Good News

1500 ഏക്കറില്‍ 20 വര്‍ഷംകൊണ്ട് ദമ്പതികള്‍ നട്ടു പിടുപ്പിച്ചത് ഇരുപത്‌ലക്ഷം മരങ്ങള്‍; കുടുംബസ്വത്ത് വന്യജീവി സങ്കേതമാക്കി മാറ്റി

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കുകയും സ്വന്തം കൈ കൊണ്ട് ഒരു പുല്ലു പോലും നടുകയും ഇല്ലാത്തവരാണ് കൂടുതലും. വനനശീകരണത്തെക്കുറിച്ച് ആവലാതിപ്പെട്ടുകൊണ്ട് തന്നെ ചുറ്റുമുള്ള മരങ്ങള്‍ ആവശ്യത്തിനും അനാവശ്യത്തിനും വെട്ടിമാറ്റുകയും ചെയ്യും. എന്നാല്‍ തന്റെ വീടിന് ചുറ്റുമുണ്ടായിരുന്ന വനം പുനസ്ഥാപിക്കണമെന്ന് ആഗ്രഹിച്ച ഇതിഹാസ ഫോട്ടോ ജര്‍ണലിസ്റ്റ് സെബാസ്റ്റിയ സല്‍ഗാഡോ കുടുംബ സ്വത്ത് ഒരു ജൈവ വൈവിധ്യമാര്‍ന്ന പറുദീസയാക്കി മാറ്റിയിരിക്കുകയാണ്. 2001 ലായിരുന്നു അദ്ദേഹം മിനാസ് ഗെറൈസ് സംസ്ഥാനത്തെ തന്റെ വീടിനടുത്തുള്ള വനം തിരികെ കൊണ്ടുവരണമെന്ന് സ്വപ്നം കണ്ടത്. Read More…

Good News

മാതാപിതാക്കള്‍ ബാല്യത്തിലേ ഉപേക്ഷിച്ചു, മുഴുപ്പട്ടിണിയില്‍നിന്നും ഉദിച്ചുയര്‍ന്ന പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരത്തിന്റെ കഥ

പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയിലേക്ക് വരിക ഇതിഹാസ താരങ്ങളായ ക്രിസ്ത്യാനോ റൊണാള്‍ഡോയും ലൂയിസ് ഫിഗോയുമാണ്. എന്നാല്‍ ഇവര്‍ക്ക് അരികില്‍ പ്രതിഭയുളളയാളും തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളുമായ നാനിയുടെ കഥ വ്യത്യസ്തമാണ്. യൂറോപ്പിലെ മികച്ച ടീമുകള്‍ക്കായി കളിക്കുകയും രാജ്യത്തിനായി പതിവായി തന്റെ ക്ലാസ് കാണിക്കുകയും ചെയ്ത നാനിയുടെ ജീവിതവും കരിയറും അവിശ്വസനീയമാണ്. കേപ് വെര്‍ഡിയന്‍ വേരുകളുള്ള നാനി മെട്രോപൊളിറ്റന്‍ ലിസ്ബണിലെ ഒരു ചെറിയ പട്ടണമായ അമഡോറയിലാണ് ജനിച്ചത്. ലൂയിസ് കാര്‍ലോസ് Read More…

Good News

ഈ സുന്ദരനെ സ്വന്തമാക്കാന്‍ കറാച്ചി സുന്ദരി അതിര്‍ത്തി കടന്ന് ഇങ്ങു പോന്നു ; വീണ്ടും ഇന്ത്യാ- പാക് വിവാഹം

