സന്ധിവേദന അഥവാ ആർത്രാൾജിയ എന്നത് പ്രായഭേദമന്യേ എല്ലാവരെയും ബാധിക്കുന്ന ഒരു സാർവത്രിക പ്രശ്നമാണ്. വാതം , അമിതവണ്ണം, വീക്കം, കായിക പരിക്കുകൾ, അമിതമായ ആയാസം, മോശം ജീവിതശൈലി എന്നിവ ഇതിന് കാരണമാകാം. സന്ധികളെ സംരക്ഷിക്കുന്ന തരുണാസ്ഥികളുടെ തേയ്മാനം മൂലം പ്രായമായവരിലും ഇത് കൂടുതലായി കണ്ടുവരുന്നു. നിലവിൽ രണ്ട് ഇന്ത്യക്കാരിൽ ഒരാൾക്ക് സന്ധിവേദനയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുന്ന 40-കളിലുള്ളവർക്ക് സന്ധിവേദന വരാൻ സാധ്യത കൂടുതലാണെങ്കിലും കൃത്യമായ വ്യായാമത്തിലൂടെ ഇത് പരിഹരിക്കാനാകും. മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ Read More…
അമിതവണ്ണം കുറയ്ക്കാൻ ഇനി AI കൂട്ട്; ചാറ്റ് ജിപിടി വഴി വണ്ണം കുറയ്ക്കാനുള്ള 5 സ്മാർട്ട് വഴികൾ ഇതാ!
കലോറി ട്രാക്ക് ചെയ്യുക, വർക്കൗട്ടുകൾ പ്ലാൻ ചെയ്യുക, ഭക്ഷണത്തോടുള്ള കൊതി നിയന്ത്രിക്കുക എന്നിവ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ഒരാൾക്ക് പലപ്പോഴും വലിയൊരു വെല്ലുവിളിയായി മാറാറുണ്ട്. ഇന്റർനെറ്റിലെ പരസ്പരവിരുദ്ധമായ ഉപദേശങ്ങൾ കൂടി ചേരുമ്പോൾ എല്ലാം കൂടുതൽ കുഴപ്പത്തിലാകുന്നു. ഇത്തരം സാഹചര്യത്തിൽ പുതിയൊരു ഭക്ഷണക്രമം (Fad diet) പരീക്ഷിക്കുന്നതിന് പകരം സാങ്കേതികവിദ്യയുടെ സഹായം തേടുന്നത് ഫലപ്രദമായ മാറ്റം കൊണ്ടുവരും. രജിസ്റ്റർ ചെയ്ത ഡയറ്റീഷ്യനും ഫിറ്റ്‌നസ് വിദഗ്ധയുമായ ജൂലി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുന്ന 5 Read More…
94-ാം വയസ്സിലും ചുറുചുറുക്കോടെ! മുത്തച്ഛന്റെ ആരോഗ്യരഹസ്യം വെളിപ്പെടുത്തി കൊച്ചുമകൾ
സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഹൃദ്യമായ പോസ്റ്റിലൂടെ, ഒരു യുവതി തന്റെ 94 വയസ്സുള്ള മുത്തച്ഛനോടുള്ള ആദരവ് പങ്കുവെച്ചു. അദ്ദേഹത്തിന്റെ പ്രസരിപ്പും ജീവിതത്തോടുള്ള അഭിനിവേശവുമാണ് അവർ ഇതിൽ എടുത്തുപറയുന്നത്. “എന്റെ 94 വയസ്സുകാരനായ മുത്തച്ഛന് വേണ്ടിയുള്ള ആദര സൂചകമായ ഒരു പോസ്റ്റ്. സൗന്ദര്യ-ആരോഗ്യ സംരക്ഷണ മേഖല ഇന്ന് കോടിക്കണക്കിന് ഡോളറിന്റെ ബിസിനസ്സാണ്. എന്നാൽ ഇവിടെ എന്റെ മുത്തച്ഛൻ ഇപ്പോഴും നടക്കുകയും ഭക്ഷണം പാകം ചെയ്യുകയും പുതിയ കാര്യങ്ങൾ (ലാപ്ടോപ്പ് ഉപയോഗിക്കുന്നത് പോലെ!) പഠിക്കുകയും ചെയ്യുന്നു.” Read More…
നാല്‍പ്പതുകളെത്തിയപ്പോഴേയ്ക്കും മസ്സിലൊന്നയഞ്ഞോ?; ശ്രദ്ധിച്ചാല്‍ എല്ലാം ശരിയാക്കാം
