കൊല്ലം: മാതാവിനൊപ്പം പൂജയ്‌ക്ക് എത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് പിടിയിലായ വ്യാജ ജോത്സ്യന്‍ വി.എസ്. മുരാരി തന്ത്രി എന്നറിയപ്പെടുന്ന രാജന്‍ബാബുവിന്റെ വെണ്ടാറിലെ ജ്യോതിഷാലയത്തിലെ മുറിയിലെ ചുവരില്‍ ചോരപ്പാടുകള്‍ കണ്ടെത്തി. ഫോറന്‍സിക് സംഘം സാമ്പിള്‍ ശേഖരിച്ചു. രാജന്‍ബാബു പെണ്‍കുട്ടിയെ മര്‍ദിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. ഞായറാഴ്‌ച വൈകിട്ട് ബാധയൊഴിപ്പിക്കലിനായി മാതാവിനൊപ്പം എത്തിയ പതിനാറുകാരിയെ ജോത്സ്യന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. സംഭവശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌ത് പ്രതി ഒളിവില്‍ പോയി. Read More…
ഇന്ത്യൻ താരങ്ങളുടെ ബാറ്റിനു മുകളിൽ റബ്ബർ പാളിയുണ്ട്! മറ്റുള്ളവർക്ക് ഇത് കിട്ടില്ല: വിചിത്ര വാദവുമായി ശ്രീലങ്കൻ താരം രാജപക്സ
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ബാറ്റുകളെക്കുറിച്ച് ശ്രീലങ്കൻ താരം ഭാനുക രാജപക്സ നടത്തിയ വിചിത്രമായ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇന്ത്യൻ താരങ്ങൾ ഉപയോഗിക്കുന്ന ബാറ്റുകൾക്ക് മുകളിൽ റബ്ബർ കൊണ്ടുള്ള പ്രത്യേക പാളിയുണ്ടെന്നും അത്തരം ബാറ്റുകൾ മറ്റാർക്കും വാങ്ങാൻ കിട്ടില്ലെന്നുമാണ് രാജപക്സയുടെ വാദം. ഈ ബാറ്റുകൾ സാധാരണ ലഭിക്കുന്നവയേക്കാൾ ഏറെ മികച്ചതാണെന്നും ക്രിക്കറ്റ് ലോകത്തെ എല്ലാവർക്കും ഈ കാര്യത്തെക്കുറിച്ച് അറിയാമെന്നും ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ‘‘ഞങ്ങൾക്കു കിട്ടുന്നതിനേക്കാൾ എത്രയോ മികച്ച ബാറ്റുകളാണ് ഇന്ത്യൻ താരങ്ങൾ കളിക്കാൻ എടുക്കുന്നത്. Read More…
പരീക്ഷയെഴുതുന്ന മക്കൾക്ക് ജനല്‍വഴി ‘തുണ്ടുകൾ’ നൽകി മാതാപിതാക്കൾ! ഡ്രോണിൽ കുടുങ്ങി വീഡിയോ
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ 12-ാം ക്ലാസ് പരീക്ഷയ്ക്കിടെ പരീക്ഷാഹാളിന് പുറത്തുനിന്ന് വിദ്യാർഥികൾക്ക് കോപ്പിയടിക്കാൻ തുണ്ടുകൾ കൈമാറിയ മാതാപിതാക്കളെയും ബന്ധുക്കളെയും ഡ്രോൺ ഉപയോഗിച്ച് പിടികൂടി. ചൗസലയിലുള്ള ഒരു ജൂനിയർ കോളേജിൽ നടന്ന ഇംഗ്ലീഷ് പരീക്ഷയ്ക്കിടെയാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ക്ലാസ് മുറിയുടെ ജനലുകളിൽ തൂങ്ങിക്കിടന്ന് തുണ്ടുകൾ കൈമാറുന്ന ദൃശ്യങ്ങൾ വിദ്യാഭ്യാസ വകുപ്പ് നിരീക്ഷണത്തിനായി പറത്തിയ ഡ്രോണിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഡ്രോൺ അടുത്തെത്തുന്നത് കണ്ടതോടെ ആളുകൾ ചിതറിയോടുന്നത് ദൃശ്യങ്ങളിൽ കാണാം. പരീക്ഷാ ക്രമക്കേടുകൾ തടയാൻ കർശനമായ നടപടികളുടെ ഭാഗമായാണ് Read More…
മണിയൻപിള്ള രാജുവിന്റെ പുത്രൻ നിരഞ്ജ് സഞ്ചരിച്ച വാഹനത്തില്‍ KSRTC ബസിടിച്ചു; രക്ഷപെട്ടത് തലനാരിഴയ്ക്ക് !
