Movie News

ലോകേഷ് കനകരാജ് – രജനീകാന്ത് ചിത്രത്തില്‍ പൂജാ ഹെഗ്‌ഡേയുടെ ഐറ്റം നമ്പറും

ലോകേഷ് കനകരാജും രജനീകാന്തും ഒന്നിക്കുന്നു എന്നത് തന്നെ വലിയ വാര്‍ത്തയാണ്. രജനികാന്ത് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന കൂലി ഈ വര്‍ഷം തീയേറ്ററില്‍ എത്തും. സിനിമയില്‍ പൂജാ ഹെഗ്‌ഡേയുടെ ഒരു ഐറ്റം നമ്പര്‍ ഉണ്ടായേക്കുമെന്ന് സൂചന. ചിത്രീകരണം ക്രമാനുഗതമായി പുരോഗമിക്കുകയാണ്. രജനികാന്ത് അഭിനയിച്ച കൂലിയില്‍ സൂപ്പര്‍സ്റ്റാറിനൊപ്പം നടി നൃത്തം ചെയ്യുന്ന ഒരു ഗാനരംഗം ഉള്‍പ്പെടുന്നു എന്നാണ് വിവരം. അതേസമയം ഇപ്പോള്‍, നിര്‍മ്മാതാക്കള്‍ ഒന്നും സ്ഥിരീകരിച്ചിട്ടില്ല. രസകരമെന്നു പറയട്ടെ, അതിന്റെ പ്രാരംഭ റിലീസ് തീയതിയില്‍ നിന്ന് മാറ്റിവയ്ക്കാന്‍ സാധ്യതയുള്ള റിപ്പോര്‍ട്ടുകള്‍ Read More…

Movie News

ഉണ്ണി മുകുന്ദനും കൂട്ടരും റെഡി; “ഗെറ്റ് സെറ്റ് ബേബി” പ്രോമോ കാണാം

പാന്‍ ഇന്ത്യയില്‍ ബ്ലോക്ക് ബസ്റ്റർ സിനിമ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്‍ നായകനാവുന്ന ‘ഗെറ്റ് സെറ്റ് ബേബി’യിലെ രണ്ടാമത്തെ വിഡിയോ ഗാനം പുറത്തിറങ്ങി. ‘ഗെറ്റ് സെറ്റ് ബേബി’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് നരേഷ് അയ്യർ ആണ്. വിനായക് ശശികുമാർ രചിച്ച ഈ ഗാനത്തിന്‌ ഈണമിട്ടിരിക്കുന്നത് തമിഴിലും മലയാളത്തിലും ഒട്ടേറെ സൂപ്പർ ഹിറ്റുകള്‍ക്ക് സംഗീതമൊരുക്കിയ സാം സി.എസ് ആണ്‌. ഇതിന് മുൻപ് ഇറങ്ങിയ “ഗെറ്റ് സെറ്റ് ബേബി”യുടെ ട്രെയിലറിന് ഗംഭീര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ട്രെയ്ലർ ട്രെൻഡിങ്ങിൽ Read More…

Movie News

സിനിമകള്‍ക്ക് തുടർച്ചയായ പരാജയം, അപമാനിക്കല്‍, മമ്മൂട്ടി മറ്റൊരു ജോലി അന്വേഷിച്ച ആ കാലം

‘ഭ്രമയുഗം’, ‘കാതല്‍: ദി കോര്‍’, ‘നന്‍പകല്‍ നേരത്ത് മയക്കം’ … വേഷങ്ങളിലെ വൈവിദ്ധ്യമാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി മമ്മൂട്ടി എന്ന നടനെ വിസ്മയമാക്കുന്നത്. വാണിജ്യപരമായ താരപരിവേഷത്തേക്കാള്‍ തന്റെ അഭിനയമികവിനാണ് അദ്ദേഹം മുന്‍ഗണന നല്‍കുന്നതെന്ന് തെളിയിക്കുന്നവയായിരുന്നു ഈ സിനിമകള്‍. ഇങ്ങനെയൊക്കെയാണെങ്കിലും, ഒരു പ്രഗത്ഭ നടനാകാനുള്ള പാത മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം സുഗമമായിരുന്നില്ല. ഇന്‍ഡസ്ട്രിയില്‍ കടുത്ത അപമാനം നേരിടേണ്ടിവന്ന ഒരു കാലമുണ്ടായിരുന്നു അദ്ദേഹത്തിന്. 1980കളുടെ മധ്യത്തില്‍, അദ്ദേഹത്തിന് ഒരു മോശം ഘട്ടമായിയിരുന്നു, തുടര്‍ച്ചയായി അദ്ദേഹത്തിന്റെ സിനിമകളുടെ പ്രകടനം മോശമായി . 2002 Read More…

