Good News

രാജ്യരക്ഷയുടെ അതേ സൂഷ്മത സൗന്ദര്യ മത്സരത്തിലും ; ‘മിസ് അമേരിക്ക 2024’ യുഎസ് വ്യോമസേനാ പൈലറ്റ്

രാജ്യരക്ഷയ്ക്കായി സദാജാഗരൂഗയായ അതേ സൂഷ്മത സൗന്ദര്യ മത്സരത്തിലും പ്രകടിപ്പിച്ചപ്പോള്‍ അമേരിക്കയിലെ വ്യോമസേനാ പൈലറ്റ് സൗന്ദര്യറാണിയായും മാറി. യുഎസ് എയര്‍ഫോഴ്സിലെ സെക്കന്‍ഡ് ലെഫ്റ്റനന്റും ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളിലെ പബ്ലിക് പോളിസി പ്രോഗ്രാമിലെ മാസ്റ്റേഴ്സ് വിദ്യാര്‍ത്ഥിയുമായ 22 കാരി 2024 ലെ മിസ് അമേരിക്കയായും വിജയം നേടി. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ മാഡിസണ്‍ മാര്‍ഷ് എന്ന സുന്ദരിയാണ് മിസ് അമേരിക്ക മത്സരത്തില്‍ വിജയം നേടിയത്. കൊളറാഡോയെ പ്രതിനിധീകരിച്ച് മത്സരത്തിനിറങ്ങിയ സുന്ദരി ദേശീയ കിരീടം നേടുന്ന ആദ്യത്തെ സജീവ-ഡ്യൂട്ടി എയര്‍ഫോഴ്‌സ് Read More…

Good News

ദൈവം മനുഷ്യനായി പിറന്നു; ഗർഭിണിയായ ബസ് ഡ്രൈവർ രക്ഷകയായത് 37 സ്കൂള്‍ കുട്ടികൾക്ക്!

ദൈവം നമ്മുടെ മുന്നില്‍ ഏതു രൂപത്തിലാണ് പ്ര​ത്യക്ഷപ്പെടുക എന്നു പലപ്പോഴും പറയാനാകില്ല. ഈ സംഭവത്തില്‍ ദൈവം പ്രത്യക്ഷപ്പെട്ടത് മനുഷ്യന്റെ രൂപത്തിൽ തന്നെയാണ്. അപ്രതീക്ഷിതമായി മുന്നില്‍ കണ്ട അപകടത്തെ ധൈര്യപൂവ്വം നേരിട്ട ഇമുനെക് വില്യംസ് എന്ന യുവതിയുടെ കഥയാണ് ഇത്. ഇരുപത്തിനാലുകാരിയായ അവര്‍ രക്ഷിച്ചത് ഒന്നോ രണ്ടോ ജീവനുകളല്ല, 37 ജീവനുകളാണ്. അതും എട്ടുമാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍. അമേരിക്കയിലെ മിൽവാക്കിയിൽ സ്‌കൂൾ ബസ് ഡ്രൈവറാണ് ഇമുനെക്. പതിവുപോലെ സ്ഥിരം റൂട്ടിൽ കുട്ടികളെയും കൂട്ടി യാത്ര ചെയ്യുകയായിരുന്നു അവര്‍. പെട്ടെന്ന് എന്തോ Read More…

Good News

‘ബൗളിങ്ങിന് കാലും, ബാറ്റിങ്ങിന് തോളും’; എട്ടാം വയസ്സില്‍ കൈകള്‍ നഷ്ടമായി ; പ്രതിസന്ധികൾക്ക് ആമിറിനെ തോൽപ്പിക്കാനാവില്ല

