Healthy Food

നടുവേദന ഉള്ളവര്‍ ഇവ കൂടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

നടുവേദന അനുഭവിച്ചിരിക്കുന്നവരാണ് നിങ്ങളില്‍ ചിലര്‍. എന്നാല്‍ വേദന സംഹാരി കഴിച്ച് ആശ്വാസം തേടുന്നതാണ് പലരുടെയും പതിവ്. ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങളാണ് പലപ്പോഴും നടുവേദനയ്ക്ക് കാരണമായി പറയുന്നത്. പക്ഷേ നടുവേദനയെ അങ്ങനെ നിസ്സാരമായി തളളി കളയരുത്. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ അല്ലെങ്കില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം നടുവേദനയ്ക്ക് കാരണമാകാറുണ്ട്. നടുവേദന ഉള്ളവര്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്താം… പ്രോട്ടീന്‍ – ശരീരത്തിലെ പ്രോട്ടീന്റെ അഭാവം മൂലം നിങ്ങള്‍ക്ക് വേദന അനുഭവപ്പെടാം. ഇത് പരിഹരിക്കാന്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ Read More…

Healthy Food

എരിവ് അനുഭവപ്പെട്ടാല്‍ വെള്ളം കുടിക്കാമോ ? ; ഈ ആഹാരങ്ങള്‍ കഴിയ്ക്കുമ്പോള്‍ വെള്ളം കുടിയ്ക്കാന്‍ പാടില്ല

നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണം പോലെയാണ് നമ്മുടെ ആരോഗ്യവും. നല്ല ഭക്ഷണരീതികളിലൂടെയാണ് ആരോഗ്യവും മെച്ചപ്പെടുന്നത്. ഭക്ഷണം കഴിയ്ക്കുന്നത് പോലെ ഭക്ഷണ ശീലങ്ങളിലും ശ്രദ്ധ പുലര്‍ത്തണം. ആഹാരക്രമത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. നല്ല ആഹാരം കഴിയ്ക്കുന്നതോടൊപ്പം തന്നെ ധാരാളം വെള്ളവും കുടിയ്ക്കണം. വെള്ളം കുടിയ്ക്കുന്നതിനും ചില ചിട്ടകള്‍ ഉണ്ട്. നമ്മള്‍ ദിവസേന മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം എന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. വെള്ളം പലരും പല രീതിയില്‍ ആണ് കുടിയ്ക്കുന്നത്. എന്നാല്‍ ചില ആഹാരങ്ങള്‍ കഴിയ്ക്കുമ്പോള്‍ വെള്ളം കുടിയ്ക്കാന്‍ പാടില്ലെന്നാണ് Read More…

Healthy Food

രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാന്‍ മുരിങ്ങപ്പൂക്കള്‍

മുരിങ്ങയിലയും മുരിങ്ങക്കായും നമ്മള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ പലരും മുരിങ്ങപ്പൂക്കള്‍ ആഹാരത്തിന്റെ ഭാഗമാക്കാറില്ല. മുരിങ്ങപ്പൂക്കളുടെ യഥാര്‍ത്ഥ ഗുണത്തെക്കുറിച്ചുള്ള അറിവില്ലായ്മയും ഉപയോഗിക്കാതിരിക്കുന്നതിന് ഒരു കാരണമാണ്. ആന്റി ഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ നിറഞ്ഞ മുരിങ്ങപ്പൂക്കള്‍ ആരോഗ്യത്തിന് ഉത്തമമാണെന്ന് വിദഗ്ധര്‍ പറയുന്നു. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സന്ധിവേദനയ്ക്ക് ആശ്വാസം നല്‍കാനും മുരിങ്ങപ്പൂക്കള്‍ക്ക് കഴിയും. മുരിങ്ങപ്പൂവില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഹൃദയ സംബന്ധമായ മറ്റ് പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനും സഹായിക്കുന്നു. മുരിങ്ങപ്പൂ ശരീരത്തിലെ വീക്കം Read More…

