ബോളിവുഡില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ദിയ മിര്‍സ. മിസ് ഏഷ്യ പസഫിക് ഇന്റര്‍നാഷണല്‍ പട്ടം നേടിയാണ് ദിയ മിര്‍സ സിനിമയിലെത്തിയത്. രെഹ്നാ ഹേ തേരെ ദില്‍ മേം എന്ന ചിത്രത്തിലൂടെ താരം ബോളിവുഡ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി. തമിഴില്‍ റിലീസ് ചെയ്ത ‘മിന്നലെ’ എന്ന സിനിമയുടെ ഹിന്ദി റീമേക്കായിരുന്നു രെഹ്നാ ഹേ തേരെ ദില്‍ മേം. തമിഴിന്റെ നിത്യഹരിതനായകനായ മാധവന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു ആ ചിത്രം. തിയേറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും കള്‍ട്ടായി ആ സിനിമ പിന്നീട് Read More…
എന്റെ മാലാഖ തുണ്ടാപ്പി… എന്റെ അമ്മുവിന് ജന്മദിനാശംസകള്‍ ; 2010-ലെ നിമിഷങ്ങളും പങ്കുവെച്ച് ഹന്‍സിക
മലയാളത്തില്‍ നായകനായും വില്ലനായും സഹനടനായും ആരാധകരുടെ ഇഷ്ടം നേടിയ താരമാണ് കൃഷ്ണ കുമാര്‍. താരത്തിന്റെ കുടുംബവും മലയാള പ്രേക്ഷകരുടെ ഇഷ്ടങ്ങളിലൊന്നാണ്. നാലു പെണ്‍മക്കളില്‍ മൂത്ത മകള്‍ അഹാന കൃഷ്ണയും മലയാളത്തിലെ ശ്രദ്ധേയയായ താരമാണ്. സോഷ്യല്‍ മീഡിയയിലും അഹാനയും സഹോദരിമാരും സജീവമാണ്. വീട്ടു വിശേഷങ്ങളും സഹോദരിമാരോടൊപ്പമുള്ള നൃത്തങ്ങളുമൊക്കെ അഹാന പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ ഇളയ സഹോദരി ഹന്‍സിക ലൂക്ക എന്ന ചിത്രത്തില്‍ ആഹാനയുടെ ചെറുപ്പകാലം അഭിനയിച്ചിരുന്നു. ചേച്ചി അഹാനയെ പോലെ തന്നെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി ഹന്‍സികയും പങ്കുവെയ്ക്കാറുണ്ട്. അമ്മുവെന്ന് Read More…
അലറുന്ന ഗൊറില്ലയുടെ താഴെ കണ്ണുകള്‍ പൊത്തി മീര ജാസ്മിന്‍ ; പ്രായം പിന്നോട്ടെന്ന് ആരാധകര്‍
2001-ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന്‍ ചലച്ചിത്രരംഗത്തെത്തുന്നത്. തുടര്‍ന്ന് മലയാളത്തില്‍ മീരയുടേതായി നിരവധി ഹിറ്റ് സിനിമകള്‍ ഉണ്ടായിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ വിവിധ ഭാഷ ചിത്രങ്ങളിലും മീര ജാസ്മിന്‍ സജീവമായിരുന്നു. കഴിവ് കൊണ്ട് വെള്ളിത്തിരയില്‍ തിളങ്ങി നിന്നെങ്കിലും മീര ജാസ്മിനെ കാത്ത് നിന്നത് പലതരം വിവാദങ്ങളായിരുന്നു. തന്റെ പേരില്‍ വിവാദങ്ങള്‍ സജീവമായതോടെ മലയാള സിനിമയില്‍ നിന്നും മീര ജാസ്മിന്‍ ചെറിയ ഇടവേള എടുത്തു. 2007 മുതല്‍ തമിഴ്, Read More…
പ്രകൃതി ഭംഗി ആവോളം ആസ്വദിച്ച് ഉണ്ണി മുകുന്ദന്‍ ; ഇത്ര മനോഹരമായ സ്ഥലം എവിടെയാണെന്ന് ചോദിച്ച് ആരാധകര്‍