40 വയസ്സിനു ശേഷം പേശികൾക്ക് ബലക്ഷയം സംഭവിക്കുന്നതും മസിലുകൾ തൂങ്ങുന്നതും പ്രായത്തിന്റെ സ്വാഭാവിക മാറ്റമാണെങ്കിലും, ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഇതിനെ പ്രതിരോധിക്കാനാകും. 30 വയസ്സ് മുതൽ ഓരോ പത്തു വർഷം കൂടുമ്പോഴും ശരീരത്തിലെ മസിൽ മാസ് കുറഞ്ഞു വരുന്നു. വ്യായാമമില്ലായ്മ, അമിതവണ്ണം, ഉറക്കക്കുറവ് എന്നിവ ഈ പ്രക്രിയയുടെ വേഗത കൂട്ടുന്നു. പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ കുറയുന്നതും സ്ത്രീകളിൽ ആർത്തവവിരാമവും (Menopause) ഇതിന് പ്രധാന കാരണങ്ങളാണ്. കൂടാതെ സ്ട്രെസ്, തൈറോയ്ഡ് പ്രശ്നങ്ങൾ, ഇൻസുലിൻ ഇംബാലൻസ്, പ്രമേഹം, പുകവലി, കരൾ-വൃക്ക രോഗങ്ങൾ Read More…
60-കളിലും മസില്‍ വർദ്ധിപ്പിക്കാമോ? അതെ, അത് നിങ്ങളുടെ വാർദ്ധക്യത്തെ തന്നെ മാറ്റിമറിക്കും !
പേശീബലവും മസിലുകളും വർദ്ധിപ്പിക്കുന്നതും സിക്സ്പാക്കുമെല്ലാം യുവാക്കൾക്ക് മാത്രം സാധ്യമായ ഒന്നാണെന്നാണ് പതിറ്റാണ്ടുകളായി, കരുതിപ്പോരുന്നത്. 60 വയസ്സ് കഴിഞ്ഞാൽ പേശികൾ ക്ഷയിക്കുന്നത് സ്വാഭാവികമാണെന്നും അതിനാൽ ഭാരമെടുത്തുള്ള വ്യായാമങ്ങൾ ഒഴിവാക്കണമെന്നും പലരും വിശ്വസിക്കുന്നു. എന്നാൽ ഈ മിഥ്യാധാരണയെ മെഡിക്കൽ വിദഗ്ധർ ഇപ്പോൾ ശക്തമായി വെല്ലുവിളിക്കുന്നു. കാർഡിയോളജി, ഓർത്തോപീഡിക്‌സ് തുടങ്ങി വിവിധ മേഖലകളിലെ മുതിർന്ന ഡോക്ടർമാരുടെ അഭിപ്രായത്തിൽ, 60 വയസ്സിന് ശേഷം പേശികൾ വളർത്തുന്നത് സാധ്യമാണെന്ന് മാത്രമല്ല, ആരോഗ്യകരമായ വാർദ്ധക്യത്തിന് അത് അത്യാവശ്യവുമാണ്. പ്രായം കൂടുന്നതിനനുസരിച്ച് പേശികൾക്കുണ്ടാകുന്ന തേയ്മാനത്തെ ‘സാർക്കോപീനിയ’ (Sarcopenia) Read More…
ഉറ്റസുഹൃത്തിന്റെ കല്യാണത്തിന് സുന്ദരിയാകാൻ കഠിനമായ ഡയറ്റ്! ഭാരം കുറഞ്ഞു, പക്ഷേ യുവതി പ്രമേഹത്തിന്റെ വക്കിൽ
തന്റെ ഉറ്റസുഹൃത്തിന്റെ വിവാഹത്തിന് ഏറ്റവും സുന്ദരിയായി എല്ലാവരുടേയും ശ്രദ്ധ നേടണമെന്ന ആഗ്രഹത്താൽ രണ്ടുമാസം കൊണ്ട് 15 കിലോ ഭാരം കുറച്ച യുവതി ഒടുവിൽ എത്തിപ്പെട്ടത് പ്രീ-ഡയബറ്റിസ് (Prediabetes) എന്ന അവസ്ഥയിൽ. യുവതിയുടെ കഠിനമായ ഈ ഡയറ്റ് രീതിയും അതിന്റെ ആരോഗ്യ പ്രത്യാഘാതങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലുള്ള ഹാങ്‌ഷൗവിൽ താമസിക്കുന്ന 26-കാരിയായ സിയാവു (യഥാർത്ഥ പേരല്ല) എന്ന യുവതിക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്. 160 സെന്റിമീറ്റർ ഉയരമുള്ള സിയാവുവിന്റെ ഭാരം Read More…
65-ാം വയസ്സിൽ കട്ടമസിലുമായി നീന ഗുപ്ത, ഇതെന്ത് മറിമായമെന്ന് ആരാധകര്‍? തന്റെ പ്രായത്തിലുള്ളവര്‍ക്ക് ഒരു ‘ഉപദേശവും’ !
ബോളിവുഡിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നടിയാണ് നീന ഗുപ്ത. 65-ാം വയസ്സിലും തന്റെ ബോൾഡ് ആയ നിലപാടുകൾ കൊണ്ടും ഫാഷൻ സെൻസ് കൊണ്ടും വാർത്തകളിൽ നിറയാറുള്ള നീന, ഇത്തവണ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത് തന്റെ പുത്തൻ ‘മസിൽ ലുക്കിലൂടെയാണ്’. ചിത്രങ്ങൾ കണ്ട് കണ്ണുതള്ളിയ ആരാധകർക്ക് മറുപടിയുമായി നീന തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഈ മസ്കുലർ മാറ്റത്തിന് പിന്നിൽ കഠിനമായ വർക്കൗട്ടല്ല, മറിച്ച് അത്യാധുനിക സാങ്കേതികവിദ്യയാണ്. മെറ്റ എഐ ഉപയോഗിച്ച് നിർമ്മിച്ചെടുത്ത ചിത്രങ്ങളാണിവ. View this post on Instagram A Read More…
52-ാം വയസ്സിലും കടഞ്ഞെടുത്ത ശരീരവുമായി ഹൃതിക് റോഷൻ; ‘ഗ്രീക്ക് ദൈവത്തിന്റെ’ ഫിറ്റ്‌നസ് ഫോർമുല ഇതാ
തന്റെ ആകർഷകമായ കണ്ണുകൾ കൊണ്ടും, കൊത്തുപണികൾ ചെയ്തതുപോലെയുള്ള ശരീരപ്രകൃതി കൊണ്ടും, മാസ്മരികമായ നൃത്തചലനങ്ങൾ കൊണ്ടും ബോളിവുഡിന്റെ സ്വന്തം “ഗ്രീക്ക് ഗോഡ്” എന്ന് വിളിക്കപ്പെടുന്ന താരമാണ് ഹൃതിക് റോഷൻ. അദ്ദേഹത്തിന് 51 വയസ്സ് തികയുമ്പോഴും ആരാധകർക്കും ഫിറ്റ്‌നസ് പ്രേമികൾക്കും മുന്നിലുള്ള വലിയ ചോദ്യം ഇതാണ്: വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹം എങ്ങനെയാണ് ഈ അസാമാന്യമായ ശാരീരികക്ഷമത നിലനിർത്തുന്നത്? അടുത്തിടെ ഇൻസ്റ്റാഗ്രാമിലൂടെ തന്റെ ഫിറ്റ്‌നസ് യാത്രയെ രൂപപ്പെടുത്തുന്ന ലളിതവും പ്രായോഗികവുമായ ചില പ്രധാന തത്വങ്ങൾ വെളിപ്പെടുത്തി. പോർഷൻ കൺട്രോൾ: മിതമായി കഴിക്കുന്നതിന്റെ Read More…
തടി കുറയ്ക്കണോ? അത്താഴം കഴിഞ്ഞ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ശരീരഭാരം കുറയ്ക്കാന്‍ മിക്ക ആളുകളും വളരെയധികം ബുദ്ധിമുട്ടാറുണ്ട്. ഇതിനായി നിരവധി ഡയറ്റുകളും പരീക്ഷിയ്ക്കും. ആരോഗ്യകരമായ ആഹാരത്തോടൊപ്പം വ്യായാമവും ഉണ്ടെങ്കില്‍ മാത്രമേ ശരീരം ഫിറ്റായി ഇരിയ്ക്കുകയുള്ളൂ. കര്‍ശന നിയന്ത്രണങ്ങള്‍ ഒരു പരിധി കഴിഞ്ഞാല്‍ മടുപ്പാവുകയും നമ്മളില്‍ ഉണ്ടാക്കുക. ഇതോടെ പല കാര്യങ്ങളും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യും. പകരം ജീവിതശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ടു വരികയാണ് ചെയ്യേണ്ടത്. അത്താഴത്തിന് ശേഷമുള്ള ചില ശീലങ്ങള്‍ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 2. അത്താഴം വൈകുന്നേരം ഏഴ് Read More…