നടൻ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള രാജു സഞ്ചരിച്ച വാഹനത്തിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം. ‘മസ്തിഷ്കമരണം’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടികൾക്കായി പോകുന്നതിനിടെയാണ് നിരഞ്ജും സഹതാരങ്ങളും സഞ്ചരിച്ച കാറിൽ ബസ് ഇടിച്ചത്. ഒരു വളവ് തിരിയുന്നതിനിടെയാണ് ബസ് കാറുമായി കൂട്ടിയിടിച്ചതെന്നും വാഹനം തകർന്നുവെങ്കിലും താൻ ഉൾപ്പെടെയുള്ള താരങ്ങൾ പരുക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടുവെന്നും നിരഞ്ജ് പ്രതികരിച്ചു. മണിയൻപിള്ള രാജു വാഹനാപകടത്തിൽപ്പെട്ട് ദിവസങ്ങൾക്കകമാണ് മകനും അപകടത്തിൽപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്. ഫെബ്രുവരി ആറിന് രാത്രി തിരുവനന്തപുരം ക്ലബ്ബിന് മുന്നിൽ വെച്ച് Read More…
‘പാക്കിസ്ഥാന്റെ അഭിമാനം ഇന്ത്യയുടെ കാല്‍ച്ചുവട്ടില്‍ പണയം വച്ചു, വലിയ നാണക്കേട്’: രൂക്ഷവിമര്‍ശനവുമായി അഫ്രീദി
ഐസിസിയുടെയും വിവിധ ക്രിക്കറ്റ് ബോർഡുകളുടെയും സമ്മർദത്തിന് വഴങ്ങി ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ കളിക്കാൻ തീരുമാനിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ കടുത്ത വിമർശനം . ഒരു ചാനൽ ചർച്ചയിിാണ് ഷാഹിദ് അഫ്രീദിയുടെ പ്രതികരണം. ‘‘എന്തിനാണ് പിസിബി ഇങ്ങനെ നാണം കെടുന്നത്. നിങ്ങൾക്കു ലോകകപ്പ് കളിക്കണമെങ്കിൽ കളിക്കു, ഇല്ലെങ്കിൽ വേണ്ട. ഇപ്പോൾ പാക്കിസ്ഥാന്റെ അഭിമാനം ഇന്ത്യയുടെ കാലിൽകൊണ്ടു വച്ചിരിക്കുകയാണ്. പണത്തിനായി പാക്കിസ്ഥാന്റെ അഭിമാനമാണു വിറ്റത്. രാജ്യാന്തരതലത്തിൽ തന്നെ നാണക്കേടിലായി.’’– ഇന്ത്യൻ ക്രിക്കറ്റ് നിയന്ത്രിക്കുന്നത് നാല് Read More…
ATM വഴിയും UPIയിലൂടെയും പി.എഫ്. അക്കൗണ്ടിലെ പണം പിന്‍വലിക്കാം; സൗകര്യം ഏപ്രില്‍ മുതല്‍
ന്യൂഡല്‍ഹി: പ്രൊവിഡന്റ് ഫണ്ട് (പി.എഫ്.) വരിക്കാര്‍ക്ക് വൈകാതെ എ.ടി.എം.വഴി പി.എഫ്. തുക പിന്‍വലിക്കാം. വരുന്ന ഏപ്രില്‍ മുതല്‍ ഈ സൗകര്യം ലഭ്യമാകുമെന്നു തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ബാങ്കുകളുമായി സഹകരിച്ച് എ.ടി.എമ്മുകള്‍ വഴി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപി.എഫ്.) പിന്‍വലിക്കല്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള പരീക്ഷണങ്ങള്‍ കേന്ദ്രം നടത്തിവരികയാണ്. എ.ടി.എമ്മുകള്‍ക്ക് പുറമെ, യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യു.പി.ഐ) വഴിയും ഇ.പി.എഫ്. പിന്‍വലിക്കാന്‍ സാധിക്കും. നിലവില്‍ നിരവധി ഫോമുകള്‍ പൂരിപ്പിക്കേണ്ടി വരുന്നതിനാല്‍ പി.എഫ്. പിന്‍വലിക്കല്‍ നടപടി സങ്കീര്‍ണമാണ്. ഈ പ്രക്രിയ കൂടുതല്‍ Read More…
