ഒരു വര്‍ഷം മുമ്പ് അലി ഫസലും റിച്ച ഛദ്ദയും മൂന്നു സിറ്റികളിലായ തങ്ങളുടെ വിവാഹം ആഘോഷകരമായ നടത്തി. ഇപ്പോള്‍ ഇരുവരുടെയും വിവാഹ വിശേഷങ്ങള്‍ മറ്റുള്ളവരുമായി പങ്കിടാന്‍ അവര്‍ തീരുമാനിച്ചു. തങ്ങളുടെ വിവാഹ ഡോക്യുമെന്റി തിളങ്ങുന്ന ലോകത്തിനു പിന്നിലുള്ള യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുമെന്ന് റിച്ച പറയുന്നു. റിയാലിറ്റി എന്നാണ് ഡോക്യുമെന്ററിക്ക് പേര് നല്‍കിയിരിക്കുന്നത്. ഡല്‍ഹി, ലക്‌നൗ, മുംബൈ എന്നിവടങ്ങളിലേയ്ക്ക് വ്യാപിച്ച വിവാഹം കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 6 വരെയായിരുന്നു ഉണ്ടായിരുന്നത്. ഞങ്ങളുടെ വിവാഹരത്തിന്റെ യഥാര്‍ത്ഥ സരാംശം പകര്‍ത്താനുള്ള ഒരുശ്രമമാണ് ഡോക്യുമെന്ററിയിലെന്ന് Read More…
നടന്‍ സിദ്ധാര്‍ത്ഥും അദിതി റാവുവും ബന്ധം ഔദ്യോഗികമാക്കി ; മുംബൈയിലെ റെഡ് കാര്‍പ്പറ്റില്‍ ഒരുമിച്ചെത്തി
ബോക്‌സോഫീസില്‍ ചീറ്റ മോശമല്ലാത്തെ പ്രകടനം നടത്തുന്ന സന്തോഷത്തിലാണ് തമിഴ്‌നടന്‍ സിദ്ധാര്‍ത്ഥ്. താരം തന്നെ നിര്‍മ്മിച്ച സിനിമ മികച്ച അവലോകനം നേടുകയും ചെയ്യുന്നുണ്ട്. അതിനിടയില്‍ നടി അദിതി റാവു ഹൈദറുമായുള്ള പ്രണയം ഔദ്യോഗികമായി പരസ്യപ്പെടുത്തിയിരിക്കുകയാണ് നടന്‍. ഇരുവരും ബുധനാഴ്ച രാത്രി മുംബൈയില്‍ നടന്ന ലോറിയല്‍ ഇവന്റിന്റെ റെഡ് കാര്‍പ്പറ്റില്‍ ഒരുമിച്ചെത്തി. എന്നത്തേയും പോലെ അദിതി റാവു ഹൈദറി സുന്ദരിയായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. ഒരു ഓഫ് ഷോള്‍ഡര്‍ വൈറ്റ് ടോപ്പും കറുത്ത പാന്റും ഒരു കേപ്പും ഒപ്പം കൂട്ടി. കറുപ്പിച്ച ചുണ്ടുകളും Read More…
രണ്ടു കുടുംബങ്ങൾക്കിടയിൽ മൂന്നു പ്രണയങ്ങള്‍; പുതിയ ചിത്രവുമായി സാന്ദ്രാ തോമസ്, അനഘ മരുതോര നായിക
സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്രാ തോമസ് നിർമ്മിക്കുന്ന പുതിയ ചിത്രം ആന്റോ ജോസ് പെരേരാ- എബി ട്രീസാപോൾ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്നു. ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത മെംബർ രമേശനു ശേഷം ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സമീപകാലത്ത് പ്രദർശനത്തിനെത്തി വ്യത്യസ്തമായ അവതരണത്തിലൂടെ കൗതുകമായി മാറിയ നല്ല നിലാവുള്ള രാത്രി എന്ന ചിത്രത്തിനു ശേഷം സാന്ദ്രാ തോമസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെയാണ് Read More…
ഗൊരഖ്പൂര്‍ വിഷയം ചിത്രീകരിച്ചതില്‍ ഷാരുഖ് ഖാന് ഡോക്ടര്‍ കഫീല്‍ ഖാന്റെ അഭിനന്ദന കത്ത്
ഷാരുഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രം ജവാന്‍ സൂപ്പര്‍ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ പ്രതിപാദിക്കുന്ന ഒരു പ്രശ്‌നത്തിന് ഗൊരഖ്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമത്തില്‍ കുട്ടികള്‍ മരിച്ച സംഭവവുമായി സാമ്യവുമുണ്ട്. സംഭവത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഫില്‍ ഖാന്‍ എന്ന ഡോക്ടര്‍ സംഭവത്തിന് ശേഷം ചര്‍ച്ചകളില്‍ നിറയുകയും ഭരണകൂടത്തിന്റെ പല തരത്തിലുള്ള പീഡനങ്ങള്‍ക്ക് വിധയമാക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഷാരുഖ് ഖാന് അഭിനന്ദനക്കത്തയച്ചിരിക്കുകയാണ് ഡോക്ടര്‍ കഫീല്‍ ഖാന്‍. വിഷയം ചര്‍ച്ച ചെയ്തതില്‍ നടനെ ഡോക്ടര്‍ അഭിനന്ദിച്ചു. ജവാനില്‍ സന്യ മല്‍ഹോത്രയാണ് Read More…
മാമാങ്കം സുന്ദരി പ്രാച്ചി ടെഹ്‌ളാന്‍ തമിഴില്‍ അരങ്ങേറ്റത്തിന്; 90 കളിലെ ബമ്പര്‍ഹിറ്റ് ജന്റില്‍മാന്റെ രണ്ടാം ഭാഗം
മാമാങ്കം നടി പ്രാച്ചി ടെഹ്‌ളാനെ ഓര്‍ക്കുന്നുണ്ടോ? ഉയരം കൂടിയ സുന്ദരി. മുന്‍ സ്‌പോര്‍ട്‌സ് താരം കൂടിയായ പ്രാച്ചി തമിഴ് സിനിമാ വ്യവസായത്തിലെ തന്റെ കന്നി സംരംഭത്തിലേക്ക് കടക്കുകയാണ്. ഗോകുല്‍ കൃഷ്ണ സംവിധാനം ചെയ്ത ‘ജെന്റില്‍മാന്‍ 2’ എന്ന ചിത്രത്തിലൂടെ നടി കോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. അര്‍ജുനും മധുബാലയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച 1993-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ തുടര്‍ച്ചയാണ്. ചേതന്‍ ചീനു നായകനായ ‘ജെന്റില്‍മാന്‍ 2’ല്‍ പ്രാചി തെഹ്ലാന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമ ബോക്‌സോഫീസില്‍ ഒരു Read More…
വിജയ് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നു ; ‘ദളപതി 69’ താരത്തിന്റെ അവസാന സിനിമ?
സമാനതകളില്ലാത്ത വിജയമാണ് നടന്‍ വിജയ് തമിഴില്‍ നേടിക്കൊണ്ടിരിക്കുന്നത്. അതേസമയം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ താരത്തിന് സിനിമകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്യുന്നുണ്ട്. എന്തൊക്കെയാണെങ്കിലും പുതിയ സിനിമ ലിയോ പുറത്തുവരാനിരിക്കെ ദളപതി 69 സിനിമ താരത്തിന്റെ സിനിമാജീവിതത്തിന് താല്‍ക്കാലികമായി കര്‍ട്ടന്‍ വീണേക്കുമെന്ന് തമിഴ് മാധ്യമങ്ങള്‍. രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്ന വിജയ് രാഷ്ട്രീയത്തില്‍ തിളങ്ങിയാല്‍ അഭിനയം നിര്‍ത്തുമെന്നാണ് വിലയിരുത്തല്‍. തമിഴര്‍ക്ക് സിനിമയും രാഷ്ട്രീയവും രണ്ടല്ലെങ്കിലും ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന എംജിആര്‍ പോലും രാഷ്ട്രീയത്തില്‍ ഇറങ്ങിയതോടെ സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തിയിരുന്നു. Read More…
