2025-ൽ പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭമേളയിൽ മാല വിൽക്കാൻ എത്തിയ മൊണാലിസ എന്ന പെൺകുട്ടി ഒറ്റരാത്രികൊണ്ട് ഒരു വികാരമായി മാറി. മോണാലിസ എന്ന് വിളിക്കുന്ന മോണി ഫോസ്‌ലക്ക് സോഷ്യൽ മീഡിയയിലും ആരാധകർ ഏറെയാണ്. കേവലം ഒരു മാല വിൽക്കാൻ എത്തിയ പെൺകുട്ടിക്ക് ഇത്രയേറെ ആരാധകർ എങ്ങനെയാണ് ഉണ്ടായത് എന്ന് എല്ലാവർക്കും ഒരു സമസ്യയാണ്. അവളുടെ വെള്ളാരം കണ്ണുകൾ തന്നെയാണ് ഏറ്റവും അധികം ആളുകളെ ആകർഷിച്ചതും. ഒരൊറ്റ ഫോട്ടോ ഷൂട്ടിലൂടെ ലോകമെമ്പാടും പ്രശസ്തയായ മോണാലിസ ഇങ്ങ് കേരളത്തിൽ വരെ Read More…
ചാംപ്യന്‍സ് ലീഗില്‍ ശിഖര്‍ ധവാനൊപ്പം ഉണ്ടായിരുന്ന ആ സുന്ദരി ആര്? ആകാംക്ഷയില്‍ ആരാധകര്‍
ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിന് മുമ്പ് തന്നെ ആദ്യവിവാഹബന്ധം ഉപേക്ഷിച്ചയാളായ ശിഖര്‍ ധവാന്റെ പുതിയ ജീവിതത്തിലേക്ക് ഒളികണ്ണിട്ടു നോക്കുകയാണ് ആരാധകര്‍. കൃത്യമായി പറഞ്ഞുവന്നാല്‍ ചാംപ്യന്‍സ് ലീഗിലെ ഇന്ത്യാ ദക്ഷിണാഫ്രിക്ക മത്സരം കാണാനുണ്ടായിരുന്ന ധവാനൊപ്പം ഉണ്ടായിരുന്ന ആ സുന്ദരിയായ സ്ത്രീ ആരാണെന്നുള്ള ജിജ്ഞാസയിലാണ് ആരാധകരിപ്പോള്‍. നിലവില്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025 ന്റെ ഔദ്യോഗിക അംബാസഡറായ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍, ദുബായില്‍ നടന്ന ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ തന്റെ അംബാസഡര്‍ എന്ന നിലയിലുള്ള ചുമതലകള്‍ നിറവേറ്റുക മാത്രമല്ല, ഒരു അജ്ഞാത Read More…
സല്‍മാന്‍ഖാന്റെ മെഗാ ഫ്ളോപ്പ് ചിത്രം, സംവിധായകന്റെ കരിയര്‍ തീര്‍ന്നു; നായിക എന്നന്നേക്കുമായി ബോളിവുഡ് വിട്ടു
‘മേനേ പ്യാര്‍ കിയ’യ്ക്ക് ശേഷം സല്‍മാന്‍ ഖാന്‍ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ചില ഫ്‌ലോപ്പ് ചിത്രങ്ങളും ഉണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ കരിയറിന്റെ താളം തെറ്റിച്ചു. സൂപ്പര്‍താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഫ്‌ലോപ്പ് ചിത്രത്തിന് ഹോളിവുഡുമായി പ്രത്യേക ബന്ധമുണ്ട്. സല്‍മാന്‍ ഖാന്റെ കരിയറിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ തന്നെയാണ് 2007-ല്‍ അദ്ദേഹത്തിന്റെ ഒരു സിനിമ പുറത്തിറങ്ങിയത്. ഇത് അദ്ദേഹത്തിന്റെ കരിയറിനെ ബാധിച്ചു. വില്ലാര്‍ഡ് കരോള്‍ സംവിധാനം ചെയ്ത ഒരു പരീക്ഷണ ചിത്രമായിരുന്നു ഇത്. ‘മേരി Read More…
യുസ്വേന്ദ്ര ചാഹലും ധനശ്രീ വര്‍മ്മയും ശരിക്കും വേര്‍പിരിഞ്ഞു; കാരണം നിരത്താതെ പോസ്റ്റ്
