സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ആളുകൾ കോസ്മെറ്റിക് സർജറി ചെയ്യാറുണ്ട്, ഒപ്പം പ്രായക്കുറവ് തോന്നിക്കാനും. ഇവിടെ പ്ലാസ്റ്റിക് സർജനായ ഒരു മകൻ 68 -കാരിയായ തന്റെ അമ്മയ്ക്ക് ഫേസ്‍ലിഫ്റ്റ് സർജറി ചെയ്തു. ഈ അമ്മയുടെ ആഫ്റ്റർ ആൻഡ് ബിഫോർ ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 68-കാരിയായ ലിൻഡ ട്രൂസ്‌ഡെയാണ് തന്റെ മകനും പ്ലാസ്റ്റിക് സർജനുമായ ഡോ. കാൾ ട്രൂസ്‌ഡെയ്‌ലിന്റെ അടുത്താണ് സൗന്ദര്യവർദ്ധക ചികിത്സകൾക്ക് വിധേയായത്. നാല് മാസത്തെ ചികിത്സയ്ക്ക് ലിൻഡയെ കണ്ടാൽ ഒരു 25 വയസ്സെങ്കിലും കുറഞ്ഞതായി തോന്നും. Read More…
വില്ലന്‍ വളര്‍ത്തുനായ; ഗര്‍ഭിണിയുടെ വയറ്റില്‍ കണ്ടെത്തിയത് ടെന്നീസ് ബോളിനേക്കാള്‍ വലിയ വിര
26കാരിയായ ഗര്‍ഭിണിയഒഴട വയറ്റില്‍ നിന്നും ടെന്നീസ് ബോളിനേക്കാള്‍ വലുപ്പമുള്ള വിരയെ കണ്ടെത്തി. ടുണീഷ്യയിലെ 20 ആഴ്ച ഗര്‍ഭിണിയായ യുവതിയിലാണ് വിരയെ കണ്ടെത്തിയത്. യുവതിയുടെ ശരീരത്തിലേക്ക് വിര പ്രവേശിച്ചത് വളര്‍ത്തുനായയുടെ ശരീരത്തില്‍ നിന്നാണെന്നാണ് പ്രാഥമിക നിഗമനം. കഠിനായ വയറുവേദനയെത്തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സി.ടി സ്കാന്‍ പരിശോധനയിലൂടെയാണ് യുവതിയുടെ വയറ്റിലെ വിരയുടെ സാന്നിധ്യം കണ്ടെത്തിയത്. ഹൈഡാറ്റിക് സിസ്റ്റ് ആണ് പരിശോധനയിൽ കണ്ടെത്തിയത്. ടേപ്പ് വേം അണുബാധ മൂലമുണ്ടാകുന്ന അപകടകരമായ വളർച്ചയാണ് ഹൈഡാറ്റിക് സിസ്റ്റ്. യുവതിയുടെ പെല്‍വിക് ഭാഗത്താണ് വിരയുടെ Read More…
ഷോപ്പിംഗിനിടെ ഭാര്യ പരിഹസിച്ചു: മിടുക്കനാണെന്ന് തെളിയിച്ച് ഭർത്താവ്, രസകരമായ വീഡിയോ വൈറൽ
വിപണിയിൽ പച്ചക്കറികൾ വാങ്ങുന്ന കാര്യത്തിൽ , ഭാര്യമാർ പൊതുവെ അവരുടെ ഭർത്താക്കന്മാരെക്കാൾ വിദഗ്ധരാണ്. എന്നാൽ ഈ ചിന്താഗതികൾ എല്ലാം മാറ്റികുറിക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. ഭാര്യയും ഭർത്താവും ഒരു പച്ചക്കറി കച്ചവടക്കാരന്റെ അടുത്ത് സവാള വാങ്ങാൻ പോകുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. വീഡിയോയുടെ തുടക്കത്തിൽ ഒരു ഭാര്യയും ഭർത്താവും സവാള വാങ്ങാൻ ഒരു പച്ചക്കറി കടയിൽ നിൽക്കുന്നതാണ് കാണുന്നത്. തുടർന്ന് ഭാര്യ നല്ല വലുപ്പമുള്ളതും അത്യവശ്യം കൊള്ളാവുന്നതുമായ സവാളകൾ തിരഞ്ഞെടുക്കുകയാണ്. ഈ സമയം ഭർത്താവും ഭാര്യ Read More…
അന്ന് അതിസമ്പന്നന്‍, 524 കോടിയുടെ വീട്, 2 ദ്വീപുകള്‍; ഒടുവില്‍ നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തല്‍
