ഗെയിംചേഞ്ചറിലെ തന്റെ കഥാപാത്രം കരിയറില്‍ ഏറെ വെല്ലുവിളി നേരിട്ട ഒന്നായിരുന്നെന്നും തന്റെ ജീവിതത്തിലെ ഏറ്റവും സ്‌പെഷ്യല്‍ കഥാപാത്രമായിരിന്നു ഇതെന്നും നടി അഞ്ജലി. ശങ്കറിന്റെ സിനിമയില്‍ അപ്പണ്ണയുടെ (മൂത്ത രാം ചരണ്‍) ഭാര്യയായാണ് അഞ്ജലി എത്തുന്നത്. തന്റെ കരിയറിലെ ഒരു പ്രത്യേക ചിത്രമാണെന്നും താന്‍ വളരെയധികം കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കുറച്ച് ദിവസമേ ജോലി ചെയ്തുള്ളൂവെങ്കിലും അതിന് അവളില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ എടുത്തു. ”ചിലപ്പോള്‍, ഞാന്‍ കഥാപാത്രത്തെ വീട്ടിലേക്ക് കൊണ്ടുപോകുമായിരുന്നു. എന്നില്‍ അതിന്റെ സ്വാധീനം അങ്ങനെയായിരുന്നു. Read More…
“എന്റെ കരിയർ തുടങ്ങാനും ഇവിടംവരെയെത്താനും കാരണം സുബി ചേച്ചി… ” കൃഷ്ണപ്രഭ
കോമഡി വേദികളിലൂടെ ഏറെ ചിരിപ്പിക്കുകയും കാണിക്കളുടെ കൈയടി നേടുകയും ചെയ്ത്, പിന്നീട് മലയാള സിനിമയിലും കോമഡി പരിപാടികളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സുബി സുരേഷ്.എന്നാൽ അകാലത്തിലുള്ള സുബിയുടെ വേർപാട് മലയാളികളെ ഏറെ വേദനിപ്പിച്ചിരുന്നു. മിമിക്രി വേദികളിലൂടെ സിനിമയിലും ടെലവിഷനിലുമെല്ലാമെത്തിയ സുബി കരള്‍ രോഗത്തെ തുടർന്നാണ് മരണപെട്ടത്. മിമിക്രി ലോകത്തുള്ള എല്ലാവരുടേയും ഒരു നല്ല അടുപ്പം തന്നെ സുബിക്ക് ഉണ്ടായിരുന്നു. സഹപ്രവർത്തകരെ മാത്രമല്ല ആരാധകരെയും എല്ലാവരേയും ഒരുപോലെ ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്ത മരണമായിരുന്നു സുബിയുടേത്.ഇപ്പോഴിതാ രമേശ് പിഷാരടി Read More…
പാട്ട് നിര്‍ത്തിയിട്ട് 12 വര്‍ഷം; ഇപ്പോഴും വിക്‌ടോറിയ ബെക്കാമിന് സംഗീതത്തില്‍ നിന്നും ലഭിക്കുന്നത് കോടികള്‍
ലോകം മുഴുവന്‍ ആരാധകരുള്ള ‘ദി സ്പൈസ് ഗേള്‍സി’ലെ പ്രധാന ഗായികയാണെങ്കിലും സൂപ്പര്‍സ്റ്റാര്‍ വിക്ടോറിയ ബെക്കാം ഒരു മൂളിപ്പാട്ടെങ്കിലും പാടിയിട്ട് 12 വര്‍ഷമായി. എന്നാല്‍ ഒരുദശകം മുമ്പ് പാട്ട് നിര്‍ത്തിയെങ്കിലും ഇപ്പോഴും അവര്‍ തന്റെ സംഗീത ജീവിതത്തില്‍ നിന്ന് ഒരു വലിയ തുക സമ്പാദിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? 2012 മുതല്‍ പാടുകയോ പര്യടനം നടത്തുകയോ ചെയ്തില്ലെങ്കിലും, കഴിഞ്ഞ വര്‍ഷം മാത്രം അവള്‍ സംഗീതത്തില്‍ നിന്ന് സമ്പാദിച്ചത് 10 ലക്ഷം ഡോളറാണ്. കത്തിനിന്നിടത്ത് നിന്നുമാണ് വിക്ടോറിയ ബെക്കാം സംഗീത Read More…
