്യാന്‍ കഴിയാത്തവര്‍ക്കും ഇനി ഫിറ്റ് ആകാം; എന്താണ് മയോ സ്റ്റിമുലേഷന്‍ ?
വ്യായാമം ചെയ്യാനായി സാധിക്കാത്ത ഒരുപാട് വ്യക്തികളുണ്ട്. പ്രായം കൂടിയവര്‍, ഒരു സൈഡ് തളര്‍ന്ന് കിടക്കുന്ന സ്ട്രോക്ക് പേഷ്യന്റ്സ് നടക്കാനായി സാധിക്കാത്തവര്‍ പോളിയോ ബാധിച്ചവര്‍ , ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുട്ടികള്‍ ഇവരെ സംബന്ധിച്ചിടത്തോളം വര്‍ക്കൗട്ടുകള്‍ ചെയ്യാനായി പ്രയാസമാണ്. കാരണം അവരുടെ ശരീരം അതിന് അനുവദിക്കാറില്ല. അവിടെയാണ് അഡ്വാന്‍സ്ഡ് ഫിസിയോതെറാപ്പി പ്രോട്ടോക്കോളുകളുടെ ആവശ്യം വരുന്നത്. കൃത്യമായ ശാരീരിക പരിശോധനയിലൂടെ അവരുടെ പ്രായം അവരുടെ അവശതകള്‍ മനസ്സിലാക്കി അവരുടെ ദുര്‍ബലമായ മസിലുകള്‍ മനസ്സിലാക്കി ആ ഭാഗത്തേക്ക് കൂടുതല്‍ മൂവ്മെന്റ് എയ്റോബിക് Read More…
ഫിറ്റ്നസ് രഹസ്യം പങ്കുവച്ച് അല്ലു അര്‍ജുന്‍; വെറും വയറ്റിൽ ഇങ്ങനെ ചെയ്താൽ നമുക്കും മാറാം!…
പുഷ്പ 2 ന്റെ വിജയത്തിന് ശേഷം പ്രിയ താരം അല്ലുഅര്‍ജുന്‍ തന്റെ ഫിറ്റ്നസിന്റെ രഹസ്യം ഒരു ഇന്റര്‍വ്യൂവില്‍ പങ്കുവയ്ക്കുന്നുണ്ട്. ദിവസവും ഒരേ പ്രഭാതഭക്ഷണം കഴിച്ചതിനെപ്പറ്റിയും ഷേപ്പ് നിലനിര്‍ത്താനായി എന്തൊക്കെ ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ചിത്രത്തിന്റെ ആവശ്യകത അനുസരിച്ച് വര്‍ക്ക് ഔട്ടിലും ഭക്ഷണത്തിലും മാറ്റം വരുത്തി. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത് ഒരു ദിവസം തുടങ്ങുന്നത് തന്നെ മുട്ട കഴിച്ചാണ്. പ്രഭാത ഭക്ഷണം എല്ലാ ദിവസവും ഒന്നു തന്നെയായിരുന്നു. മുട്ട എന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ Read More…
ചെറിയ ചെറിയ വര്‍ക്ക്ഔട്ടുകളില്‍ തുടങ്ങാം; ഈ തെറ്റുകള്‍ നിങ്ങളുടെ ഹൃദയത്തെ അപകടത്തിലാക്കാം
ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഫിറ്റ്നസ് നിലനിര്‍ത്താന്‍ വ്യായാമവും ആരോഗ്യകരമായ ഭക്ഷണവും ഉണ്ടാകണം. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ജിമ്മില്‍ പോകുകയും വര്‍ക്കൗട്ട് ചെയ്യുകയും ചെയ്യുന്നവരാണ് ഇന്ന് മിക്ക ആളുകളും. എന്നാല്‍ ജിമ്മില്‍ പോകുന്നവര്‍ പുലര്‍ത്തുന്ന തെറ്റുകള്‍ പലപ്പോഴും ജീവന് തന്നെ അപകടം വരുത്താറുണ്ട്. തുടക്കത്തില്‍ ചെറിയ വര്‍ക്ക്ഔട്ട് ഒക്കെ ചെയ്ത് ശരീരത്തെ പാകപ്പെടുത്തി ക്രമമായി മാത്രമേ തീവ്രമായ വ്യായാമങ്ങള്‍ ചെയ്യാന്‍ പാടുള്ളൂ….
