Featured Movie News

തലൈവര്‍ പറഞ്ഞു, ‘എന്തൊരു സിനിമയാണിത് ജൂഡ്, പോയി ഓസ്‌കാര്‍ കൊണ്ടു വാ’

തന്റെ ഏറെ നാളത്തെ സ്വപ്‌നം സാക്ഷാത്ക്കരിച്ച് സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ്. തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നേരിട്ട് കാണാന്‍ സാധിച്ച സന്തോഷമാണ് ജൂഡ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ആദ്യം തലൈവരോടൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച ജൂഡ് പിന്നീട് കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. കേരളത്തെ പിടിച്ചുലച്ച മഹാപ്രളത്തിന്റെ നേര്‍കാഴ്ച വെള്ളിത്തിരയില്‍ എത്തിച്ച 2018 സിനിമയെ ഇന്ത്യയുടെ 2024ലെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുത്തതിന്റെ സന്തോഷത്തെ കുറിച്ചും തലൈവര്‍ തുറന്നു പറഞ്ഞു. ഇതിനെ കുറിച്ച് ജൂഡ് കുറിയ്ക്കുന്നത് Read More…

Featured Movie News

‘ആ ചി​‍ത്രത്തില്‍ ഫഹദിന്റെ നായികയാകേണ്ടിയിരുന്നത് ഞാന്‍’ ഒഴിവായതിന്റെ കാരണം പറഞ്ഞ് പ്രിയാമണി

ജീവിതത്തിലെ ആദ്യത്തെ ഓഡിഷന്‍ താന്‍ ചെയ്തത് ഫാസില്‍ സാറിനോടൊപ്പമായിരുന്നുവെന്നും. കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയാകേണ്ടിയിരുന്നത് താന്‍ ആയിരുന്നുവെന്നും നടി പ്രിയാമണി. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയ ഇക്കാര്യം തുറന്നു പറഞ്ഞത്. ” ഞാന്‍ മോഡലിംഗ് ചെയ്‌തു​കൊണ്ട് ഇരിയ്ക്കുന്ന സമയത്ത് എനിക്ക് കുറേ ഓഫറുകള്‍ വന്നിരുന്നു. എന്റെ ഫസ്റ്റ് തമിഴ് പടത്തിന്റെ മുന്‍പ് എന്റെ ജീവിതത്തിലെ ആദ്യത്തെ ഓഡിഷന്‍ ഞാന്‍ ചെയ്തത് ഫാസില്‍ സാറിനോടൊപ്പമായിരുന്നു. ഫഹദിന്റെ സിനിമയ്ക്ക് വേണ്ടി. Read More…

Celebrity Featured

ഇത് എയര്‍പോര്‍ട്ട് ലുക്ക് തന്നേയോ? സോനം കപൂറിനെ കണ്ട് അത്ഭുതപ്പെട്ട് ആരാധകര്‍

താരങ്ങളുടെ എയര്‍പോര്‍ട്ട് ലുക്ക് കാണാനും അനുകരിക്കാനും പല ആരാധകര്‍ക്ക് താല്‍പര്യമുള്ള കാര്യമാണ്. ഇത് അറിവുള്ളത് കൊണ്ട് തന്നെ താരങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ അവരുടെ സ്‌റ്റൈയിലിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അത്തരത്തില്‍ ഇക്കുറി ചര്‍ച്ചയാകുന്നത് സോനം കപൂറിന്റെ എയര്‍പോര്‍ട്ട് ലുക്കാണ്. തികച്ചും ഒരു ഫാഷനിസ്റ്റാണ് സോനം. അതുകൊണ്ട് തന്നെ സോനത്തിന്റെ സ്‌റ്റൈയില്‍ പെണ്‍കുട്ടികള്‍ എപ്പോഴും പിന്തുടരാറുമുണ്ട്. കാഷ്വല്‍ മുതല്‍ ഓഫിഷ്യല്‍ വരെ എല്ലാ വസ്ത്രശൈലിയും സോനം പരീഷിക്കാറുമുണ്ട്. സ്‌റ്റൈയിലിഷും ഒപ്പം കംഫര്‍ട്ടബിളുമായ വസ്ത്രങ്ങള്‍ എപ്പോഴും തിരഞ്ഞെടുക്കാന്‍ അവര്‍ പ്രേത്യകം Read More…