ഡയാന രാജകുമാരിയോടുള്ള ട്രംപിന്റെ നിരസിക്കപ്പെട്ട പ്രണയത്തിന്റെ പറയാത്ത കഥ
ലൈംഗികകഥകളുടെയും അപവാദങ്ങളുടെയും കാര്യത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്നവരാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ബ്രിട്ടനിലെ അന്തരിച്ച ഡയാനാ രാജകുമാരിയും. പ്രസിഡന്റ് പദത്തിലേക്ക് എത്തുന്നതിന് മുമ്പും ശേഷവും നീലച്ചിത്രനടി സ്ട്രോമി ദാനിയേലും പ്രഥമ വനിതാ മിലാനി ട്രംപും അടക്കം അനേകം സ്ത്രീകള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റിന്റെ ലൈംഗിക കഥകള്‍ പറയാനുണ്ട്. മറുവശത്ത് ഡയാനാ രാജകുമാരിയാകട്ടെ കാമുകന്മാരെക്കുറിച്ചും ലൈംഗിക കേളികളെക്കുറിച്ചുമുള്ള യുകെ ടാബ്ളോയ്ഡുകളുടെ റാണിയുമായിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്ക് കുതിക്കുന്ന ഡൊണാള്‍ഡ് ട്രംപും ബ്രിട്ടീഷുകാരിയായ ഡയാനാ രാജകുമാരിയും എന്നെങ്കിലും പ്രണയിച്ചിട്ടുണ്ടോ? Read More…
“കൊടുംചൂടിലും നോമ്പ് മുടക്കാതെ ഫൈറ്റ് ചെയ്തത് ഷെയ്ന്‍ ഞങ്ങളെ ഞെട്ടിച്ചിട്ടുണ്ട്” തമിഴ് താരം കലൈയരസന്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാളാണ് ഷെയ്ന് നിഗം. അതിഭാവുകത്വമില്ലാത്ത അഭിനയ ശൈലിയിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ ഏറ്റവും തിരക്കേറിയ താരങ്ങളിലൊരാളായി ഷെയ്ന് മാറി. എല്ലാവരും ഡിപ്ലോമാറ്റിക്കായി സംസാരിക്കുന്ന ഇക്കാലത്ത് തന്റെ നിലപാടുകള്‍ തുറന്നു പറയാന്‍ മടി കാണിക്കാത്ത താരമാണ് ഷെയ്ന്. മിമിക്രി വേദികളിലൂടെ ബിഗ് സ്ക്രീനിലെത്തിയ അബിക്ക് മലയാള സിനിമയില്‍ കിട്ടാത്ത അംഗീകാരമാണ് മകനായ ഷെയ്ന്‍ നേടിയെടുത്തത്. മലയാളസിനിമയിലുള്ളവര്‍ പിന്നില്‍ നിന്ന് കുത്തുകയും ഇന്‍ഡസ്ട്രിയില്‍ നിന്ന് ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോഴും ഷെയ്ന്‍ കൂടുതല്‍ ശക്തമായി Read More…
ജെന്നിഫര്‍ലോപ്പസും ബെന്‍അഫ്ളക്കും വീണ്ടും പിരിഞ്ഞു; പക്ഷേ ഇത്തവണയും വിവാഹമോതിരം നടി എടുത്തു…!
