‘കണ്ണിന് കണ്ണ്, പല്ലിന് പല്ല്’ എന്ന് കേട്ടിട്ടുണ്ട്. പക്ഷേ ‘കണ്ണിന് പല്ല്’ എന്ന് കേട്ടിട്ടുണ്ടോ? കനേഡിയന്‍ ബ്രെന്റ് ചാപ്മാനെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ പുതിയ പ്രമാണം ഇങ്ങിനെയായിരിക്കും. കാരണം കാനഡയില്‍ ആദ്യമായി ഓസ്റ്റിയോ-ഓഡോണ്ടോ-കെരാറ്റോപ്രോസ്തസിസ് (Osteo-odonto-keratoprosthesis) എന്ന സങ്കീര്‍ണമായ ചികിത്സാരീതിയിലൂടെ കാഴ്ച തിരിച്ചുകിട്ടിയാളാണ് അദ്ദേഹം. അക്ഷരാര്‍ത്ഥത്തില്‍ ചാപ്മാന്റെ പല്ല്, ശസ്ത്രക്രിയയിലൂടെ അദ്ദേഹത്തിന്റെ കണ്ണില്‍ ഘടിപ്പിച്ചിരിക്കുന്നു. ഇപ്പോള്‍ 34 വയസ്സുള്ള ബ്രെന്റ് ചാപ്മാന് രണ്ട് പതിറ്റാണ്ട് മുമ്പ് ഇബുപ്രോഫീൻ എന്ന മരുന്നിനോടുള്ള അലർജി കാരണം കാഴ്ച നഷ്ടപ്പെട്ടിരുന്നു. സ്റ്റീവൻസ്-ജോൺസൺ സിൻഡ്രോം എന്നറിയപ്പെടുന്ന Read More…
രോഗിയായ മുന്‍കാമുകിക്ക് സമ്പാദ്യം മുഴുവന്‍ നല്‍കി മരണാസന്നനായ കാമുകന്‍! എന്റെ ജീവിതം കൂടി നീ ജീവിച്ചുതീര്‍ക്കുക, കണ്ണുനനയിക്കും ഈ പ്രണയകഥ
മരണാസന്നനായ കാമുകന്‍ തന്റെ സമ്പാദ്യം മുഴുവന്‍ മുന്‍ കാമുകിക്ക് കൈമാറി. ചൈനയില്‍ നടന്ന ഹൃദയസ്പര്‍ശിയായ സംഭവത്തില്‍ തന്റെ സമ്പാദ്യത്തോടൊപ്പം ഒരു വിടപറയല്‍ കത്തും നല്‍കി. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ്ചിംഗില്‍ നിന്നുള്ള 22 വയസ്സുകാരിയായ ഹു സിന്‍യാവോയുടേയും കാമുകന്‍ സിയാവോയുടെയും കഥ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. ഹു സിന്‍യാവോ എട്ട് വര്‍ഷമായി വാസ്‌കുലാര്‍ രോഗവുമായി പോരാടുകയായിരുന്നു. ക്രമേണ ഈ രോഗം വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. കഴിഞ്ഞ വര്‍ഷം ഒരു പൊതുസുഹൃത്ത് വഴിയാണ് ഹു സിയാവോയെ പരിചയപ്പെട്ടത്. സിയാവോ, ഇന്നര്‍ Read More…
12-ാംക്ലാസ്സ് തോറ്റ പാല്‍ക്കാരന്‍ പയ്യന്‍ ഇപ്പോള്‍ IPSകാരന്‍; ഉമേഷ് ഖണ്ഡ്ബഹാലെയുടെ അവിശ്വസനീയമായ കഥ
പന്ത്രണ്ടാം ക്ലാസില്‍ പരാജയപ്പെട്ടിട്ടും തന്റെ ഐ.പി.എസ് സ്വപ്നം കൈവിടാന്‍ ഉമേഷ് ഖണ്ഡ്ബഹാലെ തയാറായിരുന്നില്ല. പാല്‍ വിറ്റ് ഉപജീവനം തേടിയിരുന്ന ഗ്രാമീണ ബാലനില്‍നിന്ന് വെസ്റ്റ് ബംഗാളിലെ എസ്.പി. പദവിയിലേക്ക് അദ്ദേഹം വളര്‍ന്നു. പരാജയത്തില്‍ നിന്ന് കരകയറാനും പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുമുള്ള പ്രചോദനമാണ് ഉമേഷിന്റെ ജീവിതകഥ. യഥാര്‍ത്ഥ പോരാട്ടം പരാജയത്തെ ഒഴിവാക്കുന്നതല്ല, മറിച്ച് അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിലാണ്. ഐപിഎസ് ഉദ്യോഗസ്ഥനായ ഉമേഷ് ഗണപത് ഖണ്ഡ്ബഹാലെയുടെ കഥ ഇതിന് ഉദാഹരണമാണ്. 2003-ല്‍, ക്ലാസ് 12 പരീക്ഷയില്‍ അദ്ദേഹം പരാജയപ്പെട്ടു. ഇംഗ്ലീഷിന് Read More…
