സിനിമയ്ക്ക് വേണ്ടിയുള്ള നടന്‍ സൂര്യയുടെ സമര്‍പ്പണം അങ്ങാടിപ്പാട്ടാണ്. സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച് തന്റെ ശരീരസൗന്ദര്യം നടന്‍ കൂട്ടുകയും കുറയ്ക്കുകയും ചെയ്യും. 47-ാം വയസ്സിലും യുവത്വം കാത്തുസൂക്ഷിക്കുകയും ആരാധകരെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന നടന്റെ രീതികള്‍ക്ക് പ്രചോദനം മലയാളത്തിലെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ഒരു നടനാണ്. സൂര്യ ദിവസവും രണ്ട് മണിക്കൂര്‍ വ്യായാമം ചെയ്യുന്നു, പ്രഭാതഭക്ഷണം നന്നായി കഴിക്കുന്നു, ഉച്ചയ്ക്ക് കോഴിയിറച്ചിയും ചോറും കഴിക്കുന്നു, ശരീരഭാരം കൂടാതിരിക്കാന്‍ പഴങ്ങള്‍ കഴിക്കുന്നു. സൂര്യയ്ക്ക് ഒരു വ്യക്തിഗത പരിശീലകനുണ്ട്, ശരീരഭാരം കൂട്ടാനും കുറയ്ക്കാനും സൂര്യ Read More…
ജോലിയ്ക്കിടെ ക്ഷീണം ഇല്ലാതാക്കി ഉന്മേഷം നല്‍കും; ഈ നാടന്‍ പാനീയങ്ങള്‍ കുടിയ്ക്കാം
നീണ്ട യാത്ര കഴിയുമ്പോഴോ, ദീര്‍ഘനേരം ജോലി ചെയ്യുമ്പോഴോ ഒക്കെ നമ്മളെ ക്ഷീണവും തളര്‍ച്ചയുമൊക്കെ ബാധിയ്ക്കാറുണ്ട്. അപ്പോള്‍ പലരും സോഫ്റ്റ് ഡ്രിങ്കുകളാണ് കുടിയ്ക്കാറുള്ളത്. എന്നാല്‍ ഇതിനേക്കാളൊക്കെ ഗുണം നമ്മുടെ നാടന്‍ പാനീയങ്ങള്‍ക്ക് ശരീരത്തിന് നല്‍കാന്‍ സാധിയ്ക്കും. ക്ഷീണം ഇല്ലാതാക്കി ഉന്മേഷം പകരുകയും അതോടൊപ്പം തന്നെ ശരീരത്തിന് ഗുണവും നല്‍കുന്ന ചില നാടന്‍ പാനീയങ്ങളെ കുറിച്ച് മനസിലാക്കാം… സംഭാരം – ക്ഷീണം അകറ്റാന്‍ സഹായിക്കുന്ന ഏറ്റവും നല്ല ഡ്രിങ്കാണ് സംഭാരം. സംഭാരത്തില്‍ അടങ്ങിയിരിക്കുന്ന ഇലക്ട്രോലൈറ്റ്സ് ശരീരത്തില്‍ നിന്നും നഷ്ടപ്പെട്ട ഊര്‍ജത്തെ Read More…
ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന ജിം ട്രെയിനര്‍, ഹൃത്വിക്കിന്റെയും ജോണ്‍ ഏബ്രഹാമിന്റെയും ശരീരസൗന്ദര്യ‘രഹസ്യം’
ഹൃത്വിക് റോഷന്‍, രണ്‍വീര്‍ സിംഗ്, ജോണ്‍ എബ്രഹാം, മഹേഷ് ബാബു തുടങ്ങിയ ഇന്ത്യന്‍ സിനിമയിലെ അനേകം സെലിബ്രിറ്റികളുടെ ശരീരസൗന്ദര്യം ആരാധകര്‍ക്കിടയില്‍ സംസാരവിഷയമാണ്. ഒരു തലമുറയെ ഫിറ്റ്‌നസ് ട്രെയിനിംഗിലേക്ക് ആകര്‍ഷിക്കാനും ഇത് കാരണമായിട്ടുണ്ട്. എന്നാല്‍ വടിവൊത്ത വയറുകളും കൈകളിലെ മസിലുകളും നന്നായി ടോണ്‍ ചെയ്ത ശരീരവും പ്രകടിപ്പിച്ച് അവര്‍ ആരാധകരെ നേടുമ്പോള്‍ , അവരുടെ ആകര്‍ഷണീയമായ ശരീരഘടനയ്ക്ക് പിന്നിലെ ഈ ഉരുക്കു മനുഷ്യനെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. ജിം ട്രെയിനര്‍ ക്രിസ് ഗെതിനാണ് ഇവരുടെയെല്ലാം ശരീരസൗന്ദര്യത്തിന് പിന്നില്‍. മികച്ച കായികപരിശീലകനായ Read More…
