Featured Lifestyle

കാപ്പിയിൽ ഒരു നുള്ള് ഉപ്പിട്ടാലോ? മികച്ച കാപ്പിക്കായുള്ള ചില രഹസ്യങ്ങൾ !

ഇളംവെയിലോ മഴയോ ആസ്വദിച്ച് ഒരു കപ്പ് ചൂടുകാപ്പി ഊതിയൂതിക്കുടിക്കുന്നതോ, ഡിസംബർ പുലരിയിലെ തണുപ്പുപോലെ കുളിർമയേകുന്ന ഒരു കോൾഡ് കോഫിയോ… കാപ്പി ഒരു ചെറിയ കളിയല്ല! ലോകമെങ്ങുമുള്ള കാപ്പിപ്രേമികൾ പാലും ചോക്ലേറ്റും തേനും തുടങ്ങി പല ചേരുവകൾ ചേർത്ത് ഇന്നും പരീക്ഷണങ്ങൾ തുടരുകയാണ്. നല്ലൊരു കാപ്പിയുണ്ടാക്കാൻ ചില കുറുക്കുവഴികൾ അറിഞ്ഞിരുന്നാൽ മാത്രം മതി. ആരെയും കൈയിലെടുക്കാൻ സഹായിക്കുന്ന ചില ‘കാപ്പി സൂത്രങ്ങൾ’ ഇതാ: കാപ്പിക്ക് കയ്പ്പ് അല്പം കൂടിപ്പോയോ? എങ്കിൽ ഒരു നുള്ള് ഉപ്പ് ചേർത്തുനോക്കൂ. ഉപ്പിലെ സോഡിയം Read More…

Featured Travel

അഗാധമായ മലയിടുക്കുകള്‍ക്കു നടുവില്‍ ഒരു ‘കണ്ണാടി പാത’; ചൈനയിലെ അത്ഭുതമായി റുയി ബ്രിഡ്ജ്! വീഡിയോ

കണ്ണഞ്ചിപ്പിക്കുന്ന മലനിരകൾക്കും മഞ്ഞിറങ്ങുന്ന താഴ്വരകൾക്കും നടുവിൽ, ചൈനയിലെ ഏറ്റവും ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ‘റുയി ബ്രിഡ്ജ്’. സെജിയാങ് പ്രവിശ്യയിലെ ഷെൻസിയാൻജു സിനിക് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഈ നിർമ്മിതി, സാഹസിക സഞ്ചാരികളെയും ഫോട്ടോഗ്രാഫർമാരെയും ഒരുപോലെ വിസ്മയിപ്പിക്കുന്നു. പ്രകൃതിയും ആധുനിക കലയും കൈകോർക്കുമ്പോൾ അഗ്നിപർവ്വത ശിലാ രൂപങ്ങൾക്കും വെള്ളച്ചാട്ടങ്ങൾക്കും വനസമ്പത്തിനും പേരുകേട്ട ഷെൻസിയാൻജു താഴ്വരയിലാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. ബീജിംഗ് ഒളിമ്പിക്സിലെ പ്രശസ്തമായ ‘ബേർഡ്‌സ് നെസ്റ്റ്’ (Bird’s Nest) സ്റ്റേഡിയത്തിന്റെ രൂപകൽപ്പനയിൽ പങ്കാളിയായ ഹീ യുൻചാംഗ് Read More…

Featured Good News

ഭീകരവാദികളിൽനിന്ന് ആപ്പിളിന് സുരക്ഷയൊരുക്കിയ മിടുക്കി; ആരാണ് ഫോർബ്സ് പട്ടികയിൽ ഇടംപിടിച്ച കല്യാണി രാമദുർഗം?

കോർപ്പറേറ്റ് കരിയർ ഉപേക്ഷിച്ച് സംരംഭകത്വത്തിലേക്ക് ചുവടുവെച്ച ഇന്ത്യൻ വംശജയായ സാങ്കേതിക വിദഗ്ധയാണ് കല്യാണി രാമദുർഗം. ഫിനാൻഷ്യൽ ടെക്നോളജി (Fintech), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നിവ സമന്വയിപ്പിച്ചുകൊണ്ട് കല്യാണി വികസിപ്പിച്ചെടുത്ത പരിഹാരങ്ങൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ കല്യാണിക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും മെഷീൻ ലേണിംഗിലുമായിരുന്നു താൽപ്പര്യം. ഡാറ്റാ സിസ്റ്റംസ്, ഓട്ടോമേഷൻ, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എന്നിവയിൽ മികച്ച അക്കാദമിക് പശ്ചാത്തലമുള്ള കല്യാണി, തന്റെ പ്രായോഗിക അറിവ് ഏറെയും നേടിയത് ജോലിസ്ഥലത്തെ വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ടായിരുന്നു. ആപ്പിളിലെ നിർണ്ണായക ദൗത്യം Read More…