വയറങ്ങനെ കുറയില്ല; വഴികള്‍ പറയാം, എന്നാല്‍ അത് കൃത്യമായി ചെയ്യണം
വയര്‍ ചാടുന്നത് ആരോഗ്യപരമായി വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അടിവയറ്റിലെ കൊഴുപ്പ്. ഒരിക്കല്‍ വന്നാല്‍ ഇത് പോകാന്‍ സമയമെടുക്കും. പ്രധാനമായും തടി കൂടാനും വയര്‍ കൂടാനുമെല്ലാം ചില കാരണങ്ങളുണ്ട്. പാരമ്പര്യം ഇതിലൊന്നാണ്. പാരമ്പര്യമായി ഇത്തരം പ്രശ്‌നങ്ങളുണ്ടെങ്കില്‍ വയറും തടിയുമെല്ലാം വരാന്‍ സാധ്യതയേറെയാണ്. പിന്നെ ഭക്ഷണശീലങ്ങളാണ്. വറുത്തതും പൊരിച്ചതും കൊഴുപ്പു കൂടുതലുള്ളതും മാംസാഹാരവുമെല്ലാം ഇതിനു കാരണങ്ങളാകാറുണ്ട്. വ്യായാമക്കുറവാണ് തടിയും വയറും കൂടാനുളള മറ്റൊരു പ്രധാന കാരണം. വയറും തടിയും കുറയ്ക്കാനും വഴികളുണ്ട്. എന്നാല്‍ ഇത് കൃത്യമായി ചെയ്യണമെന്നു മാത്രം. താഴെപ്പറയുന്ന Read More…
പടികള്‍ കയറുന്നതാണോ, നടത്തമാണോ വ്യായാമത്തിന് ബെസ്റ്റ്? ഇത് അറിഞ്ഞിരിക്കാം
ശരീരം ഫിറ്റായിരിക്കാനായി ആഗ്രഹിക്കുന്ന വ്യക്തികളായിരിക്കും അധികവും. എന്നാല്‍ വ്യായാമം ചെയ്യാനായി ചിലപ്പോള്‍ സമയം ലഭിക്കില്ല. ഇനി ജിമ്മില്‍ പോകാമെന്ന് വെച്ചാലോ അപ്പോഴും പണം വില്ലനാകുന്നു. എന്നാല്‍ പടികള്‍ കയറുന്നതും നടക്കുന്നതും ജീവിതശൈലിയുടെ ഭാഗമാക്കുന്നത് ഫിറ്റ്നസിന് സഹായിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. പടികള്‍ കയറുന്നത് ആരോഗ്യകരമായ പ്രവര്‍ത്തനമാണ്. നിരവധി പേശികള്‍ക്ക് ഇത് ഗുണം ചെയ്യുന്നു, ഒപ്പം ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നു. വളരെ വേഗത്തില്‍ കാലറി കത്തിക്കാനായി പടികള്‍ കയറുന്നത് സഹായിക്കുന്നു. ആഴ്ചയില്‍ 30 മിനിറ്റ് പടികള്‍ Read More…
ഭാരം കുറയ്ക്കാം, പട്ടാളക്കാരുമായി ബന്ധമില്ലാത്ത മിലിട്ടറി ഡയറ്റിങ്
ഭാരം കുറയ്ക്കാന്‍ എന്ത് മാര്‍ഗ്ഗവും സ്വീകരിക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ മിലിട്ടറി ഡയറ്റിങ് പരീക്ഷിക്കാവുന്നതാണ്. ഈ ഡയറ്റിങ്ങിന് പട്ടാളക്കാരുമായി ബന്ധമില്ല. എന്നാല്‍ പട്ടാളക്കാരുടെ ജീവിതരീതിയുമായി ചില സാദൃശ്യങ്ങളുണ്ടെന്ന് പറയാതെ വയ്യ. പട്ടാളച്ചിട്ടയിലുള്ള കഠിനമായ ഭക്ഷണക്രമീകരണത്തെയാണ് മിലിട്ടറി ഡയറ്റിങ് എന്നു പറയുന്നത്. ചെറിയ കാലയളവു കൊണ്ട് ശരീരത്തിലെ പൊണ്ണത്തടി കുറയ്ക്കുന്നതിനുള്ള പരിശ്രമങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ മാത്രമേ ഈ മിലിട്ടറി ഡയറ്റിങ് നടത്താന്‍ പാടുള്ളൂ. ഏറ്റവും പരിമിതമായ ആഹാരമാണ് ഈ കാലയളവില്‍ കഴിക്കാവൂ. അന്നജം അടങ്ങിയ Read More…
എനര്‍ജി ഡ്രിങ്ക് എന്തിന്? വ്യായാമത്തിന് മുമ്പ് തേങ്ങാവെള്ളം കുടിച്ചാല്‍ …
ഫിറ്റ്‌നസ് പ്രേമികള്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനുമുമ്പ് പ്രോട്ടീന്‍ ഷേക്ക് അല്ലെങ്കില്‍ ബനാന സ്മൂത്തി ഇവ കഴിക്കാറുണ്ട് . വ്യായാമത്തിന് മുമ്പുള്ള ഇത്തരം പാനീയങ്ങള്‍ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും പ്രകടനം മെച്ചപ്പെടുത്താനും സഹായിക്കും.വ്യായാമ വേളയില്‍ ജലാംശം നിലനിര്‍ത്താന്‍ ഒരു ഗ്ലാസ് വെള്ളം നല്ലതാണെങ്കിലും, ഊര്‍ജം നല്‍കാന്‍ തേങ്ങാവെള്ളം മികച്ച ഒരു പാനീയമാണ്. ആരോഗ്യത്തിന് ഒന്നിലധികം ഗുണങ്ങള്‍ നല്‍കുന്നതിനാല്‍ വ്യായാമത്തിന് മുമ്പ് തേങ്ങാവെള്ളം കുടിക്കുന്നത് അനുയോജ്യമാണ് . ഇതില്‍ ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ജലാംശം നിലനിര്‍ത്താനും പേശികളുടെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു. Read More…