Movie News

അക്ഷയ്കുമാറുമായി പ്രണയമുണ്ടായിരുന്നതായി ഷീബ ആകാശ് ; വേര്‍പിരിഞ്ഞശേഷം സൗഹൃദം പോലുമില്ല

ഒരു കാലത്ത താന്‍ ബോളിവുഡിലെ ആക്ഷന്‍താരം അക്ഷയ്കുമാറുമായി പ്രണയത്തിലായിരുന്നെന്ന് സമ്മതിച്ച് മുന്‍ നടി ഷീബ ആകാശ്ദീപ്. പിങ്ക് വില്ലയുമായുള്ള ഒരു പുതിയ ചാറ്റിലാണ് താനും അക്ഷയ്കുമാറും തമ്മിലുണ്ടായിരുന്ന പ്രണയകാലത്തെക്കുറിച്ചും വേര്‍പിരിയലിനെക്കുറിച്ചും വെളിപ്പെടുത്തിയത്. 1992-ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ബോണ്ട് എന്ന സിനിമയുടെ സെറ്റില്‍വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പരസ്പരം ഇഷ്ടമായി ബന്ധം ആരംഭിച്ചെങ്കിലും അവരുടെ പ്രണയം താമസിയാതെ അവസാനിച്ചു. എപ്പോഴെങ്കിലും അക്ഷയ് കുമാറുമായി ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോഴായിരുന്നു ഷീബയുടെ മറുപടി. ”നിങ്ങള്‍ ചെറുപ്പവും അടുത്ത് ജോലി ചെയ്യുന്നതുമായിരിക്കുമ്പോള്‍ പ്രണയത്തില്‍ Read More…

Movie News

അല്ലാ,നിന്റെ ഭാര്യ നിന്നെ ഉപദ്രവിക്കാറുണ്ടോ? ചിരിപ്പിച്ച് ‘മച്ചാന്റെ മാലാഖ’ ട്രെയിലർ

സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മച്ചാന്റെ മാലാഖ’. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മലയാളികളുടെ പ്രിയതാരങ്ങളായ പൃഥ്വിരാജും,ദുൽക്കർ സൽമാനും ചേർന്നാണ് ട്രെയിലർ റിലീസ് ചെയ്തത്. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എന്റർടെയിനർ നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ചാണ് കു്ടുംബപ്രേക്ഷകർക്കായി അണിയിച്ചൊരുക്കുന്നത്. ഫെബ്രുവരി 27ന് തീയേറ്റർ റിലീസായി എത്തുന്ന ചിത്രം തീർത്തുമൊരു ഫൺ ഫിൽഡ് ഫാമിലി എൻ്റർടെയിനർ ആണ്. മഞ്ഞുമ്മൽ ബോയ്സ്, പ്രാവിൻകൂട് Read More…

Movie News

ഇനി ക്രിഞ്ച് ഇല്ല, ബ്രാൻഡ് ന്യൂ ലുക്കിൽ ദിലീപ് ചിത്രം ഭ.ഭ.ബ യിൽ വിനീത് ശ്രീനിവാസൻ; പോസ്റ്റർ പുറത്ത്

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭ.ഭ.ബ- ഭയം, ഭക്തി, ബഹുമാനം ‘. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ  സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ വിനീത് ശ്രീനിവാസൻ്റെ കഥാപാത്രത്തിൻ്റെ പോസ്റ്റർ ഇപ്പൊൾ പുറത്ത് വന്നിരിക്കുകയാണ്. ബ്രാൻഡ് ന്യൂ ലുക്കിൽ, മാസ്സ് ആയാണ് വിനീത് ശ്രീനിവാസനെ ഈ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇനി ക്രിഞ്ച് ഇല്ല എന്ന രസകരമായ കുറിപ്പോടെയാണ് വിനീത് ശ്രീനിവാസൻ്റെ കഥാപാത്രത്തിൻ്റെ പോസ്റ്റർ പുറത്ത് Read More…

Movie News

‘എല്ലാം ഓകെയല്ലേ അണ്ണാ’; ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി പൃഥ്വിരാജും ടൊവീനോയും