കൃഷ്ണാ നായര്‍ എന്ന പേരില്‍ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ് ഉണ്ണി മുകുന്ദന്‍ അഭിനയരംഗത്തേക്കെത്തുന്നത്. തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, ബോംബെ മാര്‍ച്ച് 12, തല്‍സമയം ഒരു പെണ്‍കുട്ടി, മല്ലുസിംഗ് എന്നീ സിനിമകളിലൂടെ താരം ശ്രദ്ധേയനായി. മലയാളത്തിലെ യുവതാരങ്ങളില്‍ തന്റേതായ ഇടം നേടുവാന്‍ പിന്നീട് ഉണ്ണിക്ക് സാധിച്ചു. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ വിശേഷങ്ങളും, അഭിപ്രായങ്ങളും, നിലപാടുകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറയുന്ന അപൂര്‍വ്വം ചില യുവതാരങ്ങളില്‍ ഒരാള്‍ കൂടിയാണ് ഉണ്ണി മുകുന്ദന്‍. പ്രകൃതി ഭംഗി Read More…
അടുത്ത ദിവസം പിറന്നാള്‍, മുടി വെട്ടി പുത്തന്‍ ലുക്കില്‍ അഹാന ; നിങ്ങള്‍ക്കെന്താണ് തോന്നുന്നതെന്ന് താരം
യുവ നടിമാരില്‍ ശ്രദ്ധേയ ആയ താരമാണ് അഹാന കൃഷ്ണ. 2014-ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ സിനിമ ലോകത്തേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. താരത്തിന്റേയും സഹോദരിമാരുടേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. താരത്തിനും സഹോദരിമാര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. ഇതിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ ഇവര്‍ പങ്കുവെയ്ക്കാറുമുണ്ട്. പിറന്നാളിന് മുന്നോടിയായി നടത്തിയ മേക്കോവര്‍ വീഡിയോയാണ് അഹാന തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. Read More…
ഇതല്ലേ ശരിക്കും ഹോട്ട്, സോഷ്യല്‍ മീഡിയ ചൂടാക്കി കനി കുസൃതിയും ദിവ്യപ്രഭയും ബ്ലാക്ക് ഔട്ട്ഫിറ്റില്‍
നാടക നടി, ചലച്ചിത്ര താരം, മോഡല്‍ എന്നീ നിലകളില്‍ വ്യത്യസ്തയായി തിളങ്ങാറുള്ള താരമാണ് കനി കുസൃതി. പേരു പോലെ തന്നെ തന്റെ നിലപാടുകൾ കൊണ്ടും അഭിനയം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് കനി. അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുന്നതില്‍ കനി കുസൃതി മുന്‍പന്തിയിലാണ്. ഗ്ലാമറായി വേഷം ധരിക്കുന്നതുള്‍പ്പടെ പ്രണയം, പാര്‍ട്ണര്‍ഷിപ്പ് എന്നിവയെക്കുറിച്ചെല്ലാം താരം പലപ്പോഴും തുറന്നു പറയാറുണ്ട്.കനിയെപ്പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദിവ്യപ്രഭ. ക്യാരക്ടർ റോളുകളിലൂടെ മലയാള സിനിമയിൽ ചുവടുറപ്പിച്ചു ദിവ്യ പ്രഭ ഒമ്പതു വര്‍ഷമായി Read More…
ജപ്പാനിലെ കോസ്‌മെറ്റിക്‌സ് കമ്പനിയില്‍ നിന്നും വമ്പന്‍ ഓഫര്‍; തമന്ന ബ്രാന്‍ഡ് അംബാസഡര്‍