മമ്മൂട്ടിയുടെ പേരിൽ സിനിമ, നായകന്‍ ഷൈൻ ടോം ചാക്കോ, ‘വടി കുട്ടി മമ്മൂട്ടി’ ആരംഭിക്കുന്നു
ഏറെ നാളത്തെ ഇടവേളക്കുശേഷം മലയാളത്തിൽ ഒരുങ്ങുന്ന വ്യത്യസ്ഥമായ ഫാന്റസി ചിത്രമാണ് വടികുട്ടി മമ്മൂട്ടി. നവാഗതനായ സിഫാസ് അഷറഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറിൽ സംവിധായകരായ ജി.മാർത്താണ്ഡനും അജയ് വാസുദേവും എം.ശ്രീരാജ് ഏ.കെ. ഡി.യുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കുട്ടികൾക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജാഫർ ഇടുക്കി, ഹരിശ്രീ അശോകൻ, എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. തികച്ചും ഈ ചിത്രത്തിന്റെ ഏറെ വ്യത്യസ്ഥമായ Read More…
വളരെ മോശം ഒരു കാലഘട്ടം സിനിമയ്ക്ക് ഉണ്ടായിരുന്നു : ഫറ ഷിബ്ല
കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഫറ ഷിബ്ല . വളരെ മോശം ഒരു കാലഘട്ടം സിനിമയ്ക്ക് ഉണ്ടായിരുന്നുവെന്ന് പറയുകയാണ് നടി ഫറ ഷിബ്‌ല. തന്റെ പുതിയ ചിത്രമായ ”സോമന്റെ കൃതാവിന്റെ വിശേഷങ്ങള്‍” സൈന സൗത്ത് പ്ലസിനോട് പങ്കുവെയ്ക്കുകയായിരുന്നു താരം. ” പണ്ട് എഡ്യുക്കേഷന്‍ ഒന്നും ഇല്ലാതെ വേറെ വഴികള്‍ ഒന്നും ഇല്ലാത്തതു കൊണ്ടാണ് സിനിമ തിരഞ്ഞെടുക്കുന്നത്. അല്ലാതെ അതൊരു പാഷന്‍ ആയിട്ടല്ല. എനിക്ക് ഇങ്ങനെ കഥാപാത്രങ്ങള്‍ അറിയണം. അല്ലെങ്കില്‍ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് വിചാരിച്ചിട്ടല്ല. Read More…
‘നമ്മുടെ ഈ വണ്ടിയും പോലീസാണ്’ കണ്ണൂര്‍ സ്‌ക്വാഡിലെ അഞ്ചാമന്‍, ആ ടാറ്റാ സുമോ സ്വന്തമാക്കി മെഗാസ്റ്റാര്‍ മമ്മൂട്ടി
തിയേറ്ററില്‍ വമ്പന്‍ ഹിറ്റാണ് മമ്മൂട്ടി നായകനായി എത്തിയ കണ്ണൂര്‍ സ്‌ക്വാഡ്. ചിത്രത്തിലെ നായകന്മാരോടൊപ്പം സന്തത സഹചാരിയായി എത്തിയ വാഹനമായ ടാറ്റ സുമോയെ ഇപ്പോള്‍ സ്വന്തമാക്കിയിരിയ്ക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. സിനിമയില്‍ ഒപ്പം അഭിനയിച്ച ഈ വാഹനത്തെ മമ്മൂട്ടി സ്വന്തമായി വാങ്ങിയതാണെന്നാണ് കണ്ണൂര്‍ സ്‌ക്വാഡ് സിനിമയുടെ തിരക്കഥാകൃത്തും സ്‌ക്വാഡ് അംഗങ്ങളില്‍ ഒരാളുമായ റോണി ഡേവിഡ് രാജ് കഴിഞ്ഞ ദിവസം ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഷൂട്ടിങ്ങിനായി വാങ്ങിയ രണ്ട് വാഹനങ്ങളില്‍ ഒന്ന് ക്ലൈമാക്‌സില്‍ തകരുന്നുണ്ട്. ഇതില്‍ അവശേഷിക്കുന്ന സുമോയാണ് Read More…