ശ്വാസകോശത്തില്‍ കുടുങ്ങിയ മീന്‍മുള്ള് ശസ്‌ത്രക്രിയയില്ലാതെ നീക്കംചെയ്‌തു, ടാന്‍സാനിയന്‍ പൗരന് മൂന്നുവര്‍ഷത്തിനുശേഷം ആശ്വാസം
കോട്ടയം: മൂന്ന് വര്‍ഷമായി ശ്വാസകോശത്തില്‍ കുടുങ്ങിയ മീന്‍ മുള്ളുമായി ദുരിതജീവിതം തള്ളിനീക്കിയ ടാന്‍സാനിയന്‍ പൗരന് കാരിത്താസില്‍ നിന്ന് ആശ്വാസത്തോടെ മടക്കം. കോട്ടയം കാരിത്താസ് ആശുപത്രിയിലാണ് മൂന്ന് വര്‍ഷമായി ശ്വാസകോശത്തില്‍ കുടുങ്ങിയ മീന്‍മുള്ള് ശസ്‌ത്രക്രിയയില്ലാതെ നീക്കം ചെയ്‌തത്. 60 വയസ്സുള്ള ടാന്‍സാനിയന്‍ പൗരന്റെ ഇടത് ശ്വാസകോശത്തിലാണ് മൂന്ന് വര്‍ഷമായി കുടുങ്ങിയിരുന്ന മീന്‍മുള്ള് ശസ്‌ത്രക്രിയ കൂടാതെയുള്ള ബ്രോങ്കോസ്‌കോപിക് ചികിത്സയിലൂടെ നീക്കം ചെയ്‌തത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ച്ചയായ ചുമയും ശ്വാസമുട്ടലും അനുഭവപ്പെട്ടിരുന്ന രോഗി പല ചികിത്സകള്‍ക്കും വിധേയനായെങ്കിലും ആശ്വാസം ലഭിച്ചിരുന്നില്ല. Read More…
കെ.എസ്.ഇ.ബി. ബില്ലിലൂടെയും തെരഞ്ഞെടുപ്പ് ‘പ്രചാരണം’ എന്ന് ആക്ഷേപം
എടത്വാ (ആലപ്പുഴ): കെ.എസ്.ഇ.ബി. ബില്ലിലും സംസ്‌ഥാന സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ‘പ്രചാരണം’ എന്ന് ആക്ഷേപം. മീറ്റര്‍ റീഡറന്മാര്‍ ഉപയോക്‌താക്കള്‍ക്കു നല്‍കുന്ന വൈദ്യുതി ബില്ലിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു യുക്‌തമായ വാചകങ്ങള്‍ ചേര്‍ത്തിരിക്കുന്നത്. ‘പവര്‍കട്ടും ലോഡ് ഷെഡ്‌ഡിങ്ങും ഇല്ലാത്ത പത്തു വര്‍ഷങ്ങള്‍’ എന്നാണ് ബില്ലില്‍ ചേര്‍ത്തിരിക്കുന്നത്. ഇതോടെ, മീറ്റര്‍ റീഡര്‍മാരെ ഉപയോഗിച്ചു പ്രചാരണം നടത്തുകയാണെന്ന് ആക്ഷേപമുയര്‍ന്നു കഴിഞ്ഞു.
പാകിസ്ഥാന്റെ U-ടേണ്‍; ഇന്ത്യയ്ക്കെതിരായ മല്‍സരം കളിക്കും; ആവശ്യങ്ങളോട് നോ പറഞ്ഞ് ICC, മലക്കം മറിച്ചിലിനു പിന്നിലെന്താണ്?
ഒടുവിൽ ആ മലക്കം മറിച്ചിൽ സംഭവിച്ചിരിക്കുന്നു. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കുന്ന ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്കെതിരെ കളിക്കാൻ പാകിസ്ഥാൻ ടീമിന് സർക്കാർ നിർദ്ദേശം നൽകി. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും (PCB) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ICC) തമ്മിൽ ഒരാഴ്ച നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനം. ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചതും ഇപ്പോൾ ആ തീരുമാനം പിൻവലിച്ചതും പാകിസ്ഥാൻ സർക്കാർ തന്നെയാണ്. നേരത്തെ, ടി20 ലോകകപ്പിൽ നിന്ന് വിട്ടുനിന്നതിന് ബംഗ്ലാദേശിന് പിഴയോ മറ്റ് ശിക്ഷാ നടപടികളോ ഉണ്ടാകില്ലെന്ന് Read More…














