താരന് പലരുടെയും പ്രധാന പ്രശ്‌നമാണ്. ചര്‍മത്തിനടിയില്‍ കുറഞ്ഞ ആയുസുള്ള കോശങ്ങളാണ് താരന് കാരണമാകുന്നതാണെന്നാണ് ഗവേഷണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. തലയോട് വ്യത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ അവിടെ ഫംഗസ് ബാധക്ക് കാരണമാകുന്നു. തലയോടില്‍ നിന്ന് സ്രവിക്കുന്ന സെബം ഈ ഫംഗസിന് ഭക്ഷണമാകുന്നു. ഫംഗസിന്റെ പ്രവര്‍ത്തനം തലയോടില്‍ കൂടുതലാകുമ്പോള്‍ താരനും അധികരിക്കുന്നു. താരനെ നിയന്ത്രിക്കാനുള്ള മികച്ച വഴിയാണ് ചെറുനാരങ്ങ. നാരങ്ങയിലെ സിട്രിക് ആസിഡിന്റെ സാന്നിധ്യം താരനെ വേരോടെ പിഴുതെറിയാന്‍ സഹായിക്കുന്നു. നാരങ്ങ ഉപയോഗിച്ച് താരനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം…
നാരങ്ങയും തേയിലപ്പൊടിയും – നാരങ്ങയുടെയും ചായപ്പൊടിയുടെയും ആന്റി മൈക്രോബിയല്‍, ആന്റി ഓക്‌സിഡന്റ് ഘടകങ്ങള്‍ താരനുള്ള മികച്ച പ്രതിവിധിയും കരിഞ്ഞുണങ്ങിയ ചര്‍മ കോശങ്ങളെ പുനരീജ്ജീവിപ്പിക്കാനും സഹായിക്കുന്നു. രണ്ട് ടീ സ്പൂണ്‍ ചായപ്പൊടി അരക്കപ്പ് ചൂടുള്ള വെള്ളത്തില്‍ ചേര്‍ക്കുക. അല്‍പ്പം കഴിഞ്ഞ് അതിലേക്ക് ഒരു ടീ സ്പൂണ്‍ നാരങ്ങാനീര് ചേര്‍ക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. ഉപയോഗിക്കുമ്പോള്‍ ചൂട് കുറഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. 20 മിനിറ്റിന് ശേഷം വെള്ളത്തില്‍ കഴുകി കളയുക.
നാരങ്ങയും തൈരും – താരന്‍ നീക്കാനും ബലവത്തായ മുടിക്കും നാരങ്ങയും തൈരും ചേര്‍ത്ത മിശ്രിതം ഫലപ്രദമാണ്. ഇവയിലെ സ്വാഭാവികമായ എന്‍സൈമുകളും ആസിഡുകളും താരന്‍ പൂര്‍ണമായും നീക്കാന്‍ സഹായിക്കുന്നു. രണ്ട് ടേബിള്‍ സ്പൂണ്‍ തൈരില്‍ ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് കലര്‍ത്തുക. മിശ്രിതം തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കടുപ്പം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക.
നാരങ്ങയും തേനും – നിങ്ങളുടെ മുടിയുമായി ബന്ധപെട്ട പല പ്രശ്‌നങ്ങള്‍ക്ക് ഉത്തരമാണ് തേനും നാരങ്ങയും ചേര്‍ന്ന മിശ്രിതം. ചര്‍മത്തിനടിയിലെ ഫംഗല്‍ പ്രവര്‍ത്തനങ്ങനെ നിയന്ത്രിക്കാന്‍ തേനിലെ ആന്റിമൈക്രോബിയല്‍, ആന്റിഇന്‍ഫ്‌ലമേറ്ററി ഘടകങ്ങള്‍ക്ക് സാധിക്കുന്നു. ഈ മിശ്രിതം തലയോട്ടിയെ ഈര്‍പ്പമുള്ളതാക്കി നിര്‍ത്തുകയും വരണ്ടുണങ്ങുന്നതും ചൊറിച്ചിലും തടയുകയും ചെയ്യുന്നു. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീരും മൂന്ന് ടേബിള്‍ സ്പൂണ്‍ തേനും നന്നായി ചേര്‍ത്ത ശേഷം തലയോട്ടില്‍ തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക. 34 ദിവസം കൂടുമ്പോള്‍ ഇതാവര്‍ത്തിച്ചാല്‍ മികച്ച ഫലം ലഭിക്കും.
നാരങ്ങയും നെല്ലിക്കയും – താരനെ നിയന്ത്രിക്കുന്നതില്‍ മുന്‍പന്തിയിലാണ് നാരങ്ങയും നെല്ലിക്കയും ചേര്‍ന്നുള്ള മിശ്രിതം. ഇവയുടെ സ്വാഭാവിക ഗുണം തലയുടെ ചര്‍മത്തിലെ നിര്‍ജീവ കോശങ്ങളുടെ രൂപാന്തരണത്തെ തടയുന്നു. കൂടാതെ മങ്ങിയ മുടിയിഴകള്‍ക്ക് തിളക്കവും നല്‍കുന്നു. രണ്ട് ടേപിള്‍ സ്പൂണ്‍ നാരങ്ങാ നീരില്‍ അത്ര തന്നെ നെല്ലിക്കാ നീരും ചേര്‍ക്കുക. കോട്ടണ്‍ബാള്‍ ഉപയോഗിച്ച് ഈ മിശ്രിതം തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയുക.
നാരങ്ങയും മുട്ടയും – മുട്ട മുടിയിഴകള്‍ക്ക് ഒരുക്കുന്ന സംരക്ഷണം സംബന്ധിച്ച് നമ്മുടെ മുത്തശ്ശിമാര്‍ വെറുംവാക്ക് പറയുന്നതല്ല. അവര്‍ക്ക് അവരുടെതായ കാരണങ്ങളുണ്ട്. ഒരു മുട്ടയും ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീരും ചേര്‍ന്ന മിശ്രിതം താരന്‍ തടയാന്‍ മാത്രമല്ല, നിങ്ങളുടെ മുടിയില്‍ മൊത്തത്തില്‍ അത്ഭുതങ്ങള്‍ വരുത്തും. മുട്ട സ്വഭാവികമായ കണ്ടീഷണറും ചര്‍മം ഉരിഞ്ഞുപോകാന്‍ സഹായിക്കുകയും ചെയ്യുന്നു. ഈ മിശ്രിതം നിര്‍ജീവ കോശങ്ങളുടെ രൂപാന്തരണത്തെ പ്രതിരോധിക്കുന്നു. അടിച്ച മുട്ടയിലേക്ക് നാരങ്ങാനീര് ചേര്‍ക്കുക. തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച ശേഷം 30 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക.