പ്രോട്ടീൻ, ഫൈബർ ഇവയെല്ലാമടങ്ങിയ മലയാളിയുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണം ആണ് ഇഡ്ഡലിയും ദോശയും എന്നാൽ എല്ലാവരെയുംപ്പോലെ പ്രമേഹരോഗികൾക്കും ഇഡ്ഡലിയും ദോശയും കഴിക്കാമോ? പ്രമേഹവുമുള്ളവർ അന്നജം, ചഷുഗർ ഇവ എപ്പോഴും നിയന്ത്രിച്ചു നിർത്തേണ്ടത് അത്യാവശ്യമാണ്. എങ്കിലും അരിയും ഉഴുന്നും ചേർത്തുണ്ടാക്കുന്ന ദോശയും ഇഡ്ഡലിയും പ്രമേഹരോഗികൾക്കും കഴിക്കാം. ഇവ കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങളാണ്. പ്രോട്ടീൻ അടങ്ങിയ സാമ്പാറിനൊപ്പവും തേങ്ങ, തക്കാളിച്ചമ്മന്തികൾക്കൊപ്പവും ആണ് ഇവ കഴിക്കാറ്.
ഇവയിൽ നാരുകളും പൊട്ടാസ്യവും ഉണ്ട്. പുളിപ്പിക്കുന്ന പ്രക്രിയയും ചേരുവകളും അനുസരിച്ച് ഇഡ്ഡലിയുടെ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. പുളിപ്പിക്കൽ പ്രക്രിയയാകട്ടെ ഫൈബറിന്റെ അളവ് കൂട്ടും. അന്നജത്തിന്റെ ആഗിരണം സാവധാനത്തിലാക്കും. ദോശയ്ക്ക് ഇടത്തരം ഗ്ലൈസെമിക് ഇൻഡക്സ് ആണുള്ളത്. ഇതിനൊപ്പം പച്ചക്കറികളും പരിപ്പും കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വലിയ മാറ്റം ഉണ്ടാകില്ല. പ്രമേഹരോഗികൾക്ക് പ്രഭാതഭക്ഷണമായി ഇഡ്ഡലിയും ദോശയും കഴിക്കാമോ? കഴിക്കാം, എന്നാൽ ചില മുൻകരുതലുകൾ എടുക്കണമെന്നു മാത്രം.
വളരെ മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം. പച്ചക്കറികൾ, പരിപ്പ് ഇവ ധാരാളമായി ഉൾപ്പെടുത്താം. അൽപം യോഗർട്ടും കഴിക്കാം. ഇത് അന്നജത്തിന്റെ ആഗിരണം സാവധാനത്തിലാക്കും.
പച്ചരിക്ക് പകരം ഇഡ്ഡലിയും ദോശയും ഉണ്ടാക്കാൻ ബ്രൗൺ റൈസ്, മൾട്ടി ഗ്രെയ്ൻ അഥവാ മുഴുധാന്യ മാവുകൾ അതായത് ജോവർ ഓട്സ്, റാഗി തുടങ്ങിയവ ഉൾപ്പെടത്തുന്നത് നാരുകളുടെ അളവ് കൂട്ടും. കൊഴുപ്പ് കുറഞ്ഞിരിക്കുവാൻ ദോശ ചുടുമ്പോൾ വളരെ കുറച്ചു മാത്രം എണ്ണ ഉപയോഗിക്കുക. ഇതു സഹായിക്കും.
ശരിയായ ചേരുവകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഇഡ്ഡലിയും ദോശയ്ക്കും നിരവധി ആരോഗ്യഗുണങ്ങളുണ്ട്. മിതമായ അളവിൽ ഇഡ്ഡലിയും ദോശയും പ്രഭാതഭക്ഷണമായി കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. ഒരുപരിധി വരെ അന്നജം പ്രമേഹരോഗികൾക്കു പോലും പ്രധാനമാണ്. അമിത കൊഴുപ്പ് ഇല്ലാതെ ആവശ്യത്തിന് ഊർജം ഇവ നൽകുന്നു.
വൈറ്റമിനുകളും ധാതുക്കളും ഇഡ്ഡലിയും ദോശയിലും ധാരാളമുണ്ട്. പച്ചക്കറികൾ ഇതിനൊപ്പം ചേർക്കുമ്പോൾ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ∙ ദഹിക്കാൻ എളുപ്പം പ്രമേഹരോഗവുമായി ബന്ധപ്പെട്ട ദഹനപ്രശ്നങ്ങൾ ഉള്ളവർക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷണങ്ങളാണ് ഇഡ്ഡലിയും ദോശയും
പുളിപ്പിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ ദോശയുടെയും ഇഡ്ഡലിയുടെയും മാവ് പുളിപ്പിക്കുന്നതു വഴി ഉദരാരോഗ്യം വർധിക്കുകയും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുകയും ചെയ്യും.




