പഠിക്കാനായി പ്രായം ഒരു പ്രശ്‌നമല്ലായെന്ന പല വ്യക്തികളും തെളിയിച്ചുണ്ട്. ഇപ്പോള്‍ ആ പട്ടികയിലേക്ക് മറ്റൊരു പേര് കൂടി ചേര്‍ക്കപ്പെടുകയാണ് അത് മറ്റാരുടേയുമല്ല സാലിമ ഖാനാണ് കക്ഷി. ഉത്തര്‍പ്രദേശ്കാരിയായ സാലിമയുടെ പ്രായം 92 വയസ്സാണ്. സാലിമയുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് ഇവിടെ പൂവണിഞ്ഞിരിക്കുന്നത്. യൂണിഫോമിട്ട ചെറിയ കുട്ടികളുടെ കൂടെ ക്ലാസിലെ മുന്‍ബെഞ്ചിന്റെ ഒരറ്റത്ത് ഈ മുത്തശ്ശിയും ഇരിക്കും. എന്നിട്ട് ടീച്ചര്‍ പറയുന്നത് നല്ല പോലെ കേട്ട് പഠിക്കും. ‘എനിക്ക് പഠിക്കാന്‍ ഇഷ്ടമാണ്, ഇപ്പോള്‍ ഞാന്‍ സ്‌കൂളില്‍ പോകുന്നുണ്ട്. എനിക്ക് നോട്ടുകള്‍ Read More…
രണ്ടുവയസ്സുകാരിക്കായി നാലു മണിക്കൂര്‍ തെരച്ചില്‍; വളര്‍ത്തുനായയുടെ മേല്‍ കിടന്നുറങ്ങുന്ന നിലയില്‍ കാട്ടില്‍ കണ്ടെത്തി
representational imageഡ്രോണും ആംബുലന്‍സും പോലീസും അടക്കം വലിയ രീതിയില്‍ തെരച്ചില്‍ നടത്തിയ കാണാതായ രണ്ടുവയസ്സുകാരിയെ കാട്ടില്‍ വളര്‍ത്തുനായയുടെ പുറത്ത് കിടന്നുറങ്ങുന്ന നിലയില്‍ കണ്ടെത്തി. നാല് മണിക്കൂര്‍ നീണ്ട തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. മിഷിഗണില്‍ ഒരു വീട്ടില്‍ നിന്നും കാണാതായ തിയാ ചേസ് എന്ന കുട്ടിയ്ക്ക് വളര്‍ത്തുനായ്ക്കള്‍ സംരക്ഷകരാകുകയാരുന്നു. വീട്ടിലെ രണ്ടു വളര്‍ത്തുനായ്ക്കളില്‍ ഒരെണ്ണത്തിന്റെ മേല്‍ തലവെച്ച് ഉറങ്ങുന്ന നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഒരു നായ കുട്ടിക്ക് ശാന്തമായി ഉറങ്ങാന്‍ സൗകര്യത്തിന് കിടന്നുകൊടുത്തപ്പോള്‍ രണ്ടാമത്തെ നായ Read More…
അവര്‍ ഒമ്പതുമാസം അവനെ വയറ്റില്‍ ചുമന്നു; ഇപ്പോള്‍ ആവശ്യമുള്ളപ്പോഴെല്ലാം അവന്‍ അവരെ കൈകളില്‍ ചുമക്കുന്നു
Photo: X/GoodNewsCorrespondentഅവര്‍ ഒമ്പതുമാസം അവനെ വയറ്റില്‍ ചുമന്നു. അവന്‍ ആവശ്യമുള്ളപ്പോഴെല്ലാം കൈകളില്‍ അവരേയും. സ്‌നേഹത്തിന്റെയും അനുകമ്പയുടെയും ത്യാഗത്തിന്റെയുമൊക്കെ അനേകം കഥകള്‍ നമുക്ക് മുന്നിലുണ്ട്. എന്നാല്‍ ഗുഡ് ന്യൂസ് ലേഖകന്‍ എക്‌സില്‍ പങ്കിട്ട ഹൃദയസ്പര്‍ശിയായ വീഡിയോ വൈറലായി മാറുകയാണ്. മകന്‍ ശാരീരിക വൈകല്യമുള്ള അമ്മയെ വിമാനത്തില്‍ എടുത്തുകയറ്റുന്നതാണ് വീഡിയോ. ഇങ്ങിനെയാണ് വീഡിയോയിലെ കുറിപ്പ്. ”ഒമ്പത് മാസം അവര്‍ അവനെ ചുമന്നു. ഇപ്പോള്‍ എപ്പോള്‍ ആവശ്യമുണ്ടോ അപ്പോഴെല്ലാം അവന്‍ അവരെ എടുത്തുകൊണ്ടുനടക്കുകയാണ്. വീഡിയോ ഇതിനകം 4000 പേരാണ് കണ്ടു കഴിഞ്ഞത്. Read More…
സിഖ്- ഹംഗേറിയന്‍ കലാകാരി അമൃത ഷേര്‍-ഗില്ലിന്റെ ഓയില്‍ പെയിന്റിംഗ് വിറ്റുപോയത് 61.8 കോടിക്ക്…!!
