Good News

പ്രായം നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഒന്നുമല്ല; 76-ാം വയസില്‍ പിഎച്ച്ഡി നേടിയ തെലങ്കാനക്കാരന്‍

റിട്ടയര്‍മെന്റ് പ്രായം കഴിഞ്ഞാല്‍ പിന്നെ കൊച്ചുമക്ക​ളെ നോക്കി വീട്ടുകാര്യങ്ങള്‍ നോക്കി ഇരിക്കേണ്ട കാലമാണെന്നാണ് വയ്പ്പ്. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തെ പ്രായത്തിന് വെല്ലുവിളിക്കാനാകില്ലെന്ന് തെളിയിച്ചിരിക്കുകയാണ് തെലങ്കാനയിലെ മിര്യാലഗുഡ സ്വദേശി മുഹമ്മദ് ഇസ്മായില്‍. 76-ാം വയസില്‍ ഹിന്ദി ഭാഷയില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കിയാണ് മുഹമ്മദ് ഇസ്മായില്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഡോ. ബിആര്‍ അംബേദ്കര്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഇസ്മായിലില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കിയത്. ഉന്നതവിദ്യാഭ്യാസത്തിന് താല്‍പ്പര്യമില്ലാത്ത പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നാണ് ബിരുദം ഏറ്റുവാങ്ങിയ ശേഷം തെലങ്കാന ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ Read More…

Good News

ജീവനക്കാര്‍ക്ക് ആരോഗ്യം ഉണ്ടെങ്കിലേ ബിസിനസ് നിലനില്‍ക്കൂ ; ദിവസവും വ്യായാമം ചെയ്യുന്നവര്‍ക്ക് ബോണസ് പ്രഖ്യാപിച്ച് കമ്പനി

ശരീരത്തിന്റെ ആരോഗ്യത്തിന് പരമപ്രധാനമായ കാര്യമാണ് വ്യായാമം. ഒരു സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ജീവനക്കാരുടെ ആരോഗ്യം എത്ര പ്രധാനപ്പെട്ടതാണെന്ന് അറിയാവുന്ന ഒരു കമ്പനി വ്യായാമം പ്രോത്സാഹിപ്പിക്കാന്‍ ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്നു. പ്രതിമാസം ജീവനക്കാര്‍ രാവിലെ വ്യായാമത്തിന്റെ ഭാഗമായി ഓടുന്നതിന്റെ കണക്ക് അനുസരിച്ച് പണം നല്‍കുന്നതാണ് രീതി. ഒരു ജീവനക്കാരന്‍ പ്രതിമാസം 50 കിലോമീറ്റര്‍ ഓടുകയാണെങ്കില്‍ മുഴുവന്‍ പ്രതിമാസ ബോണസിന് അര്‍ഹതയുണ്ട്. 40 കിലോമീറ്റര്‍ ഓടുന്നതിന് 60 ശതമാനവും 30 കിലോമീറ്ററിന് 30 ശതമാനവും ബോണസ് ലഭിക്കും. ഒരു മാസത്തിനുള്ളില്‍ Read More…

Good News

IAS എടുക്കാന്‍IPS രാജിവെച്ചു ; രാഷ്ട്രീയത്തിലിറങ്ങാന്‍ IAS കളഞ്ഞു ; ചെറിയ ജീവിതത്തില്‍ 42 സര്‍വകലാശാലകളില്‍ 22 ബിരുദങ്ങള്‍

ഒരാള്‍ക്ക് ഒരു ജീവിതത്തില്‍ പരാമാവധി നേടാന്‍ കഴിയുന്ന വിദ്യാഭ്യാസം എത്രയായിരിക്കും ? 100 വയസ്സ് ജീവിച്ചാലും ഡോക്ടര്‍ ശ്രീകാന്ത് ജിച്ച്കറിനൊപ്പം വരില്ല. 1973 നും 1990 നും ഇടയില്‍ 42 സര്‍വ്വകലാശാലകളില്‍ നിന്ന് 20 ഡിഗ്രി കരസ്ഥമാക്കിയ ഡോക്ടര്‍ ശ്രീകാന്ത് ജിച്ച്കര്‍ രാജ്യത്തെ ഏറ്റവും യോഗ്യതയുള്ള വ്യക്തിയാണ്. മെഡിസിന്‍ ബിരുദത്തില്‍ തുടങ്ങിയ അദ്ദേഹം 1978 ല്‍ ഐപിഎസും 1980 ല്‍ ഐഎഎസും നേടി. ഐഎഎസും ഐപിഎസും എംബിബിഎസും എംഡിയുമടക്കമുള്ള ബിരുദങ്ങള്‍ കസ്റ്റഡിയിലുള്ള അദ്ദേഹം പത്ത് എംഎ ഉള്‍പ്പെടെ Read More…