ബിസിനസ് രംഗത്തില്‍ ഉയര്‍ച്ച താഴ്ച്ചകൾ സ്വാഭാവികമാണ് . ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം മാറിമറിയാം. എയര്‍സെല്ലിന്റെ സ്ഥാപകനായ ചിന്നക്കണ്ണന്‍ ഇതിന്റെ ഉദാഹരണമാണ്. 524 കോടിയുടെ ബംഗ്ലാവും ഒന്നിലധികം ദ്വീപുകളും സ്വന്തമായുണ്ടായിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം. അദ്ദേഹത്തിന്റെ ആസ്തി ഒരിക്കൽ 4 ബില്യൺ ഡോളറിലധികം ആയിരുന്നു എന്ന് കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ 2018ല്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്യുന്ന നിലയിലെത്തി. രണ്‍വീര്‍ അല്ലാബാഡിയയുടെ ദി രണ്‍വീര്‍ ഷോ എന്ന പോഡ്കാസ്റ്റിലൂടെ താന്‍ നേരിട്ട നഷ്ടങ്ങളെ ക്കുറിച്ചാണ് ചിന്നക്കണ്ണന്‍ വെളിപ്പെടുത്തുന്നത്. ചെന്നൈയിലെ സമാനതകളില്ലാത്ത ഒരു ബംഗ്ലാവിന് Read More…
റഫാൽ യുദ്ധവിമാനം പറത്തുന്ന ഇന്ത്യയിലെ ഏക വനിത; പൈലറ്റായ ശിവാംഗി സിങിന്റെ ലക്ഷ്യം ബഹിരാകാശം
ഇന്ത്യൻ വ്യോമസേന പൈലറ്റ് ശിവാംഗി സിംഗ് പാകിസ്ഥാൻ സൈന്യത്തിന്റെ പിടിയിലായി എന്ന വൈറൽ അവകാശവാദം വസ്തുതാ പരിശോധനയിൽ തെറ്റാണെന്ന് തെളിഞ്ഞിരുന്നു. ഇന്ത്യയുടെ ആദ്യത്തെ വനിതാ റാഫേൽ യുദ്ധവിമാന പൈലറ്റാണ് സിംഗ്. ശിവാംഗിയെക്കുറിച്ച് ഇതാ കൂടുതല്‍ കാര്യങ്ങള്‍… പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ വ്യോമസേനയുടെ മ്യൂസിയം സന്ദര്‍ശിച്ചിരുന്ന ഒരു കൊച്ച് പെണ്‍കുട്ടി വിമാനങ്ങള്‍ കണ്ട് അത്ഭുതപ്പെട്ടിരുന്നു. ശിവാംഗി സിങിന്റെ മനസ്സില്‍ അന്നേ പൈലറ്റ് ആകണമെന്ന മോഹമുണ്ടായിരുന്നു. ഇന്ന് തന്റെ 29-ാം വയസ്സില്‍ ആധുനിക ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതീകവും രാജ്യത്തെ ഏക Read More…
മാസത്തില്‍ ഒരാഴ്ച മാത്രം ജോലി; കിട്ടുന്നത് 66 ലക്ഷം; എന്നിട്ടും സന്തോഷമില്ലെന്ന് യുവാവ്
വലിയ അധ്വാനമില്ലാത്ത ജോലിയും നിറയെ പണവും ഉണ്ടെങ്കില്‍ വളരെയധികം സന്തോഷം ജീവിതത്തില്‍ ഉണ്ടാകുമെന്നാണ് പലരുടേയും ചിന്താഗതി. എന്നാല്‍ ഇത് അത്ര ശരിയായ ചിന്താഗതിയല്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഒരു യുവാവ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റില്‍ ഒരു യുവാവ് കുറിച്ച അനുഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. മാസം ഒരാഴ്ച മാത്രമാണ് യുവാവിന് ജോലി ഉള്ളത്. ഒരു മാസത്തെ ജോലി ഒരാഴ്ച കൊണ്ട് തീര്‍ക്കും. വാര്‍ഷിക വരുമാനമായി നേടുന്നത് 80,000 ഡോളറാണെന്നും യുവാവ് റെഡ്ഡിറ്റില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ഏതാണ്ട് 66 ലക്ഷം Read More…
രോഹിതിന്റെ പകരക്കാരന്‍ ആരാകും? ടെസ്റ്റ് ഓപ്പണറാന്‍ വാതിലില്‍ മുട്ടുന്നത് ഈ അഞ്ചുപേര്‍