‘ജ്വാല ഗുട്ട നിരവധി കുഞ്ഞുങ്ങളുടെ അമ്മ’, ദാനം ചെയ്തത് 30 ലിറ്റർ മുലപ്പാൽ! നിങ്ങള്‍ മുലപ്പാൽ ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നുവോ? അറിയേണ്ട കാര്യങ്ങള്‍
മുലപ്പാലിനെ അമൃതിന് തുല്യമായാണ് കരുതുന്നത്. ഈ ജീവൻ രക്ഷാമൃതം നവജാത ശിശുവിനുള്ള ഭക്ഷണം മാത്രമല്ല, ഒരു കുഞ്ഞിന്റെ ആദ്യത്തെ പ്രതിരോധ മരുന്ന് കൂടിയാണിത്. പ്രത്യേകിച്ച് മാസം തികയാതെ ജനിച്ചതും ഗുരുതര രോഗങ്ങളുള്ളതുമായ കുഞ്ഞുങ്ങൾക്ക്. അമ്മയുടെ പാൽ ലഭ്യമല്ലാത്ത കുഞ്ഞുങ്ങളെ രക്ഷിക്കാൻ മുലപ്പാൽ ദാനം ചെയ്യുക എന്ന ഉദാരമായ ഒരു ലക്ഷ്യം ഏറ്റെടുത്ത ചില സ്ത്രീകളുണ്ട്. അവരിലൊരാളാണ് ദേശീയ ബാഡ്മിന്റൺ താരം ജ്വാല ഗുട്ട. വിവാഹം കഴിഞ്ഞ് നാലുവർഷത്തിനു ശേഷം കഴിഞ്ഞ ഏപ്രിലിലാണ് നടൻ വിഷ്ണുവിനും ബാഡ്മിൻഡൺ താരം Read More…
ചീഞ്ഞ തക്കാളി എന്തിനുകൊള്ളാം? നല്ല ഷൂസും ബെല്‍റ്റും ചെരിപ്പും ഉണ്ടാക്കാം; ഇത് ബയോലതര്‍ കാലം !
മൃഗങ്ങളുടെ തുകലിനു പകരമാകാന്‍ ബയോലെതറിന് കഴിയുമോ? ഷൂസും ബെല്‍റ്റും ചെരിപ്പുകളുമൊക്കെയായുള്ള പരമ്പരാഗത തുകല്‍ വ്യവസായത്തില്‍ മൃഗങ്ങളുടെ തോലിന്റെ സ്ഥാനം ഇനി തക്കാളി മാലിന്യം കയ്യേറുകയാണ്. തക്കാളി മാലിന്യം പരിസ്ഥിതി സൗഹൃദ ബയോലെതര്‍ ആക്കി മാറ്റിക്കൊണ്ട് പ്രതേഷ് മിസ്ത്രിയുടെ ബയോ കമ്പനി ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നു. തക്കാളിയില്‍ നിന്ന് നിര്‍മ്മിച്ച ഷൂസും ബാഗുകളും നിര്‍മ്മിച്ച കമ്പനി 2021ലെ പെറ്റ വീഗന്‍ ഫാഷന്‍ അവാര്‍ഡില്‍ ടെക്‌സ്‌റ്റൈല്‍ രംഗത്തെ മികച്ച ഇന്നൊവേഷനായി തെരഞ്ഞെടുക്കപ്പെട്ടു. കമ്പനിയുടെ സ്ഥാപകനായ 26 കാരനായ പ്രതേഷ് Read More…
‘ഇങ്ങനെയാവണം ഭര്‍ത്താവ്, വിവാഹശേഷം അന്ധയായ ഭാര്യയെ 12 വർഷത്തോളമായി പരിചരിക്കുന്ന യുവാവ്
തന്റെ അന്ധയായ ഭാര്യയെ 12 വർഷത്തോളം അർപ്പണബോധത്തോടെ പരിചരിച്ച ഒരു ചൈനീസ് ഭർത്താവിനെ പ്രശംസകൊണ്ട് മൂടുകയാണ് ഓൺലൈന്‍ ഉപയോക്താക്കള്‍ . ഒരു പതിറ്റാണ്ടിലേറെയായി കാഴ്ച നഷ്ടപ്പെട്ട ഭാര്യയെ ശ്രദ്ധയോടെ പരിചരിച്ചതിന് കിഴക്കൻ ചൈനയിലെ ഒരു യുവാവിന് ‘ഏറ്റവും അർപ്പണബോധമുള്ള ഭർത്താവ്’ എന്ന വിശേഷണമാണ് ലഭിച്ചത്. 39 വയസ്സുള്ള ലി ജുക്സിൻ, ഭാര്യ ഷാങ് സിയിങ് എന്നിവരുടെ കഥ ചൈനീസ് സമൂഹമാധ്യമങ്ങളിൽ വൈറലായി. ഷാൻഡോങ് ആസ്ഥാനമായുള്ള ക്വിലു ഈവനിംഗ് ന്യൂസാണ് ആദ്യം ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ജീവിതം Read More…
