Lifestyle

വിശ്വസിക്കാനാകുമോ? ജനന തീയ്യതിക്ക് വിവാഹജീവിതം പ്രവചിക്കാനാകും !

ജനന തീയതിക്ക് നിങ്ങളുടെ വിവാഹജീവിതവും പ്രവചിക്കാന്‍ സാധിക്കും എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ ? എന്നാല്‍ രസകരമായ ചില കാര്യങ്ങള്‍ കൊണ്ടു തന്നെ ഇത് സാധിക്കും. സംഖ്യാജ്യോതിഷ പ്രകാരം 8,3,6,9 എന്നീ സംഖ്യകള്‍ ജനനതീയതിയില്‍ സാന്നിധ്യമറിയിക്കുന്നുണ്ടെങ്കില്‍ വിവാഹത്തിന് ക്ലേശമുണ്ടാകാം. ഉദാഹരണം പറയുമ്പോള്‍ പന്ത്രണ്ട് എന്ന തീയതിയാണ് ജന്മതീയതിയെങ്കില്‍ അതിനെ ഒറ്റസംഖ്യയാക്കിയാല്‍ മൂന്ന് എന്ന ഉത്തരമാണ് കിട്ടുന്നത്. അതിന് സമാനമായ 12-12-1988(338), 24-6-1989(669), 12-7-1980(379), 27-10-1989(916),18-2-1989(929) എന്നീ ജന്മതീയതികള്‍ ഉദാഹരണമായി കണക്കാക്കാവുന്നതാണ്.

ജനനതീയ്യതി ഒറ്റസംഖ്യയാക്കി കണക്കാക്കുമ്പോള്‍ 8,3,6 9 എന്നീ സംഖ്യകള്‍ പരമ്പരയായി വരികയോ അവയില്‍ ഏതെങ്കിലും രണ്ടെണ്ണമെങ്കിലും കടന്നുകൂടുകയോ ചെയ്തേക്കാം. എന്നാല്‍ ചില അവസരങ്ങളില്‍, എട്ട് എന്ന സംഖ്യ വിവാഹം താമസിപ്പിക്കാന്‍ ഇടയാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അത്തരക്കാര്‍ക്ക് വിവാഹക്കാര്യമടുക്കുമ്പോള്‍ കാര്യമായ പ്രശ്നങ്ങളെ നേരിടേണ്ടി വരും. വിവാഹതീയതിയ്ക്ക് ദമ്പതികളുടെ ജീവിതത്തെ സ്വാധീനിക്കാന്‍ പോലുമുളള കഴിവുണ്ട്. അതിനാല്‍ 4,5,8 എന്നീ തീയ്യതികളില്‍ വിവാഹിതരാകുന്നത് ഒഴിവാക്കുക. 4,13,22,31,5,14,23 എന്നീ തീയ്യതികളിലോ 8,17,26. തീയ്യതികളിലോ വിവാഹിതരാകുന്നവര്‍ക്ക് അശുഭകാരികളായ സന്ദര്‍ഭങ്ങളെ നിരന്തരം നേരിടേണ്ടി വരും.

വിവാഹതീയ്യതിയുടെ ആകെത്തുക 4,13,22,31 എന്നിവയാണെങ്കില്‍ ദമ്പതികള്‍ ജീവിതത്തിലുടനീളം സാമ്പത്തികബുദ്ധിമുട്ട് നേരിടേണ്ടതായി വരും. സാമ്പത്തിക ഭദ്രതയുള്ള ഒരു കുടുംബജീവിതം അവര്‍ക്ക് സ്വപ്നംകാണാന്‍ പോലും സാധിക്കില്ല. ഇത്തരക്കാരുടെ ദാമ്പത്യജീവിതത്തിന്റെ പരിസമാപ്തി വേര്‍പിരിയലിലായിരിക്കും കലാശിക്കുക. വിവാഹതീയ്യതിയെ കൂട്ടുമ്പോള്‍ 8,17,26 എന്നീ തീയതികള്‍ വരുന്നെങ്കില്‍ ദമ്പതികള്‍ കേവലം എട്ട് വര്‍ഷത്തിനുള്ളില്‍ വിവാഹബന്ധം വേര്‍പെടുത്തുമെന്നാണ് കാണുന്നത്. ഈ ദിവസങ്ങളില്‍ വിവാഹിതരായവര്‍ക്ക് മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ മരണം മൂലം ഈ തീയതികളില്‍ വിവാഹിതരായ ദമ്പതികള്‍ പിരിയാന്‍ പോലും സാധ്യത കാണുന്നു.

സംഖ്യാജ്യോതിഷ പ്രകാരം 4,5,8 എന്നീ തീയതികള്‍ വിവാഹത്തിന് അനുകൂലമല്ല. ഈ ദിവസങ്ങള്‍ അശുഭകരമാണെന്നാണ് ജ്യോതിഷപണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ ദിവസങ്ങളില്‍ വിവാഹിതരായാല്‍ ജീവിതത്തിലുടനീളം അതികഠിനമായ ദുരിതം അനുഭവിക്കേണ്ടിവരുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ തന്നെ ഈ തീയതികളില്‍ നിങ്ങളുടെ സുന്ദരനിമിഷങ്ങളെ ചേര്‍ത്ത് വെച്ച് അബദ്ധം പിണയരുത്. രണ്ട് അക്കങ്ങള്‍ തമ്മില്‍ കൂട്ടുമ്പോഴും ഈ സംഖ്യകള്‍ കിട്ടുന്നെങ്കില്‍ ആ ദിവസവും വിവാഹത്തിനായി പരിഗണിക്കരുത്.

(ഈ ആര്‍ട്ടിക്കിള്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ജ്യോതിഷവിശ്വാസമനുസരിച്ചുള്ളതാണ്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുളളതല്ല.)