Healthy Food

അകാല വാര്‍ധക്യം ഉള്‍പ്പെടെ തടയുന്നു; മുളപ്പിച്ച പയര്‍ കഴിച്ചാല്‍ ശരീരത്തിന് ലഭിയ്ക്കുന്നത്

ചെറുപയര്‍, കടല, ബാര്‍ലി തുടങ്ങിയ മിക്ക ധാന്യങ്ങളും പയര്‍ വര്‍ഗങ്ങളും മുളപ്പിച്ച് കഴിയ്ക്കുന്നതാണ് ശരീരത്തിന് ഗുണം ചെയ്യുന്നത്. മുളയ്ക്കുമ്പോള്‍ ധാന്യങ്ങളിലും പയര്‍ വര്‍ഗങ്ങളിലും, ആന്റീഓക്‌സിഡന്റുകള്‍, ഫൈറ്റോകെമിക്കലുകള്‍, ബയോഫ്‌ലേവനോയ്ഡുകള്‍, ജീവകങ്ങള്‍, ധാതുക്കള്‍ ഇവയെല്ലാം ധാരാളമായി ഉണ്ടാകും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യം നല്‍കുന്നതാണ് മുളപ്പിച്ച പയറിന്റെ ഉപയോഗം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുളപ്പിച്ചു തന്നെ ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും ഉപയോഗിക്കേണ്ടതാണ്. മുളപ്പിച്ച പയര്‍ കഴിയ്ക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ച് കൂടുതല്‍ അറിയാം… ശരീരഭാരം കുറയ്ക്കുന്നു – ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും Read More…

Healthy Food

രാവിലത്തെ ഭക്ഷണക്രമത്തില്‍ ഈ പച്ചക്കറികള്‍ ഉള്‍പ്പെടുത്താം ; വയര്‍ കുറയ്ക്കാം

വയര്‍ ചാടുന്നത് ആരോഗ്യപരമായി വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അടിവയറ്റിലെ കൊഴുപ്പ്. ഒരിക്കല്‍ വന്നാല്‍ ഇത് പോകാന്‍ സമയമെടുക്കും. പ്രധാനമായും തടി കൂടാനും വയര്‍ കൂടാനുമെല്ലാം ചില കാരണങ്ങളുണ്ട്. പാരമ്പര്യം ഇതിലൊന്നാണ്. പാരമ്പര്യമായി ഇത്തരം പ്രശ്‌നങ്ങളുണ്ടെങ്കില്‍ വയറും തടിയുമെല്ലാം വരാന്‍ സാധ്യതയേറെയാണ്. പിന്നെ ഭക്ഷണശീലങ്ങളാണ്. വറുത്തതും പൊരിച്ചതും കൊഴുപ്പു കൂടുതലുള്ളതും മാംസാഹാരവുമെല്ലാം ഇതിനു കാരണങ്ങളാകാറുണ്ട്. വ്യായാമക്കുറവാണ് തടിയും വയറും കൂടാനുളള മറ്റൊരു പ്രധാന കാരണം. വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നതും രാവിലെ തന്നെ കഴിച്ചാല്‍ നിരവധി ഗുണങ്ങള്‍ നല്‍കുന്നതുമായ പച്ചക്കറികള്‍ Read More…

Healthy Food

വായ്‌നാറ്റം പ്രയാസപ്പെടാറുണ്ടോ? ഈ ആഹാരങ്ങള്‍ കഴിച്ചാല്‍ ഇക്കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിയ്ക്കുക

വായ്‌നാറ്റം കൊണ്ട് പലരും പ്രയാസപ്പെടാറുണ്ട്. പ്രണയത്തിലായിരിക്കുമ്പോഴോ, ഇന്റര്‍വ്യൂ സമയത്തോ ഒക്കെ ഇത് കൊണ്ട് പ്രയാസം അനുഭവിക്കുന്നവരെ കണ്ടിട്ടുണ്ട്. വായിലെ ഉമിനീരു കുറയുന്നതാണ് പ്രധാനമായും വായ്‌നാറ്റത്തിനു കാരണമാകുന്നത്. ഡ്രൈ മൗത്ത് എന്നാണ് ഇതു പൊതുവായി അറിയപ്പെടുന്നത്. ഇതിനു പുറമേ വായിലുണ്ടാകുന്ന ദോഷകരമായ ബാക്ടീരിയകളും വായ നല്ല പോലെ വൃത്തിയാക്കാത്തതും ചില തരം ഭക്ഷണങ്ങളുമെല്ലാം വായ്‌നാറ്റത്തിനു കാരണമാകാറുണ്ട്. വായ്‌നാറ്റം ഉണ്ടാക്കുന്ന ആഹാരങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം. മധുര പാനീയങ്ങള്‍ – ദാഹിക്കുമ്പോള്‍ പലരും കുടിക്കാന്‍ തിരഞ്ഞെടുക്കുക മധുരപാനീയങ്ങള്‍ ആണ്. എന്നാല്‍, ഈ Read More…