Celebrity Featured

സാമന്തയുടെ നക്ഷത്രം വീണ്ടുമുദിച്ചു; തമിഴും ഹോളിവുഡും വരെ കാത്തിരിക്കുന്നു

കുറച്ചുകാലം മുമ്പ് വരെ നടി സാമന്തയ്ക്ക് കഷ്ടകാലമായിരുന്നു. നാഗചൈതന്യയുമായുള്ള വിവാഹമോചനവും പിന്നാലെ പിടികൂടിയ മയോസൈറ്റിസുമെല്ലാം കുറച്ചുകാലത്തേക്ക് താരത്തെ സിനിമയില്‍ നിന്നും അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. എന്നാല്‍ അടുത്തിടെ പുറത്തുവന്ന വിജയ് ദേവരകൊണ്ട നായകനായ ഖുഷി മികച്ച പ്രകടനം നടത്തിയതോടെ നടിയുടെ നക്ഷത്രം വീണ്ടും ഉദിച്ചിരിക്കുകയാണ്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അഭിനയത്തില്‍ നിന്ന് വിട്ടുനിന്ന സാമന്ത അടുത്ത റൗണ്ടിനുള്ള ഒരുക്കത്തിലാണ്. ഇംഗ്ലീഷിലും തമിഴിലുമായി ഒരുങ്ങുന്ന ചെന്നൈ സ്റ്റോറീസാണ് താരത്തിന്റെ പുതിയ ചിത്രം. അടുത്തിടെ തന്നെ താരം ഹോളിവുഡിലും അരങ്ങേറ്റം കുറിക്കും. പിന്നാലെ Read More…

Featured Movie News

മാമാങ്കം സുന്ദരി പ്രാച്ചി ടെഹ്‌ളാന്‍ തമിഴില്‍ അരങ്ങേറ്റത്തിന്; 90 കളിലെ ബമ്പര്‍ഹിറ്റ് ജന്റില്‍മാന്റെ രണ്ടാം ഭാഗം

മാമാങ്കം നടി പ്രാച്ചി ടെഹ്‌ളാനെ ഓര്‍ക്കുന്നുണ്ടോ? ഉയരം കൂടിയ സുന്ദരി. മുന്‍ സ്‌പോര്‍ട്‌സ് താരം കൂടിയായ പ്രാച്ചി തമിഴ് സിനിമാ വ്യവസായത്തിലെ തന്റെ കന്നി സംരംഭത്തിലേക്ക് കടക്കുകയാണ്. ഗോകുല്‍ കൃഷ്ണ സംവിധാനം ചെയ്ത ‘ജെന്റില്‍മാന്‍ 2’ എന്ന ചിത്രത്തിലൂടെ നടി കോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. അര്‍ജുനും മധുബാലയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച 1993-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ തുടര്‍ച്ചയാണ്. ചേതന്‍ ചീനു നായകനായ ‘ജെന്റില്‍മാന്‍ 2’ല്‍ പ്രാചി തെഹ്ലാന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമ ബോക്‌സോഫീസില്‍ ഒരു Read More…

Featured Sports

ക്രിസ്ത്യാനോ റൊണാള്‍ഡോ തീര്‍ന്നെന്ന് പറഞ്ഞവരൊക്കെ ഇപ്പോ എവിടെയാണോ ആവോ….

യൂറോപ്യന്‍ ഫുട്‌ബോള്‍ വിട്ടപ്പോള്‍ തന്നെ ക്രിസ്ത്യാനോ റൊണാള്‍ഡോ തീര്‍ന്നെന്ന് പറഞ്ഞ അനേകം പേരുണ്ട്. എന്നാല്‍ യൂറോപ്പിലെ ഗോളടി ഏഷ്യയിലേക്ക് മാറ്റിയെന്ന് മാത്രമേയുള്ളൂ. സി.ആര്‍ 7 ന്റെ ബൂട്ടിന്റെ മൂര്‍ച്ചയ്ക്ക് ഒരു കുറവും വന്നിട്ടില്ലെന്ന് താരം വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ കാലം കഴിഞ്ഞെന്ന് കരുതിയിരിക്കുന്നവരുടെ നെറ്റി ചുളിച്ചുകൊണ്ട് സൗദി പ്രോ ലീഗില്‍ താരം ഗോളടിച്ചു കൂട്ടുകയാണ്. പ്രോ ലീഗിന്റെ പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് നേടാന്‍ ഓഗസ്റ്റില്‍ സൗദി ടീമിനായി അഞ്ച് ഗോളുകള്‍ Read More…

