Featured Oddly News

കാട്ടില്‍ അമ്മ കടുവയും മകളും തമ്മില്‍ രൂക്ഷമായ പോരാട്ടം, രൺഥംഭോറിൽ അപൂർവ കാഴ്ച- വീഡിയോ

രാജസ്ഥാൻ: രൺഥംഭോർ കടുവാ സങ്കേതത്തില്‍ സന്ദര്‍ശകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കടുവയാണ് ‘റിദ്ധി’. എന്നാല്‍ ഇവിടെ ചൊവ്വാഴ്ച രാവിലെ അപൂർവവും രൂക്ഷവുമായ കടുവകള്‍ തമ്മിലുള്ള ഒരു പോരാട്ടം അതും അമ്മയും മകളും തമ്മിലുള്ള യുദ്ധം അരങ്ങേറി. ജംഗിൾ സഫാരിക്കെത്തിയ വിനോദസഞ്ചാരികൾക്ക് ജീവിതത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന ഒരു അപൂര്‍വ അനുഭവമായി മാറി. സങ്കേതത്തിലെ സോൺ 3 യിലെ തങ്ങളുടെ പൊതുവായ പ്രദേശത്തിന്മേലുള്ള ആധിപത്യത്തിനു വേണ്ടിയായിരുന്നു ജനപ്രിയ കടുവയായ ‘റിദ്ധി’യും അവളുടെ മകൾ ‘മീര’യും തമ്മിലുള്ള ഏറ്റുമുട്ടൽ. ശക്തമായ ഈ പോരാട്ടം Read More…

Featured The Origin Story

ലോക തപാൽ ദിനം 2025: ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് എവിടെയായിരുന്നു?

ലോകത്ത് തപാൽ സംവിധാനം നൽകിയ ആദ്യകാല സംഭാവനകളെ ആദരിക്കുന്നതിനായി എല്ലാ വർഷവും ഒക്ടോബർ 9 ന് ലോകമെമ്പാടും അന്താരാഷ്ട്ര തപാൽ ദിനം ആഘോഷിക്കുന്നു. 1874ൽ സ്വിറ്റ്സർലൻഡിൽ വെച്ച് യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ (UPU) രൂപീകരിച്ചതിന്റെ വാർഷികത്തോടനുബന്ധിച്ചാണ് എല്ലാ വർഷവും ഒക്ടോബർ 9 ന് ലോക തപാൽ ദിനം ആഘോഷിക്കുന്നത്. എന്നാൽ, ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് എവിടെയാണ് സ്ഥാപിക്കപ്പെട്ടതെന്ന് നിങ്ങൾക്കറിയാമോ? 1764 ൽ ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെ? ഇന്ത്യയുടെ വൈവിധ്യമാർന്ന തപാൽ ചരിത്രം Read More…

Featured Oddly News

കപ്പല്‍ തകര്‍ന്ന് ദ്വീപില്‍ നീന്തി കയറി; പിന്നീട് കാള്‍ ദ്വീപിന്റെ ഭൂപതിയായി, രാജാവായി മാറിയ നാവികന്റെ കഥ

1877-ല്‍ സ്വീഡനിലാണ് കാള്‍ എമില്‍ പെറ്റേഴ്സന്റെ ജനനം. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സ്വീഡന്‍ വ്യാവസായിക മാറ്റത്തിന്റെ നടുവിലായിരുന്നു, അദ്ദേഹത്തിന്റെ തലമുറയിലെ പല യുവാക്കളെയും പോലെ, കാള്‍ അസ്വസ്ഥനായിരുന്നു. വെറും പതിനാറാം വയസ്സില്‍ അദ്ദേഹം ഒരു നാവികനായി മാറാനായി വീട് വിട്ടു . എന്നാല്‍ അന്ന് അയാള്‍ അറിഞ്ഞില്ല, താന്‍ തിരികെ വരുന്നത് ഒരു രാജാവായിട്ടായിരിക്കും എന്നത്. അലറിയടിക്കുന്ന കൊടുങ്കാറ്റുകളില്‍ സഞ്ചരിക്കാനും, കരയില്‍ നിന്ന് വിട്ട് മാസങ്ങള്‍ കടലില്‍തന്നെ ജീവിക്കാനും, ഉപ്പിട്ട മാംസവും കട്ടിയുള്ള അപ്പവും മാത്രം കഴിച്ച് Read More…

Celebrity Featured

‘നിങ്ങൾ ഒരു കന്യകയാണ്… ’ തനിക്ക് സമര്‍പ്പിച്ച പാട്ട് തീരും മുമ്പേ മഡോണ ഇറങ്ങിപ്പോയെന്ന് അക്ഷയ് കുമാര്‍

