Good News

നീളമുള്ള മുടിയുടെ പേരില്‍ ഈ മലയാളിപ്പയ്യന്‍ പരിഹാസം നേരിട്ടു ; പക്ഷേ അവന്റെ ദൗത്യം ഹൃദയങ്ങള്‍ കീഴടക്കുന്നു

നീണ്ടതും കട്ടിയുള്ളതുമായ മുടി കാണുമ്പോള്‍ നല്ല മുടിയുള്ള ഒരു സുന്ദരി പെണ്‍കുട്ടി എന്ന് വിചാരിച്ചോ. എന്നാല്‍ തെറ്റിദ്ധരിക്കേണ്ട കേരളത്തിലെ മലപ്പുറം ഓലപ്രത്തെ അപ്പര്‍ പ്രൈമറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി കാശിനാഥ് ആണ്‍കുട്ടിയാണ്. സമപ്രായക്കാരുടെ പരിഹാസങ്ങള്‍ക്കിടയിലും തികച്ചും പോസിറ്റീവായ ഒരു കാര്യത്തിനായി മുടി നീട്ടിവളര്‍ത്തിയ നല്ല മിടുക്കനായ ആണ്‍കുട്ടിയാണ് കാശി. കാന്‍സര്‍ രോഗികള്‍ക്ക് ദാനം ചെയ്യുക എന്ന ദൗത്യവുമായിട്ടായിരുന്നു കാശിനാഥ് മുടി വളര്‍ത്തിയത്. 2020-ലെ കൊവിഡ് കാലത്ത് താനും പിതാവ് സി പ്രവീണ്‍ കുമാറും തല മൊട്ടയടിച്ചതിന് Read More…

Good News

വിവാഹത്തിന് ‘ഹരിപ്പാടിന്റെ മൊഞ്ചത്തി’യാണ് താരം; ഏറ്റെടുത്ത് ആനവണ്ടി പ്രേമികള്‍

ഹരിപ്പാട്: വിവാഹ യാത്രകള്‍ക്ക് സ്വകാര്യ വാഹനങ്ങളെമാത്രം ആശ്രയിച്ചിരുന്ന ​കാലം മാറുന്നു. ഇപ്പോഴിതാ കല്യാണഓട്ടത്തിന് പോയി വന്ന് ഹരിപ്പാടിന്റെ മൊഞ്ചത്തിയായി മാറിയ കെ.എസ്ആര്‍ടിസി ബസാണ് സോഷ്യല്‍ മീഡിയയിലെ താരം. ഹരിപ്പാട് കെഎസ്ആര്‍ടിസിയുടെ അനൗദ്യോഗിക ഫാന്‍സ് പേജില്‍ പങ്കുവച്ച ചിത്രങ്ങളാണ് ആനവണ്ടി ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ കല്യാണ ട്രിപ്പുകള്‍ക്ക് പ്രിയമേറുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. വിവാഹം എന്ന ബോര്‍ഡും വച്ചാണ് യാത്ര. ഇത്തരം ഒരു സംരംഭം ആരംഭിച്ചതിന് കെഎസ്ആര്‍ടിസിക്ക് ആശംസകളുമായി ധാരാളം പേരാണ് എത്തുന്നത്. ഇന്നലെ മാത്രം അഞ്ചു കല്യാണ ട്രിപ്പുകളാണ് Read More…

Good News

ഭർതൃവീട്ടിലെ 8വർഷത്തെ പീഡനം, വിവാഹമോചിതയായ പുത്രിയെ ബാൻഡ് മേളത്തോടെ ആനയിച്ച് ആഘോഷമാക്കി കുടുംബം

കാലം ഏറെ മാറിയിരിക്കുന്നു, ഇപ്പോള്‍ എന്തിനും ഏതിനും ആഘോഷമാണ് ഒരു ട്രെന്റ്. വിവാഹം ഒരു ആഘോഷവേളയാണ് എന്നാല്‍ ഇവിടെ ഒരു കുടുംബം മകളുടെ വിവാഹമോചനവും വന്‍ ആഘോഷമാക്കിമാറ്റിയിരിക്കുകയാണ്.വിവാഹമോചനം നേടിയ ഉര്‍വിയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ബാന്റ് മേളത്തിന്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. വിവാഹത്തിന്റെ സമയത്ത് ഉര്‍വി ധരിച്ച ദുപ്പട്ട ഭര്‍ത്താവിന്റെ ഗെയ്റ്റിന് മുകളില്‍ തൂക്കിയിട്ടതിന് ശേഷമാണ് മകളെ കുടുംബം ആഘോഷമായി തിരികെ കൊണ്ടുവന്നത്. ബിഎസ്എൻഎല്ലിലെ ജീവനക്കാരനായിരുന്ന അനില്‍ കുമാറും കുടുംബവുമാണ് വിവാഹമോചിതയായ മകള്‍ ഉർവിയെ ആഘോഷപൂർവം സ്വന്തം വീട്ടിലേയ്ക്ക് Read More…

