Good News

ഇത് ഐറ്റാനാ ലോപ്പസ്, ഈ എ.ഐ ഫിറ്റ്നസ് മോഡല്‍ പ്രതിമാസം നേടുന്നത് 4,000 ഡോളര്‍ വരുമാനം

ഐറ്റാനാ ലോപ്പസ് എന്ന ഫിറ്റ് ഐറ്റാന ഇന്‍സ്റ്റാഗ്രാമില്‍ എത്തിയിട്ട് നാല് മാസമേ ആയിട്ടുള്ളൂ, എന്നാല്‍ അവള്‍ക്ക് ഇതിനകം 110,000-ത്തിലധികം ഫോളോവേഴ്സ് ഉണ്ട്, കൂടാതെ പ്രതിമാസം 4,000-ത്തിലധികം ഡോളര്‍ വരുമാനവും നേടുന്നു. നിലവിലില്ലാത്ത ഒരാള്‍ക്ക് ഇത് അത്ര മോശം പ്രതിഫലമല്ല. കുറച്ചു വര്‍ഷങ്ങളായി ഇന്റര്‍നെറ്റിലെ സംസാര വിഷയം നിര്‍മ്മിത ബുദ്ധിയും വിര്‍ച്വല്‍ മോഡലുകളുമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ആവിര്‍ഭാവം വെര്‍ച്വല്‍ മോഡലുകള്‍ക്ക് കൂടുതല്‍ യാഥാര്‍ത്ഥ്യബോധവും ജനപ്രിയതയും നല്‍കി. ഡിജിറ്റല്‍ സ്വാധീനം ചെലുത്തുന്നവരുടെ പുതിയ തരംഗത്തിന്റെ എഐ സൃഷ്ടിച്ച ഏറ്റവും മികച്ച Read More…

Good News

ദിവസം 40 സിഗരറ്റ് വലിച്ച് വൈറലായ പയ്യനെ ഓര്‍ക്കുന്നുണ്ടോ? ആ കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ !

ന്യൂഡല്‍ഹി: കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ദിവസം കുറഞ്ഞത് 40 സിഗരറ്റെങ്കിലും വലിക്കുന്നതിന് വൈറലായി മാറിയ ഇന്തോനേഷ്യക്കാരന്‍ പയ്യനെ ഓര്‍ക്കുന്നുണ്ടോ? തെക്കന്‍ സുമാത്രയില്‍ നിന്നുള്ള ആര്‍ഡി റിസാലിന്റെ ഒരു യൂട്യൂബ് വീഡിയോ എല്ലാവരെയും ഞെട്ടിച്ചത് 2010ല്‍ ആയിരുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഉറക്കത്തിലും ഉണര്‍ന്നിരിക്കുന്ന സമയത്തും ഇരിക്കുന്ന സമയത്തും കളിക്കുന്ന സമയത്തും നിരന്തരം പുക വലിച്ചിരുന്ന ആര്‍ഡി ഇപ്പോള്‍ വലിയൊക്കെ നിര്‍ത്തി തന്റെ സ്‌കൂളിലെ ഒരു സ്റ്റാര്‍ വിദ്യാര്‍ത്ഥിയായി മാറിയിരിക്കുകയാണ്. ആര്‍ഡിക്ക് 18 മാസം മാത്രം പ്രായമുള്ളപ്പോള്‍, പിതാവ് Read More…

Good News

തൊഴിലാളികള്‍ക്ക് ടീ എസ്‌റ്റേറ്റ് മുതലാളി നല്‍കിയ ദീപാവലി സമ്മാനം- എന്‍ഫീല്‍ഡ് ബൈക്കുകള്‍…!!

ജീവനക്കാരുടെ അര്‍പ്പണബോധവും കഠിനാധ്വാനവും തിരിച്ചറിഞ്ഞ മുതലാളിമാര്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക് വിശേഷദിവസം വിലയേറിയ സമ്മാനങ്ങള്‍ നല്‍കി ഞെട്ടിക്കാറുണ്ട്. ഹരിയാനയിലെ ഒരു കമ്പനിയുടമ ദീപാവലി സമ്മാനമായി തന്റെ ജീവനക്കാര്‍ക്ക് കാറുകള്‍ സമ്മാനിച്ചതിന്റെ വാര്‍ത്ത ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ തമിഴ്‌നാട്ടിലെ ഒരു ടീ എസ്മറ്ററ്റ് ഉടമ ദീപാവലി ബോണസായി തന്റെ തൊഴിലാളികള്‍ക്ക് നല്‍കിയത് ലക്ഷങ്ങള്‍ വിലയുള്ള എന്‍ഫീല്‍ഡ് ബൈക്കുകള്‍. തമിഴ്നാട്ടിലെ കോത്തഗിരി പട്ടണത്തിലെ ഒരു തേയിലത്തോട്ടം ജീവനക്കാര്‍ക്കാണ് ദീപാവലി ബോണസായി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ കിട്ടിയത്. 190 ഏക്കര്‍ വിസ്തൃതിയുള്ള Read More…

Good News

പണമില്ലാതെയും സാങ്കേതികവിദ്യ ഇല്ലാതെയും ജീവിക്കാം; ഈ അയര്‍ലന്റുകാരന്റെ പ്രചോദനം ഗാന്ധിജി

പണമില്ലാതെയും സാങ്കേതികവിദ്യ ഇല്ലാതെയും ജീവിക്കുന്നതിനെക്കുറിച്ച് ആധുനിക കാലത്ത് ചിന്തിക്കാനേ കഴിയില്ല. എന്നാല്‍ ഗാന്ധിയന്‍ ആദര്‍ശം ഉള്‍ക്കൊണ്ട് പൂര്‍ണ്ണമായും പണത്തില്‍ നിന്നും അകന്നു കഴിയുന്ന ഈ മനുഷ്യനെക്കുറിച്ച് കേള്‍ക്കുന്നത് ചിലപ്പോള്‍ നിങ്ങളെ അമ്പരപ്പിക്കും. 2008 മുതല്‍ പൂര്‍ണ്ണമായും പണത്തില്‍ നിന്നും അകന്നു ജീവിക്കുന്ന മാര്‍ക്ക് ബോയല്‍ എന്ന അയര്‍ലണ്ടു കാരന്റെ പ്രചോദനം മഹാത്മാഗാന്ധിയാണ്. ‘ദി മണിലെസ് മാന്‍’ എന്നറിയപ്പെടുന്ന ഈ എഴുത്തുകാരന്‍ 2008 മുതല്‍ പണമില്ലാതെയും 2016 മുതല്‍ ആധുനിക സാങ്കേതിക വിദ്യ ഇല്ലാതെയും ജീവിക്കുന്നു. ബ്രിട്ടീഷ് പത്രമായ Read More…

Good News

കോണ്‍വാളിലെ ഈ മൃഗാശുപത്രിക്ക് ഒരു പ്രത്യേകതയുണ്ട്; ചികിത്സിക്കുന്നത് കടല്‍സീലുകളെ…!

കടല്‍ത്തീര നഗരമായ കോണ്‍വാളില്‍ ഒരു മൃഗാശുപത്രിയുണ്ട്. പരിക്കേറ്റ സീലുകളെ ചികിത്സിക്കാനുള്ള ആശുപത്രി. അവിടെ നടക്കുന്ന വീരോചിത പ്രവര്‍ത്തനത്തിന് അടുത്തിടെ അനിമല്‍ ആക്ഷന്‍ അവാര്‍ഡ് ലഭിച്ചു. എല്ലാത്തരം കടല്‍ജീവികളെയും രക്ഷിക്കുന്ന ഇവിടെ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നത് ബ്രിട്ടീഷ് ഡൈവേഴ്‌സ് മറൈന്‍ ലൈഫ് റെസ്‌ക്യൂവിന്റെ (ബിഡിഎംഎല്‍ആര്‍) സന്നദ്ധപ്രവര്‍ത്തകയായ ലിസി ലാര്‍ബലെസ്റ്റിയറാണ്. തന്റെ എയര്‍ബിഎന്‍ബിയെ താല്‍ക്കാലിക മൃഗ ആശുപത്രിയാക്കി മാറ്റിയ ശേഷം പരിക്കേറ്റ സീലുകളെ പരിചരിക്കാന്‍ ഒമ്പത് മാസം ചെലവഴിച്ചു. അത് പര്യാപ്തമല്ലെന്ന് നിര്‍ണ്ണയിച്ച ശേഷം, അവരും ഭര്‍ത്താവും മറ്റ് സന്നദ്ധപ്രവര്‍ത്തകരും കോണ്‍വാളിലെ Read More…

Good News

ഹൃദയാഘാതം; മരണപ്പെടുന്നതിന് തൊട്ടുമുമ്പ് 48 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ബസ് ഡ്രൈവറുടെ ധീരത

ഹൃദയാഘാതം വന്ന് താന്‍ മരണപ്പെടുന്നതിന് മുമ്പ് ബസിലുണ്ടായിരുന്ന 48 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ബസ് ഡ്രൈവറുടെ ധീരോദാത്തമായ പ്രവര്‍ത്തി. ഒഡീഷയിലെ ഭൂവനേശ്വറിലേക്കുള്ള ബസിലെ വൈഡവര്‍ സനപ്രധാനാണ് തന്റെ ബസിലുള്ള യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് മരണത്തിലേക്ക് കടന്നുപോയ ഡ്രൈവര്‍. ഒഡീഷയിലെ കന്ധമാല്‍ ജില്ലയിലെ പബുരിയ ഗ്രാമത്തിന് സമീപം ഒക്ടോബര്‍ 27നാണ് സംഭവം. വാഹനമോടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും സ്റ്റിയറിംഗ് നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്ത സന പ്രധാന്‍ തനിക്ക് കൂടുതല്‍ ഡ്രൈവ് ചെയ്യാന്‍ കഴിയില്ലെന്ന് അദ്ദേഹം മനസ്സിലാക്കി വാഹനം റോഡരികിലെ മതിലില്‍ Read More…

