വെറും ഏഴുവര്‍ഷമേ വേണ്ടി വന്നുള്ളൂ കൃതി സാനന് ഇന്ത്യയിലെ മികച്ച നടിമാരുടെ പട്ടികയില്‍ എത്താന്‍. 2021 ല്‍ മിമി എന്ന ചിത്രത്തിലൂടെ ദേശീയപുരസ്‌ക്കാരം നേടാനും നടിക്കായി. ചെറിയകാലം കൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരത്തിന് പക്ഷേ ആദ്യകാലം അത്ര നല്ലതായിരുന്നില്ലെന്ന് താരം. 2014-ല്‍ ടൈഗര്‍ ഷ്രോഫിനൊപ്പം ഹീറോപന്തി എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡില്‍ തുടങ്ങിയത്. അതിനുശേഷം ഗംഭീര വിജയകരമായ പ്രോജക്ടുകളില്‍ ചെയ്തു. എന്നാല്‍ അഭിനയത്തിലേക്ക് കടക്കുന്നതിന് മുമ്പത്തെ കാലത്തെ തന്റെ ദുരനുഭവങ്ങള്‍ താരം ഓര്‍മ്മിച്ചെടുത്തു. ആദ്യത്തെ റാംപ് Read More…
ആ നിഗൂഢതയുടെ സത്യം തേടി ഭാവനയുടെ ഹൊറര്‍ ത്രില്ലര്‍… ഭയം നിറച്ച് ‘ഹണ്ട്’ ട്രെയിലര്‍
ഞങ്ങൾ ഹോസ്റ്റലിലുള്ള ഫസ്റ്റ് ഇയേഴ്സിനൊക്കെ സാറ്റർഡേ ആയാൽ പേടിയാ” അമ്മാമേ ഈ ആത്മാവ് എന്നൊക്കെ പറയുന്നത് സത്യാണോ നമുക്കതിനെ കാണാൻ പറ്റ്വോ?ഒരു കുഞ്ഞിന്റെ ഹൃദയതുടിപ്പ് തുടങ്ങുന്നത് ശരീരത്തിൽ ആത്മാവ് കയറുമ്പോഴാണ്. മരിക്കാനുള്ള സമയം ആ നിമിഷം തീരുമാനിക്കപ്പെടുമെന്നാണു പറയുക. ബോഡിക്ക് രണ്ടു മാസത്തിൽക്കൂടുതൽ പഴക്കമുണ്ട് സാർ…തലയോട്ടിയുടെ പുറകിലൊരു പൊട്ടലുണ്ട്…. ഓൾഡ് മോർച്ചറി… പണ്ട്ഈ ആർക്കും വേണ്ടാത്ത ശവങ്ങളൊക്കെക്കൊണ്ടു തള്ളിയിരുന്ന സ്ഥലമാ .”very dangerous place….. .ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ട്രയിലറിലെ ചില Read More…
സിനിമകള്‍ പരാജയപ്പെട്ടിരുന്ന കാലത്ത് നിര്‍മ്മാതാക്കള്‍ പ്രതിഫലം ഉപേക്ഷിക്കാന്‍ പറയുമായിരുന്നു: അമീഷാ പട്ടേല്‍
സിനിമകള്‍ നിരന്തരം പരാജയം നേരിട്ടിരുന്ന കാലത്ത് ഒട്ടേറെ സിനിമകളുടെ പ്രതിഫലം വാങ്ങാതെ പോയിട്ടുണ്ടെന്ന് നടി അമീഷാ പട്ടേല്‍. ചെയ്ത ജോലിയുടെ ബാക്കി പ്രതിഫലം ഉപേക്ഷിക്കാന്‍ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുമായിരുന്നെന്നും താരം പറഞ്ഞു. ബോളിവുഡിലെ പല സിനിമകളെയും ഞെട്ടിച്ച് ‘ഗദര്‍ 2’ ബോക്സ് ഓഫീസില്‍ പണം വാരി മുന്നേറുമ്പോഴാണ് പരാജയ കാലത്തെ അനുഭവം നടി ഓര്‍ത്തെടുത്തത്. ചില സമയങ്ങളില്‍ സിനിമകള്‍ വിജയിക്കാതെ വന്നപ്പോള്‍ നിര്‍മ്മാതാക്കള്‍ തന്റെ അടുത്ത് വന്ന് സിനിമ നഷ്ടത്തിലായതിനാല്‍ ഫീസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുമായിരുന്നു. മറ്റൊരാളെ മനസ്സിലാക്കുന്നത് വളരെ Read More…
‘ആ ബ്ലൗസ് തിരിച്ചിട്ടാൽ നന്നായിരുന്നു, ബിഗ്രേഡ് സിനിമ പോലെ’; ഫോട്ടോഷൂട്ട് വിമർശനത്തിന് ചുട്ട മറുപടി നല്‍കി ആര്യ
