ഭുവനേശ്വര്‍: മരിച്ചെന്ന് കരുതിയ 52 കാരി, ശവസംസ്‌കാരത്തിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെ കണ്ണുതുറന്നു. ഒഡീഷയിലെ ബെര്‍ഹാംപൂരിലെ തെക്കന്‍ ജില്ലയായ ഗഞ്ചാമിലാണ് വിചിത്രമായ സംഭവം നടന്നത്. ദരിദ്ര കുടുംബത്തില്‍ പെട്ട യുവതിക്ക് ഫെബ്രുവരി ഒന്നിന് വീട്ടിലുണ്ടായ തീപിടിത്തത്തില്‍ 50 ശതമാനത്തിലധികം പൊള്ളലേറ്റതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് അവളെ എംകെസിജി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ നിന്ന് മറ്റൊരു മെഡിക്കല്‍ സ്ഥാപനത്തിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ പണമില്ലാത്തതിനാല്‍ വീട്ടുകാര്‍ യുവതിയെ തിരികെ വീട്ടിലെത്തിച്ചു. യുവതി ജീവിതത്തോട് Read More…
ചകിരിച്ചോറ് കൊണ്ട് യുവാവ് ഉണ്ടാക്കുന്നത് കോടികള്‍ ; പ്രതിവര്‍ഷം സമ്പാദിക്കുന്നത് 70 കോടി
വിലകുറഞ്ഞതെന്ന് നമ്മള്‍ കരുതുന്ന തേങ്ങയുടെ തൊണ്ട് ഉപയോഗിച്ച് ഒരു യുവാവ് പ്രതിവര്‍ഷം 70 കോടി രൂപ സമ്പാദിക്കുന്നു എന്ന് കേട്ടാല്‍ ഞെട്ടുമോ? എന്നാല്‍ ചെന്നൈ ആസ്ഥാനമായുള്ള ഗ്ലോബല്‍ ഗ്രീന്‍ കയര്‍ എന്ന സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകനായ അനീസ് അഹമ്മദ് തേങ്ങയുടെ തൊണ്ടില്‍ നിന്നും കിട്ടുന്ന ചരിച്ചോറ് കൊണ്ട് വിവിധ ഉല്‍പ്പന്നങ്ങളും മറ്റും നിര്‍മ്മിച്ച് അന്താരാഷ്ട്ര തലത്തില്‍ സമ്പാദിക്കുന്നത് കോടികള്‍. തൊണ്ട് ചകിരിയാക്കി മാറ്റുകയും കയര്‍ പാത്രങ്ങള്‍, ഇഷ്ടികകള്‍, കട്ടകള്‍, ഗ്രോ ബാഗുകള്‍ എന്നിവ നിര്‍മ്മിച്ചുമാണ് വന്‍ തുക സമ്പാദിക്കുന്നത്.തെങ്ങിന്റെ Read More…
95 വയസ്സുള്ള മുത്തശ്ശി ഡ്രൈവ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് നാഗാലാന്‍ഡ് മന്ത്രി ; പ്രായം വെറും നമ്പര്‍ മാത്രം
നാഗാലാന്‍ഡ് മന്ത്രി ടെംജെന്‍ ഇമ്ന അലോംഗ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് വൈറലായിരിക്കുകയാണ്. ആദ്യമായി കാര്‍ ഓടിക്കുന്ന 95 വയസ്സുള്ള ഒരു സ്ത്രീയെ അഭിനന്ദിച്ച് ഇട്ടിരിക്കുന്ന പോസ്റ്റാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ”പ്രായം തീര്‍ച്ചയായും ഒരു സംഖ്യ മാത്രമാണെന്ന് തെളിയുന്നു” ടെംജെന്‍ തന്റെ പോസ്റ്റിന്റെ അടിക്കുറിപ്പില്‍ പറഞ്ഞു. തന്റെ മുത്തശ്ശിയെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ റെക്കോര്‍ഡ് ചെയ്ത സുമിത് നേഗി എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് ഹ്രസ്വ ക്ലിപ്പ് ആദ്യം പോസ്റ്റ് ചെയ്തത്. ‘ഞാന്‍ എന്റെ മുത്തശ്ശിയെ കാര്‍ ഓടിക്കാന്‍ പഠിപ്പിച്ചു. Read More…
കഠിനാദ്ധ്വാനം പാഴാകില്ല; ഹര്‍ഷ നിരസിക്കപ്പെട്ടത് 150 തവണ; ഇന്ന് 64,000 കോടി മൂല്യമുള്ള സ്വന്തംകമ്പനി
”കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവും ഒരിക്കലും പാഴാകില്ല”. ഇത് വെറും പഴഞ്ചൊല്ലല്ല; ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്ന സുവര്‍ണ്ണ വാക്കുകളാണ്. ആവര്‍ത്തിച്ചുള്ള തിരസ്‌കാരങ്ങളെ അഭിമുഖീകരിച്ചിട്ടും തോല്‍വി അംഗീകരിക്കാന്‍ കൂട്ടാക്കാതെ പൊരുതി വിജയം നേടിയ ഒരാളുടെ ജീവിക്കുന്ന ഉദാഹരണമാണ് ഹര്‍ഷ് ജെയിന്‍. സ്ഥിരോത്സാഹവും ദൃഢവിശ്വാസവും ഒടുവില്‍ വിജയത്തിലേക്ക് നയിച്ചു. ഫാന്റസി ക്രിക്കറ്റ്, ഹോക്കി, ഫുട്‌ബോള്‍ തുടങ്ങിയ വിവിധ ഗെയിമുകളുടെ പ്ലാറ്റ്ഫോമായ ഡ്രീം11 എന്നറിയപ്പെടുന്ന ഏകദേശം 64,000 കോടി (നവംബര്‍ 2021) മൂല്യമുള്ള ഒരു കമ്പനിയുടെ ഉടമയാണ് അദ്ദേഹം. ഇപ്പോള്‍ വന്‍ നേട്ടം കൊയ്യുന്ന Read More…
ജനിച്ചത് ഒരു സാധാരണ മുടിവെട്ടുകാരിയുടെ മകളായി; ഈ പാട്ടുകാരി ഇന്ന് ഒരു പ്രോഗ്രാമിന് വാങ്ങുന്നത് 200 കോടി…!