Good News

30 വര്‍ഷം വീട്ടുവേല ചെയ്ത് അവര്‍ അവനെ പഠിപ്പിച്ചു; പൈലറ്റായി അവന്‍ അമ്മയ്ക്ക് നല്‍കിയ സര്‍പ്രൈസ്

മക്കളുടെ ഓരോ വിജയവും മാതാപിതാക്കളുടെ കഷ്ടപ്പാടിന്റെ പ്രതിഫലനമായി കണക്കാക്കുമ്പോള്‍ അവയൊക്കെ അവര്‍ക്ക് അഭിമാനത്തിന് കാരണങ്ങളാണ്. അത്തരം ഒരു അപൂര്‍വ്വനിമിഷം സാമൂഹ്യമാധ്യമങ്ങളില്‍ കൊടുങ്കാറ്റ് ഉണ്ടാക്കുകയാണ്. വീട്ടുവേല ചെയ്ത് മകനെ പഠിപ്പിച്ച മാതാവ് അവനെ പൈലറ്റിന്റെ വേഷത്തില്‍ ആദ്യം കാണുന്ന സര്‍പ്രൈസ് രംഗം സാമൂഹ്യമാധ്യമങ്ങളെ കോരിത്തരിപ്പിക്കുകയാണ്. ഒരു അമ്മയും മകനും തമ്മിലുള്ള നിമിഷത്തിന്റെ വീഡിയോ നിരവധി പേരുടെ ഹൃദയങ്ങളാണ് ഉരുക്കുന്നത്. 30 വര്‍ഷം വീട്ടുവേല ചെയ്ത് മകനെ വിദ്യാഭ്യാസം ചെയ്യിച്ച മാതാവ് മകനെ പൈലറ്റിന്റെ വേഷത്തില്‍ കണ്ട് പൊട്ടിക്കരയുന്നതാണ് രംഗം. Read More…

Featured Good News

ഇന്ന് മത്സരിക്കുന്നത് അംബാനിയോടും ടാറ്റയോടും; കമ്പനി തുടങ്ങിയത് കടം വാങ്ങിയ 10,000 രൂപ കൊണ്ട്

ഇന്ന് പുരുഷന്മാരുടെ വസ്ത്ര വിപണിയില്‍ സ്വന്തമായി ഒരു സ്ഥാനം നേടിയിട്ടുള്ള ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു ഫാഷന്‍ ബ്രാന്‍ഡാണ് മുഫ്തി. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 500 കോടി രൂപയുടെ കമ്പനിയുടെ വരുമാനമുള്ള മുഫ്തിയുടെ സ്ഥാപകന്‍ ഈ സ്ഥാപനം തുടങ്ങിയത് ബന്ധുവില്‍ നിന്ന് 10,000 രൂപ കടം വാങ്ങിയാണ് എന്നു കേട്ടാല്‍ നിങ്ങള്‍ ആശ്ചര്യപ്പെടുമോ? മുഫ്തി സ്ഥാപകന്‍ കമാല്‍ ഖുഷ്ലാനി ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന് 19 വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. കുടുംബം പോറ്റാന്‍ വരുമാനത്തിനായി ഖുഷ്ലാനി Read More…

Good News

ലോകത്തെ ആദ്യ സോളാര്‍ ഓഫ്‌റോഡ് എസ്‌വിയു നിര്‍മ്മിച്ച് വിദ്യാര്‍ത്ഥികള്‍; മൊറാക്കോയിലൂടെ ഓടിച്ചുംനോക്കി

സൂര്യപ്രകാശമുള്ള കാലാവസ്ഥയില്‍ ഓഫ്-ഗ്രിഡ് സാഹസികതയ്ക്കുള്ള സൗരോര്‍ജ്ജ എസ് യുവി നെതര്‍ലാന്‍ഡിലെ വിദ്യാര്‍ത്ഥികള്‍ രൂപകല്‍പ്പന ചെയ്തു. മൊറോക്കോയില്‍ പരീക്ഷണം നടത്തിയ കാര്‍ 620 മൈല്‍ (1,000 കിലോമീറ്റര്‍) ഓടിച്ചു നോക്കുകയും ചെയ്തു. നിലവിലുള്ള ഇലക്ട്രിക് എസ് യുവികളേക്കാള്‍ വൈവിധ്യമാര്‍ന്ന ഗുണങ്ങള്‍ സ്‌റ്റെല്ലാ ടെറ എന്ന എസ് യുവി കാണിക്കുകയും ചെയ്തു. ഇതുപോലുള്ള ഒരു കാറിന് അഭിമുഖീകരിക്കാന്‍ കഴിയുന്ന എല്ലാത്തരം ഉപരിതലങ്ങളിലും’ കാര്‍ പരീക്ഷിച്ചതായി ടിയുഇ ടീമിന്റെ ഇവന്റ് മാനേജര്‍ തീം ബോസ്മാന്‍ പറയുന്നു. വിശാലമായ ചരിവുള്ള മേല്‍ക്കൂരയില്‍ ഇന്‍ബില്‍റ്റ് Read More…