ജനപ്രിയ കോമഡി ടെലിവിഷന്‍ സീരീസായ എംഎഎസ്‌എച്ചിലെ വേഷത്തിലൂടെയായ നടി ലൊററ്റ സ്വിറ്റ്(87) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം. എംഎഎസ്‌എച്ചിലെ അഭിനയത്തിന്റെ പേരില്‍ രണ്ട് എമ്മി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.എംഎഎസ്‌എച്ചില്‍, അമേരിക്കന്‍ ആര്‍മി നഴ്‌സായ മേജര്‍ മാര്‍ഗരറ്റ് ‘ഹോട്ട് ലിപ്‌സ്’ ഹൗലിഹാനായിട്ടാണ് അവര്‍ അഭിനയിച്ചത്. കൊറിയന്‍ യുദ്ധകാലത്തെ മൊബൈല്‍ ആര്‍മി ശസ്‌ത്രക്രിയാ ആശുപത്രിയെക്കുറിച്ചുള്ള ഈ സീരീസ് 1972 മുതല്‍ 1983 വരെ 11 സീസണുകളായി സംപ്രേക്ഷണം ചെയ്യപ്പെട്ടു. സീരീസിന്റെ ഏതാണ്ട് എല്ലാ എപ്പിസോഡുകളിലും അവര്‍ അഭിനയിച്ചു. 10.6 കോടിയിലേറെ Read More…
ബോളിവുഡ് താരം അജയ്‌ദേവ് ഗണും ഹോളിവുഡിലെ ആക്ഷന്‍ഹീറോ ജാക്കിചാനും ഒന്നിക്കുമോ?
ബോളിവുഡില്‍ ഇപ്പോള്‍ ഇങ്ങിനെയൊരു സംഭാഷണം നടക്കുന്നുണ്ട്. മെയ് 30 ന് ‘കരാട്ടെ കിഡ്‌സ്: ലെജന്‍ഡ്‌സി’ന്റെ റിലീസിന് മുന്നോടിയായി സിനിമയുടെ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ ആക്ഷന്‍താരം അജയ് ദേവ്ഗണും ആക്ഷന്‍ മാസ്റ്റര്‍ ജാക്കി ചാനും തമ്മിലുള്ള ഒരു നര്‍മ്മ സംഭാഷണത്തിന്റെ വീഡിയോ പങ്കിട്ടു. ഇത് ഒരു സഹകരണത്തെക്കുറിച്ചുള്ള സൂചനയായിട്ടാണ് കണക്കാക്കുന്നത്. വീഡിയോയില്‍, ഇരുവരും ഒരു ബോളിവുഡ് സിനിമയില്‍ സഹകരിക്കണമെന്ന് ജാക്കി കളിയായി നിര്‍ദ്ദേശിക്കുന്നു. അജയ് ദേവ് ഗണ്‍ ആക്ഷന്റെ ചുമതല ഏറ്റെടുക്കണ മെന്നും തനിക്ക് നൃത്തം ചെയ്യണമെന്നും ജാക്കിചാന്‍ പറയുന്നു. Read More…
ഉണര്‍വ്വിനുള്ള കുത്തിവെയ്പ്പ് നടത്തി ബലാത്സംഗം ചെയ്തു ; വെയ്ന്‍സ്‌റ്റെ യ്‌നെക്കുറിച്ച് മുന്‍ നടി
മീടുവിന്റെ പ്രധാന ഇരയും ഹോളിവുഡിലെ കിരാത നിര്‍മ്മാതാവും സ്ത്രീപീഡകനുമായ ഹാര്‍വി വെയ്ന്‍സ്റ്റെയ്നെതിരേ ഞെട്ടിക്കുന്ന മൊഴി നല്‍കി മുന്‍കാല നടിയും വെയ്ന്‍സ്‌റ്റെന്റെ ഇരയുമായ മുന്‍ നടി ജെസീക്ക മാന്‍. താന്‍ നേരിട്ട ലൈംഗികപീഡനത്തെക്കുറിച്ച് ഇവര്‍ ന്യൂയോര്‍ക്ക് ജൂറിയോട് പറഞ്ഞു. 2013 ലെ മിഡ്ടൗണ്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് തന്നെ വെയ്ന്‍സ്‌റ്റെന്‍ ഞെട്ടിക്കുന്ന രീതിയില്‍ ബലാത്സംഗം ചെയ്തുവെന്ന് പറയുമ്പോള്‍ അവര്‍ പൊട്ടിക്കരഞ്ഞു. ഹാര്‍വി വെയ്ന്‍സ്റ്റൈന്റെ 2020-ലെ ശിക്ഷാവിധിയല്‍ ജസീക്കാ മാനി നെതിരേ ബലാത്സംഗത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടുള്ള പുനരന്വേഷണത്തിലാണ് Read More…
സ്വിം സ്യൂട്ടില്‍ സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡിന് കവര്‍ ; 58 വയസ്സിലും സല്‍മാഹായേക്ക് ഇന്റര്‍നെറ്റില്‍ ഞെട്ടിക്കുന്നു
പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് പല തവണ തെളിയിച്ചിട്ടുണ്ട് ഹോളിവുഡ് താരം സല്‍മാഹായേക്ക്. അമ്പത്തെട്ടാം വയസ്സില്‍ പോലും ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയുന്നത് അതുകൊണ്ടാണ്. നീന്തല്‍ വസ്ത്രങ്ങളില്‍ യുവതാരങ്ങള്‍ തിളങ്ങി നില്‍ക്കുന്ന സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡ് സ്വിംസ്യൂട്ടിന്റെ കവറില്‍ ഇത്തവണ പ്രത്യക്ഷപ്പെട്ട് നടി ഇന്റര്‍നെറ്റില്‍ ചൂട് കൂട്ടുകയാണ്. മാസികയുടെ 2025 പതിപ്പിന്റെ കവറില്‍ നടി തികച്ചും അതിശയകരമായി കാണപ്പെട്ടു. കൊളംബിയന്‍ ഡിസൈനര്‍ ജോഹന്ന ഒര്‍ട്ടിസിന്റെ മനോഹരമായ പച്ച നീന്തല്‍ വസ്ത്രം ധരിച്ച് ജാക്വി ഐഷെ ആഭരണങ്ങള്‍ അണിഞ്ഞ Read More…
കോഹ്ലിയല്ല, അതിനേക്കാള്‍ വലിയതാരവുമായി അവ്‌നീത് കൗര്‍ ; ടോംക്രൂയിസുമായി കാനില്‍
വിരാട്‌കോഹ്ലിയുമായി ബന്ധപ്പെട്ട് തെറ്റായ കാരണങ്ങളുടെ പേരിലാണ് നടി അവ്‌നീത് കൗര്‍ കഴിഞ്ഞയാഴ്ച വരെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. എന്നാല്‍ ദേ ബോളിവുഡ് നടി ഹോളിവുഡ് ആരാധകരുടെ കൂടി പ്രീതി സമ്പാദിക്കാനൊരുങ്ങുകയാണ്. ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂയീസുമായി നില്‍ക്കുന്ന ചിത്രം സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്താണ് നടി ഞെട്ടിച്ചിരിക്കുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നുള്ളതാണ് ചിത്രം. ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ടോം ക്രൂയിസ്, ബ്ലോക്ക്ബസ്റ്റര്‍ മിഷന്‍: ഇംപോസിബിള്‍ ഫ്രാഞ്ചൈസിയിലെ ആക്ഷന്‍ പായ്ക്ക് ചെയ്ത അവസാന ഭാഗമായ മിഷന്‍: ഇംപോസിബിള്‍ – ദി Read More…
എഡ്-ലോറെയ്ന്‍ വാറന്റെ അവസാനത്തെ കേസ് ; ‘ദി കണ്‍ജറിംഗ് ലാസ്റ്റ് റൈറ്റ്‌സ്’ട്രെയിലര്‍ പുറത്ത്!
ഹൊറര്‍ സിനിമയുടെ ആരാധകരുടെ പ്രിയപ്പെട്ട സിനിമയായ കോണ്‍ജുറിംഗിന്റെ പുതിയ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ഹൊറര്‍ ഫ്രാഞ്ചൈസിയായ ദി കണ്‍ജറിംഗിന്റെ അവസാന ഭാഗമായ ചിത്രം ‘ദി കണ്‍ജറിംഗ്: ലാസ്റ്റ് റൈറ്റ്സ്’ സെപ്റ്റംബര്‍ 5 ന് പ്രദര്‍ശനത്തിനെത്തും. പ്രതീക്ഷിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട ഞെട്ടിക്കുന്ന ട്രെയിലറാണ് ഇത്തവണ പുറത്തുവിട്ടിട്ടുള്ളത്. 1970-കളിലും 1980-കളിലും പെന്‍സില്‍വാനിയയിലെ വെസ്റ്റ് പിറ്റ്സ്റ്റണിലുള്ള അവരുടെ വീട്ടില്‍ നടന്ന വാറന്‍സ് അവസാനമായി ജോലി ചെയ്ത ദ സ്മള്‍ ഫാമിലിയുടെ വേട്ടയാടല്‍ എന്ന കഥയെ അടിസ്ഥാനമാക്കിയാണ് സിനിമ. വിചിത്രമായ ശബ്ദങ്ങള്‍, വസ്തുക്കള്‍ അപ്രത്യക്ഷമാകല്‍, Read More…
