പ്രകൃതി അതിന്റെ ശുദ്ധമായ രൂപത്തിൽ തരുന്നതെന്തും ഏറ്റവും മികച്ചതാണെന്ന് നാം പലപ്പോഴും പറയാറുണ്ട്. പ്രത്യേകിച്ചും ആഹാരത്തിന്റെ കാര്യത്തില്‍. പുതിയ കാലത്ത് സോഷ്യല്‍ മീഡിയ ഇക്കാര്യത്തില്‍ വലിയ പങ്കാണ് വഹിക്കുന്നത്. എന്നാല്‍ മാറിയ കാലത്ത് ഇത്തരം ട്രെന്‍ഡുകള്‍ വിദഗ്ധാഭിപ്രായം പരിഗണിക്കാതെ പിന്തുടരരുത്. ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അസംസ്കൃത പാലിനോടുള്ള (പച്ചപ്പാല്‍) അഭിനിവേശം അത്തരത്തിലൊന്നാണ്. പാശ്ചാത്യ രാജ്യങ്ങളിൽ അസംസ്കൃത പാലിന്റെ ഉപഭോഗത്തിൽ ഒരു കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്, അത് പതുക്കെ ഒരു ഫാഷനായി മാറുകയാണ്. അസംസ്കൃത പാലിന്റെ ഗുണങ്ങൾ പങ്കുവെക്കാനും Read More…
ഈ ഇലക്കറികള്‍ പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും
ജീവിതശൈലീ രോഗങ്ങള്‍ ഉണ്ടാകുന്നത് നമ്മുടെ ഭക്ഷണക്രമം കൊണ്ട് തന്നെയാണ്. ശരിയായ ഭക്ഷണ രീതി പിന്‍തുടര്‍ന്നില്ലെങ്കില്‍ രോഗം വര്‍ദ്ധിയ്ക്കുമെന്ന് തന്നെ പറയാം. ജീവിതശൈലീ രോഗങ്ങളില്‍ പലരേയും പ്രശ്നത്തില്‍ ആക്കുന്ന ഒന്നാണ് പ്രമേഹം. ആഹാരക്രമത്തിലൂടെ നമുക്ക് പ്രമേഹത്തെ നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കും.ചില ഇലക്കറികള്‍ പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും. അവ ഏതെല്ലാമാണെന്ന് നോക്കാം….
ഇത് മാമ്പഴക്കാലം , ഒരു ദിവസം നിങ്ങള്‍ക്ക് എത്ര മാമ്പഴം കഴിക്കാം?
ഇത് മാമ്പഴക്കാലം. മാമ്പഴം എല്ലാവര്‍ക്കും ഇഷ്ടവുമാണ്. എന്നാൽ ശരീരഭാരം കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ നിങ്ങൾക്ക് എത്രയെണ്ണം സുരക്ഷിതമായി കഴിക്കാം? നിങ്ങളുടെ എല്ലാ ലഘുഭക്ഷണങ്ങളിലും പഴുത്ത പഴങ്ങൾ ഉൾപ്പെടുത്തുന്നവരാണെങ്കിൽ, നിങ്ങൾ അല്‍പ്പം ജാഗ്രത പാലിക്കണം. മാമ്പഴത്തിൽ ആന്റി ഓക്‌സിഡന്റുൾ, വിറ്റാമിനുകൾ, ധാതുക്കൾ, ഭക്ഷണ നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, എന്നാൽ അമിതമായി കഴിഞ്ഞാല്‍ അത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും ശരീരഭാരം കൂടുകയും ചെയ്യും. മിതമായ അളവിൽ മാമ്പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും നിങ്ങളുടെ മാനസികാരോഗ്യം, Read More…
വലുപ്പം ഉപ്പുതരിയോളം; ലോകത്തെ ഏറ്റവും ചെറിയ പഴം; പ്രോട്ടീന്‍ കലവറ, ഭാവിയിലെ ‘സൂപ്പര്‍ഫുഡ്’