Good News

കാഴ്ച ഒരുകണ്ണിന് മാത്രം, അതും ദാനം കിട്ടിയത്, വൃക്ക മാറ്റിവെച്ചു; സിനിമയെ വെല്ലുന്ന റാണ ദഗ്ഗുബതിയുടെ അതിജീവനകഥ

ബഹുബലി എന്ന ഒറ്റ ചിത്രം മാത്രം മതി റാണ ദഗ്ഗുബതി എന്ന നടനെ മനസ്സിലാക്കാനായി. തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് റാണ. എന്നാല്‍ എത്ര പേര്‍ക്കറിയാം അദ്ദേഹം ജീവിതത്തില്‍ വലിയ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്ത വ്യക്തിയാണെന്ന്. ഇന്ന് റാണ ദഗ്ഗുബതി ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിവാജ്യ ഘടകമായി മാറിയത് അദ്ദേഹത്തിന്റെ പല ആരോഗ്യ പ്രശ്‌നങ്ങളെയും മാറ്റിനിര്‍ത്തിയാണ്. തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ഒരിക്കല്‍ അദ്ദേഹം വെളിപ്പെടുത്തിയതോടെയാണ് ആരാധാകൃ അമ്പരന്നത്. കോര്‍ണിയല്‍, വൃക്ക മാറ്റിവയ്ക്കല്‍ എന്നിവ ഉള്‍പ്പെടുന്ന അവസ്ഥകളിലൂടെയാണ് അദ്ദേഹം Read More…

Good News

മകന്‍… എന്റെ മകന്‍.. ആ അമ്മയുടെ ചിതയ്ക്ക് തീ കൊളുത്തിയത് മകന്റെ ഹൃദയം സ്വീകരിച്ചയാള്‍

കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത്  കാന്‍സര്‍ ബാധയെ തുടര്‍ന്ന് മരിച്ച സജനയുടെ ചിതയ്ക്ക് തീ കൊളുത്തിയത് അപകടത്തില്‍ മരിച്ച സജനയുടെ മകന്റെ ഹൃദയം സ്വീകരിച്ചയാള്‍. ആറ് മാസത്തിന് മുന്‍പ് ഒരു ബൈക്കപകടത്തിലാണ് സജനയ്ക്കും ഭര്‍ത്താവ് ഷാജിയ്ക്കും മകന്‍ വിഷ്ണുവിനെ  നഷ്ടമാകുന്നത്. വിഷ്ണുവിന്റെ ഹൃദയം സ്വീകരിച്ച പത്തനംതിട്ട സ്വദേശിയായ അശോകാണ് സജനയുടെ അന്ത്യ കര്‍മങ്ങള്‍ ചെയ്തത്. ഇതിന് മുന്‍പ് ഇത്തരത്തിലുള്ള സംഭവം ഉണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്. വിഷ്ണുവിന്റെ ഹൃദയം അശോകിന്റെ ശരീരത്തില്‍ മിടിച്ചു തുടങ്ങിയ നിമിഷം മുതല്‍ തന്നെ സജനയ്ക്കും ഭര്‍ത്താവ് ഷാജിയ്ക്കും Read More…

Good News

ഇവിടം ഫുള്‍ ട്രെന്‍ഡിങ്ങിലാണ് … വൈറലായ യൂട്യൂബര്‍മാര്‍ മാത്രമുള്ള ഇന്ത്യയിലെ ഒരു ഗ്രാമം

ആധുനിക ലോകത്ത് സമൂഹമാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സോഷ്യല്‍ മീഡിയ താരങ്ങളും ഇന്‍ഫ്‌ളുവെന്‍സേര്‍സും അരങ്ങ് വാഴുന്ന കാലഘട്ടം. എന്നാല്‍ വൈറലായ യൂട്യൂബര്‍മാർ മാത്രമുള്ള ഒരു ഗ്രാമത്തിനെപ്പറ്റി മുന്‍പ് എവിടെയെങ്കിലും നിങ്ങള്‍ കേട്ടിട്ടുണ്ടോ? എന്നാല്‍ അങ്ങനെ ഒരു ഗ്രാമമുണ്ട് . അതും നമ്മുടെ ഇന്ത്യയില്‍. മധ്യ ഛത്തീസ്ഗഡിലാണ് ഏകദേശം 4000 ആളുകള്‍ താമസിക്കുന്ന തുള്‍സി ഗ്രാമമുള്ളത്. എന്നാല്‍ അവിടുത്തെ വഴിയോരത്ത് കൂടി നിങ്ങള്‍ നടക്കുമ്പോല്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നത് റീലുകളും വീഡിയോകളും കോമഡി സ്‌കെച്ചുകളും ഷൂട്ട് ചെയ്യുന്ന Read More…

