Movie News

വിവാഹത്തിന് ശേഷമുള്ള ആദ്യ സിനിമ ; കീര്‍ത്തി സുരേഷ് അശോക് സെല്‍വന് നായികയാകും

വിവാഹത്തിന് ശേഷമുള്ള ആദ്യ സിനിമയില്‍ കീര്‍ത്തി സുരേഷ് അശോക് സെല്‍വന് നായികയാകും. തന്റെ ദീര്‍ഘകാല കാമുകന്‍ ആന്റണി തട്ടിലുമായി കീര്‍ത്തി സുരേഷ് വിവാഹിതയായത് കഴിഞ്ഞ വര്‍ഷമായിരുന്നു. വിവാഹത്തിന് ശേഷം നടി തന്റെ ആദ്യ പ്രോജക്റ്റ് ആരംഭിക്കുകയാണ്. ഈ സിനിമയുടെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്. വിവാഹിതരാകുന്നതിന് മുമ്പ്, സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചുള്ള ചിത്രം പങ്കിട്ടുകൊണ്ട് കീര്‍ത്തി തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കി. കീര്‍ത്തിയും ആന്റണിയും 2024 ഡിസംബര്‍ 12-ന് ഗോവയില്‍ വച്ച് വിവാഹിതരായി. കീര്‍ത്തി സുരേഷ് അവസാനമായി പ്രധാന വേഷത്തില്‍ Read More…

Movie News

രജനീകാന്തിനും ശ്രീദേവിയോട് പ്രണയമുണ്ടായിരുന്നു; ഇഷ്ടം പറയാന്‍ ചെന്നപ്പോള്‍ അപശകുനം

‘റണുവ വീരന്‍’, ‘പോക്കിരി രാജ’, ‘ചാല്‍ബാസ്’ തുടങ്ങി നിരവധി സിനിമകളില്‍ രജനികാന്തും ശ്രീദേവിയും സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടിട്ടുണ്ട്. 18 സിനിമകളാണ് ഇരുവരും ഒരുമിച്ച് ചെയ്തത്. എന്നാല്‍ സൂപ്പര്‍ താരത്തിന് ശ്രീദേവിയെ ശരിക്കും ഇഷ്ടമായിരുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ? തുടര്‍ച്ചയായി ഒരുമിച്ച് സിനിമ ചെയ്തപ്പോള്‍ ക്രമേണെ രജനീകാന്തിന് ശ്രീദേവിയോട് പ്രണയമുണ്ടായി. ശ്രീദേവിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം, 16 വയസ്സുള്ളപ്പോള്‍ തന്നെ വിവാഹം കഴിക്കണമെന്ന് ശ്രീദേവിയുടെ അമ്മയോട് പറഞ്ഞിരുന്നു. ഒരിക്കല്‍ രജനീകാന്ത് ശ്രീദേവിയുടെ വീട്ടില്‍ പ്രണയം പറയാന്‍ പോകുക പോലും Read More…

Movie News

ദുല്‍ക്കര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചുവരുന്നു ; കിംഗ് ഓഫ് കൊത്ത യ്ക്ക് ശേഷം രണ്ടുവര്‍ഷം കഴിഞ്ഞ്

അന്യഭാഷകളില്‍ ഒട്ടേറെ ഹിറ്റുകള്‍ ഉണ്ടാക്കിയ ശേഷം മലാളത്തിലേക്ക് ശക്തമായ ഒരു തിരിച്ചുവരവിന്റെ വാതില്‍ തുറക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. താരത്തിന്റെ മലയാളി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു തിരിച്ചുവരവ് നടത്തി ദുല്‍ഖര്‍ സല്‍മാന്‍ തന്റെ അടുത്ത ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പുറത്തുവിട്ടു. മുമ്പ് ഡിക്യൂ40 എന്നറിയപ്പെട്ടിരുന്ന ഈ പ്രോജക്റ്റിന് ഇപ്പോള്‍ ഒരു ഔദ്യോഗിക തലക്കെട്ടുണ്ട്. ‘ഐ ആം ഗെയിം’. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ താരം പുറത്തുവിട്ടത് ആരാധകര്‍ക്കിടയില്‍ കൗതുകമുണര്‍ത്തി. തീവ്രവും പിടിമുറുക്കുന്നതുമായ ചിത്രമാകുമെന്ന് വാഗ്ദ്ധാനം ചെയ്യുന്നതിന്റെ ടോണ്‍ Read More…