അവതാരകയായും അഭിനേത്രിയായുമൊക്കെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ആര്യ. നിരവധി പരമ്പരകളിലൂടെയും അവതാരകയായും ടെലിവിഷൻ രംഗത്തേക്ക് വന്ന ആര്യ പിന്നീട് ബഡായ് ബംഗ്ലാവിൽ സജീവമായതോടെ കാണികളുടെ പ്രിയപ്പെട്ടവളായി മാറുകയായിരുന്നു. അതിന് ശേഷം ധാരാളം സിനിമകളിലും അവസരം ലഭിച്ച ആര്യയ്ക്ക് ഇന്ന് ധാരാളം ആരാധകരുള്ള താരമാണ്. ബിഗ് ബോസ് സീസൺ 2വില്‍ മത്സരാർത്ഥിയായും ആര്യ എത്തിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായ ആര്യ ഓണദിനത്തിൽ പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു. തന്റെ ആരാധകർക്ക് ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് ഒരു വ്യത്യസ്ത ഫോട്ടോഷൂട്ട് തന്നെയാണ് Read More…
‘ഞാൻ വീട്ടിലെ മതിൽ പൊളിച്ചുമാറ്റി ഗേറ്റ് വലുതാക്കാൻ തുടങ്ങാണട്ടോ…’; ആര്‍ഡിഎക്സ്സ് പ്രൊഡ്യൂസറോട് പെപ്പെ
ബോക്സോഫീസില്‍ ചരിത്രം സൃഷ്ടിക്കുകയാണ് സ്റ്റൈല്‍ മന്നന്റെ നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ജയിലര്‍ എന്ന മാസ് ആക്ഷന്‍ ത്രില്ലര്‍ സിനിമ. ഇതുവരെയുള്ള കണക്കുകകള്‍വച്ച് 564.35 കോടി രൂപ കളക്ഷന്‍ സിനിമ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ വന്‍ വിജയത്തിന് പിന്നാലെ നിര്‍മ്മാതാവ് കലാനിധി മാരന്‍ നായകന്‍ രജനികാന്തിനും സംവിധായകന്‍ നെല്‍സണും പാരിതോഷികവും ആഢംബര വാഹനവും നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. ഓണക്കാലത്ത് കേരളത്തില്‍ സൂപ്പര്‍ഹിറ്റായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍ ഡി എക്സ് സിനിമയിലെ മൂന്നു നായകന്മാരിലാരാളായ Read More…
ഹിറ്റ് കൂട്ടുകെട്ട് വീണ്ടും; ലീഗൽ ത്രില്ലർ ഡ്രാമ, ജീത്തു ജോസഫിന്റെ ‘നേരി’ൽ വക്കീല്‍ വേഷത്തില്‍ മോഹൻലാൽ
തിരുവനന്തപുരത്ത് ചിത്രീകരണമാരംഭിച്ച ആശിർവ്വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി മോഹൻലാൽ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തി. ഇക്കഴിഞ്ഞ ആഗസ്റ്റ് മുപ്പത്തി ഒന്നാം തീയതി വ്യാഴാഴ്ച്ചയായിരുന്നു മോഹൻ ലാൽ ഈ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയത്. ലൂസിഫറിനു ശേഷം നല്ലൊരു ഇടവേളയെ ബ്രേക്ക് ചെയ്തു കൊണ്ടാണ് മോഹൻലാൽ തനിക്കെന്നും പ്രിയപ്പെട്ട . താൻ ജനിച്ചു വളർന്ന ഈ നഗരത്തിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനായി എത്തിയിരിക്കുന്നത്. ഏതാണ്ട് ഒന്നര മാസത്തോളം Read More…
ജയിലര്‍ രണ്ടാംഭാഗവും വരും; രജനിക്കു പിന്നാലെ നെല്‍സണും പോര്‍ഷേ കാറും വമ്പന്‍തുകയും നല്‍കി കലാനിധി മാരന്‍