ആഗ്രഹം സത്യമാണെങ്കില്‍ പ്രതിസന്ധികള്‍ മാറി നില്‍ക്കുമെന്നാണല്ലോ. ഇന്ത്യാ പാകിസ്താന്‍ വിവാഹബന്ധങ്ങളും അതിന്റെ പ്രതിസന്ധികള്‍ക്കും അനേകം ഉദാഹരണങ്ങള്‍ അടുത്ത കാലത്തുണ്ടായി. എന്നാല്‍ അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കറാച്ചിയില്‍ നിന്നുള്ള ജാവരിയ ഖാനം എന്ന സുന്ദരിയും കൊല്‍ക്കത്ത സ്വദേശിയായ സമീര്‍ഖാനും തമ്മിലുള്ള വിവാഹം അടുത്തവര്‍ഷം ആദ്യം നടക്കും. കറാച്ചിയില്‍ നിന്നും വാഗാ അതിര്‍ത്തി വഴി ഇന്ത്യയില്‍ എത്തിയ ജാവേരിയയെ പ്രതിശ്രുത വരന്‍ സമീറും ഭാവി ഭാര്യാപിതാവ് അഹമ്മദ് കമാല്‍ ഖാന്‍ യൂസഫ്സായിയും ചേര്‍ന്ന് താള മേളങ്ങളോടെയാണ് സ്വീകരിച്ചത്. 21 കാരിയായ Read More…

Good News

അപ്പൂപ്പന്‍ന്മാര്‍ക്കും അമ്മൂമ്മമാര്‍ക്കും സ്വര്‍ഗ്ഗത്തിലേക്ക് കത്തയയ്ക്കാന്‍ ഒരു പോസ്റ്റ് ബോക്‌സ്; 10 വയസുകാരിയുടെ ആശയം

കൊച്ചുമക്കള്‍ക്ക് മരിച്ചുപോയ മുത്തശ്ശന്‍മാര്‍ക്കും മുത്തശ്ശിമാര്‍ക്കും കത്തയയ്ക്കാന്‍ ‘സ്വര്‍ഗത്തിലേക്കുള്ള പോസ്റ്റ്ബോക്സ്’. ഒരു പെണ്‍കുട്ടിയുടെ ആശയം യുകെയിലുടനീളമുള്ള സെമിത്തേരികളില്‍ വ്യാപകമാകുകയാണ്. തന്റെ മുത്തശ്ശന്‍മാരും മുത്തശ്ശിമാരും അഞ്ച് വര്‍ഷത്തെ വ്യത്യാസത്തില്‍ മരിച്ചതിന് പിന്നാലെ 10 വയസ്സുള്ള മട്ടില്‍ഡ ഹാന്‍ഡി എന്ന പെണ്‍കുട്ടിയാണ് ഈ നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്. മകളുടെ നിര്‍ബ്ബന്ധപ്രകാരം അമ്മ, ലീന്‍, കഴിഞ്ഞ വര്‍ഷം നോട്ടിംഗ്ഹാമിലെ ഗെഡ്ലിംഗ് ശ്മശാനത്തെ ഈ ആശയവുമായി സമീപിച്ചിരുന്നു. ക്രിസ്മസിനോട് അനുബന്ധിച്ച ശ്മശാനം സൂക്ഷിപ്പുകാര്‍ വെള്ളയും സ്വര്‍ണ്ണവും ചായം പൂശിയ ഒരു പഴയ പോസ്റ്റ് ബോക്‌സ് സ്ഥാപിച്ചുകൊണ്ട് Read More…

Good News

പ്രണയത്തിന് കാലവും ദേശവുമില്ല; ഫത്തേപ്പൂര്‍കാരനായ ഹര്‍ദിക് വര്‍മ്മയ്ക്ക് വധു നെതര്‍ലന്റുകാരി ഗബ്രിയേല