Healthy Food

ആഴ്ചയില്‍ രണ്ട് തവണ റെഡ്മീറ്റ് കഴിക്കുന്നവരാണോ? എങ്കില്‍ സൂക്ഷിക്കുക

മുമ്പ് പല പഠനങ്ങളിലും പലപ്പോഴും റെഡ് മീറ്റിന്റെ ഉപയോഗവും ടൈപ്പ് 2 പ്രമേഹവും തമ്മില്‍ ബന്ധമുണ്ട് എന്ന് കണ്ടെത്തിയിരുന്നു. ഇപ്പോള്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒരു പുതിയ പഠനം വന്നിരിക്കുകയാണ്. ആഴ്ചയില്‍ രണ്ട് തവണ റെഡ് മീറ്റ് കഴിക്കുന്നയാളുകളില്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതാണ് എന്ന് ഇവര്‍ പറയുന്നു. ഒക്‌ടോബര്‍ 19 ന് അമേരിക്കല്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുതിയ പഠനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത് ഹാര്‍വാര്‍ഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ Read More…

Healthy Food

ശരീരഭാരം കുറയ്ക്കും പ്രമേഹം നിയന്ത്രിക്കും: ഈ കുഞ്ഞന്‍പഴത്തിന്റെ ശക്തി ഒന്ന് അറിയു

രുചിയില്‍ മാത്രമല്ല ആരോഗ്യഗുണങ്ങളിലും സമ്പന്നമാണ് ഞാവല്‍പ്പഴം. ഇപ്പോള്‍ ഞാവല്‍പ്പഴത്തിന്റെ സീസണ്‍ കൂടിയാണ്. ഞാവല്‍പ്പഴത്തിന്റെ ശക്തിയറിഞ്ഞ് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. എന്തൊക്കെയാണ് ഞാവല്‍പ്പഴത്തിന്റെ ഗുണങ്ങളെന്ന് നോക്കാം. ദഹനത്തിന് സഹായിക്കും വയറിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാറ്റാനും ദഹനം എളുപ്പമാക്കാനും ഞാവല്‍പ്പഴം സഹായിക്കും. കൂടാതെ വായുേകാപം, വയറ് കമ്പിനം, മലബന്ധം എന്നിവ അകറ്റാനും ഞാവല്‍പ്പഴം സഹായിക്കും. ഹൃദയാരോഗ്യം ഞാവല്‍പ്പഴത്തിലെ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം ഉണ്ട്. ഇത് കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നു. കൂടാതെ ഞാവല്‍പ്പഴത്തിലടങ്ങിയ പൊട്ടാസ്യം പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. Read More…

Healthy Food

ശരീരത്തിലെ യൂറിക് ആസിഡ് നിയന്ത്രിക്കാം ; ഈ ഭക്ഷണങ്ങളിലൂടെ

ശരീരത്തിനുള്ളില്‍ പ്യൂറൈന്‍ എന്ന രാസസംയുക്തം വിഘടിപ്പിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഉപോത്പന്നമാണ് യൂറിക് ആസിഡ്. ശരീരത്തിനുള്ളിലെ യൂറിക് ആസിഡ് തോത് അമിതമായി വര്‍ധിക്കുന്ന അവസ്ഥയെ ഹൈപ്പര്‍യൂറിസീമിയ എന്ന് വിളിക്കുന്നു. ശരിയായ ഭക്ഷണക്രമത്തിലൂടെ, ശരീരത്തിലെ യൂറിക് ആസിഡ് തോതിനെ നിയന്ത്രിക്കാം. * ഗ്രീന്‍ ടീ – ശരീരത്തിലെ യൂറിക് ആസിഡ് നിര്‍മാണം കുറയ്ക്കാന്‍ ഗ്രീന്‍ ടീക്ക് സാധിക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. ഗൗട്ട് മൂലമുള്ള പ്രശ്‌നങ്ങള്‍ പിന്തുടരുന്നവര്‍ക്ക് കുടിയ്ക്കാന്‍ പറ്റിയ പാനീയമാണ് ഗ്രീന്‍ ടീ. * ആപ്പിള്‍ – ഉയര്‍ന്ന ഡയറ്ററി Read More…