കൈകള്‍ രണ്ടും നഷ്ടമായിട്ടും ജീവിതത്തോട് പൊരുതി ക്രിക്കറ്റ് കളിക്കാരനായി മാറിയ അമീറിന്റെ ജീവിതം പ്രതിസന്ധികളില്‍ തളരാതെ മുന്നേറാന്‍ അനേകര്‍ക്ക് പ്രചോദനമാകും. കൈകളുടെ ശക്തി കാലുകള്‍ക്ക് നല്‍കിയ അയാള്‍ കാലു കൊണ്ടു ഒന്നാന്തരമായി പന്തെറിയും തോളിലും കഴുത്തിലുമായി ബാറ്റുകള്‍ ഉടക്കിവെച്ച് മികച്ച രീതിയില്‍ മിക്ക ഷോട്ടുകളും പുറത്തെടുത്ത് നന്നായി ബാറ്റും ചെയ്യും എട്ടാം വയസ്സില്‍ പിതാവിന്റെ തടിമില്ലില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആമിറിന് ഇരുകൈകളും നഷ്ടപ്പെടുന്നത്. കൈകള്‍ ഇല്ലാതായതോടെ അയാള്‍ കൈകളുടെ ജോലി കാലുകള്‍ക്ക് കൊടുത്തു. ആരോടും സഹായം ചോദിക്കാതെ Read More…

Good News

ഐഎസ്ആര്‍ഒയില്‍ പ്രോജക്ട് സയന്റിസ്റ്റ് ജോലി കളഞ്ഞു ഈന്തപ്പഴകൃഷി തുടങ്ങി ; ഇപ്പോള്‍ സമ്പാദിക്കുന്നത് ഏക്കറിന് 6 ലക്ഷം

ഐഎസ്ആര്‍ഒയില്‍ പ്രോജക്ട് സയന്റിസ്റ്റ് പോലെയുള്ള ഒരു ജോലി സാധാരണ യുവാക്കളുടെ സ്വപ്‌നകരിയറില്‍ പെടുന്നതാണ്. എന്നാല്‍ അതു കളഞ്ഞിട്ട് ചേറും ചെളിയും വെള്ളവുമൊക്കെ ചവിട്ടുന്ന കൃഷിപ്പണിക്ക് പിന്നാലെ പോകുന്നതിനെ നാട്ടിന്‍പുറത്ത് സാധാരണമായി ‘മുഴുഭ്രാന്ത്’ എന്നായിരിക്കും വിശേഷിപ്പിക്കുക. എന്നാല്‍ കാര്‍ഷികമേഖലയില്‍ എന്തെങ്കിലൂം വ്യത്യസ്തമായി ചെയ്യണമെന്ന ആശയുമായി മണ്ണിലിറങ്ങിയ കര്‍ണാടകക്കാരന്‍ ദിവാകര്‍ ചിന്നപ്പയെ മണ്ണും കൃഷിയും ചതിച്ചില്ല. ഐഎസ്ആര്‍ഒയില്‍ പ്രോജക്ട് സയന്റിസ്റ്റ് ജോലിയും ബെംഗളൂരുവിലെ നഗരജീവിതവും ഉപേക്ഷിച്ച് കൃഷിയിലേക്ക് തിരിഞ്ഞ അദ്ദേഹം ഇപ്പോള്‍ വര്‍ഷംതോറും ലക്ഷങ്ങള്‍ സമ്പാദിക്കുന്നു. അതുല്യമായ എന്തെങ്കിലും കൃഷി Read More…

Good News

ടെമ്പോ ഓടിക്കുന്നത് മുതല്‍ പ്യൂണായിട്ട് വരെ ജോലി ചെയ്തു ; ഒരു പ്രണയം ജീവിതം മാറ്റി മറിച്ചപ്പോള്‍ ഇപ്പോള്‍ ഐപിഎസുകാരന്‍

