Healthy Food

ഹൃദയാരോഗ്യം മെച്ചപ്പെടുത്താം ; പച്ച പപ്പായയുടെ ഗുണങ്ങള്‍ കൂടുതല്‍ അറിയാം

നമ്മുടെ പറമ്പുകളില്‍ സുലഭമായി ലഭിക്കുന്ന പപ്പായയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. പച്ച പപ്പായയുടെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും ഇപ്പോഴും അറിയില്ല. വൈറ്റമിനുമകളുടേയും ധാതുക്കളുടേയും നാരുകളുടെയും കലവറയാണ് പപ്പായ. ഇതില്‍ വൈറ്റമിന്‍ സിയും എയും ബിയും ധാരാളമടങ്ങിയിട്ടുമുണ്ട്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് പച്ച പപ്പായ. പച്ച പപ്പായ സ്ഥിരമായി കഴിച്ചാല്‍ മൂലക്കുരു, വയറുകടി, ദഹനക്കേട്, കുടല്‍വൃണം എന്നിവയെ കുറയ്ക്കും. ഇതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് കൂടുതല്‍ മനസിലാക്കാം….

Featured Healthy Food

ശരീരഭാരം കുറയ്ക്കാന്‍ കഴിയ്ക്കാം മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍

ആരോഗ്യത്തിന് ഏറെ ദോഷങ്ങള്‍ നല്‍കുന്ന ഒന്നാണ് അമിത വണ്ണം. അമിത ഭക്ഷണവും മോശം ഭക്ഷണ ശീലങ്ങളും, വ്യായാമക്കുറവ്, സ്ട്രെസ് തുടങ്ങിയ പല കാരണങ്ങളും ശരീരഭാരം കൂട്ടാറുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഡയറ്റും വ്യായാമവും എല്ലാം ഇതില്‍ പെടുന്നവയാണ്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഹെല്‍ത്തിയായ ഒന്നാണ് പയര്‍ വര്‍ഗങ്ങള്‍. മുളപ്പിച്ച പയര്‍ വര്‍ഗങ്ങളില്‍ പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ദഹനത്തെ സഹായിക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. മുളപ്പിച്ച പയര്‍ വര്‍ഗങ്ങളുടെ Read More…

Healthy Food

ഓര്‍മശക്തി മെച്ചപ്പെടുത്തും, മെച്ചപ്പെട്ട ഉറക്കം, ഹൃദയാരോഗ്യം ; മുന്തിരങ്ങ കഴിച്ചാല്‍ പലതുണ്ട് കാര്യം

മുന്തിരിങ്ങ ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. മുന്തിരിങ്ങയില്‍ പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മുന്തിരങ്ങയിലെ റെസ്വെറാട്രോള്‍ എന്ന ആന്റിഓക്‌സിഡന്റ് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. ഫ്രീ റാഡിക്കലുകളെ തടഞ്ഞ് രോഗങ്ങളില്‍ നിന്ന് ഇവ ശരീരത്തെ സംരക്ഷിക്കുന്നു. നാച്വറല്‍ ഷുഗറും കലോറിയും മുന്തിരിങ്ങയില്‍ അധികമായതിനാല്‍ മിതമായ അളവില്‍ വേണം കഴിയ്‌ക്കേണ്ടത്. മുന്തിരിങ്ങയില്‍ വിറ്റമിന്‍ സി, കെ, പൊട്ടാസ്യം, ഭക്ഷ്യനാരുകള്‍ എന്നിവയും ഉണ്ട്. ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനും രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ഹൃദയാരോഗ്യമേകാനും ഇവ സഹായിക്കും. മുന്തിരിങ്ങയുടെ ഗുണങ്ങളെ കുറിച്ച് കൂടുതല്‍ Read More…

Healthy Food

മുട്ട കഴിച്ചാല്‍ തടി കുറയുമോ? പുഴുങ്ങിയ മുട്ട ശീലമാക്കിയാല്‍ ഗുണങ്ങള്‍ വേറെയും

നിരവധി പോഷകങ്ങളുടെ കലവറയാണ് മുട്ട. മുട്ടയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ മുട്ട കഴിച്ച് കഴിയുമ്പോള്‍ അത് നിങ്ങളുടെ വയര്‍ വേഗത്തില്‍ നിറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ, നിങ്ങള്‍ക്ക് ഒരു ദിവസം പ്രവര്‍ത്തിക്കാന്‍ വേണ്ടത്ര എനര്‍ജി നല്‍കാനും ഇത് സഹായിക്കുന്നു. കൂടാതെ, ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നുണ്ട്. അതിനാല്‍ എന്നും രാവിലെ രണ്ട് പുഴുങ്ങിയ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.ആരോഗ്യത്തിന് ഏറെ ഗുണകരമാണ് പുഴുങ്ങിയ മുട്ടകള്‍ കഴിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഇവ സഹായിക്കും. നമ്മുടെ Read More…