അന്താരാഷ്ട്ര പോപ്പ് ഐക്കണ്‍ മഡോണയ്ക്ക് ലോകത്തുടനീളം അനേകം ആരാധകരുണ്ട്. എന്നാല്‍ ഇന്ത്യന്‍ സിനിമാതാരങ്ങള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത ഒരു വിദേശ സ്‌റ്റേജ് ഷോയില്‍ പങ്കെടുത്ത മഡോണ ഒരു പാട്ടിനിടിയില്‍ പരിപാടി മതിയാക്കി ഇറങ്ങിപ്പോയ സംഭവം വിവരിക്കുകയാണ് നടന്‍ അക്ഷയ് കുമാര്‍. ‘അവേസം ഫോര്‍സം’ എന്ന് പേരിട്ട ഒരു ലൈവ് പരിപാടിയെക്കുറിച്ചാണ് അക്ഷയ് കുമാര്‍ വെളിപ്പെടുത്തിയത്. നടിയെ അലോസരപ്പെടുത്തിയ പാട്ടുകാരന്റെ വിവരം ബോളിവുഡ് താരം പുറത്തുവിട്ടില്ല. പോപ്പ് ഐക്കണ് മുന്നില്‍ പരിപാടി നടത്താന്‍ ബോളിവുഡ് താരങ്ങള്‍ മത്സരിക്കുകയായിരുന്നു. ഷാരൂഖ് ഖാന്‍, Read More…

Featured Sports

തുടര്‍ച്ചയായി ആറു മത്സരത്തില്‍ ടോസ് നഷ്ടം ഏഴാം മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലിന് ടോസ് കിട്ടി

ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് മത്സര പരമ്പരയിലെ രണ്ടാം ജയവും കുറിച്ച് പരമ്പര തൂത്തുവാരാനാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. ഈ മത്സരത്തില്‍ പുതിയ നായകന്‍ ഗില്‍ തന്റെ ടോസ് നഷ്ടമെന്ന ദൗര്‍ഭാഗ്യത്തെയും മറികടന്നു. തുടര്‍ച്ചയായി ആറു മത്സരത്തില്‍ ടോസ് നഷ്ടമായ ഗില്‍ ഏഴാം മത്സരത്തില്‍ ഇത് മറികടന്നു. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ടോസ് നഷ്ടമായ ക്യാപ്റ്റന്റെ പട്ടികയില്‍ കയറാന്‍ നില്‍ക്കുമ്പോഴാണ് ഗില്ലിനെ തേടി ഭാഗ്യം വന്നത്. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ആദ്യ Read More…

Featured Good News

102-ാം വയസ്സിലും യോഗ ടീച്ചർ: മോദിയുടെവരെ പ്രശംസ പിടിച്ചുപറ്റിയ ഷാർലറ്റ് ചോപിൻ്റെ ആരോഗ്യ രഹസ്യങ്ങൾ

ഫ്രാൻസിലെ ലോയർ മേഖലയിൽ നിന്നുള്ള ഷാർലറ്റ് ചോപിൻ എന്ന യോഗ ടീച്ചറിന് 102 വയസ്സുണ്ട്. ദശാബ്ദങ്ങളോളം യോഗ പരിശീലിച്ചാണ് അവർ ശരീരത്തെ ബലമുള്ളതും വഴക്കമുള്ളതും സജീവവുമായി നിലനിർത്തുന്നത്. 50-ാം വയസ്സിലാണ് അവർ യോഗ പരിശീലനം ആരംഭിച്ചത്, 60-ാം വയസ്സിൽ പഠിപ്പിക്കാനും തുടങ്ങി. തൻ്റെ ദീർഘായുസ്സിന് പിന്നിൽ പ്രത്യേക രഹസ്യങ്ങളൊന്നുമില്ലെന്നും, ചെയ്യുന്ന കാര്യങ്ങൾ ആസ്വദിക്കുന്നതും സമതുലിതമായ ജീവിതം നയിക്കുന്നതുമാണ് കാരണമെന്നും അവർ വിശ്വസിക്കുന്നു. ലഘുവായ പ്രഭാതഭക്ഷണം, പുറത്ത് സമയം ചെലവഴിക്കൽ, യോഗ പഠിപ്പിക്കൽ എന്നിവയോടെയാണ് അവരുടെ ഓരോ പ്രഭാതവും Read More…

Featured Good News

മകളുടെ ആഗ്രഹത്തിനു മുന്നില്‍ കണ്ണടയ്ക്കാതെ കോടതി; എൻറോളിനു സാക്ഷിയാകാന്‍ പിതാവിനു പരോള്‍, ‘എല്ലാ കുട്ടികള്‍ക്കും അച്ഛന്‍ ഹീറോ’