ഐപിഎല്ലിനിടയില്‍ അപ്രതീക്ഷിതമായി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് പെട്ടെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ്മ ഇന്ത്യയില്‍ ഉടനീളമുള്ള ആരാധകരെയാണ് ഞെട്ടിച്ചത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയോടെ രോഹിതില്‍ നിന്ന് ക്യാപ്റ്റന്‍സി മാറ്റാന്‍ സെലക്ടര്‍മാര്‍ ആലോചക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ഇന്ത്യക്ക് ഒരു പുതിയ ക്യാപ്റ്റന്‍ ഉണ്ടാകുമെന്ന സൂചന നല്‍കി ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെയാണ് രോഹിത് തന്റെ തീരുമാനം പ്രഖ്യാപിച്ചത്. രോഹിത് ടെസ്റ്റ് വിടുന്നതോടെ ഓപ്പണിംഗ് പാര്‍ട്ണറായി ഇന്ത്യയ്ക്ക് പുതിയ ആളെ കണ്ടെത്തേണ്ടി വരും. രോഹിത് ശര്‍മ്മയ്ക്ക് Read More…
4301 റണ്‍സ്, ക്യാപ്റ്റനെന്ന നിലയില്‍ 12 വിജയങ്ങള്‍: ടെസ്റ്റ് ക്രിക്കറ്റിലെ രോഹിത് ശര്‍മ്മയുടെ 11 വര്‍ഷത്തെ യാത്ര
അടുത്ത മാസം നടക്കുന്ന ദേശീയ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2013ല്‍ അരങ്ങേറ്റം കുറിച്ച രോഹിത് തന്റെ ആദ്യ പരമ്പരയിലെ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ അപൂര്‍വ്വം ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ്. 38 കാരനായ താരം തന്റെ തീരുമാനം ഒരു ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തി. ഏകദിന ക്രിക്കറ്റ് കളിക്കുന്നത് തുടരുമെന്ന് സ്ഥിരീകരിച്ചു.2013ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച രോഹിത് ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടി. Read More…
മാഡ് സ്റ്റോൺ, പട്ടിയുടെ കരള്‍ തിന്നൽ: പേവിഷ ബാധയ്‌ക്കെതിരെയുള്ള പ്രാചീന തന്ത്രങ്ങൾ
അലഞ്ഞുതിരിഞ്ഞ നടക്കുന്ന തെരുവുനായ്ക്കളുടെ കടിയേറ്റ് പേ വിഷബാധമൂലം അടുത്ത കാലത്താണ് രണ്ടു കുട്ടികള്‍ മരിച്ചത്. പേ വിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് എടുത്തിട്ടും ആ കുരുന്നുകളുടെ ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ വാക്സിന്‍ എടുക്കുന്നതുമൂലം അനേകം മരണങ്ങള്‍ ഒഴിവാക്കാനായിട്ടുണ്ട്. കാലങ്ങളായി പേവിഷ ബാധ ഭൂമിയിലുണ്ടായിരുന്നു. 2000 ബിസി കാലഘട്ടത്തില്‍ മെസപ്പട്ടേമിയന്‍ ചരിത്രരേഖകളില്‍ പോലും ഇതിനെ പറ്റി പരാമര്‍ശമുണ്ട്. അക്കാലത്ത് വാക്‌സിനൊന്നും ഇല്ലെന്ന് ഓര്‍ക്കണം .പേപ്പട്ടിയുടെ കടിയേറ്റാല്‍ മരണത്തിന് കീഴടങ്ങുകയേ മാര്‍ഗമുള്ളൂ. പഴമക്കാര്‍ പല ഒറ്റമൂലികളും ഇതിനെതിരെ ചെയ്തിരുന്നു. ഇതില്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത് Read More…