Healthy Food

വെണ്ണ തോല്‍ക്കുന്ന ഉടല്‍ വേണോ? പരിഹാരം ഔഷധ സമ്പുഷ്‌ടമായ വെണ്ണ തന്നെ

ഏറെ ഔഷധസമ്പുഷ്‌ടമായ പാലുല്‌പന്നമായ വെണ്ണ ദേഹത്തിന്‌ നിറവും ശക്‌തിയും ബലവും നല്‍കുന്നു. വെണ്ണയുടെ ഉപയോഗം വാതം, രക്‌തപിത്തം, അര്‍ശസ്‌, അര്‍ദിതം എന്ന വാതരോഗം, ക്ഷയം ഇവയെ ശമിപ്പിക്കുന്നതായി ആയുര്‍വേദം വിവരിക്കുന്നു. ഏറെ ഔഷധസമ്പുഷ്‌ടമായ പാലുല്‌പന്നമായ വെണ്ണ ദേഹത്തിന്‌ നിറവും ശക്‌തിയും ബലവും നല്‍കുന്നു. വെണ്ണയുടെ ഉപയോഗം വാതം, രക്‌തപിത്തം, അര്‍ശസ്‌, അര്‍ദിതം എന്ന വാതരോഗം, ക്ഷയം ഇവയെ ശമിപ്പിക്കുന്നതായി ആയുര്‍വേദം വിവരിക്കുന്നു. ശരീര സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും കണ്ണിന്റെ ആരോഗ്യത്തിനും വെണ്ണ നല്ലതാണ്‌. ഔഷധഗുണം പശുവിന്‍ വെണ്ണ ശിശുകള്‍ക്ക്‌ Read More…

Healthy Food

ഭക്ഷ്യ അലര്‍ജി ചിലപ്പോള്‍ അപകടകരമാകും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ചില ഭക്ഷണങ്ങള്‍ ചിലര്‍ക്ക് അലര്‍ജിയാണ്. ഇത്‌ ഗൗരവമായിക്കണ്ട്‌ കൃത്യമായി രോഗനിര്‍ണയം നടത്തി ചികിത്സിക്കേണ്ടതാണ്‌. ഏതെങ്കിലും ഭക്ഷ്യപദാര്‍ഥം ഒരാളുടെ ശരീരത്തിലെ പ്രതിരോധ സംവിധാനവുമായി യോജിക്കാതെ പ്രകടമാകുന്ന പ്രതിപ്രവര്‍ത്തനങ്ങളാണ്‌ ഭക്ഷ്യഅലര്‍ജി. പ്രായം കൂടുന്നതനുസരിച്ച്‌ ഭക്ഷ്യ അലര്‍ജിയുടെ നിരക്ക്‌ കുറഞ്ഞുവരുന്നതായി കാണാം. അലര്‍ജിക്ക്‌ കാരണമാകുന്ന ഭക്ഷ്യവസ്‌തുക്കള്‍ താഴെ പറയുന്നവയാണ്‌. പാല്‍പശുവിന്‍ പാല്‌ ഉള്‍പ്പെടെ എല്ലാത്തരം പാലും അലര്‍ജിക്ക്‌ കാരണമാകുന്നുണ്ട്‌. ഇത്‌ കുട്ടികളിലാണ്‌ കൂടുതലായി കണ്ടുവരുന്നത്‌. പാലിന്‌ അലര്‍ജിയുള്ള കുഞ്ഞുങ്ങള്‍ക്ക്‌ ഇടയ്‌ക്കിടെ തുമ്മല്‍, മൂക്കൊലിപ്പ്‌, ആസ്‌ത്മ എന്നിവ ഉണ്ടാവാം. ഇത്‌ ശ്രദ്ധിച്ചില്ലെങ്കില്‍ കുട്ടികളുടെ Read More…