Good News

ടെന്നസി ചുഴലിക്കാറ്റിൽ ഒഴുകിയെത്തിയ കുഞ്ഞിനെ മരത്തിൽ ജീവനോടെ കണ്ടെത്തി

ടെന്നസി : ആറ് പേർ കൊല്ലപ്പെടുകയും രണ്ട് ഡസനിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത വലിയ ചുഴലിക്കാറ്റില്‍പ്പെട്ട 4 മാസം പ്രായമുള്ള കുഞ്ഞിനെ അടുത്തുള്ള മരത്തിൽ ജീവനോടെ കണ്ടെത്തി. ശനിയാഴ്ച ക്ലാർക്‌സ്‌വില്ലെയിലെ അവരുടെ വീടിനുള്ളിൽ ഉണ്ടായിരുന്ന ദമ്പതികളും അവരുടെ രണ്ട് കുട്ടികളും ചുഴലിക്കാറ്റില്‍ പെടുകയായിരുന്നു. ദമ്പതികളുടെ മൊബൈൽ വീടും മറ്റ് വസ്തുക്കളും നശിപ്പിച്ച ചുഴലിക്കാറ്റ്, തന്റെ 4 മാസം പ്രായമുള്ള കുട്ടിയെ ചുഴലിക്കാറ്റ് എടുത്തതായി അമ്മ സിഡ്‌നി മൂർ പറഞ്ഞു. സിഡ്‌നി മൂറും അവളുടെ കാമുകനും അവരുടെ കുട്ടികളും Read More…

Good News

സമ്മാനത്തുകയില്‍ നിന്ന് ഒരു ഭാഗം ചെലവഴിച്ച് വീട്ടുജോലിക്കാരിയ്ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനിച്ച് കുട്ടി

മത്സരിച്ച് നേടിയ സമ്മാനത്തുകയില്‍ നിന്ന് ഒരു ഭാഗം ചെലവഴിച്ച് തന്റെ വീട്ടിലെ ജോലിക്കാരിയ്ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയ കുട്ടിയുടെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. അങ്കിത് എന്ന കുട്ടിയാണ് തന്റെ വാരാന്ത്യ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് മത്സരിച്ച് നേടിയ സമ്മാനത്തുകയില്‍ നിന്ന് ഒരു ഭാഗം ചെലവഴിച്ച് തന്റെ വീട്ടിലെ ജോലിക്കാരിയായ സരോജയ്ക്ക് മൊബൈല്‍ഫോണ്‍ വാങ്ങി നല്‍കിയത്. മകനില്‍ നിന്നുണ്ടായ ഈ സത്കര്‍മ്മത്തെ കുറിച്ച് അങ്കിതിന്റെ പിതാവായ വി. ബാലാജിയാണ് എക്‌സ് ഹാന്‍ഡിലിലൂടെ പങ്കുവെച്ചത്. മകന്‍ വിട്ടുജോലിക്കാരിക്ക് ഫോണ്‍ സമ്മാനിക്കുന്ന Read More…

Good News

ഗാര്‍ഡന്‍ ഷെഡ്ഡില്‍ ഒരു ഫുഡ്ബാങ്ക് തുറന്ന ഐസക് ഇപ്പോള്‍ തുറന്നിരിക്കുന്നത് ‘ഗിഫ്റ്റ് ബാങ്ക്’

കോവിഡ് 19 ലോക്കൗട്ട് സമയത്താണ് ഐസക് വിന്‍ഫീല്‍ഡ് എന്ന പയ്യന്‍ ആദ്യമായി വാര്‍ത്തയില്‍ എത്തിയത്. പയ്യന്‍ ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കഴിഞ്ഞ വര്‍ഷം കോവിഡ് കാലത്ത് പാവപ്പെട്ടവരെ സഹായിക്കാന്‍ തന്റെ ഗാര്‍ഡന്‍ ഷെഡ്ഡില്‍ ഒരു ഫുഡ്ബാങ്ക് തുറന്ന ഐസക് ഇപ്പോള്‍ തുറന്നിരിക്കുന്നത് ‘ഗിഫ്റ്റ് ബാങ്കാ’ണ്. പാവപ്പെട്ട കുട്ടികള്‍ക്ക് സമ്മാനം നല്‍കുകയാണ് ലക്ഷ്യം. ഐസക് വിന്‍ഫീല്‍ഡിന്റെ ദയയുള്ള ഹൃദയത്തെക്കുറിച്ച് ഇതിനകം അനേകം റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നത്. നേരത്തേ തന്റെ ജന്മദിനത്തിന് കിട്ടിയിരുന്ന പണം ഉപയോഗിച്ചായിരുന്നു ഐസക് ഫുഡ്ബാങ്ക് Read More…

Good News

വാര്‍ദ്ധക്യം പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനും വേണ്ടി മാത്രമുള്ളതല്ല; കുംഗ്ഫുവും തായ്ചിയും പരിശീലിച്ച് 92 കാരന്‍

