Good News

64 വര്‍ഷംമുമ്പ് ഒളിച്ചോടി ജീവിതം തുടങ്ങി; ഇപ്പോള്‍ മക്കളും കൊച്ചുമക്കളും ചേര്‍ന്ന് വിവാഹം ആഘോഷമാക്കി

യഥാര്‍ത്ഥ സ്‌നേഹം നിങ്ങള്‍ എത്ര നേരം കാത്തിരിക്കുന്നുവെന്നല്ല. നിങ്ങള്‍ എത്ര ശക്തമായി പിടിച്ചുനില്‍ക്കുന്നു എന്നതാണ്. 64 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒളിച്ചോടി ഒരുമിച്ച് ജീവിച്ച ദമ്പതികളുടെ വിവാഹം ഒടുവില്‍ മക്കളും കൊച്ചുമക്കളും ചേര്‍ന്ന് നടത്തിക്കൊടുത്തു. ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരിക്കുന്ന വിവാഹം നടന്നത് ഗുജറാത്തിലെ വൃദ്ധദമ്പതികളായ ഹര്‍ഷിന്റെയും മൃണുവിന്റെയും ആയിരുന്നു. ദി കള്‍ച്ചര്‍ ഗള്ളി ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോകളും വീഡിയോയും സഹിതം പങ്കിട്ട ഇവരുടെ പ്രണയകഥ അനേകരുടെ ശ്രദ്ധനേടി. വ്യത്യസ്ത മതങ്ങളില്‍ നിന്നുള്ളവരും സ്‌കൂള്‍ കാലം മുതല്‍ പ്രണയികളും ആയിരുന്ന ഹര്‍ഷിന്റെയും Read More…

Good News

മറ്റൊരാളുമായി അവിഹിതബന്ധം; ഭാര്യയെ കാമുകന് വിവാഹം ചെയ്തുകൊടുത്ത് ഭര്‍ത്താവ്

പ്രണയത്തിലും യുദ്ധത്തിലും എല്ലാം ന്യായമാണ്. ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധം ഉണ്ടെന്ന് തിരിച്ചറിഞ്ഞ ഭര്‍ത്താവ് ഭാര്യയെ അവളുടെ കാമുകന് വിവാഹം കഴിച്ചുകൊടുത്തു. ഉത്തര്‍പ്രദേശിലെ സന്ത് കബീര്‍ നഗര്‍ ജില്ലയിലെ താമസക്കാരനാ ബബ്‌ളൂവാണ് ഭാര്യ രാധികയെ കാമുകന് വിവാഹം കഴിച്ചു കൊടു ത്തത്. അതേസമയം തങ്ങളുടെ കുട്ടികളെ താന്‍ ഒറ്റയ്ക്ക് വളര്‍ത്തുമെന്നും പറഞ്ഞു. പലപ്പോഴും ജോലി കാരണം വീട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ ബബ്‌ളൂ നിര്‍ബ്ബന്ധിതനാ യിരുന്നു. ഈ സമയത്താണ് ഭാര്യ രാധിക ഗ്രാമത്തിലെ മറ്റൊരാളുമായി ബന്ധം തുടങ്ങി യ Read More…

Good News

മഴയത്ത് തണുത്തുവിറച്ച് അലയുന്ന പൂച്ചക്കുട്ടിയെ രക്ഷിക്കുന്ന നായ: വീഡിയോ ഏറ്റെടുത്ത് നെറ്റിസൺസ്

ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ഒന്നടങ്കം ഏറ്റെടുക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ മനം കവർന്നിരിക്കുന്നത്. ഒരു നായയും ഒരു തെരുവ് പൂച്ചക്കുട്ടിയും തമ്മിലുള്ള ഹൃദയസ്പർശിയായ രംഗങ്ങളാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഇതിനോടകം ദശലക്ഷത്തിലധികം കാഴ്‌ചകളും 64,000 ലൈക്കുകളും നേടി ഈ വീഡിയോ. നല്ല മഴയുള്ള ഒരു ദിവസം തുറസായ ഒരു പ്രദേശത്ത് തണുത്ത് വിറച്ചു നടന്നുനീങ്ങുന്ന ഒരു പൂച്ചക്കുട്ടിയിൽ നിന്നാണ് വീഡിയോ തുടങ്ങുന്നത്.നിർത്താതെ പെയ്യുന്ന ചാറ്റൽ മഴയിൽ, പൂച്ചക്കുട്ടി നിസ്സഹായനായി നില്‍ക്കുന്നു. തണുത്തുവിറച്ചു തീർത്തും Read More…