വിവാഹമോചന വാര്‍ത്ത മാസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനിടയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലും ഭാര്യ ധനശ്രീ വര്‍മ്മയും ഔദ്യോഗികമായി വേര്‍പിരിഞ്ഞു. ഇരുവരും ഇന്റര്‍നെറ്റില്‍ നിഗൂഢമായ പോസ്റ്റുകള്‍ പങ്കിട്ടു, തങ്ങള്‍ വേറിട്ടു പോയതായി സൂചന നല്‍കി. പക്ഷേ, തീരുമാനത്തിന് പിന്നിലെ സാധ്യമായ കാരണങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ രണ്ടുപേരും മുതിര്‍ന്നില്ല. ദമ്പതികളുടെ അന്തിമ വാദം കേള്‍ക്കലും ആവശ്യമായ എല്ലാ നടപടിക്രമങ്ങളും വ്യാഴാഴ്ച ബാന്ദ്ര കുടുംബ കോടതിയില്‍ നടന്നു. ഇരുവരും അവിടെ സന്നിഹിതരാകുകയും ചെയ്തിരുന്നു. വ്യാഴാഴ്ച വൈകുന്നേരം 4.30 ഓടെ ജഡ്ജി Read More…
ഷാരൂഖ് ഖാന്‍ നിരസിച്ച ഈ ചിത്രം സെയ്ഫ് അലി ഖാനെ സൂപ്പര്‍സ്റ്റാറാക്കി ; ബോക്‌സ് ഓഫീസില്‍ ബ്ലോക്ക്ബസ്റ്ററായി
ലോകത്തിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. നിരവധി പ്രശസ്ത സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ച അപൂര്‍വ്വം താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ആരാധകര്‍ കിംഗ് ഖാന്‍ എന്ന് വിളിയ്ക്കുന്ന ഷാരൂഖ് ഖാന്‍. എന്നാല്‍ അദ്ദേഹം ഇതുവരെ ഒപ്പം പ്രവര്‍ത്തിച്ചിട്ടില്ലാത്ത ഒരു സംവിധായകനുണ്ട്. അദ്ദേഹമാണ് സൂരജ് ബര്‍ജാത്യ. ഷാരൂഖ് ഖാന്‍-സൂരജ് ബര്‍ജാത്യ കൂട്ടുകെട്ടില്‍ ഒരു സിനിമ കാണാന്‍ ആരാധകര്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ അത് നടന്നില്ല. ഷാരൂഖ് ഖാനൊപ്പം പ്രവര്‍ത്തിക്കാന്‍ പദ്ധതിയിട്ടിരുന്നോ എന്ന് പ്രശസ്ത സംവിധായകനായ സൂരജ് ബര്‍ജാത്യയോട് ഒരാള്‍ Read More…
പാട്ടുപാടാന്‍ ഏറ്റവും ബുദ്ധിമുട്ട് തോന്നിയത് ഈ ഭാഷകള്‍ ; ശ്രേയാ ഘോഷാലിന്റെ പ്രതികരണം ഇങ്ങിനെ
അന്യനാട്ടില്‍ നിന്നും വന്ന് മലയാളം കീഴടക്കിയ അനേകം ഗായകരില്‍ പ്രമുഖ സ്ഥാനമുണ്ട് ബംഗാളി ഗായിക ശ്രേയാ ഘോഷാലിന്. ഇന്ത്യയില്‍ വിവിധ ഭാഷകളില്‍ പാടിയിട്ടുള്ള അവര്‍ തനിക്ക് പാടാന്‍ ഏറ്റവും ദുഷ്‌ക്കരമായ ഭ ഭാഷകള്‍ മലയാളവും തമിഴുമാണെന്നാണ് പ്രതികരിച്ചിരിക്കുന്നത്. അടുത്തിടെ ചെന്നൈയില്‍ നടത്തിയ ഒരു സന്ദര്‍ശനത്തിലായിരുന്നു പ്രതികരണം. തന്റെ ആകര്‍ഷകമായ ശബ്ദത്തില്‍ തമിഴ് ഗാനങ്ങള്‍ അനായാസമായി അവതരിപ്പിച്ചിട്ടും, തമിഴിലും മലയാളത്തിലും പാടുന്നത് തന്റെ കരവിരുതിന്റെ ഏറ്റവും കഠിനാദ്ധ്വാനം വേണ്ടിവരുന്ന വശമാണെന്ന് ഘോഷാല്‍ സമ്മതിച്ചു. എ ആര്‍ റഹ്മാന്‍ സംഗീതം Read More…
ഹൃദയം കവര്‍ന്ന് ഹൃത്വിക് റോഷന്റെ മകന്‍ ഹൃദാന്‍; തിമോത്തി ഷലമേറ്റിന്റെ ഡ്യൂപ്പാണോയെന്ന് ആരാധകര്‍