തീയേറ്ററുകള്‍ അടച്ചിടുമെന്നും സിനിമാവ്യവസായത്തെപ്പറ്റിയും മുതിര്‍ന്ന നിര്‍മ്മാതാവും നടനുമൊക്കെയായ സുരേഷ്‌കുമാര്‍ മാധ്യമങ്ങളോടു നടത്തിയ പ്രസ്താവനയെ വിമർശിച്ച ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി നടന്മാരും പൃഥ്വിരാജും ടൊവീനോ തോമസും. ഫേസ്ബുക്കിൽ ആന്റണിയുടെ പോസ്റ്റ് പങ്കുവെച്ചായിരുന്നു നടൻ പിന്തുണ അറിയിച്ചത്. ‘എല്ലാം ഓകെ അല്ലേ അണ്ണാ’ എന്ന് പോസ്റ്റിനൊപ്പം കുറിക്കുകയും ചെയ്തു പൃഥ്വി. ടൊവീനോ തോമസും പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. ജി. സുരേഷ് കുമാർ നിർമ്മിക്കുകയും നിർമ്മിച്ച ‘വാശി’യിലെ നായകനായിരുന്നു ടൊവിനോ തോമസ്. സുരേഷ് കുമാർ – മേനക ദമ്പതികളുടെ മകള്‍ കീർത്തി Read More…

Movie News

ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംഗീതത്രയം മലയാളത്തിലേക്ക് എത്തുന്നു

മിത്തുവയും കല്‍ഹോ നാഹോയും പോലെ ഇന്ത്യ മുഴുവന്‍ ഏറ്റുപാടിയ സൂപ്പര്‍ഹിറ്റ് ഗാനങ്ങളൊരുക്കിയ ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംഗീതസംവിധായകരുടെ പാട്ടുകള്‍ കേള്‍ക്കാന്‍ മലയാളത്തിന് അവസരമൊരുങ്ങുന്നു. ഇതിഹാസ സംഗീത ത്രയങ്ങളായ ശങ്കര്‍-എഹ്‌സാന്‍-ലോയ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു. രമേഷ് രാമകൃഷ്ണന്‍, റിതേഷ് രാമകൃഷ്ണന്‍, ഷിഹാന്‍ ഷൗക്കത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന വരാനിരിക്കുന്ന ആക്ഷന്‍ പായ്ക്ക്ഡ് ഗുസ്തി ചിത്രത്തിനാണ് ഇവര്‍ സംഗീതം നല്‍കുന്നത്. ബോളിവുഡിലെ ഐക്കണിക് ശബ്ദട്രാക്കുകള്‍ക്ക് പേരുകേട്ട മൂവരുടെയും മലയാളം ചലച്ചിത്രമേഖലയിലേക്കുള്ള പ്രവേശനം ഇതിനകം തന്നെ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. Read More…

Movie News

‘ഛോട്ടാ’ അമിതാഭ് ബച്ചന്‍ ആയി തിളങ്ങിയ ആ ബാലതാരം ഇപ്പോള്‍ ഇവിടെയാണ്..?

നിരവധി അഭിനേതാക്കള്‍ ബാലതാരങ്ങളായി കരിയര്‍ ആരംഭിച്ച് അവരുടെ വേഷങ്ങളിലൂടെ ആരാധകരുടെ മനംകവര്‍ന്നിട്ടുണ്ട്. അവരില്‍ ചിലര്‍ സിനിമയില്‍ തുടര്‍ന്നു, ചിലര്‍ വ്യത്യസ്ത വഴികള്‍ തിരഞ്ഞെടുത്തു, ചിലര്‍ ആ രംഗത്ത് നിന്ന് അപ്രത്യക്ഷമായി. ‘മുഖദ്ദര്‍ കാ സിക്കന്ദര്‍’ എന്ന സിനിമയില്‍ അമിതാഭ് ബച്ചന്റെ വേഷം ചെയ്തിരുന്ന ‘ഛോട്ടാ ബച്ചന്‍’ എന്ന കുട്ടിയെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? ‘മഹാഭാരതം’ എന്ന മിത്തോളജിക്കല്‍ ടെലിവിഷന്‍ പരമ്പരയില്‍ അഭിമന്യുവായി ജനപ്രീതിയാര്‍ജ്ജിച്ച താരമായിരുന്നു ഇദ്ദേഹം. എന്നിരുന്നാലും, താമസിയാതെ അദ്ദേഹം അഭിനയം ഉപേക്ഷിച്ച് ബിസിനസ്സില്‍ ഭാഗ്യം പരീക്ഷിച്ചു. മയൂര്‍ Read More…