Lifestyle

കാര്‍ബണ്‍ ഡയോക്‌സൈഡ് മികവോടെ പിടിച്ചെടുക്കും; ടുലിപ് മരം പ്രതീക്ഷയാകുന്നു

കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് അന്തരീക്ഷത്തില്‍ വര്‍ധിക്കുന്നത് കാലാവസ്ഥ വ്യതിയാനത്തെ നേരിട്ട് ബാധിക്കുന്ന കാര്യമാണ്. ഇതിലൂടെ ആഗോളതാപനത്തിനും , ഇതുവഴി കടലിലെ ജലനിരപ്പുയരുന്നതിനും കാരണമാകും. കാര്‍ബണ്‍ ഡയോക്‌സൈഡ് പ്രകൃതിയില്‍ നിറയുമ്പോള്‍ ചൂടിനെ പുറത്തുവിടാതെ ഇത് പൊതിഞ്ഞു നിര്‍ത്തുന്നു. കാര്‍ബണ്‍ ഡയോക്‌സോഡിന്റെ അളവ് കുറയ്ക്കുന്നതിനും അപകടകരമാകാതിരിക്കാനും പല കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതികളും നടപ്പാക്കുന്നുണ്ട്. മരങ്ങള്‍ക്ക് കാര്‍ബണ്‍ ഡയോക്‌സൈഡ് ആഗിരണം ചെയ്ത് സൂക്ഷിക്കുന്നതില്‍ ഒരു വലിയ പങ്കുണ്ട്. ഇപ്പോളിതാ ടുലിപ് മരങ്ങള്‍ക്ക് കാര്‍ബണ്‍ വളരെ മികവോടെ ശേഖരിക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു.

ഒരു ടുലിപ് മരത്തിന് 48 പൗണ്ട് കാര്‍ബണ്‍ ഡയോക്‌സൈഡ് ശേഖരിക്കാന്‍ സാധിക്കും. ഒരേക്കര്‍ വിസ്തീര്‍ണത്തിലുള്ള മരങ്ങള്‍ ഏതാണ്ട് 42000 കിലോമീറ്റര്‍ ഓടുന്ന ഒരു കാര്‍ പുറത്തുവിടുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുക്കും.

ടുലിപ്പ് മരങ്ങള്‍ രണ്ട് തരത്തിലാണ് ഉള്ളത്. ഒന്ന് വടക്കേ അമേരിക്കയിലും മറ്റൊന്ന് ചൈനയിലുമാണ് വളരുന്നത്. ഈ മരങ്ങള്‍ക്ക് 100 അടി പൊക്കംവരെ വളരാനുള്ള കഴിവുണ്ട്. എന്നാല്‍ അന്തരീക്ഷത്തിലുള്ള കാര്‍ബണ്‍ ഡയോകസൈഡ് വലിച്ചെടുക്കുന്നതിനായി പുതിയ മാര്‍ഗവുമായി ശാസ്ത്രജ്ഞര്‍ എത്തിയിട്ടുണ്ട്. ഇവര്‍ കുറെ യന്ത്ര മരങ്ങളാലാണ് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിന് സാധാരണമരങ്ങളെക്കാള്‍ ആയിരമിരിട്ടിയായി കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുക്കാന്‍ കഴിവുണ്ടെന്നാണ് കണ്ടെത്തലുകള്‍.

യഥാര്‍ഥ മരങ്ങള്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുത്ത് ഓക്‌സിജന്‍ പുറത്തേക്കു വിടുന്നു. എന്നാല്‍ ഈ യന്ത്രമരങ്ങള്‍ക്ക് അത്തരം ശേഷിയില്ല. കാര്‍ബണ്‍ പിടിച്ചെടുക്കാനും ശേഖരിച്ചുവയ്ക്കാനുമേ ഇവര്‍ക്കു കഴിയുകയുള്ളൂ