മുടിവെട്ടുകാരിയുടേയും സെയില്‍സ് മാനേജരിന്റെയും മകളായിട്ടാണ് അവര്‍ ജനിച്ചത്. പക്ഷേ വളര്‍ന്നത് ലോകത്തെ ഏറ്റവും മൂല്യമുള്ള പാട്ടുകാരിയായും. ഇന്ന് മണിക്കൂറുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന സ്വന്തം പരിപാടിക്കായി വാങ്ങുന്നത് 200 കോടി രൂപയാണ് ഈടാക്കുന്നത്. സാധാരണ കുടുംബത്തില്‍ പിറന്ന പെണ്‍കുട്ടി ഇപ്പോള്‍ അനേകം സ്വത്ത്‌വരുമാനമുള്ള സ്വന്തമായി വിമാനം ഉള്‍പ്പെടെ അനേകം ആഡംബര വസ്തുക്കള്‍ പേരിലുള്ള താരത്തിന് ഇപ്പോഴുള്ളത് 800 ദശലക്ഷം ഡോളറിന്റെ മൂല്യം. 2023 ജനുവരിയില്‍, ദുബായിലെ പാം ജുമൈറയിലെ അറ്റ്‌ലാന്റിസ് ദി റോയല്‍ ലക്ഷ്വറി ഹോട്ടലിന്റെ മഹത്തായ Read More…
ചരിത്രത്തിലാദ്യം; മിസിസിപ്പി എപ്പിസ്‌കോപ്പല്‍ രൂപതക്ക് ആദ്യ വനിതയും കറുത്തവര്‍ഗ്ഗക്കാരിയുമായ ബിഷപ്പ്
മിസിസിപ്പി: മിസിസിപ്പിയിലെ എപ്പിസ്‌കോപ്പല്‍ രൂപത തങ്ങളുടെ പുതിയ ബിഷപ്പായി ഡോ. ഡൊറോത്തി സാന്‍ഡേഴ്സ് വെല്‍സിനെ തിരഞ്ഞെടുത്തു . മിസിസിപ്പി രൂപതയുടെ പതിനൊന്നാമത് ബിഷപ്പാണ് വെല്‍സ് ചരിത്രത്തിലാദ്യമായി സഭയെ നയിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയും ആദ്യത്തെ കറുത്തവര്‍ഗ്ഗക്കാരിയുമാണ് ഇവര്‍.2014 മുതല്‍ സേവിക്കുന്ന മിസിസിപ്പിയിലെ 10-ാമത്തെ ബിഷപ്പായ ബിഷപ്പ് ബ്രയാന്‍ സീജിന്റെ പിന്‍ഗാമിയായാണ് വെല്‍സ് എത്തുന്നത്.ഇതൊരു ചരിത്ര മുഹൂര്‍ത്തമാണെന്നും ഇത് നമ്മുടെ ചരിത്രത്തിലെ ഒരു പുതിയ അധ്യായം കുറിക്കുന്നുവെന്നും സീജ് പറഞ്ഞു. ഞങ്ങള്‍ ആദ്യമായാണ് ഒരു സ്ത്രീയെ തിരഞ്ഞെടുക്കുന്നത്. ഇത് Read More…
മുങ്ങിപ്പോകാന്‍ തുടങ്ങിയ മാന്‍കുട്ടിയെ പുഴയില്‍ ചാടി രക്ഷപ്പെടുത്തുന്നു ലെബ്രഡോര്‍ ; വിസ്മയിപ്പിക്കുന്ന വീഡിയോ
ആഴമുള്ള പുഴയില്‍ മുങ്ങിപ്പോകുമായിരുന്ന മാന്‍കുട്ടിയെ വേട്ടനായ പുഴയില്‍ ചാടി അവനെയും കൊണ്ടു ഇക്കരയ്ക്ക് നീന്തി രക്ഷപ്പെടുത്തുന്ന വീഡിയോ സാമൂഹ്യമാധ്യമത്തില്‍ വൈറലാകുന്നു. ജനുവരി അവസാനം എക്‌സില്‍ എത്തിയ വീഡിയോ നെറ്റിസണ്‍മാരുടെ ഹൃദയം നിറയ്ക്കുകയാണ്. ‘അനിമല്‍സ് ഡൈയിംഗ്’ എന്ന എക്‌സ് (ട്വിറ്റര്‍) അക്കൗണ്ടിന്റെ ഫോളോവര്‍മാര്‍ക്കാണ് നന്മ നിറഞ്ഞ ഈ വീഡിയോ കാണാന്‍ കിട്ടിയത്. ചെളിവെള്ളത്തിലൂടെ താടിയെല്ലുകളില്‍ മാന്‍കുട്ടിയെയും കടിച്ചെടുത്ത് പുഴയുടെ മറുകരയ്ക്ക് നീന്തുന്ന വീഡിയോ കണ്ടപ്പോള്‍, മിക്കവാറും സന്തോഷകരമായ അവസാനം ഉണ്ടാകുമെന്ന് ആരും വിചാരിച്ചിരുന്നില്ല. എന്നാല്‍ ഒടുവില്‍ അവര്‍ക്ക് ഹൃദയസ്പര്‍ശിയായ Read More…