തീയേറ്ററിന് പിന്നാലെ ഒടിടിയിലും വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത് വിക്രാന്ത് മാസി നായകനായ ’12-ത് ഫെയ്ല്‍’ വന്‍ വിജയം നേടി മുന്നേറുകയാണ്. ഒടിടി പ്ലാറ്റ്‌ഫോമിലും സിനിമയ്ക്ക് വലിയ സ്വീകരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ സിനിമയില്‍ മാസി അവതരിപ്പിച്ച കഥാപാത്രം ഒരാളുടെ ജീവിതത്തില്‍ നിന്നും നേരിട്ട് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണെന്ന് എത്രപേര്‍ക്കറിയാം. പന്ത്രണ്ടാം ക്ലാസ്സ് തോല്‍ക്കുകയും ടെമ്പോ ഡ്രൈവറായി ജീവിതം നയിക്കുകയും ചെയ്ത പിന്നീട് ഐപിഎസ് ഓഫീസറിലേക്ക്‌വളരുകയും ചെയ്ത മനോജ്കുമാര്‍ ശര്‍മ്മയുടെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നുമാണ്. മധ്യപ്രദേശിലെ മൊറേന ജില്ലയില്‍ Read More…

Good News

ലോകത്തെ ഏറ്റവും ജീവകാരുണ്യവാനായ മനുഷ്യന്‍ ജംസെറ്റ്ജി ടാറ്റ ; സംഭാവന കൊടുത്തത് 829734 കോടി രൂപ

എഡല്‍ഗിവ് ഫൗണ്ടേഷനും ഹുറൂണ്‍ റിപ്പോര്‍ട്ടും 2021 തയ്യാറാക്കിയ പട്ടിക പ്രകാരം കഴിഞ്ഞ നൂറ്റാണ്ടിലെ ലോകത്തിലെ ഏറ്റവും ചാരിറ്റബിള്‍ മനുഷ്യനായി ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകന്‍ തിരഞ്ഞെടുക്കപ്പെട്ടു. സ്ഥാപകനായ ജംസെറ്റ്ജി ടാറ്റ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസ്നേഹിയായും തിരഞ്ഞെടുക്കപ്പെട്ടു 829734 കോടി രൂപ സംഭാവന ചെയ്തു. ബില്‍ ഗേറ്റ്സ് പോലും രണ്ടാം സ്ഥാനത്തായി. 1892 ല്‍ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ജംസെറ്റ്ജി ടാറ്റ വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലാണ് സംഭാവനകളില്‍ ഭൂരിഭാഗവും നല്‍കിയത്. 1904 ല്‍ അദ്ദേഹം മരണപ്പെട്ടു. ജംസെറ്റ്ജി ടാറ്റ Read More…

Good News

നദ്രത്ത് വളര്‍ന്നു കയറിയത് ഇന്ത്യന്‍ വ്യോമയാന മേഖലയിലേക്ക് ; ചേരിയില്‍ നിന്നും പൈലറ്റിലേക്ക് വളര്‍ന്ന പെണ്‍കുട്ടി

സ്വപ്നങ്ങള്‍ നെഞ്ചിലേറ്റിയാല്‍ മാത്രം പോര അതിന് പിന്നാലെ ഓടാന്‍ കൂടി പഠിക്കണം. ആഗ്രഹം സത്യമാണെങ്കില്‍ പ്രതിസന്ധികള്‍ താനെ ഒഴിഞ്ഞുപോകുമെന്നാണ്. ധാരാവിയിലെ ഒരു ചേരിയില്‍ താമസിക്കുന്ന നദ്രത്ത് എന്ന പെണ്‍കുട്ടിയുടെ കഥ ഇതാണ് തെളിയിക്കുന്നത്. തീരെ ദരിദ്രമായ സാഹചര്യത്തില്‍ നിന്നും നദ്രത്ത് വളര്‍ന്നുകയറിയത് ഇന്ത്യന്‍ വ്യോമയാന മേഖലയിലെ പൈലറ്റിലേക്കാണ്. വ്യോമയാന മേഖലയിലെ പ്രശസ്തമായ പേരും ‘ഭാരത് കി ബേട്ടി’ അവാര്‍ഡ് ജേതാവുമായ സോയ നദ്രത്തിന്റെ സഹായത്തിനെത്തി, പൈലറ്റ് ആകുക എന്ന അവളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ചത് എയര്‍ ഇന്ത്യ Read More…