പ്രണയത്തിന് കാലവും ദേശവുമില്ലെന്ന് പറയുന്നത് എത്രയോ ശരിയാണ്. അല്ലെങ്കില്‍ പിന്നെ ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയില്‍ നിന്നുള്ള ഹാര്‍ദിക് വര്‍മ്മയ്ക്ക് നെതര്‍ലന്റ്കാരി ഗബ്രിയേല ദുഡ കാമുകിയായി മാറുന്നതെങ്ങിനെയാണ്. 21 കാരിയെ 32 കാരന്‍ വിവാഹം കഴിച്ചിരിക്കുകയാണ്. ദമ്പതികള്‍ ബുധനാഴ്ച ഹിന്ദു ആചാരപ്രകാരം വിവാഹിതരായി. ഫത്തേപൂരിലെ ഒരു ഗ്രാമീണനായ ഹര്‍ദിക് ജോലിക്കായി നെതര്‍ലാന്‍ഡിലേക്ക് പോയിരുന്നു. ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായി അവിടെ ജോലിയും നേടി. ഇവിടെ വെച്ച് സഹപ്രവര്‍ത്തകയായ ഗബ്രിയേലയെ കണ്ടുമുട്ടുകയായിരുന്നു.ഇരുവരും കൂടുതല്‍ അടുക്കുകയും ഒടുവില്‍ ഹാര്‍ദിക് ഗബ്രിയേലയോട് പ്രണയം Read More…

Good News

‘അമ്മയ്ക്ക് എന്നെ ഇഷ്ടമല്ല, ഞാന്‍ വീട്ടില്‍ തനിച്ചാണ്.. ഈ നാലു വയസ്സുകാരന്റെ കരച്ചില്‍ മാതാപിതാക്കളുടെ ഉള്ളുപൊള്ളിക്കും- വീഡിയോ

ജീവിത തിരക്കിനിടിയില്‍ സ്വന്തം മക്കള്‍ക്കൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തുന്ന എത്ര മാതാപിതാക്കളുണ്ട്. അവര്‍ക്ക് മികച്ച വിദ്യാഭ്യാസം ജീവിതസാഹചര്യങ്ങള്‍ എന്നിവ ഒരുക്കാന്‍ പണത്തിന് വേണ്ടി ഓടി നടക്കുമ്പോള്‍ മക്കളുടെ സന്തോഷത്തെക്കുറിച്ച് ചിന്തിക്കുന്ന മാതാപിതാക്കള്‍ക്ക് വലിയ ഉള്‍ക്കാഴ്ചയാണ് കൊറിയയിലെ നാലു വയസ്സുകാരന്‍ സോങ് ഇയോ ജുന്‍ എന്ന കുട്ടിയുടെ വീഡിയോ. ”എനിക്കറിയില്ല. ഞാന്‍ വീട്ടില്‍ തനിച്ചാണ്… എന്റെ കൂടെ ആരും കളിക്കില്ല.” ‘മൈ ഗോള്‍ഡന്‍ കിഡ്സ്’ എന്ന ദക്ഷിണ കൊറിയന്‍ ഷോയിലെ സോങിന്റെ വീഡിയോ ക്ലിപ്പ് ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. മുതിര്‍ന്നവരെ Read More…

Good News

ഒരു ഹൃദയാഘാതം പ്രണയത്തെ തിരികെ കൊണ്ടുവന്നു; അഞ്ചുവര്‍ഷം നിയമപോരാട്ടം നടത്തി പിരിഞ്ഞ ദമ്പതികള്‍ ഒന്നിച്ചു

ഒരൊറ്റ ഹൃദയാഘാതം മതിയായിരുന്നു അവരുടെ തകര്‍ന്നുകിടന്ന പ്രണയത്തെ തിരികെ കൊണ്ടുവരാന്‍. അഞ്ചു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ വിവാഹ മോചിതരായ ദമ്പതികള്‍ നാലു വര്‍ഷത്തിന് ശേഷം വീണ്ടും തങ്ങളുടെ പ്രണയം കണ്ടെത്തുകയും വിവാഹം കഴിക്കുകയും ചെയ്തു. 2018ല്‍ വിവാഹമോചനം നേടിയ ഗാസിയാബാദിലെ കൗശാമ്പിയില്‍ നിന്നുള്ള വിനയ് ജയ്‌സ്വാള്‍ പൂജാ ചൗധരി ദമ്പതികളാണ് വീണ്ടും ഒരു ജീവിതം ആരംഭിച്ചിരിക്കുന്നത്. ഇരുവരും നവംബര്‍ 23 ന് ഗസിയാബാദ് കാവി നഗറിലെ ആര്യസമാജ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ വിവാഹിതരായി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് Read More…