ഭക്ഷണക്രമത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നവരാണ നമ്മളെല്ലാം. നമ്മുടെ പറമ്പുകളില്‍ വിളയുന്ന പഴങ്ങള്‍ക്കൊപ്പം തന്നെ വിപണിയില്‍ കിട്ടുന്ന സീസണല്‍ പഴങ്ങളും നമ്മള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ ലോകത്തെ ഏറ്റവും ചെറിയ പഴത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ?. അതാണ് വൊള്‍ഫിയ ഗ്ലോബോസ. പ്രോട്ടീന്റെ മികച്ച ഒരു സ്രോതസ്സായ ഈ പഴം ഡക്ക്വീഡ് എന്നയിനത്തിലുള്ള ജലസസ്യത്തിലാണ് ഉണ്ടാകുന്നത്. വാട്ടര്‍മീല്‍ എന്നും വോള്‍ഫിയ ഗ്ലോബോസ അറിയപ്പെടുന്നു. ഒരു മില്ലിമീറ്ററിന്റെ മൂന്നിലൊന്നോളം മാത്രമാണ് ഈ പഴത്തിന്റെ വലുപ്പം. ഒരു ഉപ്പുതരിയുടെ അത്രയും മാത്രം വലുപ്പമാണ് ഇതിനുള്ളത്. Read More…
ഐസ്ക്രീം- ഗുലാബ് ജാമുൻ മുതൽ ഈത്തപ്പഴവും പാലും വരെ: ഒഴിവാക്കേണ്ട 7 തെറ്റായ ഭക്ഷണ കോമ്പിനേഷനുകൾ
ചൂടുള്ളതും തണുത്തതുമായ ഭക്ഷണങ്ങൾ അല്ലെങ്കിൽ ഇരുമ്പ് അടങ്ങിയതും കാൽസ്യം അടങ്ങിയതുമായ ഭക്ഷണങ്ങൾ കലർത്തുന്നത് ആയുർവേദവിധി പ്രകാരം നല്ലതല്ലെന്ന് വിദഗ്ദര്‍. ആയുർവേദം അനുസരിച്ച് ‘വിരുദ്ധ ഭക്ഷണം’ നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന വിഷവസ്തുക്കളോ ദഹിക്കാത്ത ഉപാപചയ മാലിന്യങ്ങളോ ശേഖരിക്കപ്പെടാൻ ഇടയാക്കും. നിങ്ങൾ ഒഴിവാക്കേണ്ട തെറ്റായ ഫുഡ് കോമ്പോസ് പോഷകാഹാര വിദഗ്ധയും യോഗാ അധ്യാപികയുമായ ജൂഹി കപൂർ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ആയുർവേദ പ്രകാരം നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന 7 തെറ്റായ ഭക്ഷണ കോമ്പിനേഷനുകൾ പങ്കുവെക്കുന്നു.
ചട്‌ണിയും സാമ്പാറും ഒരിക്കലും ഈ പാത്രങ്ങളില്‍ സൂക്ഷിക്കരുത്; ഭക്ഷണം കഴിക്കാവുന്നവയും വേണ്ടാത്തതും
എന്തെല്ലാം ഭക്ഷണം കഴിക്കണം എന്തെല്ലാം വേണ്ടായെന്ന് വയ്ക്കണം എന്നതിനെപ്പറ്റി പലപ്പോഴും പലവര്‍ക്കും സംശയമുണ്ടാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യക്കാര്‍ എങ്ങനെ ശരിയായി ഭക്ഷണം കഴിക്കണമെന്നതിനെപ്പറ്റി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ സമഗ്രമായ മാര്‍ഗനിര്‍ദേശം നല്‍കിയിരിക്കുന്നു.148 പേജുള്ള ഇ- ബുക്ക് ഇപ്പോള്‍ അവരുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അതില്‍ ഓരോ പ്രായക്കാരും എന്തെല്ലാം ഡയറ്റ് ഫോളോ ചെയ്യണം, പാചകകുറിപ്പുകള്‍, എങ്ങനെ അത് പാചകം ചെയ്യണമെന്നൊക്കെ ബുക്കില്‍ വ്യക്തമാക്കിയിട്ടുണ്ട്. സാംക്രമികേതര രോഗങ്ങളില്‍ ഭൂരിഭാഗവും Read More…
കറിക്ക് രുചി കൂട്ടാന്‍ മാത്രമല്ല; ചൂടിനെ പ്രതിരോധിക്കാനും ഉള്ളി, വേറെയും ഗുണങ്ങളേറെ