പ്രശസ്ത സിഖ്-ഹംഗേറിയന്‍ കലാകാരി അമൃത ഷേര്‍-ഗില്‍ 1937 ല്‍ വരച്ച ഓയില്‍ പെയിന്റിംഗിന് റെക്കോഡ് വില. സ്‌റ്റോറി ടെല്ലര്‍ എന്ന പേരിലുള്ള പെയ്ന്റിംഗ് ലേലത്തില്‍ പോയത് 61.8 കോടിക്ക്. 10 ദിവസം മുമ്പ് 51.75 കോടി രൂപയ്ക്ക് ആധുനിക ചിത്രകാരനായ സയ്യിദ് ഹൈദര്‍ റാസയുടെ ഗസ്റ്റേഷന്‍ വിറ്റതിന്റെ റെക്കോഡ് മറികടന്നു. 20-ാം നൂറ്റാണ്ടിലെ പ്രശസ്ത സിഖ്-ഹംഗേറിയന്‍ കലാകാരിയാണ് അമൃത ഷേര്‍-ഗില്‍. പെയിന്റിംഗ് വിറ്റ ന്യൂഡല്‍ഹിയിലെ ഒബ്റോയിയില്‍ നടന്ന സാഫ്രണ്‍ ആര്‍ട്ട് ലേലത്തിലൂടെ മൊത്തം 181 കോടി രൂപ Read More…
80 ഏക്കറില്‍ വിശാലമായ സൂര്യകാന്തിപ്പാടം; 50 ാം വിവാഹവാര്‍ഷികത്തില്‍ കര്‍ഷകന്‍ ഭാര്യയ്ക്ക് നല്‍കിയ സമ്മാനം
അരനൂറ്റാണ്ട് നീണ്ടു നിന്ന സന്തുഷ്ടമായ ഒരു ദാമ്പത്യത്തിന് ഇതിനേക്കാള്‍ മികച്ച ഒരു സമ്മാനം ആര്‍ക്കു നല്‍കാനാകും? കന്‍സാസിലെ കര്‍ഷകനായ ലീ വില്‍സണ്‍ ഭാര്യ റെനിക്ക് 50 ാം വിവാഹവാര്‍ഷികത്തില്‍ സമ്മാനിച്ചത് 80 ഏക്കറില്‍ നീണ്ടുകിടക്കുന്ന വിശാലമായ സൂര്യകാന്തിപ്പാടം. കന്‍സാസിന്റെ സംസ്ഥാന പുഷ്പമായ സൂര്യകാന്തി ഭാര്യയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. തന്റെ ഭാര്യയ്ക്ക് ഒരിക്കലും മറക്കാനാകാത്ത സമ്മാനം നല്‍കാന്‍ 80 ഏക്കര്‍ കാര്‍ഷികവിളകള്‍ ത്യജിച്ച് സൂര്യകാന്തി നടുകയായിരുന്നു. അത് ഏകദേശം 1.2 ദശലക്ഷം സൂര്യകാന്തിപ്പൂക്കളായി പടര്‍ന്നുകയറി. മെയ് മാസത്തില്‍ സൂര്യകാന്തിച്ചെടി Read More…
പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഇന്തോനേഷ്യന്‍ നദികളില്‍ നിന്ന് യുവാക്കള്‍ വലിച്ചു കയറ്റിയത് 2.6 ദശലക്ഷം പൗണ്ട് മാലിന്യം
നദികളില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ രക്ഷയില്ലാത്തവിധം പെരുകിയപ്പോഴാണ സുംഗായി വാച്ച് എന്ന പരിസ്ഥിതി സംഘടന ആരംഭിക്കാന്‍ സാം ബെഞ്ചെഗ്ജിബി എന്ന യുവാവിനെ പ്രേരിപ്പിച്ച ഘടകം. പിന്നീട് ഇന്തോനേഷ്യയിലെ ജലസ്രോതസുകള്‍ വൃത്തിയാക്കാന്‍ വേണ്ടി പ്രതിജ്ഞാബന്ധമായ സംഘടനയായി ഇത് മാറുകയും ഇതിനകം 1.2 ദശലക്ഷം കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നദീതടങ്ങളില്‍ നിന്നും ജലാശയങ്ങളില്‍ നിന്നും വലിച്ചു കയറ്റുകയും ചെയ്തു. സമുദ്ര പ്ലാസ്റ്റിക് പ്രതിസന്ധിയില്‍ രണ്ടാം സ്ഥാനത്താണ് ഇന്തോനേഷ്യ. രാജ്യത്തെ തീരദേശ സമൂഹങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ കാര്യത്തില്‍ ഒരു ശരിയായ മാനേജ്‌മെന്റ് Read More…
ജപ്പാനിലെ ഇതിഹാസമായ ഹച്ചിക്കോയുടെ കഥ ഓര്‍മ്മയുണ്ടോ? ക്രിമിയയിലെ മുഖ്താറിനുമുണ്ട് വിശ്വസ്തതയുടെ ഒരു കഥപറയാന്‍