Healthy Food

നടുവേദന ഉള്ളവര്‍ ഇവ കൂടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

നടുവേദന അനുഭവിച്ചിരിക്കുന്നവരാണ് നിങ്ങളില്‍ ചിലര്‍. എന്നാല്‍ വേദന സംഹാരി കഴിച്ച് ആശ്വാസം തേടുന്നതാണ് പലരുടെയും പതിവ്. ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങളാണ് പലപ്പോഴും നടുവേദനയ്ക്ക് കാരണമായി പറയുന്നത്. പക്ഷേ നടുവേദനയെ അങ്ങനെ നിസ്സാരമായി തളളി കളയരുത്. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ അല്ലെങ്കില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം നടുവേദനയ്ക്ക് കാരണമാകാറുണ്ട്. നടുവേദന ഉള്ളവര്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്താം… പ്രോട്ടീന്‍ – ശരീരത്തിലെ പ്രോട്ടീന്റെ അഭാവം മൂലം നിങ്ങള്‍ക്ക് വേദന അനുഭവപ്പെടാം. ഇത് പരിഹരിക്കാന്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ Read More…

Healthy Food

എരിവ് അനുഭവപ്പെട്ടാല്‍ വെള്ളം കുടിക്കാമോ ? ; ഈ ആഹാരങ്ങള്‍ കഴിയ്ക്കുമ്പോള്‍ വെള്ളം കുടിയ്ക്കാന്‍ പാടില്ല

നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണം പോലെയാണ് നമ്മുടെ ആരോഗ്യവും. നല്ല ഭക്ഷണരീതികളിലൂടെയാണ് ആരോഗ്യവും മെച്ചപ്പെടുന്നത്. ഭക്ഷണം കഴിയ്ക്കുന്നത് പോലെ ഭക്ഷണ ശീലങ്ങളിലും ശ്രദ്ധ പുലര്‍ത്തണം. ആഹാരക്രമത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. നല്ല ആഹാരം കഴിയ്ക്കുന്നതോടൊപ്പം തന്നെ ധാരാളം വെള്ളവും കുടിയ്ക്കണം. വെള്ളം കുടിയ്ക്കുന്നതിനും ചില ചിട്ടകള്‍ ഉണ്ട്. നമ്മള്‍ ദിവസേന മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം എന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. വെള്ളം പലരും പല രീതിയില്‍ ആണ് കുടിയ്ക്കുന്നത്. എന്നാല്‍ ചില ആഹാരങ്ങള്‍ കഴിയ്ക്കുമ്പോള്‍ വെള്ളം കുടിയ്ക്കാന്‍ പാടില്ലെന്നാണ് Read More…

Healthy Food

രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാന്‍ മുരിങ്ങപ്പൂക്കള്‍

മുരിങ്ങയിലയും മുരിങ്ങക്കായും നമ്മള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ പലരും മുരിങ്ങപ്പൂക്കള്‍ ആഹാരത്തിന്റെ ഭാഗമാക്കാറില്ല. മുരിങ്ങപ്പൂക്കളുടെ യഥാര്‍ത്ഥ ഗുണത്തെക്കുറിച്ചുള്ള അറിവില്ലായ്മയും ഉപയോഗിക്കാതിരിക്കുന്നതിന് ഒരു കാരണമാണ്. ആന്റി ഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ നിറഞ്ഞ മുരിങ്ങപ്പൂക്കള്‍ ആരോഗ്യത്തിന് ഉത്തമമാണെന്ന് വിദഗ്ധര്‍ പറയുന്നു. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സന്ധിവേദനയ്ക്ക് ആശ്വാസം നല്‍കാനും മുരിങ്ങപ്പൂക്കള്‍ക്ക് കഴിയും. മുരിങ്ങപ്പൂവില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഹൃദയ സംബന്ധമായ മറ്റ് പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനും സഹായിക്കുന്നു. മുരിങ്ങപ്പൂ ശരീരത്തിലെ വീക്കം Read More…