Movie News

ഗോവിന്ദയുടെ വിവാഹേതര ബന്ധങ്ങളെക്കുറിച്ച് ഭാര്യ ; ഡൈവോഴ്‌സിലേക്ക് നീങ്ങുമ്പോള്‍ സുനിതയുടെ പ്രസ്താവന

37 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം നടന്‍ ഗോവിന്ദയും ഭാര്യ സുനിത അഹൂജയും വിവാഹമോചനത്തിലേക്ക് നീങ്ങുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഗോവിന്ദയുടെ വിവാഹേതര ബന്ധങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകള്‍ തന്നെയാണ് ഇതിന് കാരണമെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഭാര്യ സുനിത അഹൂജയുടെ പഴയ പ്രസ്താവന വൈറലാകുന്നു. ഒരു കാലത്ത് നടി നീലവുമായി ഗോസിപ്പില്‍ പെട്ടയാളാണ് ഗോവിന്ദ. 1987 മാര്‍ച്ച് 11 ന് വിവാഹിതരായ ഗോവിന്ദയും സുനിതയും ടീന അഹൂജ, യശ്വവര്‍ദ്ധന്‍ അഹൂജ എന്നീ രണ്ട് കുട്ടികളുടെ മാതാപിതാക്കളാണ്. എന്നാല്‍ ആറ് Read More…

Movie News

റീ- റിലീസിംഗ് സിനിമകള്‍ മികച്ച പ്രകടനം നടത്തുന്നു ; ഗില്ലിയെയും തുംബാനെയും മറികടന്ന് സനം തേരി കസം

റീ-റിലീസുകളുടെ പ്രതിഭാസം അടുത്തകാലത്ത് ഇന്ത്യന്‍ സിനിമയെ ബാധിച്ചിരിക്കുന്ന പുതിയ ട്രെന്റുകളില്‍ ഒന്നാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി, റീ-റിലീസ് ട്രെന്‍ഡ് എല്ലാ ഇന്‍ഡസ്ട്രികളിലും പിടിമുറുക്കിയിരിക്കുകയാണ്. പല സിനിമകളും ആദ്യ റിലീസിനേക്കാള്‍ തുകയാണ് രണ്ടാം വരവില്‍ സ്വന്തമാക്കിയത്. എന്നാല്‍ റീറിലീസിംഗ് സിനിമകളുടെ പട്ടികയില്‍ പുതിയ റെക്കോഡ് ഇട്ടിരിക്കുകയാണ് രാധിക റാവുവും വിനയ് സപ്രുവും ചേര്‍ന്ന് സംവിധാനം ചെയ്ത ബോളിവുഡ് സിനിമയായ സനം തേരി കസം. ജനപ്രിയ വ്യാപാര വെബ്സൈറ്റ് സാക്‌നില്‍ക്കാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 9.1 കോടി രൂപയാണ് Read More…

Movie News

എല്‍2 – എംപുരാനില്‍ ഹോളിവുഡ് പങ്കാളിത്തം കൂടുന്നു; ബ്രിട്ടീഷ് നടി ആന്‍ഡ്രിയ തിവാദര്‍ സിനിമയില്‍

നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ബ്രഹ്മാണ്ഡ സിനിമയാകുമെന്ന് കരുതുന്ന എല്‍2 – എംപുരാനില്‍ ഹോളിവുഡ് സിനിമാക്കാരുടെ എണ്ണം കൂടുന്നു. എമ്പുരാന്റെ നിര്‍മ്മാതാക്കള്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ചിത്രത്തിലെ സഹകഥാപാത്രങ്ങളെ ദിവസേന പ്രഖ്യാപിച്ചുകൊണ്ടിരിക്കെ ചിത്രത്തില്‍ മിഷേല്‍ മെനുഹിന്‍ എന്ന കഥാപാത്രത്തെ ആന്‍ഡ്രിയ തിവാദര്‍ അവതരിപ്പിക്കുന്നു എന്നതാണ് അവരില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരം. അനൗണ്‍സ്‌മെന്റ് വീഡിയോയില്‍, താരം തന്റെ കഥാപാത്രത്തെ ‘എംഐ6-ല്‍ ജോലി ചെയ്യുന്ന എസ്എഎസ് ഓപ്പറേറ്റര്‍, ഖുറേഷി-അബ്‌റാമിന്റെ പിന്നാലെ പോകുന്നു’ എന്നാണ് വിശേഷിപ്പിച്ചത്. തന്റെ കഥാപാത്രത്തിന്റെ Read More…