ആപത്തില്‍ രക്ഷിച്ച ആള്‍ക്ക് മാന്‍കുട്ടി നന്ദി പറയാനെത്തി ; സകുടുംബത്തോടൊപ്പം മനം നിറയ്ക്കുന്ന വീഡിയോ
ആപത്തില്‍ തന്നെ രക്ഷപ്പെടുത്തിയ ആള്‍ക്ക് മാന്‍കുട്ടി കുടുംബവുമായി എത്തി നന്ദി പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. ഒരാള്‍ മാന്‍കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിന്റെയും പിന്നീട് അത് കുടുംബവുമായി ഒത്തുചേരുന്നതിന്റെയും നിമിഷങ്ങള്‍ പകര്‍ത്തുന്ന വീഡിയോ അനേകരുടെ ഹൃദയങ്ങളെയാണ് സ്പര്‍ശിച്ചത്. ഐഎഫ്എസ് ഓഫീസര്‍ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവെച്ചത്. കുഴിയില്‍ കുടുങ്ങിയ പെണ്‍മാന്‍കുഞ്ഞിനെ ഒരാള്‍ രക്ഷിക്കുന്നതോടെയാണ് വീഡിയോ ആരംഭിച്ചത്. ദുര്‍ബലവും ഒറ്റപ്പെട്ടതുമായ ചെറിയ മാനിനെ ദയയുള്ള വ്യക്തി രക്ഷിച്ചു ശ്രദ്ധാപൂര്‍വ്വം കാട്ടില്‍ കൊണ്ടുചെന്ന് അതിന്റെ അമ്മയുടെ അരികില്‍ കൊണ്ടുവിട്ടു. മനുഷ്യന് നന്ദി പറയാന്‍ Read More…
പിതാവിന്റെ സ്വപ്‌നം സഫലീകരിക്കണം ; മുദ്ര ഐപിഎസ് വിജയിച്ച ശേഷം ഐഎഎസ് എഴുതിയെടുത്തു
യുപിഎസ്സി പരീക്ഷയുടെ കടമ്പ കടക്കുക എന്നത് ലക്ഷക്കണക്കിന് പേരില്‍ അസാധാരണ മിടുക്കികള്‍ക്ക് മാത്രം കഴിയുന്ന കാര്യമാണ്. കഠിനമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ കടന്നുപോകുന്ന പ്രക്രിയയെ മറികടന്നവരാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍. ഒരു ഐഎഎസ് ഓഫീസര്‍ ആകുക എന്ന പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ തന്റെ ലോകത്തെ കീഴ്മേല്‍ മറിച്ച മുന്‍ ഐപിഎസ് കാരിയാണ് മുദ്ര. പിതാവിന്റെ ആഗ്രഹം അനുസരിച്ച് നേടിയ ഐപിഎസ് വേണ്ടെന്ന് വെച്ച് ഐഎഎസ് എഴുതിയെടുത്ത ആളാണ് മുദ്ര ഗൈറോള. ഉത്തരാഖണ്ഡ് ജില്ലയായ ചമോലിയില്‍, പ്രത്യേകിച്ച് കര്‍ണ്‍പ്രയാഗില്‍ നിലവില്‍ താമസിക്കുന്ന Read More…