Good News

ഹൃദയം കീഴടക്കി കുരുന്നുകൾ: സ്കൂളിൽ ചായ ഉണ്ടാക്കി കിന്റർഗാർട്ടനിലെ കുട്ടികൾ; കണ്ണെടുക്കാൻ തോന്നുന്നില്ലന്ന് സോഷ്യൽ മീഡിയ

കുരുന്നുകളുടെ മനോഹരമായ വീഡിയോകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ ജമ്മു കാശ്മീരില്‍ ഒരു കൂട്ടം കിന്റർഗാർട്ടൻ കുട്ടികൾ സ്കൂളിൽഅവര്‍ക്കും പ്രിന്‍സിപ്പലിനുംവേണ്ടി സന്തോഷത്തോടെ ചായ തയ്യാറാക്കുന്ന ഹൃദയ സ്പർശിയായ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുന്നത്. അധ്യാപകരുടെ സാന്നിധ്യത്തിൽ സ്കൂൾ യൂണിഫോം ധരിച്ച് ചായപ്പൊടിയും പഞ്ചസാരയും പാലും കലർത്തുന്ന കൊച്ചുകുട്ടികളുടെ ചാരുതയാര്‍ന്ന ദൃശ്യങ്ങൾ ആളുകളുടെ മനം കവര്‍ന്നു. ജമ്മുവിലെ ആർ എസ് പുരയിലുള്ള കോട്‌ലി ഗാല ബനയിലെ മോണ്ടിസോറി നർഗീസ് ദത്ത് പബ്ലിക് സ്‌കൂളിൽ ചിത്രീകരിച്ച ഈ വൈറൽ Read More…

Featured Good News

ഈ ഗ്രാമത്തില്‍ മാലിന്യത്തിനും ലഹരിക്കും പ്രവേശനമില്ല; അസമിലെ ബാപുരം ടോയ്ബിയുടെ വൃത്തി മാതൃക

ഇന്ത്യയിലെ പല ഉള്‍നാടന്‍ ഗ്രാമീണ ജനവാസ മേഖലകളിലും ഇല്ലാത്ത കാര്യമാണ് അസമിലെ ബാപുരം ടോയ്ബി ഗ്രാമത്തെ വ്യത്യസ്തമാക്കുന്നത്. ഗോലാഘട്ട് ജില്ലയുടെ കീഴിലുള്ള ഗ്രാമം സുസ്ഥിരവും വൃത്തിയുള്ളതും അച്ചടക്കമുള്ളതുമായ ഒരു സമൂഹത്തിന്റെ ശ്രദ്ധേയമായ ഉദാഹരണമായി നിലകൊള്ളുന്നു. ഇന്ത്യയില്‍ തന്നെ ശുചിത്വത്തിന് മാതൃകയായി മാറിയിട്ടുണ്ട് ടോയ്ബി ഗ്രാമം. അവിടുത്തെ താമസക്കാരുടേയും ആത്മീയ നേതാക്കളുടെയും കൂട്ടായ പ്രയത്‌നത്താല്‍ ഗ്രാമത്തെ സുസ്ഥിരവും ഉത്തരവാദിത്തവും ഉള്ള ജീവിതത്തിന്റെ മാതൃകയാക്കി മാറ്റി. ഇവിടെ എല്ലാ വീടുകളും കര്‍ശനമായ ശുചിത്വ നയം പിന്തുടരുന്നു, വീടുകളും ചുറ്റുപാടുകളും വൃത്തിയുള്ളതും Read More…

Good News

ഇത് ലോകത്തെ ഏറ്റവും കൃത്യസമയം കാണിക്കുന്ന ക്‌ളോക്ക്; ഒരെണ്ണം വിറ്റത് മൂന്ന് ദശലക്ഷം ഡോളറിന്

ലോകത്തെ ഏറ്റവും കൃത്യസമയം കാണിക്കുന്ന ക്‌ളോക്ക് വിറ്റുപോയത് മൂന്ന് ദശലക്ഷം ഡോളറിന്. ജാപ്പനീസ് നിര്‍മ്മാതാക്കളായ ഷിമാഡ്സു കോര്‍പ്പ് പരസ്യപ്പെടുത്തിയത് അനുസരിച്ച് ഇന്നുവരെ സൃഷ്ടിച്ചവയില്‍ ‘ഈതര്‍ ക്ലോക്ക് ഒസി 020’ ലോകത്തിലെ ഏറ്റവും കൃത്യമായ ക്ലോക്കാണ്. ഇതിലെ ഒരു സെക്കന്‍ഡ് പോലും യഥാര്‍ത്ഥ സമയത്തില്‍ നിന്നും വ്യതിചലിക്കാന്‍ ഏകദേശം 10 ബില്യണ്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നും അവര്‍ പറയുന്നു. ഇതറിന്റെ ലോകത്തിലെ ആദ്യത്തെ വാണിജ്യപരമായി ലഭ്യമായ മോഡലാണ് ‘ഈതര്‍ ക്ലോക്ക് ഒസി 020’. ക്ലോക്ക് ഒരു ചെറിയ റഫ്രിജറേറ്റര്‍ പോലെയാണ് Read More…

