ഡെറാഡൂൺ: സാമൂഹിക സമത്വം ശക്തിപ്പെടുത്തുന്നതിനും പാരമ്പര്യം പുനരുജ്ജീവിപ്പിക്കുന്നതിനും ലക്ഷ്യമിട്ട്, ഉത്തരാഖണ്ഡിലെ ജൗൻസാർ-ബവാർ മേഖലയിലെ 25 ഗ്രാമങ്ങൾ വിവാഹങ്ങളും മറ്റ് മംഗള കർമ്മങ്ങളും പൂർണ്ണ ലാളിത്യത്തോടെ നടത്താൻ ഐകകണ്ഠ്യേന തീരുമാനിച്ചു. മദ്യം, ഫാസ്റ്റ് ഫുഡ്, അമിതമായ സമ്മാനങ്ങൾ എന്നിവ നിരോധിക്കുന്ന ശക്തമായ നടപടിയാണിത്. പുതിയ നിയമപ്രകാരം, ചടങ്ങുകളിൽ വിദേശ മദ്യം, ബിയർ, ചൗമിൻ, മോമോസ്, ടിക്കി, ചാട്ട് തുടങ്ങിയ ഫാസ്റ്റ് ഫുഡുകൾ വിളമ്പുന്നത് നിരോധിച്ചിരിക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളുടെ ഭാരം കുറയ്ക്കുന്നതിനായി, വധുവിന്റെ കുടുംബം ആടിനെ സമ്മാനമായി Read More…
37 വര്‍ഷംമുമ്പ് വീടുവിട്ട മകനെ എസ്‌ഐആറിലൂടെ കണ്ടെത്തി: ബംഗാൾ കുടുംബത്തിന്റെ അത്ഭുത സംഗമം
കൊല്‍ക്കത്ത: തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണം(എസ്.ഐ.ആര്‍.) സഹായിച്ചു, 37 വര്‍ഷം മുമ്പ് കാണാതായ വിവേകിനെ കുടുംബത്തിനു തിരിച്ചുകിട്ടി. പശ്‌ചിമ ബംഗാളിലെ പുരുളിയിലാണു സംഭവം. 1988 ലാണു വിവേക് ചക്രവര്‍ത്തിയെ കാണാതായത്. വീട്ടില്‍നിന്നിറങ്ങിയ അദ്ദേഹം മടങ്ങിയെത്തിയില്ല. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണം ഫലം കണ്ടില്ല. പിന്നീട് വിവേകിന്റെ സഹോദരന്‍ പ്രദീപ് ചക്രവര്‍ത്തി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. പുരുളിയില്‍ ബൂത്ത് ലെവല്‍ ഓഫീസറി (ബി.എല്‍.ഒ)ന്റെ ചുമതല അദ്ദേഹത്തിനു ലഭിച്ചു. അദ്ദേഹത്തിന്റെ പേരും ഫോണ്‍ നമ്പറും ആ പ്രദേശത്ത് വിതരണം ചെയ്‌ത എല്ലാ എന്യൂമറേഷന്‍ ഫോമുകളിലും Read More…
അന്ന് സീറോ, ഇന്ന് ഹീറോ ; ഇന്ത്യന്‍ ബൗളര്‍മാരുടെ ക്ഷമ പരീക്ഷിച്ച് മുത്തുസാമി
ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ് 489 റണ്ണിന് അവസാനിച്ചു. കന്നി ടെസ്‌റ്റ് സെഞ്ചുറിയടിച്ച സെനുരന്‍ മുത്തുസാമിയും (206 പന്തില്‍ രണ്ട് സിക്‌സറും 10 ഫോറുമടക്കം 109) ഏകദിന ശൈലിയില്‍ 91 പന്തില്‍ ഏഴ് സിക്‌സറും ആറ് ഫോറുമടക്കം 93 റണ്ണെടുത്ത മാര്‍കോ യാന്‍സനുമാണു ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍നിന്നു മികച്ച സ്‌കോറിലേക്കെത്തിച്ചത്. സെനുരാന്‍ മുത്തുസാമിയും യാന്‍സനും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരുടെ ക്ഷമ പരീക്ഷിച്ചു. ആറിന് 246 റണ്‍ എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ രക്ഷിച്ചെടുത്തത് ഇന്ത്യന്‍ വംശജനായ Read More…
ചൈനയില്‍ തരംഗമായി പാറ്റാ കാപ്പി! പൊടിച്ച പാറ്റയും ഉണക്കിയ പുഴുക്കളും ചേര്‍ക്കും, വില 570 രൂപ !