ഒടുവില്‍ നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവില്‍ ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്ലെക്കും വിവാഹമോചനം ഔദ്യോഗികമായി ഉറപ്പിച്ചു. എ ന്നാല്‍ ആദ്യ വിവാഹനിശ്ചയം പോലെ ഇത്തവണയും ബെന്‍ അഫ്ളക്ക് താരത്തിന്റെ വിരലില്‍ അര്‍പ്പിച്ച വിലകൂടിയ മോതിരം ജെന്നിഫര്‍ ലോപ്പസ് എടുത്തു. വിവാഹമോചനത്തിന് അപേക്ഷ നല്‍കി അഞ്ച് മാസത്തിന് ശേഷം തിങ്കളാഴ്ചയാണ് നിയമനടപടികള്‍ അവസാനിച്ചത്. ഇത് രണ്ടാം തവണയാണ് ഇരുവരും വേര്‍പിരിയുന്നത്. ഇത്തവണയും ഏകദേശം 5 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന അഫ്ലെക്ക് സമ്മാനിച്ച 8.5 കാരറ്റ് മരതകം പതിച്ച വിവാഹ മോതിരം ലോപ്പസിന് Read More…
‘ഞാന്‍ ഫ്രീ ഓഫ് കോസ്റ്റിലല്ല ലാല്‍ സാറിന്റെ ഫോട്ടോസ് എടുക്കുന്നത്, ഏതു പ്രൊഫഷനെയും മാനിക്കുന്ന ആളാണ് മോഹന്‍ലാല്‍ സര്‍…’
മലയാളത്തിലെ സെലിബ്രിറ്റി ഫോട്ടോഗ്രാഫേഴ്‌സില്‍ എടുത്തു പറയാവുന്ന ഒരു പേരാണ് സംവിധായകന്‍ കൂടിയായ അനീഷ് ഉപാസനയുടേത്. മോഹന്‍ലാലിന്റെ ഒട്ടുമിക്ക ഫോട്ടോഷൂട്ടുകളും ചെയ്യുന്നത് അനീഷാണ്. സോഷ്യല്‍ മീഡിയയില്‍ അനീഷ് പോസ്റ്റ് ചെയ്യുന്ന താരരാജാവിന്റെ ചിത്രങ്ങള്‍ ട്രെന്‍ഡിങ്ങും ആകാറുണ്ട്.മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ പിന്നണിയിലും അനീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗോഡ്ഫാദേഴ്‌സ് ഇല്ലാതെയാണ് സിനിമാ മേഖലയിലേക്ക് അനീഷ് എത്തിയത്. സിനിമാ മാഗസീനുകളുടെ ഫാഷന്‍ ഫോട്ടോഗ്രാഫറായി കരിയര്‍ തുടങ്ങിയ അനീഷ് ഉപാസന തിരക്കുള്ള സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണിന്ന്.അനീഷ് ആദ്യമായി സംവിധാനം ചെയ്തത് മാറ്റിനി എന്ന സിനിമയാണ്. Read More…
മെലാനിയ ട്രംപിന്റെ ജീവിതം പകര്‍ത്തിയ ഡോക്യുമെന്ററി വരുന്നു ; ആമസോണ്‍ പ്രൈം റിലീസ് ചെയ്യും
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യയും മുന്‍ മോഡലുമായ മെലാനിയ ട്രംപിന്റെ ഡോക്യുമെന്ററിയുമായി ആമസോണ്‍ പ്രൈം. പേരിട്ടിട്ടില്ലാത്ത ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത് ലൈംഗികാപവാദത്തില്‍ കുടുങ്ങിയ ബ്രെറ്റ് റാറ്റ്‌നറാണ്. ചിത്രത്തിന്റെ പ്രധാന നിര്‍മ്മാതാക്കളില്‍ ഒരാളും മെലാനിയയാണ്. ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ റിലീസ് ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഡിസംബറില്‍ തുടങ്ങി. ലൈംഗികാപവാദത്തില്‍ കുടുങ്ങിയ 2017-ന് ശേഷം റാറ്റ്നറുടെ ആദ്യ പ്രൊജക്ടാണ്. വിവിധ സ്ത്രീകള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന ആരോപണവുമായി രംഗത്ത് വരികയായിരുന്നു. അതേസമയം ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിരുന്നു. പ്രഥമവനിതയായ Read More…
“ഹണി റോസ് താങ്കൾക്കും ഭയമാണോ? അയാളുടെ പേര് ഉറക്കെ പറയാൻ?…” ഭാഗ്യലക്ഷ്മി ചോദിക്കുന്നു
ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് ഹണി റോസ്. മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ മേക്കോവർ ലുക്കിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് ഗ്ലാമർ ഫോട്ടോ ഷൂട്ടുകളിലൂടെയും സോഷ്യൽ മീഡിയയിൽ പങ്കിടുന്ന ചിത്രങ്ങളിലൂടെയും ഹണി കൂടുതൽ തരംഗമായി മാറി. കഴിഞ്ഞ കുറച്ചു ദിവസമായി ഹണി റോസിന്റെ ഒരുപാട് സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ ആയി മാറിക്കൊണ്ടിരിക്കുകയാണ്.സൈബര്‍ ആക്രമണം ചൂണ്ടിക്കാട്ടിയാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കിട്ടത്. ഒരു വ്യക്തി തന്നെ നിരന്തരം Read More…