തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയിലൂടെ രക്ഷിച്ചെടുത്ത അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ മാതാപിതാക്കളുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വീഡിയോ കോളില്‍ സംസാരിച്ചു. കുഞ്ഞു രാംരാജിനെ ആരോഗ്യത്തോടെ തിരിച്ചുകിട്ടിയതിലുള്ള സന്തോഷം മന്ത്രിയുമായി അവര്‍ പങ്കുവച്ചു. അതേസമയം ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. രാഹുല്‍ കാസര്‍ഗോഡ് കോട്ടൂരിലെ വീട്ടിലെത്തി കുഞ്ഞിനെയും മാതാപിതാക്കളെയും നേരില്‍ കണ്ടു. കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണ്. ഉത്തര്‍പ്രദേശ് ധനൗറ സ്വദേശികളായ ശിശുപാലിന്റെയും രുചിയുടേയും മകനാണു രാംരാജ്. കോട്ടൂര്‍ ആരോഗ്യകേന്ദ്രത്തിനു സമീപമാണ് ഇവരുടെ താമസം. രാംരാജിന് ഹൃദയത്തിലേക്കുള്ള Read More…
മകളുടെ ആഗ്രഹം സാധിക്കാൻ, സ്കൂട്ടർ വാങ്ങാൻ ചാക്ക് നിറയെ നാണയങ്ങളുമായി കർഷകൻ ഷോറൂമിൽ; കണ്ണ് നിറച്ച വീഡിയോ
റായ്പൂർ: ഇരുചക്ര വാഹന ഷോറൂമിൽ ഒരു ചാക്ക് നിറയെ നാണയങ്ങളുമായി എത്തിയ ആളെ കണ്ട് ജീവനക്കാർ ആദ്യം ഒന്ന് അമ്പരന്നു. ഛത്തീസ്ഗഢിലെ ജഷ്പൂർ ജില്ലയിൽ നിന്നുള്ള കർഷകനാണ് തന്റെ മകൾക്ക് വേണ്ടി ആറു മാസത്തോളം കഷ്ടപ്പെട്ട് സ്വരൂപിച്ച ₹40,000 രൂപയുടെ നാണയങ്ങളുമായി ഷോറൂമിൽ എത്തിയത്. കർഷകനായ ബജ്റംഗ് റാമിന് ഒരു ലക്ഷം രൂപയുടെ സ്കൂട്ടർ എന്നുള്ളത് സ്വപ്നം കാണാൻ കഴിയുമായിരുന്നില്ല. എന്നാൽ മകളോടുള്ള സ്നേഹത്തിന് മുന്നിൽ ഇതൊന്നും ഒരു തടസമായി . ഓരോ ദിവസവും തന്റെ തുഛമായ Read More…
ഹൃദയം നിലച്ചു പോകും! 82-ാം വയസ്സിൽ മുത്തശ്ശിയുടെ ബഞ്ചി ജംപിങ്- വീഡിയോ
83-കാരിയുടെ ഭയം ലവലേശമില്ലാത്ത ബംഗീ ജമ്പ് ഇന്റർനെറ്റിൽ തരംഗമായി; റിഷികേശിലെ ഉയരംകൂടിയ പ്ലാറ്റ്‌ഫോമിൽ നിന്നുള്ള ചാട്ടം ഹൃദയം കീഴടക്കുന്നു. പ്രായമെന്നത് ഒരു സംഖ്യ മാത്രമാണെന്ന് തെളിയിച്ച, ഇന്റർനെറ്റിനെ അത്ഭുതപ്പെടുത്തിയ ധൈര്യശാലിയായ ഒരു മുത്തശ്ശിയുടെ വാർത്തയാണിത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ബംഗി ജമ്പിങ് കേന്ദ്രങ്ങളിലൊന്നായ ഋഷികേശിലെ ശിവപുരിയിൽ ബഞ്ചി ജംപ് ചെയ്തുകൊണ്ടാണ് മുത്തശ്ശി തന്റെ ആഗ്രഹം സാക്ഷാത്കരിച്ചതും സമൂഹമാധ്യമങ്ങളിൽ തരംഗമായതും. @globesomeindia എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് 82 വയസ്സുകാരിയുടെ ബഞ്ചി ജംപ് വിഡിയോ ആദ്യം പ്രത്യക്ഷ്യപ്പെട്ടത്. സാഹസികമായ ബഞ്ചി ജംപിന് Read More…
ഏറ്റവും വിമര്‍ശിക്കപ്പെട്ട തൊഴില്‍ സമ്പ്രദായം; സൗദിയില്‍ ‘കഫാല’യ്ക്ക് അന്ത്യം, 2.6 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് ഗുണകരം
