ന്യൂഡൽഹി: റമദാൻ വ്രതം ആരംഭിച്ചു കഴിഞ്ഞു, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലീങ്ങൾ വ്രതാനുഷ്ഠാനത്തിനും പ്രാർത്ഥനയ്ക്കും ആത്മീയ അച്ചടക്കത്തിന്റെ പാതയിലാണ് . പുലർച്ചെ മുതൽ സൂര്യാസ്തമയം വരെ ഭക്ഷണപാനീയങ്ങൾ വെടിഞ്ഞ് ജീവിതത്തിന്റെ വേഗത കുറയുന്ന കാലഘട്ടമാണിത്. നോമ്പിന്റെ ലക്ഷ്യം ആത്മീയമാണെങ്കിലും, ഈ 30 ദിവസത്തിനുള്ളിൽ ശരീരത്തിന് എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് പലർക്കും കൗതുകമുണ്ട്. റമദാൻ നോമ്പ് എന്നത് വെറുതെ ഭക്ഷണം കുറയ്ക്കലല്ലെന്ന് ഡോക്ടർമാർ പറയുന്നു. കൃത്യമായ ഇടവേളകളിലുള്ള ഭക്ഷണക്രമത്തോട് ശരീരം എങ്ങനെ പൊരുത്തപ്പെടുന്നു എന്നതാണ് ഇതിൽ പ്രധാനം. “ഇഫ്താറിനും അത്താഴത്തിനും Read More…
മഹാശിവരാത്രിയിൽ ചുവടുവെച്ച് ഗ്രാമി താരം എസ്.സെഡ്.എ; ‘ഇവർ എന്നെക്കാൾ വലിയ ഇന്ത്യക്കാരിയാണല്ലോ’ എന്ന് ആരാധകർ! വീഡിയോ
തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുള്ള ഈഷ യോഗ സെന്ററിൽ നടന്ന മഹാശിവരാത്രി ആഘോഷങ്ങളിൽ ലോകപ്രശസ്ത ഗായിക എസ്.ഇസഡ്.എയും അമ്മയും പങ്കെടുത്തത് കണ്ട് സോഷ്യൽ മീഡിയ അമ്പരന്നിരിക്കുകയാണ്. പരമ്പരാഗത സാരി ധരിച്ചെത്തിയ താരം ആഘോഷങ്ങളിൽ പങ്കുചേരുക മാത്രമല്ല, വേദിയിലെത്തി മന്ത്രങ്ങൾ ചൊല്ലുകയും രാത്രി മുഴുവൻ നീണ്ടുനിന്ന പരിപാടിയിൽ നൃത്തം ചെയ്യുകയും ചെയ്തു. സദസ്സിനെ “നമസ്കാരം” എന്ന് പറഞ്ഞ് അഭിവാദ്യം ചെയ്ത താരം, ജനക്കൂട്ടത്തെക്കൊണ്ട് “ശിവ ശംഭോ” എന്ന് ഏറ്റുചൊല്ലിക്കുകയും ചെയ്തു. വൈറലായ വീഡിയോയിൽ, തന്നെ ക്ഷണിച്ചതിന് സദ്ഗുരുവിനോട് അവർ നന്ദി പറയുകയും Read More…
ഭർത്താവ് മരിച്ച് 10 വർഷത്തിന് ശേഷം 49-ാം വയസ്സിൽ അമ്മയായി നടി ലോറ ഒറിക്കോ
ലോസ് ആഞ്ചലസ്: സ്നേഹത്തിനും വിശ്വാസത്തിനും മരണത്തെപ്പോലും മറികടക്കാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഹോളിവുഡ് നടി ലോറ ഒറിക്കോ . അന്തരിച്ച തന്റെ ഭർത്താവ് റയാന്റെ കുഞ്ഞിന് 49-ാം വയസ്സിൽ ലോറ ജന്മം നൽകി. ഫെബ്രുവരി 5-നാണ് ‘അവിയാന റോസ്’ എന്ന പെൺകുഞ്ഞ് പിറന്നത്. മസ്തിഷ്ക മുഴയെത്തുടർന്ന് 2015-ലാണ് റയാൻ അന്തരിച്ചത്. 2007-ൽ ഇവർ റയാന്റെ ബീജം ശീതീകരിച്ച് സൂക്ഷിച്ചിരുന്നു (Frozen sperm). ഇതിനുമുമ്പ് അഞ്ച് തവണ ഗർഭമലസൽ അനുഭവിച്ച ലോറ, തന്റെ 48-ാം വയസ്സിലാണ് ഒറ്റയ്ക്ക് ഒരു കുഞ്ഞിനെ വളർത്താൻ Read More…
നടി കാതറിന്‍ ഓഹാര അന്തരിച്ചു