Featured Sports

കോഹ്‌ലിയുടെ പവർ ഹിറ്റിൽ വിറച്ച് അമ്പയർ, തലയ്ക്ക് തൊട്ടുമുകളിലൂടെ പന്ത്, തലനാരിഴയ്ക്ക് രക്ഷപെട്ടത് മൂന്ന് തവണ- വീഡിയോ

ഏകദേശം 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡൽഹിക്ക് വേണ്ടി വിജയ് ഹസാരെ ട്രോഫി കളിക്കാൻ ഇറങ്ങിയ വിരാട് കോഹ്‌ലി, തകർപ്പൻ സെഞ്ചുറിയോടെ തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ്. ആന്ധ്രയ്‌ക്കെതിരായ മത്സരത്തിൽ 101 പന്തുകളിൽ നിന്ന് 131 റൺസ് അടിച്ചുകൂട്ടിയ കോഹ്‌ലി, ഡൽഹിയുടെ ജയം അനായാസമാക്കി. ബി.സി.സി.ഐ പങ്കുവെച്ച മത്സരത്തിന്റെ ഹൈലൈറ്റ്‌സ് വീഡിയോയിലാണ് കോഹ്‌ലിയുടെ ബാറ്റിംഗിന്റെ കരുത്ത് വ്യക്തമാകുന്നത്. അമ്പയർ തലനാരിഴയ്ക്ക് രക്ഷപെട്ടു ഈ ഇന്നിംഗ്സിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം കോഹ്‌ലിയുടെ ട്രേഡ്‌മാർക്ക് ഷോട്ട് ആയ ‘സ്ട്രൈറ്റ് ഡ്രൈവുകൾ’ ആയിരുന്നു. Read More…

Featured Good News

വിവാഹശേഷം നവദമ്പതികൾ വേദിയിലേക്ക് ക്ഷണിച്ചത് 11 കുട്ടികളെ; തുടർന്ന് ഞെട്ടിക്കുന്ന പ്രഖ്യാപനം, ലോകം ഏറ്റെടുത്ത കാരുണ്യം

ഉത്തർപ്രദേശിലെ കാൺപൂർ ദേഹഡിൽ നടന്ന ഒരു വിവാഹം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. സ്വർണ്ണാഭരണങ്ങളോ, ആഡംബര അലങ്കാരങ്ങളോ ഒന്നുമല്ല ഈ വിവാഹത്തെ വ്യത്യസ്തമാക്കുന്നത്; മറിച്ച് ആ വേദിയിൽ വെച്ച് നവദമ്പതികൾ എടുത്ത വലിയൊരു തീരുമാനമാണ് ഇന്ന് ലക്ഷക്കണക്കിന് ആളുകളുടെ മനം കവരുന്നത്. വിവാഹ സമ്മാനം: 11 കുരുന്നുകൾക്ക് പുതിയ ജീവിതം പരമ്പരാഗതമായ ചടങ്ങുകൾക്ക് ശേഷം ദമ്പതികൾ, വേദിയിലേക്ക് ക്ഷണിച്ചത് അശരണരായ 11 കുട്ടികളെയായിരുന്നു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ആഘോഷമാക്കി മാറ്റാൻ അവർ തിരഞ്ഞെടുത്തത് കാരുണ്യത്തിന്റെ Read More…

Featured Sports

വിരാട് വെടിക്കെട്ടില്‍ ഡല്‍ഹി ജയിച്ചു , ലോക റെക്കോർഡ് പ്രകടനം, ത്രില്ലർ പോരാട്ടം

ബംഗളുരു: ഗുജറാത്തിനെതിരേ നടന്ന വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ഡി ഗ്രൂപ്പ് മത്സരത്തില്‍ ഡല്‍ഹിക്ക് ഏഴ് റണ്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഒന്‍പത് വിക്കറ്റിന് 254 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഗുജറാത്ത് 48-ാം ഓവറില്‍ 247 റണ്ണിന് ഓള്‍ഔട്ടായി. നായകന്‍ ഋഷഭ് പന്ത് (79 പന്തില്‍ രണ്ട് സിക്‌സറും എട്ട് ഫോറുമടക്കം 70), ഇന്ത്യന്‍ ടീം മുന്‍ നായകന്‍ വിരാട് കോഹ്‌ലി (61 പന്തില്‍ ഒരു സിക്‌സറും 13 ഫോറുമടക്കം 77) എന്നിവരാണു Read More…

Featured Lifestyle

2025-ൽ ഇന്ത്യക്കാർ കഴിച്ചുതീർത്തത് 9.3 കോടി ബിരിയാണി! ഈ വർഷം തരംഗമായ മറ്റ് ഭക്ഷണങ്ങൾ