കൊച്ചി: വധശ്രമക്കേസില്‍ തടവിനു ശിക്ഷിക്കപ്പെട്ട പിതാവിന്, മകള്‍ അഭിഭാഷകയായി എൻറോൾ ചെയ്യുന്നതിനു സാക്ഷിയാകാന്‍ ഹൈക്കോടതി അഞ്ചു ദിവസത്തെ പരോള്‍ അനുവദിച്ചു. മലപ്പുറം സ്വദേശിയായ അന്‍പതുകാരനാണു ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ താത്കാലിക പരോള്‍ അനുവദിച്ചത്. എൻറോൾ ചെയ്യുമ്പോള്‍ പിതാവിന്റെ സാന്നിധ്യമുണ്ടാകണമെന്ന മകളുടെ ആഗ്രഹം പരിഗണിച്ച ഹൈക്കോടതി, പ്രത്യേക സാഹചര്യം കണക്കിലെടുത്താണു പരോള്‍ അനുവദിക്കുന്നതെന്നു വ്യക്തമാക്കി. പരോള്‍ എല്ലാ സാഹചര്യങ്ങളിലും അനുവദിക്കാനാവില്ലെന്നും പരോളിനു പ്രഥമദൃഷ്ട്യാ ഹര്‍ജിക്കാരന്‍ അര്‍ഹനല്ലെന്നും കോടതി പറഞ്ഞു. ‘മകളുടെ കണ്ണിലൂടെയാണു കോടതി വിഷയം പരിഗണിക്കുന്നത്. ഹര്‍ജിക്കാരന്‍ ശിക്ഷ Read More…

Featured Oddly News

കടലിനടിയിൽ 20 മൈൽ താഴെ, ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും ബന്ധിപ്പിക്കുന്ന ചാനൽ ടണൽ: ഒരു എഞ്ചിനീയറിംഗ് വിസ്മയം

ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും ബന്ധിപ്പിക്കുന്ന, കടലിനടിയിൽ ഏകദേശം 20 മൈൽ താഴെയായി സ്ഥിതി ചെയ്യുന്ന ഒരു ചാനൽ ടണൽ (Chunnel) . 1994-ൽ പൂർത്തിയാക്കിയ അതിവേഗ ട്രെയിനുകളും വാഹനങ്ങളും സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ വെള്ളത്തിനടിയിലെ തുരങ്കമാണ്. ഈ എഞ്ചിനീയറിംഗ് നേട്ടം അന്താരാഷ്ട്ര സഹകരണത്തിന്റെ കൂടി പ്രതീകമാണ്, കൂടാതെ യുകെയും യൂറോപ്പും തമ്മിലുള്ള പരിസ്ഥിതി സൗഹൃദ യാത്രയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇംഗ്ലീഷ് ചാനലിലെ ജലത്തിനടിയിൽ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ എഞ്ചിനീയറിംഗ് വിസ്മയങ്ങളിൽ ഒന്നാണ് ചാനൽ ടണൽ. ഏകദേശം 50.45 Read More…

Featured Lifestyle

കൂടുതൽ വെള്ളം കുടിക്കുന്നത് ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിക്കുമോ? പഠനം പറയുന്നത് ഇങ്ങനെ

തിരക്കുപിടിച്ച ജീവിതത്തില്‍ ദൈനംദിന കാര്യങ്ങളുമായി മുന്നോട്ട് പോകാനുള്ള നെട്ടോട്ടത്തില്‍ ഭൂരിഭാഗം പേർക്കും നേരിടേണ്ടിവരുന്ന ഒന്നാണ് സമ്മര്‍ദ്ദം (Stress). എങ്ങനെ സമ്മർദ്ദം നിയന്ത്രിക്കാം എന്നതിനെക്കുറിച്ച് ധാരാളം ഉപദേശങ്ങൾ ലഭ്യമാണ്- ഡീപ് ബ്രീത്തിംഗ് മുതൽ ഡിജിറ്റൽ ഡിറ്റോക്സ് വരെ- അതിൽ മിക്കതും യാഥാർത്ഥ്യത്തിന് നിരക്കാത്തതോ താൽക്കാലികമോ ആണ്. എന്നാൽ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് കൂടുതൽ വെള്ളം കുടിച്ചാല്‍ മതിയോ? ലളിതമായ ഈ കാര്യം ഇതിന് സഹായകമായാലോ? സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിൽ വലിയ പങ്ക് ജലാംശത്തിന് (Hydration) ഉണ്ടെന്ന് സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. Read More…