Featured Movie News

മമ്മൂട്ടിയുടെ പേരിൽ സിനിമ, നായകന്‍ ഷൈൻ ടോം ചാക്കോ, ‘വടി കുട്ടി മമ്മൂട്ടി’ ആരംഭിക്കുന്നു

ഏറെ നാളത്തെ ഇടവേളക്കുശേഷം മലയാളത്തിൽ ഒരുങ്ങുന്ന വ്യത്യസ്ഥമായ ഫാന്റസി ചിത്രമാണ് വടികുട്ടി മമ്മൂട്ടി. നവാഗതനായ സിഫാസ് അഷറഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറിൽ സംവിധായകരായ ജി.മാർത്താണ്ഡനും അജയ് വാസുദേവും എം.ശ്രീരാജ് ഏ.കെ. ഡി.യുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കുട്ടികൾക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജാഫർ ഇടുക്കി, ഹരിശ്രീ അശോകൻ, എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. തികച്ചും ഈ ചിത്രത്തിന്റെ ഏറെ വ്യത്യസ്ഥമായ Read More…

Featured Fitness

ഈ അമ്പത്തിയേഴാം വയസ്സിലും ഷാരൂഖ് ഖാന്റെ ശരീരസൗന്ദര്യത്തിന്റെ രഹസ്യം ഇതാണ്

ബോളിവുഡിലെ കിംഗ് ഖാന്‍ ഷാരൂഖിന്റെ രണ്ടു വമ്പന്‍ സിനിമകള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. പത്താനിലും ജവാനിലും താരം നടത്തിയ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളേക്കാര്‍ ആരാധകരെ അമ്പരപ്പിച്ചത് താരത്തിന്റെ മേക്ക് ഓവറായിരുന്നു. ബോഡി ഷെയ്പ്പും മുഖസൗന്ദര്യവും സിക്‌സ് പാക്കും ഉള്‍പ്പെടെ 57 കാരനായ താരം ഇപ്പോഴും നിലനിര്‍ത്തുന്ന ഫിറ്റ്‌നസും ശരീരസൗന്ദര്യവുമാണ് ആരാധകരെ അമ്പരപ്പിച്ചത്. സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്താന്‍ ഷാരൂഖ് എടുക്കുന്ന പ്രയത്‌നത്തെക്കുറിച്ച് കേട്ടാല്‍ നിങ്ങള്‍ കണ്ണുതള്ളും. ഇഷ്ടം പോലെ പണവും കഴിക്കാന്‍ ആഹാരവുമുള്ളപ്പോള്‍ സിനിമാ താരങ്ങളുടെ ആഹാരവും ആഡംബരം Read More…

Featured Hollywood

അമ്പത്തെട്ടിലും അതിസുന്ദരിയായി മോണിക്കാ ബലൂച്ചി; ഗ്‌ളാമറസ് ചിത്രവുമായി ആരാധകരെ വിസ്മയിപ്പിച്ച് താരം

ഇറ്റാലിയന്‍ സിനിമയിലെ ഏറ്റവും പ്രശസ്തമായ മുഖങ്ങളിലൊന്നായ മോണിക്ക ബെല്ലൂച്ചി, ജീവിച്ചിരിക്കുന്ന ഏറ്റവും സുന്ദരിയായ സ്ത്രീകളില്‍ ഒരാളായും പരിഗണിക്കപ്പെടുന്നു. രൂപം കൊണ്ടും വ്യക്തിജീവിതത്തിനും നടി എപ്പോഴും ഹോളിവുഡ് സിനിമാവേദിയില്‍ ഒരു സംഭാഷണ വിഷയമാണ്. അവസാന ജെയിംസ് ബോണ്ട് സിനിമയില്‍ ‘ബോണ്ട് ലേഡി’ ആയി അഭിനയിച്ച ഏറ്റവും പ്രായം കൂടിയ നടിയായ മോണിക്കയ്ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ആരാധകരുണ്ട്. മികച്ചതും ഗ്‌ളാമറസുമായ ചിത്രങ്ങള്‍ കൊണ്ട് 58 ാം വയസ്സിലും അവര്‍ ആരാധകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ ഗ്‌ളാമറസ് പോസും ആരാധകരെ Read More…