Good News

‘മടിച്ചി’യാണിവള്‍, ആഴ്ച്ചയില്‍ വെറും 20 മണിക്കൂര്‍ മാത്രം ജോലി; സമ്പാദിക്കുന്നത് പ്രതിമാസം 19 ലക്ഷം

തൊഴിലിനൊപ്പം തന്നെ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തുകയും അതിലൂടെ കൂടുതല്‍ വരുമാനം നേടുകയും ചെയ്ത് വിജയം കുറിച്ച നിരവധി പേരെ നമുക്ക് പരിചിതമായിരിക്കും.അതിലൊരാളാണ് ബെര്‍ണഡെറ്റ് ജോയ് എന്ന യുവതി.ഇവര്‍ തന്റെ ജീവിതത്തില്‍ വിജയം കൈപിടിയിലൊതുക്കിയത്.കഴിഞ്ഞ വര്‍ഷം $279,000 (2 കോടിയിലധികം രൂപ) സമ്പാദിക്കുകയും ചെയ്തു, പ്രതിമാസം ശരാശരി 19 ലക്ഷം രൂപയാണ് അവര്‍ നേടുന്നത്. 300,000 ഡോളറിലധികം (ഏകദേശം 2.5 കോടി രൂപ) കടമുള്ളപ്പോഴാണ് അവര്‍ ഈ സംരംഭത്തിലേക്ക് ഇറങ്ങിയത്. ഭര്‍ത്താവുമായുള്ള യാത്ര വിവരിക്കുന്ന പോഡ്കാസ്റ്റായി തുടക്കമിട്ട ഈ Read More…

Good News

രോഗാവസ്ഥമൂലം മാതാപിതാക്കള്‍ ഉപേക്ഷിച്ചു; ഇന്ന് അതേ രോഗാവസ്ഥയില്‍ ഫാഷന്‍ലോകത്തെ മിന്നും താരം

പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതത്തില്‍ വിജയം കരസ്ഥമാക്കി മറ്റുള്ളവര്‍ക്ക് പ്രചോദനമായി തീര്‍ന്ന നിരവധി വ്യക്തികളെ നമ്മുക്ക് പരിചിതമാണ്. അതിന് ഉത്തമ ഉദാഹരണമാണ് സ്യൂലി എന്ന പെണ്‍കുട്ടി. ജനിതക വൈകല്യം അവളെ അനാഥതത്വത്തിലേക്ക് തളളിവിട്ടിട്ടും അതില്‍ തളരാതെ മുന്നേറിയവള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈനയിലെ ഒരു അനാഥമന്ദിരത്തിന്റെ സമീപത്തുള്ള ഗ്രൗണ്ടില്‍ മാതാപിതാക്കള്‍ ഉപേക്ഷിക്കുകയായിരുന്നു ഈ പെണ്‍കുട്ടിയെ. ആല്‍ബിനിസം എന്ന ജനിതക വൈകല്യമുള്ളതിനാലാണ് മാതാപിതാക്കള്‍ ആ കുട്ടിയെ ഉപേക്ഷിച്ചത്. രേഖകളൊന്നും ഇല്ലാതിരുന്നതിനാല്‍ കൃത്യമായ ജനനതീയതി പോലും ഈ പെണ്‍കുട്ടിക്ക് അറിയില്ല. എന്നാല്‍ Read More…

Good News

10,000 കോടിയുടെ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ ഇന്ത്യയുടെ ‘ട്രാക്ടര്‍ റാണി’

ഇന്നത്തെ സമൂഹത്തില്‍ ഏറെ ചര്‍ച്ചയാകുന്ന വിഷയമാണ് സ്ത്രീ ശാക്തീകരണം. പല മേഖലകളിലും സ്വപ്‌നതുല്യമായ വിജയം കരസ്ഥമാക്കിയ പല വനിതകളെയും നമ്മുക്കറിയാം. എന്നാല്‍ സ്ത്രീ ശാക്തീകരണം വലിയ ചര്‍ച്ചയാകുന്നതിനും ഏറെ കാലം മുന്‍പ് ആഗോള ബിസിനസ് ഭൂപടത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഇന്ത്യന്‍ ബിസിനസ് പ്രതിഭയാണ് മല്ലിക ശ്രീനിവാസന്‍. കാലങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തന്റെ കമ്പനിയെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ട്രാക്ടര്‍ നിര്‍മാതാവാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചു. ഇവര്‍ ‘ ഇന്ത്യയുടെ ട്രാക്ടര്‍ റാണി’ എന്നാണ് അറിയപ്പെടുന്നത് Read More…