കെഡി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് തമന്ന. ബാഹുബലി ഉള്‍പ്പെടെ ഒട്ടേറെ വന്‍ ഹിറ്റായ സിനിമകളുടെ ഭാഗമായി ഏകദേശം 15 വര്‍ഷമായി തമിഴിലും തെലുങ്കിലും മുന്‍നിര നടിയാണ്. ചാമിംഗ് ബ്യൂട്ടിയായ നടിക്ക് ജപ്പാനിലെ കോസ്‌മെറ്റിക്‌സ് കമ്പനിയില്‍ നിന്നും വമ്പന്‍ ഓഫര്‍. കമ്പനിയുടെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറായിട്ടാണ് നടി മാറിയിരിക്കുന്നത്. ജാപ്പനീസ് കോസ്മെറ്റിക്സ് കമ്പനിയായ ഷിഷിഡോയുടെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറാണ് ഇപ്പോള്‍. സിനിമയ്ക്ക് പുറമേ അനേകം പരസ്യക്കരാറുകളുള്ള സുന്ദരി കമ്പനിയുടെ അംബാസഡറാകുന്ന ആദ്യ ഇന്ത്യക്കാരിയായി Read More…
കോക്ക്നട്ട് സ്മൂത്തിയാണ് നയന്‍സിന്റെ ബ്യൂട്ടി സീക്രട്ട്, ന്യൂട്ട്രീനിസ്റ്റ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയം
തെന്നിന്ത്യന്‍ താരറാണിയും തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറുമായ നയന്‍താരയ്ക്ക് ആരാധകര്‍ ഏറെയാണ്. താരത്തിന്റെ അഭിനയം മാത്രമല്ല സൗന്ദര്യവും പ്രേക്ഷകര്‍ എപ്പോഴും ആരാധിക്കുന്നതാണ്. നയന്‍താര അടക്കമുള്ള താരസുന്ദരിമാര്‍ എങ്ങനെയാണ് തങ്ങളുടെ ആകാരവടിവും സൗന്ദര്യവും നിലനിര്‍ത്തുന്നതെന്ന് പലപ്പോഴും ആരാധകരില്‍ സംശയം ജനിപ്പിക്കാറുണ്ട്. താരങ്ങളുടെ സ്കിൻ കെയർ റൂട്ടീനുകളും ഭക്ഷണ രീതികളുമെല്ലാം പലപ്പോഴും വൈറലാകുന്നതും ഇതുകൊണ്ടാണ്. നയൻതാരയുടെ സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചും ഭക്ഷണക്രമങ്ങളെക്കുറിച്ചുമുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ക്രാഷ് ഡയറ്റ് പോലുള്ള ദോഷകരമായ പ്രവണതകളെ നയൻതാര ആശ്രയിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കൃത്യമായ അളവിൽ ആരോഗ്യകരമായ Read More…
ഒരുമിക്കാനില്ല, ചൈതന്യയുടെ ചൈ നീക്കം ചെയ്ത് സാമന്ത, ടാറ്റൂ മാറ്റിയ താരത്തിന്റെ ചിത്രങ്ങള്‍ വൈറല്‍
തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും തിളങ്ങി നില്‍ക്കുന്ന താരമാണ് സാമന്ത. നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷവും സാമന്ത വളരെ സജീവമായി തന്നെ താരം വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. എന്നാല്‍ സാമന്തയുടെയും നാഗ ചൈതന്യയുടെയും അനുരഞ്ജന റിപ്പോര്‍ട്ടുകള്‍ ഈ വര്‍ഷം ഒക്‌ടോബര്‍ ആദ്യം മുതല്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. സാമന്തയുടേയും നാഗചൈതന്യയുടേയും വളർത്തുനായയുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും ഒന്നിക്കുന്നതായി വാർത്തകൾ പ്രചരിച്ചത്. ഒന്നിച്ചുണ്ടായിരുന്ന സമയത്ത് ഇരുവരുടേയും ഓമനയായിരുന്ന വളർത്തുനായയായിരുന്നു ഹാഷ്. നാഗചൈതന്യയുമായി പിരിഞ്ഞതിനു ശേഷം സാമന്തയ്ക്കൊപ്പമായിരുന്നു ഹാഷ് ഉണ്ടായിരുന്നത്. അടുത്തിടെ ഹാഷിനൊപ്പമുള്ള നാഗചൈതന്യയുടെ ചിത്രം Read More…