Health

പുകവലി ഉപേക്ഷിച്ചാല്‍ വലിക്കാത്തയാളെപ്പോലെ ഹൃദയാരോഗ്യം വീണ്ടെടുക്കാൻ കഴിയുമോ? പ്രതീക്ഷനല്‍കി കാർഡിയോളജിസ്റ്റ്

പുകവലിക്കാരേ… ഹൃദയാരോഗ്യം വീണ്ടെടുക്കാൻ നിങ്ങള്‍ക്ക് പ്രതീക്ഷ നൽകി ഫോർട്ടിസ് എസ്കോർട്ട്സ് ഹോസ്പിറ്റലിലെ പൾമനോളജി ഡയറക്ടറും എച്ച്.ഒ.ഡി.യുമായ ഡോ. രവി ശേഖർ ഝാ . പുകവലി ഉപേക്ഷിച്ച് 5 മുതൽ 10 വർഷത്തിനുള്ളിൽ പുകവലിക്കാത്ത ഒരു സാധാരണക്കാരന്റെ പോലെ ഹൃദയാരോഗ്യം വീണ്ടെടുക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. അതായത്, ഹൃദയാഘാത സാധ്യത പൂർണമായും ഇല്ലാതാക്കാൻ സാധിക്കുമെന്ന് ചുരുക്കം.

കൂട്ടുകാരുടെ നിർബന്ധം കാരണം പുകവലിച്ച് തുടങ്ങിയവരും, പിന്നീട് അതിന് അടിമകളായി മാറിയവരും ധാരാളമാണ്. പുകവലിക്കുന്നത് നിർത്തിയാലും അതിനാലുണ്ടായ കേടുപാടുകൾ പരിഹരിക്കാൻ കഴിയില്ലെന്ന് പലരും ധരിച്ചിക്കുന്നത്. എന്നാൽ പുതിയ ചില ശാസ്ത്രീയ കണ്ടെത്തലുകൾ നിങ്ങൾക്ക് പുതിയ പ്രതീക്ഷ നൽകുന്നുണ്ട്. പുകവലി ഉപേക്ഷിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽ നിങ്ങളുടെ ഹൃദയാരോഗ്യം പൂർവസ്ഥിതിയിലാക്കാൻ കഴിയുമെന്ന് ഈ കാർഡിയോളജിസ്റ്റ് വെളിപ്പെടുത്തുന്നു.

പുകവലി ഉപേക്ഷിച്ചാലുള്ള ആരോഗ്യപരമായ മാറ്റങ്ങൾ

പുകവലി ഉപേക്ഷിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചാണ് ഡോ. രവി ശേഖർ ഝാ പറയുന്നത്. പുകവലി നിർത്തിയാലും അത് വരുത്തിവെച്ച കേടുപാടുകൾ പൂർണമായും ഒഴിവാക്കാൻ കഴിയില്ലെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ശാസ്ത്രീയപരമായ പുതിയ കണ്ടെത്തലുകൾ അനുസരിച്ച്, സ്ഥിരമായി പുകവലിക്കുന്ന ഒരാൾക്ക് പോലും അത് നിർത്തി 3 മുതൽ 5 വർഷത്തിനുള്ളിൽ ഹൃദയാരോഗ്യം വീണ്ടെടുക്കാൻ സാധിക്കും.

പുകവലി നിർത്തി ഒരു വർഷത്തിനുള്ളിൽ ഹൃദയാഘാത സാധ്യത 50 ശതമാനം കുറയുമെന്നും, 15 വർഷത്തിനുള്ളിൽ ഒരു സാധാരണക്കാരനെ പോലെയാകുമെന്നും വിദേശ കാർഡിയോളജിസ്റ്റായ ഡോ. ഓസ്റ്റ്ഫെൽഡ് പറയുന്നു. പുകവലി ഉപേക്ഷിക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ഡോ. രവി ഝാ വിശദീകരിക്കുന്നത് ഇങ്ങനെയാണ്:

പുകവലി ഉപേക്ഷിക്കുമ്പോൾ എന്ത് സംഭവിക്കുന്നു?

പുകവലി നിർത്തി എട്ട് മണിക്കൂറിനുള്ളിൽ നിങ്ങളുടെ രക്തത്തിലെ കാർബൺ മോണോക്സൈഡിന്റെ അളവ് കുറയും എന്ന് അദ്ദേഹം പറയുന്നു. പുകവലി ഉപേക്ഷിച്ച് 24 മണിക്കൂറിനുള്ളിൽ ഹൃദയത്തിലേക്കുള്ള രക്തയോട്ടം വർദ്ധിക്കുകയും, ഹൃദയാഘാത സാധ്യത കുറയുകയും ചെയ്യും.അഞ്ച് വർഷത്തിനുള്ളിൽ ഹൃദയത്തിന്റെ ആരോഗ്യം ഒരു സാധാരണക്കാരനെ പോലെയാക്കാൻ സാധിക്കും. കൂടാതെ, 10 വർഷത്തിനുള്ളിൽ വായ, തൊണ്ട എന്നിവിടങ്ങളിലെ ക്യാൻസർ സാധ്യത 50 ശതമാനം വരെ ഇല്ലാതാക്കാൻ സാധിക്കും.

കാർഡിയോളജിസ്റ്റിന്റെ വാക്കുകൾ പുതിയ പ്രതീക്ഷ നൽകുന്നു. ജീവിതത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ പുകവലി ഉപേക്ഷിക്കുന്നത് ആരോഗ്യപരമായ ഒരു പുതിയ ജീവിതം നയിക്കാൻ നിങ്ങളെ സഹായിക്കും. അതുകൊണ്ട് തന്നെ 40 വയസ്സിന് മുൻപ് തന്നെ പുകവലി ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. ഇത് നിങ്ങളുടെ ശരീരകോശങ്ങൾക്ക് ജീവൻ നൽകുകയും, ഹൃദയാഘാതം, ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും ക്യാൻസറിനും പ്രധാന കാരണങ്ങളിലൊന്നാണ് പുകവലി. നിക്കോട്ടിനും ടാറും രക്തയോട്ടം തടസ്സപ്പെടുത്തുകയും, പക്ഷാഘാതത്തിനും ഹൃദയാഘാതത്തിനും കാരണമാവുകയും ചെയ്യും. അതിനാൽ, പുകവലി ഉപേക്ഷിക്കുന്നത് വഴി ഹൃദയാരോഗ്യം വീണ്ടെടുക്കാൻ സാധിക്കുമെന്ന പുതിയ വിവരം പുകവലിക്കാർക്ക് ഒരു പുതിയ പ്രതീക്ഷ നൽകുന്നുണ്ട്.