പരസ്ത്രീബന്ധം ഉണ്ടായിരുന്ന വഞ്ചകനായ ഭര്‍ത്താവിനോടുള്ള ദേഷ്യത്തിന് അദ്ദേഹത്തിന്റെ ചിതാഭസ്മം തിന്നുകയും അതിന്റെ രുചി സ്പഷ്ടമായി വിവരിക്കുകയു ചെയ്ത് കനേഡിയന്‍ എഴുത്തുകാരി ജെസീക്ക വെയ്റ്റ്. തന്റെ ഓര്‍മ്മക്കുറിപ്പായ ‘എ വിഡോസ് ഗൈഡ് ടു ഡെഡ് ബാസ്റ്റാര്‍ഡ്‌സി’ല്‍ ആണ് ഭര്‍ത്താവിന്റെ അവിശ്വസ്തത കണ്ടെത്തിയതിനെത്തുടര്‍ന്ന് താന്‍ നേരിട്ട വൈകാരിക പ്രക്ഷുബ്ധത വിവരിക്കുന്നത്.
തന്റെ ഓര്‍മ്മക്കുറിപ്പില്‍, ഭര്‍ത്താവ് സീന്‍ തന്നില്‍നിന്ന് ഒളിച്ചുവച്ച ജീവിതം അറിഞ്ഞതിനുശേഷമുള്ള മാനസിക സംഘര്‍ഷവുമായി പൊരുത്തപ്പെടാനുള്ള തന്റെ പോരാട്ടത്തെ മിസ് വെയ്റ്റ് വിവരിക്കുന്നു . മരണശേഷം ഭര്‍ത്താവിന്റെ മൃതശരീരം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയുമായി ബന്ധപ്പെടാൻ അയാളുടെ ഐപാഡ് ഉപയോഗിക്കുമ്പോഴാണ് അവളെ ഞെട്ടിച്ച ഈ വിവരങ്ങള്‍ ലഭിച്ചത്.
ഭര്‍ത്താവിന്റെ മരണത്തിന് തൊട്ടുപിന്നാലെ 2015-ല്‍ ടെക്‌സാസിലേക്കുള്ള ഒരു ജോലി യാത്രയ്ക്കിടെയാണ് ഒന്നിലധികം സ്ത്രീകളുമായുള്ള തന്റെ ഭര്‍ത്താവ് സീനിന്റെ അവിശ്വസ്തതയെക്കുറിച്ച് മിസ് വെയ്റ്റ് അറിഞ്ഞത്. ഞെട്ടിപ്പോയ വെയ്റ്റ് തന്റെ ഭര്‍ത്താവിന്റെ രഹസ്യജീവിതം കണ്ടെത്താനുള്ള യാത്രയ്ക്ക് തുടക്കമിട്ടു. അയാള്‍ സ്ഥിരമായിതന്നെ രഹസ്യമായി നിരവധി സ്ത്രീകളുമായി ബന്ധപ്പെടുകയും അവളെ വഞ്ചിക്കുകയും അതിനൊക്കെ തരാതരം കള്ളങ്ങള്‍ പറയുകയും ചെയ്തതായി അവള്‍ കണ്ടെത്തി. ഇതിന് പുറമേ അശ്ലീല വീഡിയോകളുടെ ഒരു വലിയ ശേഖരം ഡൗണ്‍ലോഡ് ചെയ്ത് തരംതിരിച്ച ഫോള്‍ഡറുകളായി അയാളുടെ കമ്പ്യൂട്ടറില്‍ ക്രമീകരിച്ചിട്ടുണ്ടെന്നും അവള്‍ കണ്ടെത്തി. സ്ത്രീകളുമായി സംഗമിക്കുന്നതിനായി കൊളറാഡോയില്‍ ഒരു അപ്പാര്‍ട്ട്മെന്റ് വാടകയ്‌ക്കെടുത്തിട്ടുണ്ടെന്നും അവള്‍ മനസ്സിലാക്കി. ഭാര്യയെന്ന നിലയില്‍ തന്റെ അന്തസിനെയും വ്യക്തിത്വത്തേയും വിശ്വസ്തതയേയും അവഹേളിച്ച ഈ സംഭവം അവള്‍ക്ക് സഹിക്കാനായില്ല.
രഹസ്യങ്ങളറിഞ്ഞശേഷം സങ്കടവും നിരാശയും ദേഷ്യവും സഹിക്കാനാകാതെ അയാളുടെ ചിതാഭസ്മം തന്റെ പൂന്തോട്ടത്തിലേക്ക് കൊണ്ടുപോയി. അതെടുത്ത് തന്റെ നായയുടെ മലത്തില്‍ കലര്‍ത്തി. അവളുടെ വികാരവിക്ഷോഭത്താല്‍ മതിമറന്ന അവള്‍ ഒരു പടി കൂടി കടന്ന് അവന്റെ ചിതാഭസ്മം ഭക്ഷിച്ചു. പിന്നീട് അതിന്റെ ഘടനയും രുചിയും സ്പഷ്ടമായ വിശദമായി വിവരിച്ചു.
സീനിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ അനുഭവങ്ങള്‍ തന്നെ ആഴത്തില്‍ സ്വാധീനിച്ചതായും മരിച്ചു മണ്ണടിഞ്ഞിട്ടും സീനിന്റെ വഞ്ചനയുടെ ഓര്‍മ്മ ഇപ്പോഴും ദു:ഖിപ്പിക്കുന്നുണ്ടെന്നും അവര്‍ എഴുതുന്നു