വന്‍ കളക്ഷന്‍ നേടി മുന്നേറുന്ന ജയിലറിന്റെ രണ്ടാം ഭാഗം സ്ഥിരീകരിച്ച് സംവിധായകന്‍ നെല്‍സണ്‍. രജനികാന്ത് തന്നെയായിരിക്കും ചിത്രത്തിലെ നായകനെന്നും സിനിമയില്‍ ഉണ്ടായിരുന്ന അന്യസംസ്ഥാന നടീനടന്മാരും കാണുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തമിഴ് സിനിമയിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായിട്ടാണ് ജയിലര്‍ മാറിയിരിക്കുന്നത്. ബോക്സ് ഓഫീസ് വരുമാനത്തിലും പ്രേക്ഷക പ്രതികരണത്തിലും ചിത്രം സണ്‍ പിക്ചേഴ്സിന് നല്‍കിയത് സമീപകാലത്ത് എങ്ങും കിട്ടാത്ത നേട്ടമാണ്. സിനിമയിലെ നായകനായ തമിഴ് സൂപ്പര്‍താരം രജനീകാന്തിന് പറഞ്ഞുറപ്പിച്ചതിനേക്കാള്‍ ഇരട്ടിത്തുകയാണ് നിര്‍മ്മാതാക്കള്‍ നല്‍കിയത്. പിന്നാലെ ജയിലറിന്റെ സംവിധായകന്‍ Read More…
ഞെട്ടിച്ച് ഷാരൂഖിന്റെ ജവാനും; ഓപ്പണിംഗ് റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നു; മുന്‍കൂര്‍ ബുക്കിംഗില്‍ 8.98 കോടി
പത്താന് പിന്നാലെ ഷാരൂഖ് ഖാന്‍ നായകനാകുന്ന ജവാനും വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ തുടങ്ങിയ സിനിമയുടെ മുന്‍കൂര്‍ ബുക്കിംഗിന് വന്‍ പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. പുറത്തു വരുന്ന കണക്കുകള്‍ ‘പഠാന്റെ’ ഓപ്പണിംഗ് റെക്കോര്‍ഡുകള്‍ക്ക് സമാനമാണ്. 2ഡി, ഐമാക്‌സ് ഫോര്‍മാറ്റുകളിലായി ഹിന്ദി ഷോയ്ക്കായി 2.6 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചു, തമിഴിലും തെലുങ്കിലും ഏകദേശം 4700 ടിക്കറ്റുകള്‍ വിറ്റഴിച്ചതായി സാക്‌നില്‍ക് പറയുന്നു. ‘ജവാന്‍’ ഇതുവരെ 271176 ടിക്കറ്റുകള്‍ വിറ്റഴിക്കാന്‍ കഴിഞ്ഞുവെന്നും മുന്‍കൂര്‍ ബുക്കിംഗില്‍ 8.98 കോടി രൂപ സിനിമ നേടിയെന്നും Read More…
നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്ന ആ പത്ത് പേര്‍ ആരാണ്?
സൂപ്പര്‍താരം നയന്‍താരയ്ക്ക് ലോകമെമ്പാടുമായി നിരവധി ആരാധകരുണ്ട്. എന്നാല്‍ അവര്‍ തങ്ങളുടെ വ്യക്തി ജീവിതം വളരെ സ്വകാര്യമായാണ് സൂക്ഷിച്ചിരുന്നത്. അതുകൊണ്ട് തന്നെ നയന്‍താരയുടെ വിശേഷങ്ങള്‍ പലപ്പോഴും ആരാധകര്‍ അറിയാറില്ല. ചിലപ്പോഴൊക്കെ ഭര്‍ത്താവ് വിഘ്‌നേഷ് ശിവന്‍ നയന്‍താരയുടെയും ഇരുവരുടെയും ഇരട്ടകുട്ടികളുടെയും വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. താന്‍ സോഷില്‍ മീഡിയ ഉപയോഗിക്കാറില്ലെന്ന് ഒരു ടിവി ഷോയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്നിരിക്കുകയാണ്. അക്കൗണ്ട് തുടങ്ങി 24 മണിക്കൂറിനുള്ളില്‍ 1.5 മില്യണ്‍ ഫോളോവേഴ്‌സാണ് അവരുടെ അക്കൗണ്ടിന് ലഭിച്ചിരിക്കുന്നത്. Read More…














