പുന്നയൂര്‍ക്കുളം: നാടിനെ നടുക്കി വീണ്ടും ലഹരിക്കൊലപാതകം. മകളുടെ ആദ്യവിവാഹത്തിലെ മകനായതുകൊണ്ട് വളരെ കരുതലോടെയും സ്നേഹത്തോടെയും വളര്‍ത്തിയ കൊച്ചുമകന്‍ വൃദ്ധദമ്പതികളെ അതിക്രൂരമായി കഴുത്തറത്തു കൊന്നു. വൈലത്തൂര്‍ അണ്ടിക്കോട്ട് കടവ് പനങ്ങാവില്‍ അബ്ദുള്ള (75), ഭാര്യ ജമീല (64) എന്നിവരാണ് അതിദാരുണമായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ പേരക്കുട്ടി മുന്ന എന്ന അക്മലി (27) നെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തില്‍അക്മല്‍ കുറ്റം സമ്മതിച്ചു. ലഹരി വസ്തുക്കള്‍ക്ക് അടിമയായ അക്മലിനെ കഴിഞ്ഞ ഒന്നര വര്‍ഷത്തോളം തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ താമസിപ്പിച്ച് ചികിത്സക്ക് വിധേയനാക്കിയിരുന്നു. Read More…