Movie News

”അവള്‍ ആദ്യദിവസം മുതല്‍ താരമായിരുന്നു”; നടി ദീപികയെക്കുറിച്ച് ഹിമേഷ് രേഷാമിയ

അനേകം പെണ്‍കുട്ടികളെ താന്‍ അവതരിപ്പിച്ചെങ്കിലും ദീപികാ പദുക്കോണിനെ പോലെ ഒരു താരം ഉണ്ടായിട്ടില്ലെന്ന് പാട്ടുകാരനും സംഗീതസംവിധായകനുമായ ഹിമേഷ് രേഷാമിയ. ഫറാ ഖാന്റെ ഓം ശാന്തി ഓം എന്ന ചിത്രത്തിലെ ഷാരൂഖ് ഖാനൊപ്പം ഗംഭീര അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ്, ദീപിക പദുക്കോണ്‍ ഗായകനും നടനുമായ ഹിമേഷ് രേഷാമിയയുടെ ‘നാം ഹേ തേരാ’ എന്ന ഗാനത്തിന്റെ മ്യൂസിക് വീഡിയോയിലൂടെയാണ് ആദ്യം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിച്ചത്. അടുത്തിടെ നടന്ന ഒരു ആശയവിനിമയത്തില്‍, ദീപികയ്ക്കൊപ്പം പ്രവര്‍ത്തിച്ചത് ഹിമേഷ് അനുസ്മരിച്ചു. ആദ്യദിവസം മുതല്‍ അവള്‍ Read More…

Movie News

കീര്‍ത്തി സുരേഷിനെ വിവാഹം കഴിക്കാന്‍ വിശാല്‍ ആഗ്രഹിച്ചി രുന്നോ? ലിംഗുസ്വാമിയുടെ വെളിപ്പെടുത്തല്‍

തെന്നിന്ത്യയിലെ ഏറെ തിരക്കേറിയ നടിമാരില്‍ ഒരാളായ കീര്‍ത്തി സുരേഷ് അടുത്തിടെയാണ് വിവാഹിതയായത്. ദീര്‍ഘനാളായുള്ള ആണ്‍സുഹൃത്ത് ആന്റണി തടത്തിലായിരുന്നു നടിയെ വിവാഹം കഴിച്ചത്. എന്നാല്‍ തമിഴിലെ പ്രമുഖ യുവതാര ങ്ങളില്‍ ഒരാളായ വിശാല്‍ നടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന തായി റിപ്പോര്‍ട്ടുണ്ട്. തമിഴ് സംവിധായകന്‍ ലിംഗുസ്വാമിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ലിംഗുസ്വാമിയുടെ സണ്ടക്കോഴി 2 ല്‍ വിശാലിന്റെ നായിക കീര്‍ത്തി സൂരേഷായിരുന്നു. ഒരു തമിഴ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കീര്‍ത്തി സുരേഷിന് ആന്റണി തട്ടിലുമായുള്ള ബന്ധത്തെക്കുറിച്ച് തനിക്ക് അറിയാമായിരുന്നെന്ന് Read More…

Movie News

ഇഷ്ടപ്പെട്ട നടിമാര്‍ ആരെല്ലാം ? സാമന്ത ഇഷ്ടപ്പെടുന്നത് ഈ മലയാള നടിമാരെ !

നടി സാമന്ത റൂത്ത് പ്രഭു തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലേക്ക് വളര്‍ന്ന മികച്ച നടിമാരില്‍ ഒരാളാണ്. നാഗചൈതന്യയുമായുള്ള വിവാഹത്തിനും വേര്‍പിരിയലിനും ശേഷം ശക്തമായി സിനിമയിലേക്ക് തിരിച്ചുവന്ന അവര്‍ ഇന്ത്യയില്‍ ഏറെ ആരാധകരുള്ള എണ്ണപ്പെട്ട നടിമാരില്‍ ഒരാളാണ്. എന്നാല്‍ തന്നെ നടിയുടെ ഇഷ്ടനായികമാരുടെ പട്ടികയില്‍ രണ്ടു മലയാളി നടിമാരുണ്ട്. നടന്‍ സാമന്ത റൂത്ത് പ്രഭു ഞായറാഴ്ച തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ ‘ആസ്‌ക് എനിതിംഗ്’ സെഷന്‍ നടത്തി. ‘സിനിമാ മേഖലയിലെ മികച്ച നായിക’ മുതല്‍ തന്നെ സന്തോഷിപ്പിക്കുന്നത് എന്താണെന്നത് വരെ നിരവധി Read More…