ഒരു രാജ്യത്തെക്കുറിച്ച് അവിടുത്തെ ഭക്ഷണത്തിന് സംസാരിക്കാൻ കഴിയുമെങ്കിൽ, 2025-ലെ ഇന്ത്യയുടെ മെനുവിൽ കേൾക്കുക തിളയ്ക്കുന്ന ചട്ടികളുടെയും ബിരിയാണി ചെമ്പുകൾ തുറക്കുന്നതിന്റെയും ഇടതടവില്ലാത്ത ഡെലിവറി നോട്ടിഫിക്കേഷനുകളുടെയും ശബ്ദമായിരിക്കും. ജോലിത്തിരക്കേറിയ ദിവസങ്ങളും മടിപിടിച്ച വാരാന്ത്യങ്ങളും കടന്നുപോയപ്പോൾ, ഡൈനിംഗ് ടേബിളുകളെയും ഡെലിവറി ബാഗുകളെയും ഒരുപോലെ കീഴടക്കിയത് മറ്റൊന്നുമല്ല – അത് നമ്മുടെ ബിരിയാണി തന്നെയായിരുന്നു. ബിരിയാണി: പരാജയമറിയാത്ത രാജാവ് സ്വിഗ്ഗിയുടെ (Swiggy) വാർഷിക റിപ്പോർട്ട് പ്രകാരം, ഈ വർഷം ഇന്ത്യക്കാർ ഓർഡർ ചെയ്തത് ഞെട്ടിപ്പിക്കുന്ന 9.3 കോടി (93 മില്യൺ) ബിരിയാണികളാണ്. Read More…

Featured Oddly News

ശ്വാസം നിലയ്ക്കും നിമിഷം; ജീവിതത്തിനും മരണത്തിനുമിടയിൽ ഒരു മണിക്കൂർ, 10-ാം നിലയിൽനിന്ന് വീണയാൾ 8-ാം നിലയിലെ ഗ്രില്ലിൽ കുടുങ്ങി- വീഡിയോ

ഡിസംബർ 25 ബുധനാഴ്ച രാവിലെ സൂറത്തിലെ റാൻഡർ സോണിൽ ഞെട്ടിക്കുന്ന ഒരു സംഭവം അരങ്ങേറി. ഒരു ബഹുനില കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് വഴുതി വീണ മധ്യവയസ്കൻ എട്ടാം നിലയിലെ ജനൽ ഗ്രില്ലിൽ കുടുങ്ങി. ഏതാണ്ട് ഒരു മണിക്കൂറോളമാണ് ഇദ്ദേഹം മരണത്തെ മുഖാമുഖം കണ്ട് അന്തരീക്ഷത്തിൽ തൂങ്ങിക്കിടന്നത്. ജഹാംഗീരാബാദ് ഡി-മാർട്ടിന് സമീപമുള്ള ‘ടൈം ഗാലക്സി’ (Time Galaxy) കെട്ടിടത്തിലാണ് അപകടം നടന്നത്. കെട്ടിടത്തിലെ എ-ബ്ലോക്കിൽ താമസിക്കുന്ന നിതിൻഭായ് അദിയ (57) ആണ് അപകടത്തിൽപ്പെട്ടത്. തന്റെ അപ്പാർട്ട്‌മെന്റിലെ ജനാലയ്ക്കൽ Read More…

Featured Sports

60-ാം വയസിൽ സ്കോർപിയൻ കിക്ക് പുനരാവിഷ്കരിച്ച് ഹിഗ്വിറ്റ, ഓര്‍ക്കുന്നുവോ ഗോള്‍മുഖം വിട്ടിറങ്ങി കളിക്കുന്ന ഗോളിയെ ! വീഡിയോ

ഗോള്‍മുഖം വിട്ടിറങ്ങി അപകടകരമായി കളിക്കുന്ന കൊളംബിയന്‍ ഗോളി ഹിഗ്വിറ്റയെ ലോകം വിശേഷിപ്പിച്ചത് ഏറ്റവും ഭയരഹിതനായ ഫുട്‌ബോളര്‍ എന്നാണ്. എന്‍. എസ് മാധവന്‍ എഴുതിയ ‘ഹിഗ്വിറ്റ’യിലെ മുഖ്യ കഥാപാത്രമായ ഗീവര്‍ഗീസച്ചന്‍ കഥയിലുടനീളം പെരുമാറുന്നത് റെനെ ഹിഗ്വിറ്റയെന്ന ലോകം കണ്ട ഏറ്റവും ശക്തനായ കൊളംബിയന്‍ ഗോളിയുടെ കേളീ ശൈലിയിലാണ്. നീണ്ട് ചുരുണ്ട തലമുടിയുമായി ഗോൾമുഖം വിട്ടിറങ്ങി മൈതാന മധ്യത്തുവെച്ച് എതിരാളിയുടെ ഗോൾനീക്കം ഇല്ലാതാക്കിക്കളയുകയും എതിർപോസ്റ്റുവരെ മുന്നേറുകയും പറ്റിയാൽ ഗോളടിക്കാൻ ശ്രമിക്കുകയും ചെയ്യാറുള്ള ഹിഗ്വിറ്റയെ എത്ര തവണയാണ് നാം കണ്ടട്ടുള്ളത്. തങ്ങളുടെ Read More…