സ്റ്റാര്‍കിഡാണെങ്കിലും ഹൃത്വിക് റോഷന്റെ മകന്‍ ഹൃദാന്‍ വെള്ളിവെളിച്ചത്തില്‍ നിന്നും അകന്നു നില്‍ക്കാനാണ് താല്‍പ്പര്യപ്പെടുന്നത്. എന്നാല്‍ ഞായറാഴ്ച അപൂര്‍വമായ അദ്ദേഹത്തിന്റെ ഒരു പ്രത്യക്ഷപ്പെടല്‍ ഇന്റര്‍നെറ്റില്‍ ആരാധകരുടെ ഹൃദയം കവര്‍ന്നു. ബോളിവുഡ് താരം തിമോത്തി ഷലമേറ്റിനോടുള്ള അസാധാരണ സാമ്യമാണ് ആരാധകര്‍ പ്രധാനമായും കണ്ടെത്തിയിരിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സിലെ ദി റോഷന്‍സ് ഡോക്യുമെന്ററിയുടെ വിജയാഘോഷ പാര്‍ട്ടിയില്‍വച്ചെടുത്ത ചിത്രങ്ങളാണ് വൈറലായത്. പലരും അദ്ദേഹത്തെ ‘ഇന്ത്യന്‍ തിമോത്തി ഷലമേറ്റ്’ എന്നാണ് വിശേഷിപ്പിച്ചത്. ഹൃദാന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ അവനിലേക്ക് തന്നെയായിരുന്നു. സോഷ്യല്‍ മീഡിയ Read More…
താന്‍ വന്നത് ഹൈദരാബാദില്‍ നിന്നാണെന്ന് രശ്മിക; കൂര്‍ഗിനെ മറന്നതാണോയെന്ന് വിമര്‍ശകര്‍- വീഡിയോ, വിവാദം
തെന്നിന്ത്യ കീഴടക്കിയ ശേഷം ബോളിവുഡും അടക്കിഭരിക്കുകയാണ് നടി രശ്മികാമന്ദാന. എന്നാല്‍ അടുത്തിടെ നടത്തിയ ഒരു പ്രസ്താവനയുടെ പേരില്‍ നടി വ്യാപകമായി വിമര്‍ശനം നേടി. നാട്ടുകാരായ കര്‍ണാടകക്കാരടക്കം രൂക്ഷ വിമര്‍ശനവുമായി വന്നു. താന്‍ ഹൈദരാബാദുകാരിയാണെന്ന നടിയുടെ പ്രസ്താവനയാണ് വ്യാപകമായ വിമര്‍ശനം നേടിയത്. തെലുങ്ക് പ്രേക്ഷകരെ കയ്യിലെടുക്കാനാണ് ഈ പ്രസ്താവന നടത്തിയതെന്ന് ചിലര്‍ പറയുമ്പോള്‍, അവര്‍ ഇപ്പോള്‍ ആ നഗരത്തില്‍ താമസിക്കുന്നതിനാല്‍ ഇത് ന്യായമാണെന്ന് മറ്റുള്ളവര്‍ വാദിക്കുന്നു. ഹൈദരാബാദില്‍ നടന്ന ‘ഛാവ’യുടെ പ്രീ-റിലീസ് ഇവന്റില്‍ നിന്നുള്ള ഒരു ക്ലിപ്പ് ഓണ്‍ലൈനില്‍ Read More…
മസ്കിന്റെ 13-ാമത്തെ കുഞ്ഞിന് ജന്മം നൽകിയെന്ന് ആഷ്‌ലി, മൗനം വെടിഞ്ഞ് മസ്‌ക്, എന്താണ് ഉദ്ദേശിച്ചതെന്ന് സോഷ്യല്‍ മീഡിയ
മാൻഹട്ടൻ :ടെസ്ല സിഇഒ ഇലോൺ മസ്കിന്റെ പതിമൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയെന്ന അവകാശവാദവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ. ആഷ്ലി സെൻ്റ് ക്ലെയർ എന്ന യുവതിയാണ് അവകാശവാദവുമായി എത്തിയത്. എക്സിലൂടെയായിരുന്നു മസ്കിന്റെ കുഞ്ഞിന് ജന്മം നൽകിയെന്ന് ആഷ്ലി വെളിപ്പെടുത്തിയത്. തീവ്ര വലതുപക്ഷ ബന്ധങ്ങൾക്കും വിവാദ അഭിപ്രായങ്ങൾക്കും പേരുകേട്ട 31കാരിയാ ആഷ്‌ലി സെൻ്റ് ക്ലെയർ വാലൻ്റൈൻസ് ദിനത്തിലാണ് ഇക്കാര്യം എക്സിലൂടെ അറിയിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തു. ഇപ്പോഴിതാ ഈക്കാര്യത്തില്‍ മൗനം വെടിഞ്ഞിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. Read More…