റിയാദ്: പതിറ്റാണ്ടുകള്‍ പഴക്കമുള്ള ‘കഫാല’ സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം ഔദ്യോഗികമായി നിര്‍ത്തലാക്കി സൗദി അറേബ്യ. ഇതോടെ, വിദേശ തൊഴിലാളികളുടെ താമസാനുമതിയെയും അവകാശങ്ങളെയും തൊഴിലുടമയുമായി ബന്ധിപ്പിച്ച 70 വര്‍ഷത്തിലേറെ പഴക്കമുള്ള സംവിധാനത്തിന് അന്ത്യമായി. രാജ്യത്തുടനീളം കുടിയേറ്റക്കാരുടെ ക്ഷേമവും തൊഴില്‍ അവകാശങ്ങളും മെച്ചപ്പെടുത്താനുള്ള നിര്‍ണായക ചുവടുവയ്‌പ്പാണ് നടപടി. പുതിയ പ്രഖ്യാപനം കോടിക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്ക് ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍. ഇതില്‍ കൂടുതല്‍ നേട്ടവും തെക്കന്‍ ഏഷ്യയില്‍ നിന്നുള്ളവര്‍ക്കും തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നുള്ളവര്‍ക്കുമായിരിക്കും. ജി.സി.സി. രാജ്യങ്ങളിലുടനീളമുള്ള കുടിയേറ്റ തൊഴിലാളികളുടെ തൊഴിലിനെയും താമസാനുമതിയെയും നിയന്ത്രിച്ചിരുന്ന നിയമപരമായ Read More…
ദാനംചെയ്തത് അനീഷിന്റെ ഹൃദയവും ശ്വാസകോശവും വൃക്കയും ഉള്‍പ്പെടെ 9 അവയവങ്ങള്‍; കോട്ടയം മെഡിക്കല്‍ കോളേജിന് അപൂര്‍വനേട്ടം
ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന സര്‍ക്കാര്‍ ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കോളേജ്. ആദ്യമായാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ശ്വാസകോശം മാറ്റിവയ്ക്കുന്നതെന്നും പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് മെഡിക്കല്‍ കോളേജില്‍ നടക്കുന്നതെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം പൂഴനാട് കാവിന്‍പുറത്ത് വീട്ടില്‍ എ.ആര്‍. അനീഷിന്റെ (38) അവയവങ്ങളാണ് ദാനം ചെയ്തത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അസിസ്റ്റന്റ് Read More…
അര്‍ദ്ധരാത്രി വാഹനങ്ങള്‍ക്കിടയിൽ ഉപേക്ഷിക്കപ്പെട്ട് നവജാതശിശു; പോലീസ് രക്ഷകരായി
മുംബൈ: ഗോരേഗാവിൽ നിർത്തിയിട്ട രണ്ട് വാനുകൾക്കിടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു നവജാതശിശുവിനെ ബാങ്കൂർ നഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കണ്ടെത്തി. അർദ്ധരാത്രിയോടടുത്താണ് സംഭവം വെളിച്ചത്തുവന്നത്. പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ബീറ്റ് മാർഷൽസ്, മങ്ങിയ വെളിച്ചമുള്ള റോഡരികിൽ നിന്ന് നേരിയ കരച്ചിൽ കേട്ടു. സ്ഥലം പരിശോധിച്ചപ്പോൾ, തുണിയിൽ പൊതിഞ്ഞ ഒരു കുഞ്ഞിനെ ആരും ശ്രദ്ധിക്കാതെ തുറന്ന സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ അവർക്ക് കണ്ടെത്തി. ഉദ്യോഗസ്ഥർ നിർഭയ സ്ക്വാഡിന്റെ സഹായത്തോടെ അതിവേഗം കുഞ്ഞിനെ വൈദ്യസഹായത്തിനായി ഹോസ്പിറ്റലിലേക്ക് എത്തിച്ചു. ഡോക്ടർമാർ ഉടൻ Read More…
ട്രെയിനിൽവച്ച് കുഞ്ഞിന്റെ ചലനമറ്റു, മരിവെന്ന് കരുതി അമ്മ കുഴഞ്ഞുവീണു; ജവാൻ ആ ജീവൻ രക്ഷിച്ചതെങ്ങനെ?