നമ്മുടെ അടുക്കളയില്‍ സ്ഥിരമായി കാണുന്ന ഒന്നാണ് ഉള്ളി. കറികള്‍ക്ക് പ്രധാനപ്പെട്ട ഒരു ചേരുവകയാണ് ഉള്ളി. ചൂടിനെ പ്രതിരോധിക്കാനും സഹായിക്കുന്ന ഒന്നാണ് ഉള്ളി. വേനല്‍ക്കാലത്ത് നിര്‍ജലീകരണം തടയാനും ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്താനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ഉള്ളില്‍ ധാരാളം ജലം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ശരീരത്തില്‍ ഫ്‌ലൂയിഡ് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്ന ഇലക്ട്രോലൈറ്റ് ആയ പൊട്ടാസ്യം ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. ചൂടുകാലത്ത് അമിതമായി വിയര്‍ക്കുന്നതു മൂലം ഉണ്ടാകുന്ന ഇലക്ട്രോലൈറ്റ് ഇംബാലന്‍സ് തടയാനും ശരീരത്തില്‍ ജലാംശം Read More…
പൊള്ളിപ്പൊങ്ങിയ പൂരി ആസ്വദിച്ച് കഴിച്ചോളു….പക്ഷേ നിങ്ങള്‍ കുടിക്കുന്ന എണ്ണയുടെ അളവറിയാമോ?
പൊള്ളിപ്പൊങ്ങിയ പൂരിയും വെജിറ്റബിള്‍ കറിയും ഇന്ത്യയില്‍ വളരെയേറെ പ്രിയങ്കരമായ വെജിറ്റബിള്‍ ഫുഡ്‌സില്‍ ഒന്നാണ്. ഭക്ഷണത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, ആരോഗ്യകരവും ആഹ്ലാദകരവുമായ പ്രധാന വിഭവങ്ങളിലൊന്നിനൊപ്പം പക്ഷേ കഴിക്കുന്നയാള്‍ എത്ര എണ്ണ കൂടി കഴിക്കുന്നുണ്ടെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കിരണ്‍ കുക്രേജ എന്ന പോഷകാഹാര വിദഗ്ദ്ധന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടിരിക്കുന്ന ഒരു റീല്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഒരു പൂരികുടിക്കുന്ന എണ്ണയുടെ അളവ് കണക്കാക്കാനായിരുന്നു അവര്‍ റീലുമായി എത്തിയത്. പൂരിയുണ്ടാക്കാന്‍ അവര്‍ 204 ഗ്രാം എണ്ണ ഉപയോഗിച്ചതായി പറയുന്നു. ആ എണ്ണയില്‍ നിന്ന് Read More…
പ്രമേഹരോഗികള്‍ക്ക് മുട്ട കഴിക്കാമോ ?
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിരിക്കുന്ന വിട്ടുമാറാത്ത രോഗാവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് തകരാറിലാക്കുന്നത് ശരീരത്തിലെ സുപ്രധാന അവയവങ്ങളെയാണ്. ശരിയായി ചികിത്സിച്ചില്ലെങ്കില്‍ പ്രമേഹം നിങ്ങളുടെ ഹൃദയത്തെയും വൃക്കയെയും കരളിനെയുമൊക്കെ ബാധിക്കും. പ്രോട്ടീന്റെ നല്ല ഉറവിടമാണ് മുട്ട. പ്രമേഹമുള്ളവര്‍ക്ക് അനുയോജ്യമായ ഭക്ഷണമാണ് മുട്ടയെന്ന് അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ (എ.ഡി.എ) പറയുന്നത്. കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് അളവുള്ള ഭക്ഷണമാണ് മുട്ട. വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയേയുള്ളു. കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ള ഭക്ഷണം ഒരു വ്യക്തിയുടെ രക്തത്തിലെ Read More…