Good News

ഒന്നാം സമ്മാനം 12 കോടി ഭാര്യവിറ്റ ടിക്കറ്റിന്; രണ്ടാം സമ്മാനം ഒരു കോടി ഭര്‍ത്താവ് വിറ്റ ടിക്കറ്റിനും; ഭാഗ്യദമ്പതികളായി മേരിയും ജോജോയും

ലോട്ടറിയടിക്കുന്നവരെപ്പോലെ തന്നെ ഭാഗ്യദേവത അനുഗ്രഹിക്കുന്നവരാണ് ലോട്ടറി ഭാഗ്യവാന്റെ കൈകളിലേയ്ക്ക് എത്തിക്കുന്നവരും എന്നാണ് നമ്മള്‍ മലയാളികള്‍ വിശ്വസിക്കുന്നത്. അങ്ങിനെ നോക്കുമ്പോള്‍ കഴിഞ്ഞ പൂജാബമ്പറിന്റെ ഒന്നാം സമ്മാനം കിട്ടിയതും രണ്ടാം സമ്മാനം കിട്ടിയതുമായ ലോട്ടറികള്‍ വില്‍പ്പന നടത്തിയ ദമ്പതികളെ ഭാഗ്യദേവത എ​‍‍ത്ര​മാത്രം അനുഗ്രഹിച്ചു കാണുമെന്നാണ് പറയേണ്ടത്. കാസര്‍കോട് സ്വദേശികളായ ലോട്ടറി ഏജന്റ് ദമ്പതികള്‍ വിറ്റ ടിക്കറ്റുകള്‍ക്കായിരുന്നു 12 കോടി ഒന്നാം സമ്മാനവും ഒരു കോടി രണ്ടാം സമ്മാനവും വരുന്ന ലോട്ടറിടിക്കറ്റുകള്‍ അടിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പൂജ ബമ്പര്‍ ജാക്ക്‌പോട്ട് നേടിയ Read More…

Good News

ബിഗ് ബാംഗ്! ചൊവ്വയിലെ ഗുരുത്വാകര്‍ഷണത്തില്‍ ലൈംഗിക ഗവേഷണം; ‘സ്പേയ്സ് ബേബി’യെ സൃഷ്ടിക്കാന്‍ ശ്രമം

കാലാവസ്ഥാ പ്രതിസന്ധികള്‍, ആണവ ബഹിര്‍ഗമനം, അല്ലെങ്കില്‍ പെട്ടെന്നുള്ള ഒരു ഉല്‍ക്കാ പതനം. മനുഷ്യരാശിക്ക് ഭാവിയില്‍ നേരിട്ടേക്കാവുന്ന ആപത്തിന്റെ പശ്ചാത്തലം മുന്‍ നിര്‍ത്തി ബഹിരാകാശം എന്ന ‘പ്ലാനറ്റ് ബി’ യെക്കുറിച്ചുള്ള ആശയം പുതിയ പഠനമായി മാറുകയാണ്. മറ്റൊരു ഗ്രഹത്തില്‍ മനുഷ്യജീവിതത്തിന്റെ നിലനില്‍പ്പ് സംബന്ധിച്ച പഠനം നടത്തുകയാണ് നെതര്‍ലന്റ്‌സിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ചൊവ്വയില്‍ കണ്ടെത്തിയ ഭാഗിക ഗുരുത്വാകര്‍ഷണ പരിതസ്ഥിതിയില്‍ മനുഷ്യ വംശത്തിന്റെ സ്വാഭാവിക പ്രജനനം, ഗര്‍ഭധാരണവും എന്ന ലക്ഷ്യത്തോടെ ബഹിരാകാശ ലൈംഗിക ഗവേഷണത്തിന് തുടക്കമിട്ടിരിക്കുകയാണ് ഡച്ച് സംരംഭകന്‍ എഗ്‌ബെര്‍ട്ട് Read More…