വാര്‍ദ്ധക്യം ഭക്തിക്കും പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനും വേണ്ടിയുള്ളതാണെന്നാണ് പറയാറ്. എന്നാല്‍ 92 വയസ്സുള്ള ഇംഗ്ലീഷുകാരനായ ലൂ ബുര്‍ജയുടെ കാര്യത്തില്‍ മാത്രം ഇത് യോജിക്കില്ല. കാരണം ഇപ്പോഴും ഇദ്ദേഹം കുങ്ഫുവും തായ്ചിയും പരിശീലിക്കുന്നു എന്നതാണ് കാരണം. കൃത്യമായ ശീലവും കാര്‍ക്കശ്യവും അദ്ദേഹത്തെ ഈ പ്രായത്തിലും ആരോഗ്യത്തോടെ നില നിര്‍ത്തുന്നു. മൂന്ന് പേരക്കുട്ടികളുള്ള ഒരു മുത്തച്ഛന്‍, പതിറ്റാണ്ടുകളായി ചെറിയ കുട്ടികളുമായി കളിക്കാനും ഓവന്‍ റോസ്റ്റുകള്‍, ചോക്ലേറ്റ് എന്നിവ പോലുള്ള മികച്ച രുചികരമായ ഭക്ഷണങ്ങളാല്‍ സമ്പന്നമായ ഭക്ഷണക്രമം നിലനിര്‍ത്താനും തനിക്ക് കഴിയുമെന്ന് ഉറപ്പുനല്‍കുന്നു. Read More…

Good News

കാല്‍പ്പാദം ഇല്ലാത്ത കോഴിക്ക് ആരാധകര്‍ അയച്ചു കൊടുത്തത് 60 ജോഡി ചെറിയ ഷൂസുകളും ബൂട്ടുകളും

കാലിഫോര്‍ണിയയിലെ മീക്ക് ഡെവിഗ്നന്റെ നബ്‌സ് എന്ന കോഴിക്കാണ് സോഷ്യല്‍മീഡിയയിലൂടെ സ്‌നേഹം വഴിഞ്ഞൊഴുകിയത്. അസുഖബാധിതനായ നിലയിലാണ് ഡെവിഗ്നന് കാല്‍വിരലുകള്‍ നഷ്ടമായ മലേഷ്യന്‍ സെറാമ ഇനത്തില്‍പ്പെട്ട കോഴിയെ ദത്തെടുത്ത്. അസുഖബാധിതയായി അവശ നിലയില്‍ കിട്ടിയ കോഴിയെ ഉടമ കൃത്യമായി പരിപാലിച്ച് ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവന്നു. കാല്‍വിരലുകള്‍ ഇല്ലാത്ത കോഴിയെ നബ്‌സ് എന്ന് പേരിട്ടായിരുന്നു പരിപാലിച്ചിരുന്നത്. ശ്രദ്ധയോടെയുള്ള ഈ പരിപാലനവും സ്‌നേഹവും കൊണ്ട് അവള്‍ വീട്ടിലെ ഏറ്റവും അംഗീകാരമുള്ള വളര്‍ത്തുജീവിയായി മാറി. വീട്ടിലെ നായ്ക്കള്‍, പൂച്ചകള്‍, ഗിനി പന്നികള്‍, കൂടാതെ മറ്റ് Read More…

Good News

ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഈ വഴിയില്‍ കൂടി വെറുതേ ഓടിച്ചാല്‍ മാത്രം മതി, തനിയെ ചാര്‍ജ്ജാകും

ഭാവിയില്‍ മിക്കവാറും നിരത്തുകളില്‍ വൈദ്യൂതി വാഹനങ്ങള്‍ മാത്രമാകുമെന്ന് ഉറപ്പ്. ഇക്കാര്യം മുന്‍കൂറായി തിരച്ചറിഞ്ഞ് റോഡില്‍ തന്നെ വൈദ്യൂതി വാഹനങ്ങള്‍ക്ക് ഗുണകരമാകുന്ന സൗകര്യം ഒരുക്കിയിരിക്കുകയാണ് മിഷിഗണിലെ ഡെട്രോയ്റ്റ്. കഴിഞ്ഞ മാസം ജോലിക്കാര്‍ രാജ്യത്തെ ആദ്യത്തെ വയര്‍ലെസ് ചാര്‍ജിംഗ് പബ്ലിക് റോഡ്വേ സ്ഥാപിക്കുന്നത് പൂര്‍ത്തിയാക്കി. ഇലക്ട്രിയോണില്‍ നിന്നുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച്, 14-ആം സ്ട്രീറ്റില്‍ ഇപ്പോള്‍ ഇന്‍ഡക്റ്റീവ് ചാര്‍ജിംഗ് കോയിലുകള്‍ സജ്ജീകരിച്ചിരിക്കുന്നു, അത് റോഡിലൂടെ ഓടുമ്പോള്‍ തന്നെ റിസീവറുകള്‍ ഘടിപ്പിച്ച ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) ചാര്‍ജ് ചെയ്യും. ഇസ്രായേലി കമ്പനിയുടെ വയര്‍ലെസ് Read More…