ഈ അമ്പത്തിയേഴാം വയസ്സിലും ഷാരൂഖ് ഖാന്റെ ശരീരസൗന്ദര്യത്തിന്റെ രഹസ്യം ഇതാണ്
ബോളിവുഡിലെ കിംഗ് ഖാന്‍ ഷാരൂഖിന്റെ രണ്ടു വമ്പന്‍ സിനിമകള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. പത്താനിലും ജവാനിലും താരം നടത്തിയ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളേക്കാര്‍ ആരാധകരെ അമ്പരപ്പിച്ചത് താരത്തിന്റെ മേക്ക് ഓവറായിരുന്നു. ബോഡി ഷെയ്പ്പും മുഖസൗന്ദര്യവും സിക്‌സ് പാക്കും ഉള്‍പ്പെടെ 57 കാരനായ താരം ഇപ്പോഴും നിലനിര്‍ത്തുന്ന ഫിറ്റ്‌നസും ശരീരസൗന്ദര്യവുമാണ് ആരാധകരെ അമ്പരപ്പിച്ചത്. സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്താന്‍ ഷാരൂഖ് എടുക്കുന്ന പ്രയത്‌നത്തെക്കുറിച്ച് കേട്ടാല്‍ നിങ്ങള്‍ കണ്ണുതള്ളും. ഇഷ്ടം പോലെ പണവും കഴിക്കാന്‍ ആഹാരവുമുള്ളപ്പോള്‍ സിനിമാ താരങ്ങളുടെ ആഹാരവും ആഡംബരം Read More…
യോഗയും തെറ്റായ ശീലങ്ങളും
യോഗശാസ്ത്രത്തിന്റെ അടിസ്ഥാനശിലകളാണ് അഭ്യാസവും, വൈരാഗ്യവും, നിരന്തരമായ പരിശീലനവും, അനാസക്തിയും. നമ്മള്‍ യുദ്ധം ചെയ്യേണ്ടത് ഭൗതിക സമ്പത്തു വെട്ടിപ്പിടിക്കുന്നതിനുവേണ്ടിയല്ല. നമ്മുടെ തെറ്റായ ശീലങ്ങളോടാണ്. നമ്മുടെ പ്രകൃതിയിലേക്കുള്ള ഒഴുക്കിന് തെറ്റായ ശീലങ്ങള്‍ തടസ്സമാകുന്നുണ്ട്. നമ്മളില്‍ വേരുറച്ചുപോയ ആ ശീലങ്ങള്‍ എന്തെല്ലാമെന്ന് മനസ്സിലാക്കുകയും അതനുസരിച്ച് മാറ്റുകയും ചെയ്തില്ലെങ്കില്‍ ജീവിതത്തില്‍ നമ്മള്‍ പരാജയപ്പെട്ടുപോകും. ഇച്ഛകൊണ്ടുമാത്രം നമ്മള്‍ വിചാരിക്കുന്ന കാര്യങ്ങള്‍ നടക്കണമെന്നില്ല. ഇച്ഛ, ജ്ഞാനം, ക്രിയ ഇവ മൂന്നും കൂടിയെങ്കില്‍ മാത്രമേ ഏതു കര്‍മ്മവും നിര്‍വഹിക്കാന്‍ നമുക്കു സാധിക്കുകയുളളൂ. ഏതുകാര്യം ഇച്ഛിച്ചാലും അതിന്റെ സാദ്ധ്യതകളെപ്പറ്റിയും Read More…
മുട്ടുവേദന മാറാന്‍ 10 സൂത്രവിദ്യകള്‍