ബെയ്‌ജിങ്: നമ്മുടെ കാപ്പിയിലെങ്ങാനും പാറ്റാവീണാല്‍… പക്ഷേ, ചൈനയില്‍ പാറ്റാ കാപ്പി തരംഗമായി മാറുകയാണ്. പൊടിച്ച പാറ്റായും ഉണക്കിയ പുഴുക്കളെയും ചേര്‍ത്താണ് അവര്‍ കാപ്പി തയാറാക്കുന്നത്. 45 യുവാനാണ് (ഏകദേശം 570 രൂപ) ഇതിന്റെ വില. ചൈനയിലെ സാഹസികരായ യുവ ഉപഭോക്‌താക്കള്‍ക്കിടയില്‍ ഈ കാപ്പി തരംഗമായി മാറിക്കഴിഞ്ഞു. അതു കുടിച്ചവര്‍ പറയുന്നത് പാറ്റാ കാപ്പിയുടെ രുചി ‘കരിഞ്ഞതും അല്‍പ്പം പുളിച്ചതുമാണെന്നാണ്’.ബെയ്‌ജിങ്ങിലെ ഒരു പ്രാണി മ്യൂസിയത്തിലാണു പാറ്റാ കാപ്പി അവതരിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ജൂണിലാണ് ഈ പാനീയം പുറത്തിറക്കിയതെങ്കിലും,അടുത്തിടെയാണ് ഇത് വൈറലായത്. Read More…
മദ്യശാലയിൽ സ്കൂൾ യൂണിഫോം ധരിച്ച വിദ്യാർത്ഥികൾ; വീഡിയോ വൈറലായി
പന്ന (മധ്യപ്രദേശ്): സ്കൂൾ യൂണിഫോം ധരിച്ച പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ഒരു പ്രാദേശിക മദ്യശാലയിൽ നിന്ന് പരസ്യമായി മദ്യം വാങ്ങാൻ ശ്രമിക്കുന്നതിന്റെ ഒരു വീഡിയോ ശനിയാഴ്ച സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. മധ്യപ്രദേശിലെ പന്ന ജില്ലയിൽ നിന്നുള്ളതാണ് ഈ വീഡിയോ എന്നാണ് പറയപ്പെടുന്നത്. സി.എം. റൈസ് സ്കൂളിലെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ മദ്യശാലയുടെ കവാടത്തിൽ നിന്ന് യാതൊരു മടിയുമില്ലാതെ മദ്യം ആവശ്യപ്പെടുന്നതും, കടയുടമ ഇതിന് തടസ്സം പറയാത്തതും ദൃശ്യങ്ങളിൽ കാണാം. നാട്ടുകാരുടെ അഭിപ്രായത്തിൽ, മേഖലയിലെ മദ്യക്കരാറുകാർ പൂ നിയമലംഘിച്ചാണ് പ്രവർത്തിക്കുന്നത്. Read More…
2സെക്കന്‍ഡ് വീഡിയോയ്ക്ക് 100 ദശലക്ഷത്തിലധികം കാഴ്ചകള്‍; ‘ബാൻഡാന ഗേൾ’ എത്രലക്ഷം നേടും? എവിടെയും അവള്‍ മാത്രമെന്ന് നെറ്റിസൺസ്
ചിലപ്പോൾ വലിയ കഴിവുകളോ മികച്ച പ്രകടനങ്ങളോ ഇല്ലാതെ തന്നെ പ്രശസ്തി തേടിയെത്തുമെന്ന് സോഷ്യൽ മീഡിയ വീണ്ടും തെളിയിക്കുന്നു. ക്യാമറയിൽ പകർത്തിയ ലളിതമായ ഒരു നിമിഷം ഒരു സാധാരണ വ്യക്തിയെ ട്രെൻഡിംഗ് മൈക്രോ-സെലിബ്രിറ്റിയാക്കാൻ മതിയാകും. @w0rdgenerator പോസ്റ്റ് ചെയ്ത ഒരു ചെറിയ സെൽഫി വീഡിയോ നിലവിൽ എക്സ് പ്ലാറ്റ്‌ഫോമിൽ തരംഗമാവുകയാണ്. ക്ലിപ്പിൽ, ഒരു ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോൾ, വെള്ളനിറത്തിലുള്ള പരമ്പരാഗത വസ്ത്രവും വെള്ളി ആഭരണങ്ങളും പ്രിന്റഡ് ബാൻഡാനയും ധരിച്ച യുവതി ക്യാമറയിലേക്ക് നോക്കുന്നു. ഇത്രയേയുള്ളു. വീഡിയോയ്ക്ക് കഷ്ടിച്ച് രണ്ട് Read More…