വാഷിങ്ടണ്‍: ഹോം എലോണ്‍, ബീറ്റില്‍ജൂസ് ചിത്രങ്ങളിലെ പ്രധാന വേഷങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ ഹാസ്യ നടി കാതറിന്‍ ഓഹാര(71) അന്തരിച്ചു. കനേഡിയന്‍ പൗരയാണു കാതറിന്‍. 1988ല്‍ പുറത്തിറങ്ങിയ ‘ബീറ്റില്‍ജൂസ് ‘, ക്രിസ്മസ് കാലത്തെ ക്ലാസിക് ചിത്രമായ ‘ഹോം എലോണ്‍’ എന്നിവയിലൂടെയാണ് യു.എസില്‍ ശ്രദ്ധേയയായത്. അടുത്തിടെ എമ്മി അവാര്‍ഡ് നേടിയ ‘ദ് സ്റ്റുഡിയോ’ എന്ന കോമഡിയിലും, എച്ച്ബിഒയുടെ ‘ദ് ലാസ്റ്റ് ഓഫ് അസ്’ എന്ന പരമ്പരയിലും അഭിനയിച്ചിരുന്നു.ലോസ് ഏഞ്ജല്‍സിലെ വസതിയില്‍വച്ചായിരുന്നു അന്ത്യം. 1988ല്‍ പുറത്തിറങ്ങിയ ‘ബീറ്റില്‍ജൂസ്’ എന്ന ചിത്രത്തില്‍, Read More…
ബിയോണ്‍സെയെ ഇനി ശതകോടീശ്വരി, ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയില്‍ ഗായിക
ന്യൂഡല്‍ഹി: ഗായിക ബിയോണ്‍സെ(44)യെ ഫോര്‍ബ്‌സ് മാസിക ബില്ല്യണയര്‍(ശത കോടീശ്വരി) ആയി പ്രഖ്യാപിച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളുടെ പട്ടികയില്‍ ഇടം നേടിയ അഞ്ചാമത്തെ ഗായികയായി അവര്‍. ടെയ്‌ലര്‍ സ്വിഫ്റ്റ്, റിഹാന, ബ്രൂസ് സ്പ്രിംഗ്‌സ്റ്റീന്‍, അവരുടെ ഭര്‍ത്താവ് ജേസി എന്നിവരും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ജേസിയുടെ ആസ്തി 2.5 ബില്ല്യണ്‍ ഡോളര്‍(ഏകദേശം 22,500 കോടി രൂപ) ആയി ഫോര്‍ബ്‌സ് കണക്കാക്കുന്നു. ഈ മാസം ആദ്യം, ബിയോണ്‍സെയുടെ ആസ്തി 80 കോടി ഡോളര്‍ ആയിരുന്നു. ആല്‍ബങ്ങളുടെ വിജയത്തോടെ 20 Read More…
നായക്കുഞ്ഞിനെ പ്രസവിക്കാന്‍ ആഗ്രഹിച്ച ഗ്ലാമര്‍ താരം! ഫ്രഞ്ച് സിനിമയിലെ സെക്‌സ് ബോംബ്, വിവാദങ്ങള്‍ ഹരമായിരുന്ന ബ്രിജിറ്റ്
‘ഒരു നായക്കുഞ്ഞിനെ പ്രസവിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു’ – ബ്രിജിറ്റ് ബാര്‍ദോയുടെ ആ തുറന്നുപറച്ചില്‍ ഏറെ വിവാദമായി. സ്വന്തം കുടുംബം പോലും അവരെ കൈവിട്ടു. പക്ഷേ, പ്രതിച്‌ഛായകളില്‍ വിശ്വസിക്കാത്ത ബ്രിജിറ്റിന് വിവാദങ്ങള്‍ ഹരമായിരുന്നു.ഒരു കാലത്ത് ഫ്രഞ്ച് സിനിമയെ മാറ്റിമറിച്ച സെക്‌സ് ബോംബായിരുന്നു അവര്‍. ആ ഗ്ലാമര്‍ വേഷം 39-ാം വയസില്‍ അഴിച്ചുവച്ചു. പിന്നീട് മൃഗസംരക്ഷണ പ്രവര്‍ത്തകയെന്ന നിലയിലാണു ലോകം ബ്രിജിറ്റിനെ അറിഞ്ഞത്. 1950കളിലെ സിനിമയില്‍ സ്‌ത്രീകളുടെ ലൈംഗിക വിമോചനത്തിന്റെ പ്രതീകമായിരുന്നു അവര്‍. ആ പ്രതിച്‌ഛായ മടുത്തപ്പോള്‍ ഗൗരവമുള്ള റോളുകള്‍ക്കായി Read More…