Good News

രണ്ടുവയസ്സുള്ള മകനെ തട്ടിക്കൊണ്ടുപോയി; കണ്ടെത്താന്‍ പിതാവിന്റെ 1.4 മില്യണ്‍ ഡോളര്‍ വാഗ്ദാനം; 24 വര്‍ഷത്തിന് ശേഷം കണ്ടെത്തി

തട്ടിക്കൊണ്ടുപോകലിന് ഇരയായ മകനെ കണ്ടെത്താന്‍ 1.4 മില്യണ്‍ യുഎസ് ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്ത് ചൈനീസ് അച്ഛന്‍, 24 വര്‍ഷത്തിന് ശേഷം ഡിഎന്‍എ പരിശോധനവഴി മകനെ കണ്ടെത്തി. പുനഃസമാഗമത്തില്‍, മകന് 415,000 ഡോളറിന്റെ മെഴ്‌സിഡെസ് ബെന്‍സും വിദ്യാഭ്യാസ ഫണ്ടും സമ്മാനിച്ചെങ്കിലും സ്വന്തമായി അധ്വാനിച്ച് വിജയം സൃഷ്ടിക്കാന്‍ ആഗ്രഹിച്ച മകന്‍ നിരസിച്ചു. മാര്‍ച്ച് 16-ന് തെക്കന്‍ ചൈനയിലെ ഷെന്‍ഷെനില്‍ നടന്ന പുന:സമാഗമ ചടങ്ങിനിടെയായിരുന്നു പിതാവ് സീ യുവെ തന്റെ മകന്‍ സീ ഹയോനന് മൂന്ന് ദശലക്ഷം യുവാന്‍ (415,000 Read More…

Featured Good News

ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യം ഫിൻലൻഡ്: എങ്ങനെയാണ് സന്തോഷം അളക്കുന്നത്?

വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് 2025 പ്രകാരം ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ഫിൻലൻഡ്. തുടർച്ചയായ എട്ടാം വർഷമാണ് നോർഡിക് രാജ്യമായ ഫിൻലാൻഡ് ഈ റെക്കോർഡ് സ്വന്തമാക്കിയത്. ഡെൻമാർക്ക്, ഐസ്‌ലൻഡ്, സ്വീഡൻ എന്നീ നോർഡിക് രാജ്യങ്ങളാണ് പട്ടികയിൽ ആദ്യ നാല് സ്ഥാനത്തുള്ളത്. 2024-ൽ 126-ൽ നിന്ന് ഈ വർഷം 118-ലേക്ക് ഉയർന്ന ഇന്ത്യ നേരിയ പുരോഗതിയും കൈവരിച്ചു. ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ ഡേ ഓഫ് ഹാപ്പിനസ് ദിനത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട്, 147 രാജ്യങ്ങളിലെ നിവാസികൾ അവരുടെ ജീവിത Read More…

Good News

ആനപ്പിണ്ടത്തില്‍ നിന്ന് ഉഗ്രന്‍ ‘ആഡംബര’ കോഫി! വില രണ്ട് ലക്ഷം !

രാവിലെ ഒരു കപ്പ് കാപ്പി കുടിച്ചില്ലെങ്കില്‍ പലര്‍ക്കും ഒരു മടുപ്പ്, ക്ഷീണം എന്നിവ അനുഭവപ്പെടാറുണ്ട്. എന്നാല്‍ സാധാരണ നാം കുടിക്കുന്ന കാപ്പിയൊന്നും ഈ കോഫിയുടെ മുന്നില്‍ ഒന്നുമല്ല. വടക്കന്‍ തായ്‌ലന്‍ഡിലെ ഐവറി കോഫിയെ പറ്റി അറിയാമോ? കിലോയ്ക്ക് ഒന്നേ മുക്കാൽ ലക്ഷം രൂപ വരെയാണ് ഇതിന്റെ വില. സവിശേഷ രുചിയുള്ള കാപ്പിയാണിത്. ഇതിന്റെ രുചിയല്ല ഇതിനെ വ്യത്യസ്തമാക്കുന്നത്. മറിച്ച് ഉല്‍പാദന പ്രക്രിയയാണ്.ആനയുടെ പിണ്ടത്തില്‍ നിന്നാണ് ഈ കോഫി ഉണ്ടാക്കുന്നത്. ഐവറി കോഫി ഉണ്ടാക്കാനായി മികച്ച തായ് അറബിക്ക Read More…