മുട്ടുവേദനയ്ക്കു കാരണങ്ങള്‍ പലതാണ്. രോഗനിര്‍ണയവും ചികിത്സയും വൈകിപ്പിക്കരുത്. സ്റ്റിറോയ്ഡുകള്‍ സ്ഥിരമായി കഴിച്ചാല്‍ പാര്‍ശ്വഫലത്തിനു സാധ്യതകൂടും. മുട്ടിലെ സന്ധികളിലും അനുബന്ധഭാഗങ്ങളിലും അനുഭവപ്പെടുന്ന വേദന പ്രായമുളളവരില്‍ സാധാരണമാണ്. മുട്ടിന്റെ മുന്‍വശം, ഉള്‍വശം, പുറകുവശം എന്നിവിടങ്ങളിലാണ് വേദന അനുഭവപ്പെടുന്നത്. നീര്, ചലനശേഷിയില്‍ കുറവ് (സന്ധിവാതം), മുട്ടു മടക്കാനോ നിവര്‍ക്കാനോ കഴിയാത്ത അവസ്ഥ എന്നിവയാണ് ഇതില്‍ പ്രധാനം.വേദനയ്ക്കുള്ള കാരണങ്ങള്‍ പലതാണ്. മുട്ടില്‍ ഏല്ക്കുന്ന ക്ഷതങ്ങള്‍, സന്ധിവാതം,. ഓസ്റ്റിയോ ആര്‍ത്രറൈറ്റിസ്,. അണുബാധ,. അസ്ഥികളിലുണ്ടാകുന്ന മുഴകള്‍,. ശാരീരിക അധ്വാനവും അമിതവ്യായാമവും മൂലം ശരീരം ദുര്‍ബലമാകുന്ന അവസ്ഥ,. Read More…
ഇത് ലെഗ് ഡേ.. വൈറലായി രശ്മികയുടെ ജിം വീഡിയോ
ജിമ്മില്‍ പോകുന്നവര്‍ക്ക് ലെഗ് ഡേ വളരെ പ്രധാനനപ്പെട്ടതാണ്. ഏറ്റവും വെല്ലുവിളി നിറഞ്ഞ വ്യായാമ ദിവസങ്ങളില്‍ ഒന്നാണ് അത്. ഇപ്പോള്‍ നടി രശ്മിക മാന്ദനയുടെ ജിമ്മിലെ ലെഗ് ഡേ വീഡിയോ വൈറലായിരിക്കുകയാണ്. രശ്മികയുടെ പരിശീലകന്‍ ജുനെദ് ഷെയ്ഖ് ആണ് വീഡിയോ പകര്‍ത്തിയത്. എന്റെ ആത്മാവ് എന്റെ ശരീരം ഉപേക്ഷിച്ച് തിരികെ വരുന്നു എന്നാണ് ഇവര്‍ ഇതിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. ഈ വീഡിയോ കാണുമ്പോള്‍ വളരെയധികം സന്തോഷമുണ്ട് എന്നും രശ്മിക കുറിക്കുന്നു. കാലിലെ വ്യായാമങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് രശ്മിക മാന്ദനയുടെ Read More…
നമ്മുടെ രണ്ടാം ഹൃദയം കാലില്‍ മുട്ടിനു പുറകില്‍; ഹൃദയാരോഗ്യം കാക്കാന്‍ കാഫ് മസിലുകളെക്കുറിച്ചറിയാം
ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ് ഹൃദയത്തിന്റെ പ്രധാന ധര്‍മ്മം. പമ്പിംഗ് ശരിയായി നടന്നില്ലെങ്കില്‍ ശരീരത്തിന് ആവശ്യമായ ഘടകങ്ങള്‍ ലഭിയ്ക്കില്ല. ക്ഷീണവും ഊര്‍ജക്കുറവും ആരോഗ്യ പ്രശ്നങ്ങളുമെല്ലാമാണ് പിന്നീട് ഉണ്ടാകുക. പമ്പിംഗിലൂടെ ഓക്സിജനും മറ്റ് പോഷകങ്ങളും ശരീരത്തിലെ എല്ലാ കോശങ്ങളിലേയ്ക്കും എത്തുക മാത്രമല്ല, കോശങ്ങളില്‍ നിന്നും അശുദ്ധമായ വസ്തുക്കളും കാര്‍ബണ്‍ ഡൈ ഓക്സൈഡുമെല്ലാം ഈ രക്തം ശേഖരിച്ച് ഹൃദയത്തിലെത്തി ഇവിടെ നിന്നും ഇത് ശ്വാസകോശങ്ങളിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. കാല്‍വണ്ണയിലെ മസിലുകളെ ശരീരത്തിന്റെ സെക്കന്റ് ഹാര്‍ട്ട് എന്നാണ് Read More…