ഒൺലിഫാൻസിലൂടെ മാസവരുമാനം 80 കോടി രൂപ; ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി കാർഡി ബി
സംഗീത ലോകത്തെ നേട്ടങ്ങൾക്കും അപ്പുറമാണ് കാർഡി ബി എന്ന ആഗോള താരത്തിന്റെ വളർച്ച. സംഗീതപരിപാടികളിലും അവാർഡ് ഷോകളിലും തിളങ്ങുക എന്നത് മാത്രമല്ല, ആർക്കും പ്രവചിക്കാൻ കഴിയാത്ത വിധം ‘ഒൺലിഫാൻസ്’ (OnlyFans) പ്ലാറ്റ്‌ഫോമിലെ വിജയം തിരുത്തിക്കുറിക്കാനും അവർക്ക് സാധിച്ചു. മറ്റ് ക്രിയേറ്റർമാർ ആരാധകരെ നിലനിർത്താൻ നിരന്തരം പോസ്റ്റുകൾ പങ്കുവെക്കുമ്പോൾ, കാർഡി ബി തികച്ചും വ്യത്യസ്തമായ ഒരു തന്ത്രമാണ് സ്വീകരിച്ചത്. വളരെ കുറച്ച് മാത്രം പോസ്റ്റുകൾ പങ്കുവെച്ചിട്ടും വലിയ ലാഭമുണ്ടാക്കാൻ അവർക്ക് കഴിഞ്ഞു. ഇതിന്റെ രഹസ്യം അവരുടെ വമ്പിച്ച ആരാധകവൃന്ദവും Read More…
നിക്കലോഡിയന്‍ മുന്‍ ബാലതാരം ചേസ് തെരുവില്‍ അലയുന്നു, ധനസഹായം വേണ്ടെന്ന് മാതാവ് -വീഡിയോ
വാഷിങ്ടണ്‍: നിക്കലോഡിയന്‍ ചാനലിലൂടെ കുട്ടികളുടെ മനംകവര്‍ന്ന ടൈലര്‍ ചേസിനെ കാലിഫോര്‍ണിയയുടെ തെരുവിലൂടെ അലയുന്ന നിലയില്‍ കണ്ടെത്തി. 2004 മുതല്‍ 2007 വരെ ‘ഡിക്ലാസിഫൈഡ് സ്‌കൂള്‍ സര്‍വൈവല്‍ ഗൈഡ്’ എന്ന പരമ്പരയില്‍ മാര്‍ട്ടിന്‍ വേര്‍ലി എന്ന കഥാപാത്രത്തെയാണു ചേസ് അവതരിപ്പിച്ചിരുന്നത്. ഇപ്പോള്‍ 36 വയസുള്ള അദ്ദേഹത്തെ ലോസ് ഏഞ്ജലസിലെ റിവര്‍സൈഡില്‍നിന്നാണു കണ്ടെത്തിയത്. വീഡിയോയില്‍ പഴയ ലോസ് ഏഞ്ജലസ് റേഡേഴ്‌സ് പോളോ ഷര്‍ട്ടും ജീന്‍സും ധരിച്ച ചേസ് വീഡിയോ എടുക്കുന്ന ആളോട് സംസാരിക്കുന്നതായി കാണാം. വീഡിയോയില്‍, നിക്കലോഡിയനില്‍ അഭിനയിച്ചിട്ടുണ്ടോ എന്ന് Read More…
കാറ്റി പെറിയുമായുള്ള പ്രണയം തുറന്നു പറഞ്ഞ് ജസ്റ്റിന്‍ ട്രൂഡോ
ടൊറന്റോ: അമേരിക്കന്‍ ഗായിക കാറ്റി പെറിയുമായുള്ള പ്രണയം തുറന്നു പറഞ്ഞ് കാനഡയുടെ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ട്രൂഡോയുടെ ചിത്രം ഉള്‍പ്പെടെയുള്ള ഏതാനും ഫോട്ടോകളിലൂടെയാണു കാറ്റി പെറി ഇന്‍സ്റ്റാഗ്രാം വഴി ഔദ്യോഗികമായി ഈ ബന്ധം പ്രഖ്യാപിച്ചത്. തുടര്‍ന്നു ട്രൂഡോയും ബന്ധം സ്ഥിരീകരിക്കുകയായിരുന്നു. സമീപകാലത്ത് ജപ്പാനിലേക്ക് ഇരുവരും നടത്തിയ യാത്രയുടെ ചിത്രങ്ങളാണു കാറ്റി പുറത്തുവിട്ടത്. ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയെയും ഭാര്യ യൂക്കോയെയും സന്ദര്‍ശിക്കാന്‍ ട്രൂഡോയോടൊപ്പം കാറ്റി പെറി എത്തിയതിന് തൊട്ടുപിന്നാലെയാണു ചിത്രങ്ങള്‍ പുറത്തുവിട്ടത്. കാറ്റി പെറിയെ Read More…