ഇന്ത്യൻ ആർമിയിലെ അവധി കഴിഞ്ഞ് ഡ്യൂട്ടിക്ക് മടങ്ങുകയായിരുന്ന ജവാൻ ട്രെയിനിൽ വെച്ച് എട്ട് മാസം പ്രായമുള്ള കുഞ്ഞിന് കൃത്രിമ ശ്വാസം നൽകി കുഞ്ഞിന്റെ ജീവൻ രക്ഷിച്ചു. ട്രെയിനിൽ യാത്ര ചെയ്യുന്ന സമയത്ത് കുഞ്ഞിന് പെട്ടെന്ന് ശ്വാസതടസ്സം (respiratory distress) ഉണ്ടാവുകയും പ്രതികരിക്കാതിരിക്കുകയും ചെയ്തു. കുഞ്ഞ് മരിച്ചുപോയി എന്ന് കരുതി അമ്മ കുഴഞ്ഞുവീഴുകയും മറ്റ് കുടുംബാംഗങ്ങൾ പരിഭ്രാന്തരാവുകയും ചെയ്ത സമയത്താണ് ജവാന്റെ സമയോചിതമായ ഇടപെടല്‍. വടക്ക്-കിഴക്കൻ മേഖലയിലെ ആർമിയുടെ ഫീൽഡ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന സൈനികൻ സുനിൽ , Read More…
38 വർഷത്തെ കരിയറിലെ അവസാനത്തെ മണി മുഴക്കി ‘ദാസ് അങ്കിൾ’; ആ നിമിഷം അവിസ്മരണീയമാക്കി വിദ്യാര്‍ഥികള്‍- വൈറലായി വീഡിയോ
38 വർഷത്തെ സേവനത്തിന് ശേഷം ഒരു സ്കൂൾ പ്യൂൺ അവസാനമായി മണി മുഴക്കുന്ന ഹൃദയസ്പർശിയായ വീഡിയോ ഇന്റർനെറ്റിൽ തരംഗമായി. സാധാരണമെന്ന് തോന്നാം, എന്നാല്‍ ദാസ് അങ്കിള്‍ എന്ന് കുട്ടികള്‍ വിളിക്കുന്ന ബെംഗളൂരുവിലെ ബിഷപ്പ് കോട്ടണ്‍ സ്‌കൂളില്‍ നിന്നുള്ള ഈ പ്യൂണിന്റെ ജീവിതത്തിലെ സുപ്രധാനമായൊരു കാര്യത്തെ അവിസ്മരണീയമാക്കിയിരിക്കുകയാണ് വിദ്യാര്‍ഥികള്‍. തന്റെ കരിയറിലെ അവസാനത്തെ ബെല്ലടിക്കാന്‍ തയ്യാറായി നില്‍ക്കവെ ചുറ്റിലും നിന്ന് കൗണ്ട് ഡൗണ്‍ നടത്തുകയാണ് വിദ്യാര്‍ഥികള്‍. പ്യൂണ്‍ ബെല്ലടിക്കാന്‍ തുടങ്ങിയതോടെ എല്ലാവരും കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. ആ പ്രവൃത്തി ചെയ്യുമ്പോള്‍ Read More…
മുന്നേ നടന്ന് മലപ്പുറം; ഇന്ത്യയിലെ ആദ്യത്തെ പൂര്‍ണമായും ശീതീകരിച്ച സര്‍ക്കാര്‍ സ്കൂള്‍, 100 വർഷം പഴക്കം
മലപ്പുറം: വിദ്യാഭ്യാസ അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങളുടെ രംഗത്ത് മാതൃകയായി മലപ്പുറം. രാജ്യത്ത് ആദ്യമായി പൂര്‍ണമായും ശീതീകരിച്ച സൗകര്യങ്ങളോടുകൂടിയ സര്‍ക്കാര്‍ എല്‍.പി. സ്കൂള്‍ നാടിന് സമര്‍പ്പിച്ചു. മേല്‍മുറി മുട്ടിപ്പടി ജി.എം.എല്‍.പി സ്കൂളിന്റെ നൂറു വര്‍ഷം പഴക്കമുണ്ടായിരുന്ന കെട്ടിടമാണ് ആധുനിക സൗകര്യങ്ങളോടെ പുതുക്കി പണിതത്. ഉപയോഗിക്കാൻ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിക്കപ്പെട്ട ഏകദേശം 100 വർഷം പഴക്കമുള്ള സ്കൂള്‍ കെട്ടിടത്തിന് പകരമായാണ് പുതിയ ഹൈടെക് കെട്ടിടം നിർമ്മിച്ചത്. എട്ട് ക്ലാസ് മുറികൾ, ഒരു കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം, എച്ച്എം റൂം Read More…














