Featured Oddly News

മഞ്ഞുപാളിയില്‍ കുടുങ്ങിയ കപ്പല്‍; അതിജീവിച്ചവര്‍ മരിച്ചവരുടെ മാംസം ഭക്ഷിച്ച് നരഭോജികളായി

180 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍ട്ടിക് മഞ്ഞുപാളിയില്‍ കുടുങ്ങിപ്പോയ രണ്ടു കപ്പലുകളുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. ദുരന്തമായി മാറിയ കപ്പലിന്റെ വിവരവും അതിലെ യാത്രക്കാരെക്കുറിച്ചുള്ള അലോസരപ്പെടുത്തുന്ന വിവരങ്ങളും പുറത്തുവന്നത് അനുസരിച്ച് മഞ്ഞില്‍ ഉറച്ചുപോയ കപ്പലില്‍ കുടുങ്ങിയ ആള്‍ക്കാരില്‍ ജീവിച്ചിരുന്നവര്‍ മരിച്ചവരുടെ മാംസം ഭക്ഷിച്ച് നരഭോജികളായെന്നാണ് വിവരം.

കനേഡിയന്‍ ആര്‍ട്ടിക്കിന്റെ വടക്കുപടിഞ്ഞാറന്‍ പാതയുടെ ഭൂപടത്തില്‍ പര്യവേഷണം നടത്തിയ എച്ച് എംഎസ് ഇറേബസ്, എച്ച്എംഎസ് ടെറര്‍ എന്നീ കപ്പലുകളുമായി ബന്ധപ്പെട്ട വിവരമാണ് പുറത്തുവന്നത്. കെന്റില്‍ നിന്ന് 1845 മെയ് 19 ന് പുറപ്പെട്ടു. ആദ്യം തന്നെ അഞ്ച് പേര്‍ അസുഖം ബാധിച്ച് പര്യവേഷണം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. തൊട്ടു പിന്നാലെ രണ്ട് കപ്പലുകളും ആര്‍ട്ടിക് മഞ്ഞുപാളിയില്‍ കുടുങ്ങി.

ജീവനക്കാര്‍ മാരകമായ ഒരു സാഹചര്യത്തെ അഭിമുഖീകരിച്ചു, അതിനാല്‍ അവരില്‍ 105 പേര്‍ സഹായം തേടി കപ്പല്‍ വിട്ടു. പലരും കപ്പല്‍ വിടുന്നതിന് മുമ്പ് തന്നെ മരിച്ചു. മൊത്തം 129 നാവികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കപ്പലുമായി ബന്ധപ്പെട്ട് കണ്ടെത്തിയ അവശിഷ്ടങ്ങളില്‍ നടത്തിയ പഠനത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരുന്നവര്‍ നരഭോജനത്തിലേക്ക് തിരിയുകയും മരിച്ചവരെ ഭക്ഷിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തതായി രേഖകള്‍ കാണിക്കുന്നു. ഏറ്റവും പുതിയ കണ്ടെത്തല്‍ കാണിക്കുന്നത് നരഭോജനത്തിന് വിധേയരായ നിര്‍ഭാഗ്യവാന്മാരില്‍ ഒരാള്‍ എച്ച്എംഎസ് എറെബസിന്റെ ക്യാപ്റ്റന്‍ ജെയിംസ് ഫിറ്റ്‌സ്‌ജെയിംസ് ആണെന്ന് ഗിസ്‌മോഡോ റിപ്പോര്‍ട്ട് ചെയ്തു.

കിംഗ് വില്യം ദ്വീപില്‍ നിന്ന് ശേഖരിച്ച മനുഷ്യന്റെ എല്ലുകളും പല്ലുകളും ഗവേഷകര്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. 13 പേരുടെ 451 അസ്ഥികള്‍ ഒരിടത്ത് നിന്ന് കണ്ടെത്തി. കാനഡയിലെ വാട്ടര്‍ലൂ യൂണിവേഴ്‌സിറ്റിയിലെയും ലേക്ക്‌ഹെഡ് യൂണിവേഴ്‌സിറ്റിയിലെയും ഡിഎന്‍എ വിദഗ്ധര്‍ ഈ അസ്ഥികള്‍ ആരുടേതാണെന്ന് വെളിപ്പെടുത്താന്‍ ശ്രമിച്ചു. ഫിറ്റ്‌സ്‌ജെയിംസ് ഒരു മുതിര്‍ന്ന അംഗമായിരുന്നു.

കമാന്‍ഡര്‍ സര്‍ ജോണ്‍ ഫ്രാങ്ക്‌ളിന്റെ മരണത്തിന്റെ റെക്കോര്‍ഡ് ഉണ്ടാക്കിയിരുന്നു. എന്നാല്‍ അദ്ദേഹവും മരിച്ചതിനുശേഷം, മറ്റുള്ളവര്‍ അതിജീവനത്തിനായി അദ്ദേഹത്തിന്റെ അവശിഷ്ടങ്ങളെ ആശ്രയിച്ചിരുന്നതായി രേഖകള്‍ കാണിക്കുന്നു. ഗവേഷകര്‍ അദ്ദേഹത്തിന്റെ താടിയെല്ലിലെ മുറിവുകള്‍ ഉദ്ധരിച്ച് അവര്‍ അവനെ ഭക്ഷിക്കാന്‍ ശ്രമിച്ചതായി വിലയിരുത്തി. അപകടത്തില്‍പ്പെട്ട കപ്പലിലുണ്ടായിരുന്ന രണ്ടുപേരെ വിജയകരമായി തിരിച്ചറിഞ്ഞിട്ടുണ്ട്. 2021-ല്‍, ചില അവശിഷ്ടങ്ങള്‍ എറെബസില്‍ സേവനമനുഷ്ഠിച്ച വാറണ്ട് ഓഫീസറായ ജോണ്‍ ഗ്രിഗറിയുടെതാണെന്ന് കണ്ടെത്തി. എറെബസ് കപ്പലായിരുന്നെന്ന് 2014 ലും അതില്‍ നടന്ന ഭീകരത 2016 ലും കണ്ടെത്തി.