Healthy Food

ആഴ്ചയില്‍ രണ്ട് തവണ റെഡ്മീറ്റ് കഴിക്കുന്നവരാണോ? എങ്കില്‍ സൂക്ഷിക്കുക

മുമ്പ് പല പഠനങ്ങളിലും പലപ്പോഴും റെഡ് മീറ്റിന്റെ ഉപയോഗവും ടൈപ്പ് 2 പ്രമേഹവും തമ്മില്‍ ബന്ധമുണ്ട് എന്ന് കണ്ടെത്തിയിരുന്നു. ഇപ്പോള്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒരു പുതിയ പഠനം വന്നിരിക്കുകയാണ്. ആഴ്ചയില്‍ രണ്ട് തവണ റെഡ് മീറ്റ് കഴിക്കുന്നയാളുകളില്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതാണ് എന്ന് ഇവര്‍ പറയുന്നു. ഒക്‌ടോബര്‍ 19 ന് അമേരിക്കല്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുതിയ പഠനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത് ഹാര്‍വാര്‍ഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ Read More…

Healthy Food

ശരീരഭാരം കുറയ്ക്കും പ്രമേഹം നിയന്ത്രിക്കും: ഈ കുഞ്ഞന്‍പഴത്തിന്റെ ശക്തി ഒന്ന് അറിയു

രുചിയില്‍ മാത്രമല്ല ആരോഗ്യഗുണങ്ങളിലും സമ്പന്നമാണ് ഞാവല്‍പ്പഴം. ഇപ്പോള്‍ ഞാവല്‍പ്പഴത്തിന്റെ സീസണ്‍ കൂടിയാണ്. ഞാവല്‍പ്പഴത്തിന്റെ ശക്തിയറിഞ്ഞ് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. എന്തൊക്കെയാണ് ഞാവല്‍പ്പഴത്തിന്റെ ഗുണങ്ങളെന്ന് നോക്കാം. ദഹനത്തിന് സഹായിക്കും വയറിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാറ്റാനും ദഹനം എളുപ്പമാക്കാനും ഞാവല്‍പ്പഴം സഹായിക്കും. കൂടാതെ വായുേകാപം, വയറ് കമ്പിനം, മലബന്ധം എന്നിവ അകറ്റാനും ഞാവല്‍പ്പഴം സഹായിക്കും. ഹൃദയാരോഗ്യം ഞാവല്‍പ്പഴത്തിലെ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം ഉണ്ട്. ഇത് കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നു. കൂടാതെ ഞാവല്‍പ്പഴത്തിലടങ്ങിയ പൊട്ടാസ്യം പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. Read More…

Healthy Food

ശരീരത്തിലെ യൂറിക് ആസിഡ് നിയന്ത്രിക്കാം ; ഈ ഭക്ഷണങ്ങളിലൂടെ

ശരീരത്തിനുള്ളില്‍ പ്യൂറൈന്‍ എന്ന രാസസംയുക്തം വിഘടിപ്പിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഉപോത്പന്നമാണ് യൂറിക് ആസിഡ്. ശരീരത്തിനുള്ളിലെ യൂറിക് ആസിഡ് തോത് അമിതമായി വര്‍ധിക്കുന്ന അവസ്ഥയെ ഹൈപ്പര്‍യൂറിസീമിയ എന്ന് വിളിക്കുന്നു. ശരിയായ ഭക്ഷണക്രമത്തിലൂടെ, ശരീരത്തിലെ യൂറിക് ആസിഡ് തോതിനെ നിയന്ത്രിക്കാം. * ഗ്രീന്‍ ടീ – ശരീരത്തിലെ യൂറിക് ആസിഡ് നിര്‍മാണം കുറയ്ക്കാന്‍ ഗ്രീന്‍ ടീക്ക് സാധിക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. ഗൗട്ട് മൂലമുള്ള പ്രശ്‌നങ്ങള്‍ പിന്തുടരുന്നവര്‍ക്ക് കുടിയ്ക്കാന്‍ പറ്റിയ പാനീയമാണ് ഗ്രീന്‍ ടീ. * ആപ്പിള്‍ – ഉയര്‍ന്ന ഡയറ്ററി Read More…