ഭാര്യയുമായി ഒളിച്ചോടിയ കാമുകനെ ഭര്‍ത്താവ് വഴിയിലിട്ടു തല്ലി ; വീഡിയോ വൈറൽ
പൊതുസ്ഥലത്ത് വച്ച് ഭാര്യയെയും കാമുകനെയും നേരിടുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. യുവതിയോടൊപ്പമുള്ള യുവാവിനെ മറ്റൊരാൾ തല്ലുന്നത് കണ്ട് ചുറ്റുമുള്ളവര്‍ കൂടുന്നതും കാര്യമന്വേഷിക്കുന്നതുമാണ് വീഡിയോയിലുള്ളത്. മധ്യപ്രദേശിലാണ് സംഭവം. യുവതിയോടൊപ്പമുള്ള യുവാവിനെ മറ്റൊരു യുവാവ് തല്ലുനിടത്താണ് വീഡിയോ ആരംഭിക്കുന്നത്. അല്പനേരം കൊണ്ട് തന്നെ മൂന്ന് പേര്‍ക്ക് ചുറ്റും ഒരു ജനക്കൂട്ടവും ഉണ്ടായി. ഇവരുടെ ചോദ്യം ചെയ്യലുകൾക്കിടെയിലും തല്ല് തുടരുന്നതും വീഡിയോയില്‍ കാണാം. ചിലര്‍ സംഭവം വീഡിയോയില്‍ പകര്‍ത്തുന്നതും കാണാം. ഇരുവരുടെയും വഴക്ക് നിർത്താൻ യുവതി Read More…
വൈഭവിനെ ബാറ്റിങ്ങിന് ഇറക്കേണ്ടെന്നത് എന്റെ തീരുമാനം; ന്യായീകരണവുമായി ജിതേഷ് ശര്‍മ
ദോഹ: ഏഷ്യാ കപ്പ് റൈസിങ് സ്‌റ്റാഴ്‌സ് ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യ എ ഫൈനല്‍ കാണാതെ മടങ്ങിയതിനു പിന്നാലെ തോല്‍വിയിലെ ന്യായീകരണവുമായി നായകന്‍ ജിതേഷ് ശര്‍മ.ബംഗ്ലാദേശ് എ ടീമിനെതിരായ സെമി ഫൈനല്‍ സൂപ്പര്‍ ഓവറിലേക്കു നീണ്ടപ്പോള്‍ വൈഭവ് സൂര്യവംശിയെ ബാറ്റിങ്ങിന് ഇറക്കേണ്ടെന്നു തീരുമാനിച്ചത് താനായിരുന്നെന്നു ജിതേഷ് ശര്‍മ പറഞ്ഞു. സൂപ്പര്‍ ഓവറില്‍ ഇന്ത്യ തോല്‍വി വഴങ്ങിയതിനു പിന്നാലെ വൈഭവിനെ കളിപ്പിക്കാത്തതിന്റെ കാരണങ്ങളും ജിതേഷ് വിശദീകരിച്ചു. സൂപ്പര്‍ ഓവറില്‍ ജിതേഷ് ശര്‍മയും രമണ്‍ദീപ് സിങ്ങുമായിരുന്നു ഇന്ത്യക്കായി കളിച്ചത്. സൂപ്പര്‍ ഓവറില്‍ Read More…
2005വരെ ആകാശത്ത് പറന്ന ബോയിംഗ് വിമാനം മുംബൈ-പൂനെ ഹൈവേയിൽ: അസാധാരണമായ വഴിയോരക്കാഴ്ചയുടെ കഥ- വീഡിയോ
മുംബൈ: പഴയ മുംബൈ–പൂനെ ഹൈവേയിലൂടെ നിങ്ങൾ യാത്ര ചെയ്യുകയാണെങ്കിൽ, ഇപ്പോൾ പ്രവർത്തനരഹിതമായ നിഷിലാന്റ് വാട്ടർ പാർക്കിന് സമീപമെത്തുമ്പോൾ വേഗത കുറയ്ക്കുക. റോഡിന് തൊട്ടരികിലെ പൊടി നിറഞ്ഞ ഒരു പ്ലോട്ടിൽ, ആരുടെയും ശ്രദ്ധയിൽപ്പെടാതെ, മഹാരാഷ്ട്രയിലെ ഏറ്റവും വിചിത്രമായ ഒരു കാഴ്ച കാണാം. ഉപേക്ഷിക്കപ്പെട്ട ഒരു ബോയിംഗ് 737 വിമാനം. ഈ വിമാനം ഒരു കാലത്ത് എയർ സഹാറയുടേതായിരുന്നു. 2005 വരെ ഇത് ആകാശത്ത് പറന്നിരുന്നു. എന്നാൽ അന്ന് മുംബൈ വിമാനത്താവളത്തിൽ വെച്ച് ഇത് റൺവേയിൽ നിന്ന് തെന്നിമാറി. പിന്നീട്, Read More…