ജപ്പാനിലെ ഇതിഹാസമായ ഹച്ചിക്കോയുടെ കഥ ഓര്‍മ്മയുണ്ടോ. റെയില്‍വേ സ്‌റ്റേഷനില്‍ മരണപ്പെട്ടുപോയ തന്റെ ഉടമയെ കാത്ത് വര്‍ഷങ്ങളോളം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയിരുന്ന പട്ടിയുടെ വിശ്വസ്തത. സമാനമായ കഥയയാണ് ക്രിമിയയിലെ യാല്‍റ്റയിലെ ഒരു തെരുവ് നായ മുഖ്താറിന്റേതും. ഒരു ലൈഫ് ഗാര്‍ഡായ തന്റെ മരിച്ചുപോയ ഉടമയ്ക്ക് വേണ്ടി അവനും കടല്‍ത്തീരത്ത് കാത്തിരുന്നത് 12 വര്‍ഷം. ഈ കാത്തിരിപ്പ് അചഞ്ചലമായ വിശ്വസ്തതയുടെ പ്രാദേശിക പ്രതീകമാക്കി മുഖ്താറിനെ മാറ്റി. ഉടമയുടെ മടങ്ങിവരവിനായി 12 വര്‍ഷത്തോളം മുഖ്താര്‍ കടല്‍ത്തീരത്തെ അതേ സ്ഥലത്ത് എത്തും റെയിലിംഗില്‍ Read More…
സല്‍മാ ഹായേക്കിന്റെ മുഖം പോലെ തന്നെയാണ് അകവും; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചതിന് പുരസ്‌ക്കാരം
ഹോളിവുഡിലെ ഏറ്റവും സുന്ദരിമാരായ നടിമാരില്‍ ഒരാളാണ് സല്‍മാ ഹായേക്ക്. മികച്ച അനേകം കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങളിലേക്ക് കയറിക്കൂടിയ നടിയുടെ ശരീരം പോലെ മനസ്സും. ലോസ് ഏഞ്ചല്‍സിലെ 2023-ലെ ബേബി2ബേബി ഗാലയില്‍ ഈ വര്‍ഷത്തെ അഭിമാനകരമായ ഗിവിംഗ് ട്രീ അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് സല്‍മ ഹായേക്കാണ്. നവംബര്‍ 11ന് ലോസ് ഏഞ്ചല്‍സില്‍ പോള്‍ മിച്ചല്‍ അവര്‍ക്ക് അവാര്‍ഡ് സമ്മാനിക്കും. ലോകമെമ്പാടുമുള്ള കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച ഒരു പൊതു വ്യക്തിത്വത്തിന് വര്‍ഷം തോറും നല്‍കി വരുന്ന ആദരമാണ് ഗിവിംഗ് ട്രീ അവാര്‍ഡ്. ലോകമെമ്പാടുമുള്ള Read More…
ജയശ്രീ പൈലറ്റായി ചരിത്രമെഴുതി; തമിഴ്‌നാട്ടിലെ ഗോത്ര സമുദായക്കാരി ദക്ഷിണാഫ്രിക്കയില്‍ പോയി സ്വപ്‌നം സഫലമാക്കി…!!
തമിഴ്നാട്ടിലെ ഗോത്രസമുദായത്തില്‍ നിന്നുള്ള 27 കാരി പൈലറ്റായി ചരിത്രമെഴുതി. ബഡുഗ സമുദായത്തിലെ കോത്തഗിരിയില്‍ നിന്നുള്ള ജയശ്രീയാണ് വിമാനം പറപ്പിക്കാനുള്ള സ്വപ്‌നം സഫലമാക്കിയത്. ദക്ഷിണാഫ്രിക്കയിലെ ഒരു ഫ്ളൈയിംഗ് സ്‌കൂളില്‍ നിന്ന് ബിരുദം നേടിയതോടെ തന്റെ സമുദായത്തില്‍ നിന്നുള്ള ആദ്യത്തെ പൈലറ്റായിട്ടാണ് ഇവര്‍ മാറിയത്. ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഐടി പ്രൊഫഷണലായി ജോലി ചെയ്യുമ്പോഴാണ് പറക്കണമെന്ന മോഹം ജയശ്രീയ്ക്ക് ഉദിച്ചത്. സ്വപ്‌നം സഫലമാക്കാന്‍ ഫ്‌ളയിംഗ് സ്‌കൂളില്‍ പരിശീലനം നേടാന്‍ തീരുമാനിച്ചു. വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കൂടിയായ പിതാവ് മണി മകള്‍ക്ക് Read More…