Good News

ജീവിതാവസാനം നിസ്വാര്‍ത്ഥമായി പരിപാലിച്ചു ; ദരിദ്ര കച്ചവക്കാരന് 88 കാരന്‍ എഴുതിവെച്ചത് 3.8 കോടിയുടെ സ്വത്ത്

കോടീശ്വരനെ ജീവിതാവസാനം നിസ്വാര്‍ത്ഥമായി പരിപാലിച്ചതിന് മാര്‍ക്കറ്റിലെ പഴക്കച്ചവടക്കാരന് 88 കാരന്‍ എഴുതിവെച്ചത് 3.8 കോടി രൂപയുടെ സ്വത്തുക്കള്‍. സഹോദരിമാര്‍ ഉള്‍പ്പെടെ സ്വന്തബന്ധുക്കളായിരുന്നവര്‍ക്ക് ചില്ലിക്കാശ് കൊടുക്കാതെയായിരുന്നു എല്ലാ സ്വത്തുക്കളും നല്‍കിയത്. മരണശേഷം ബന്ധുക്കള്‍ ഇതിനെതിരേ കോടതിയില്‍ പോയെങ്കിലും ദരിദ്രനായ പഴക്കച്ചവടക്കാരന് എല്ലാം കോടതി നല്‍കി. ചൈനയിലെ ഷാങ്ഹായില്‍ നടന്ന സംഭവത്തില്‍ മരണമടഞ്ഞ മാ എന്ന കോടീശ്വരന്‍ ലിയു എന്ന മാര്‍ക്കറ്റില്‍ പഴം വില്‍ക്കുന്നയാള്‍ക്കാണ് അവസാന സമയത്ത് തന്നെ പരിചരിച്ചതിന്റെ നന്ദി സൂചകമായി വസ്തുവകകള്‍ എഴുതിക്കൊടുത്തത്. ലിയുവും വര്‍ഷങ്ങള്‍ക്ക് മുമ്പ് Read More…

Good News

നടക്കാനോ സംസാരിക്കാനോ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി ; 20 വര്‍ഷത്തിന് ശേഷം വോഗിന്റെ കവര്‍ഗേളായി എല്ലി

എല്ലി ഗോള്‍ഡ്സ്റ്റീന്‍ ജനിച്ചപ്പോള്‍ അവള്‍ക്ക് ഭാവിയില്‍ നടക്കാനോ സംസാരിക്കാനോ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ അമ്മ ഇവോണ്‍ കടുത്ത വേദനയില്‍ ഏറെ കരഞ്ഞു. വേണമെങ്കില്‍ കുഞ്ഞിനെ ആശുപത്രിയില്‍ ഉപേക്ഷിക്കാമെന്ന് പോലും നഴ്‌സ് പറഞ്ഞു. എന്നാല്‍ 20 വര്‍ഷത്തിന് ശേഷം ഇപ്പോള്‍ അവള്‍ വോഗ് മാഗസിന്റെ കവര്‍ഗേളായി ഡൗണ്‍ സിന്‍ഡ്രോം പിടിപെട്ട ആദ്യ മോഡലായി ചരിത്രമെഴുതി. 2001 ലായിരുന്നു എല്ലിയുടെ ജനനം. നടക്കാനോ സംസാരിക്കാനോ കഴിയില്ലെന്ന് ഡോക്ടര്‍മാരുടെ പ്രവചനം തെറ്റാണെന്ന് അവള്‍ തെളിയിച്ചു.22 വയസ്സിനകത്ത് സ്വന്തമായി വരുമാനം കണ്ടെത്തിയ അവള്‍ Read More…