‘അവതാര്‍ – 3 ഫയര്‍ ആന്റ് ആഷ്’ ഈ വര്‍ഷം ; സോ സാല്‍ഡാനയുടെ നെയ്തിരിയുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു
ഹോളിവുഡ് ആരാധകരുടെ നീണ്ട കാത്തിരിപ്പായ വിഖ്യാതസംവിധായകന്‍ ജെയിംസ് കാമറൂണിന്റെ മാഗ്നം ഓപ്പസ് ‘അവതാര്‍ – 3’ യിലെ നടി സല്‍ദാനയുടെ നെയ്തിരിയുടെ ഫസ്റ്റ്‌ലുക്ക് അണിയറക്കാര്‍ പുറത്തുവിട്ടു. ‘അവതാര്‍ – 3 ഫയര്‍ ആന്റ് ആഷ്’ ഈ വര്‍ഷം റിലീസ് ചെയ്യാനാണ് അണിയറക്കാര്‍ ഇരിക്കുന്നത്. അവതാര്‍ 3 നെയ്ത്തിരിയുടെ പുതിയ വൈകാരിക ആഴങ്ങള്‍ പര്യവേക്ഷണം ചെയ്യുമെന്ന് സോ സാല്‍ഡാന എംപയര്‍ ഓണ്‍ലൈനിനോട് പറഞ്ഞു: ‘ആ വേദന തടസ്സങ്ങളില്ലാതെ പിന്തുടരുന്നു. യഥാര്‍ത്ഥത്തില്‍ ഇതിന് പോകാന്‍ ഒരിടവുമില്ലാത്തതിനാല്‍, അതില്‍ നിന്ന് രോഷം Read More…
ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത ; ‘മിഷന്‍ ഇംപോസിബിള്‍ ദി ഫൈനല്‍ റെക്കണിംഗ്’ ആറുദിവസം മുമ്പ് ഇന്ത്യയില്‍
ഹോളിവുഡ് നടന്‍ ടോം ക്രൂയിസിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘മിഷന്‍: ഇംപോസിബിള്‍ – ദി ഫൈനല്‍ റെക്കണിംഗ്’ ആഗോള റിലീസിന് ആറു ദിവസം മുമ്പ് ഇന്ത്യയില്‍ എത്തും. മെയ് 23 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തുന്ന സിനിമ പക്ഷേ മെയ് 17 നാണ് സിനിമയുടെ ഇന്ത്യയില്‍ റിലീസ് ചെയ്യും. നിര്‍മ്മാതാക്കള്‍ ആവേശകരമായ പ്രഖ്യാപനം നടത്തി. ലോകമെമ്പാടുമുള്ള ആരാധകരുടെ ആവേശത്തിനും ആവശ്യക്കാര്‍ക്കും ഇടയില്‍, പാരാമൗണ്ട് പിക്‌ചേഴ്‌സ് ഇന്ത്യ വാര്‍ത്ത പങ്കുവച്ചു. ”മിഷന്‍: ഇംപോസിബിള്‍ – ദി Read More…
ശരീരത്ത് കീറിമുറിക്കലിന്റെ പാടുകള്‍ ; ലൈംഗിക രംഗങ്ങള്‍ ചിത്രീകരിക്കുന്നതില്‍ ഭീതിയുണ്ടെന്ന് ഒലീവിയ
ഒരു സിനിമയുടെ ആഖ്യാനത്തിന് പ്രധാനമാണെങ്കിലും ലൈംഗിക രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ അത്ര ആത്മവിശ്വാസമില്ലെന്ന് നടി ഒലീവിയ മുന്‍. വ്യക്തിപരമായ ചില കാര്യങ്ങളാണ് അതിന് കാരണമെന്നും നടി പറഞ്ഞു. യുവര്‍ ഫ്രണ്ട്‌സ് & നെയ്ബേഴ്സ് എന്ന പുതിയ ഷോയില്‍ ജോണ്‍ ഹാമിനൊപ്പം നിരവധി ലൈംഗിക രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ തനിക്ക് വലിയ അരക്ഷിതാവസ്ഥ തോന്നിയെന്നും നടി പറഞ്ഞു. കാന്‍സര്‍ രോഗനിര്‍ണ്ണയത്തിനു ശേഷം പരിശോധനകള്‍, കീമോതെറാപ്പി, ശസ്ത്രക്രിയകള്‍ എന്നിവയിലൂടെയെല്ലാം കടന്നുപോയതിനാല്‍ ഒലിവിയ മുന്നിന് തന്റെ ശരീരത്തെക്കുറിച്ച് മുമ്പത്തെപ്പോലെ ആത്മവിശ്വാസമില്ല. കാന്‍സര്‍ ചികിത്സയ്ക്ക് ശേഷമുള്ള Read More…