Healthy Food

പരിപ്പ് വെറുതെ ട്രോളാനുള്ളതല്ല, ടിന്നിലടച്ച പ്രോട്ടീന്‍ ടോണിക്കുകള്‍ പരിപ്പിനു മുന്നില്‍ നിസാരം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും എസ്.എഫ്.ഐയൂം തമ്മിലുള്ള പോര് ശക്തമായി തുടരുന്നതിനിടെ പരിപ്പും ദാലും വാര്‍ത്തകളില്‍ നിറയുകയാണ്. എസ്.എഫ്.ഐ ഉയര്‍ത്തിയ ബാനറിലെ ‘യുവര്‍ ദാല്‍ വില്‍ നോട്ട് കുക്ക് ഹിയര്‍’ എന്ന പരാമര്‍ശത്തിലെ വ്യാകരണപിശക് ചൂണ്ടിക്കാട്ടി സാമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുകയാണ്. എന്നാല്‍ ഈ പരിപ്പ് അത്ര നിസാരക്കാരന്നല്ല. മത്സ്യ മാംസങ്ങളൊന്നും കഴിക്കാത്ത ശുദ്ധ പച്ചക്കറിക്കാരുടെ ശരീരത്തിലെ പ്രോട്ടീന്‍ കുറവ് പരിഹരിക്കുന്നത് പരിപ്പാണ്. പരിപ്പ് സൂക്ഷിക്കാത്ത ഒരു അടുക്കളയും ഉണ്ടാകില്ല. സാമ്പാര്‍, രസം തുടങ്ങിയ മലയാള സദ്യവട്ടത്തിലെ Read More…

Healthy Food

കൊളസ്‌ട്രോളിനെ പേടിച്ച്‌ നാം ഒഴിവാക്കും, വിദേശീയരുടെ ഭക്ഷണക്രമത്തില്‍ മുമ്പില്‍- ബദാം കഴിക്കാമോ?

ബദാം രുചിയും ഗുണവും ഒരുപോലെ അടങ്ങിയ പരിപ്പു വര്‍ഗമാണ്. കൊളസ്‌ട്രോളിനെ പേടിച്ച്‌ പലരും ഇതിനെ ഒഴിവാക്കാറാണു പതിവ്‌.എന്നാല്‍ ഹൃദ്രോഗം, സ്‌ട്രോക്ക്‌ ഇവയെ തടയാന്‍ ബദാം ഉത്തമമാണ്‌. കണ്ണുകളുടെ ആരോഗ്യത്തിനും ബദാം ഉത്തമമാണ്‌. ഒരു ബദാം വീതം ദിവസവും കഴിക്കുന്നത്‌ ഭാവിയില്‍ ഉണ്ടായേക്കാവുന്ന കണ്ണു രോഗങ്ങളില്‍ നിന്ന്‌ രക്ഷനേടാന്‍ സഹായിക്കും. കൊച്ചു കുട്ടികള്‍ക്ക്‌ പാലില്‍ അരച്ചു ചേര്‍ത്ത്‌ ബദാം കൊടുക്കാവുന്നതാണ്‌. വിളര്‍ച്ചയെ അകറ്റി ഉന്മേഷം പ്രദാനം ചെയ്യാനും രക്‌ത ശുദ്ധീകരണത്തിലും ബദാം മുന്നില്‍ തന്നെ.ഇന്ത്യയില്‍ പഞ്ചാബിലും കാശ്‌മീരിലുമാണ്‌ ബദാം Read More…

Healthy Food

ഈ ജ്യൂസുകള്‍ ഹീമോഗ്ലോബിന്‍ കൂട്ടാന്‍ സഹായിക്കുന്നു

ഹീമോഗ്ലോബിന്‍ കുറയുന്ന അവസ്ഥയെ അനീമിയ എന്ന് വിളിക്കുന്നു. ഇത് പോഷകങ്ങളുടെ (ഇരുമ്പ്, ചില വിറ്റാമിനുകള്‍) അപര്യാപ്തത, രക്തവാര്‍ച്ച, ചില രോഗങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങളാല്‍ ഉണ്ടാകാം. എല്ലാ വിഭാഗം ആളുകളിലും അനീമിയ കണ്ടുവരുന്നുവെങ്കിലും പ്രധാനമായും ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ എന്നിവരിലാണ് കൂടുതലായി കണ്ടുവരുന്നത്. ഇരുമ്പിന്റെ കുറവ് പരിഹരിക്കാന്‍ ചില ജ്യൂസുകള്‍ കുടിക്കുന്നത് ഗുണം ചെയ്യും. ഹീമോഗ്ലോബിന്‍ കൂട്ടാന്‍ സഹായിക്കുന്ന ജ്യൂസുകള്‍ അറിഞ്ഞിരിക്കാം. മാതളം ജ്യൂസ് – മാതളം ജ്യൂസും ഹീമോഗ്ലോബിന്‍ കൂട്ടാന്‍ സഹായിക്കുന്ന Read More…