ഭുസാവല്‍ സ്‌റ്റേഷനിലെ ‘രുദ്ര’ ഒരു സാധാരണ ട്രെയിനല്ല ; സഞ്ചരിക്കുന്ന ആശുപത്രി
പൂനെ: മഹാരാഷ്ട്രയിലെ ഭുസാവല്‍ എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍, ആദ്യം കാണുന്നത് ഭുസാവല്‍ ജംഗ്ഷന്റെ ചിത്രമാണ്. അതായത് നഗരത്തിലെ റെയില്‍വേ സ്റ്റേഷന്റെ ചിത്രം. എന്നാല്‍ ഇത് ഒരു സാധാരണ റെയില്‍വേ സ്‌റ്റേഷനല്ല. 25,000-ത്തിലധികം റെയില്‍വേ ജീവനക്കാരും അവരുടെ കുടുംബങ്ങളും ഇതുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ കഴിയുന്നു. ഇവിടുത്തെ ട്രെയിനുകളില്‍ ഒന്നില്‍ എപ്പോഴും വലിയ തിരക്കാണ്. അത് വെറുമൊരു ട്രെയിനല്ല ഈ പ്രദേശത്തെ ആശുപത്രികളില്‍ ഒന്നാണ്. ഭുസാവല്‍ റെയില്‍വേ ഡിവിഷനിലെ മാനേജറായ ഇത്യ പാണ്ഡെയുടേതാണ് ഈ ഐഡിയ. രാജ്യത്തെ വിവിധ സ്ഥലങ്ങളെ Read More…
ഭൂമി മുഴുവൻ നടന്ന ഒരേയൊരു മനുഷ്യൻ! 30 വര്‍ഷം, കാല്‍നടയായി 36,000 മൈല്‍, പൂര്‍ത്തിയാക്കാന്‍ 2000 മൈല്‍ കൂടി മാത്രം
വൈവിദ്ധ്യമാര്‍ന്ന വാഹനസംവിധാനങ്ങള്‍ ഉള്ള ഈ കാലത്ത് കാല്‍നടയായി എത്രദൂരം സഞ്ചരിക്കാനാകും ? മിക്ക ആളുകളും ലക്ഷ്യത്തിലെത്താന്‍ കുറുക്കുവഴികള്‍ തേടുന്ന കാലത്ത്, കാള്‍ ബുഷ്ബി എന്ന ബ്രിട്ടീഷുകാരനായ ഈ മുന്‍ പാരാട്രൂപ്പര്‍ കാല്‍നടയായി ലോകം ചുറ്റുകയാണ്. 1998 നവംബര്‍ 1 ന് ചിലിയിലെ പുന്റ അരീനസില്‍ കാള്‍ തന്റെ ദൗത്യം ആരംഭിച്ചു. കാര്‍, വിമാനം, ബോട്ട്, എന്നീ വാഹനസൗകര്യങ്ങള്‍ ഉപക്ഷേിച്ച്, എന്തിന് സൈക്കിള്‍ പോലും ഉപയോഗിക്കാതെ ചിലിയില്‍ നിന്നും ഇംഗ്ലണ്ടിലെ ഹള്‍ എന്ന സ്വന്തം നാടിലേക്ക് മടങ്ങുകയാണ് ഇദ്ദേഹം. Read More…
ഉപേക്ഷിച്ച പ്ലാസ്റ്റിക് കളിപ്പാട്ടം കൊണ്ടെരു വീട് ; ഉപയോഗിച്ചിരി ക്കുന്നത് 6000 ടോയ് കള്‍
എല്ലാ കളിപ്പാട്ടങ്ങളുടെയും 80 ശതമാനവും മാലിന്യക്കൂമ്പാരങ്ങളിലോ, ഇന്‍സിനറേറ്ററുകളിലോ, സമുദ്രത്തിലോ ആണ് എത്തപ്പെടാറുള്ളത്. എന്നാല്‍ വളര്‍ന്നുവരുന്ന ഈ പ്ലാസ്റ്റിക് പ്രശ്നം പരിഹരിക്കുന്നതിനായി വൃത്താകൃതിയിലുള്ള വീട് നിര്‍മ്മിച്ചിരിക്കുകയാണ് ഒരു ആര്‍ക്കിടെക്റ്റ്. ടോയ് സ്റ്റോറി എന്ന് വിളിക്കപ്പെടുന്ന ഈ അതുല്യമായ വീടിന്റെ പുറം ചുവരുകളില്‍ ഘടനാപരമായ ഘടകങ്ങളായും അലങ്കാരങ്ങളായും ഏകദേശം 6,200 ഉപേക്ഷിക്കപ്പെട്ട കളിപ്പാട്ടങ്ങളുണ്ട്. മലയാളി ആര്‍ക്കിടെക്റ്റ് വിനു ഡാനിയേല്‍ ഒരു വൃത്താകൃതിയിലുള്ള വീട് രൂപകല്‍പ്പന ചെയ്തു. അതിന്റെ പുറംഭാഗത്തെ ഭിത്തി മണ്‍കട്ടകള്‍, മംഗലാപുരം ടൈലുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ കൊണ്ട് നിര്‍മ്മിച്ചതാണ്! Read More…