Healthy Food

ഗര്‍ഭിണികള്‍ക്കു് ഉത്തമം, ഭാരം കുറയ്ക്കും; അറിയാം വെണ്ടയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍

സാധാരണ നമ്മളെല്ലാം ഉപയോഗിയ്ക്കുന്ന ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. വിറ്റാമിന്‍ സിയുടെ കലവറയായ വെണ്ടയ്ക്ക ശരീരത്തിന് നിരവധി പോഷക ഗുണങ്ങളും നല്‍കുന്നുണ്ട്. നാരുകള്‍ ധാരാളം അടങ്ങിയ വെണ്ടയ്ക്ക പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്. അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, വിറ്റാമിന്‍ എ, ബി, സി, ഇ, കെ, കാത്സ്യം തുടങ്ങിയവയുടെ കലവറ തന്നെയാണ് വെണ്ടയ്ക്ക. ഇത് പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടും. വെണ്ടയ്ക്കയുടെ കൂടുതല്‍ ആരോഗ്യഗുണങ്ങള്‍ അറിയാം…. പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കും – ഫ്ളാവനോയ്ഡുകള്‍, പോളിഫെനോളുകള്‍ പോലുള്ള Read More…

Healthy Food

സ്ത്രീകള്‍ കടുത്ത നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും കഴിയ്ക്കണമെന്ന പഠനങ്ങള്‍. കാരണം

ജീവിതനിലവാരത്തെ ബാധിക്കുന്ന തരത്തില്‍ സ്ത്രീകളെ ദുര്‍ബലരാക്കുന്ന രോഗങ്ങളാണ് അവര്‍ക്ക് വരാറുള്ളതെന്ന് പഠനം. ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ പഠനങ്ങളെ കുറിച്ച് വ്യക്തമാക്കുന്നത്. ഭക്ഷണക്രമം മെച്ചപ്പെടുത്തിയും കൂടുതല്‍ കടുത്ത നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും കഴിച്ചും ഈ രോഗങ്ങളുടെ സാധ്യത കുറയ്ക്കാന്‍ സ്ത്രീകള്‍ക്കാകുമെന്നും ഗവേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്ക് രോഗങ്ങള്‍ വല്ലപ്പോഴും മാത്രമോ പ്രായമാകുമ്പോഴോ വരുന്നതാണ് അവരുടെ ആയുര്‍ദൈര്‍ഘ്യം പുരുഷന്മാരേക്കാള്‍ കൂടാന്‍ കാരണമെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ബില്ലി ആര്‍. ഹാമണ്ട് പറയുന്നു. സ്ത്രീകള്‍ക്ക് കാഴ്ച നഷ്ടം, മറവിരോഗം എന്നിങ്ങനെ Read More…

Healthy Food

ശരീരഭാരം കുറയ്ക്കാം ; കലോറി കുറഞ്ഞ ഈ പാനീയങ്ങള്‍ കുടിയ്ക്കാം

അമിത ഭക്ഷണവും മോശം ഭക്ഷണ ശീലങ്ങള്‍, വ്യായാമക്കുറവ്, സ്‌ട്രെസ്, ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയ പല കാരണങ്ങളും ശരീരഭാരം കൂട്ടാറുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഡയറ്റും വ്യായാമവും എല്ലാം ഇതില്‍ പെടുന്നവയാണ്. എന്നാല്‍ മിക്കവര്‍ക്കും താല്പര്യം എളുപ്പത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ തന്നെയാണ്. ആഹാരക്രമത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ശരീരഭാരം നന്നായി കുറയ്ക്കാന്‍ സാധിയ്ക്കും. രാവിലെ എഴുന്നേല്‍ക്കുന്നത് മുതലുള്ള ശീലങ്ങളില്‍ മാറ്റം വരുത്തിയാല്‍ തന്നെ വളരെയധികം മാറ്റം തന്നെ ശരീരഭാരത്തില്‍ വരുത്തുവാന്‍ സാധിയ്ക്കും. രാവിലെ Read More…