Health

പ്രമേഹ രോഗികള്‍ക്ക് മദ്യം ഉപയോഗിക്കാമോ?

പ്രമേഹ രോഗികള്‍ മദ്യത്തിന്റെ ഉപയോഗം പാടേ ഒഴിവാക്കണമോ? പ്രമേഹ രോഗികള്‍ക്ക് മദ്യം കഴിക്കാമോ? എന്തെല്ലാം ആരോഗ്യപ്രശ്‌നങ്ങളാണ് ഇതുമൂലം ഉണ്ടാകാനിടയുള്ളത്?

പ്രമേഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും മദ്യപാനം ദോഷം തന്നെയാണെന്ന് പറയേണ്ടതില്ലല്ലോ. എന്തായാലും പ്രമേഹ രോഗി മദ്യം ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് ഇന്‍സുലിന്‍ ഉപയോഗിക്കുന്ന രോഗി. മദ്യം ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ തന്നെ സാരമായി ബാധിക്കും. മദ്യം കഴിക്കുമ്പോള്‍തന്നെ രക്തത്തിലെ ഗ്ലൂക്കോസിന്റെ നില ഉയരും.

കഴിക്കുന്ന മദ്യത്തിന്റെ അളവ് വര്‍ധിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ നില അമിതമായി കുറയുകയും ഹൈപ്പര്‍ഗ്ലൈസീമിയ എന്ന ഗുരുതരമായ അവസ്ഥയിലെത്താനിടയുണ്ട്. അതുകൊണ്ടാണ് പ്രമേഹ രോഗികള്‍ മദ്യം ഒഴിവാക്കണം എന്നു പറയുന്നത്.

ഒരു പ്രമേഹ രോഗിക്ക് ഹൃദ്രോഗ സാധ്യത പ്രമേഹം ഇല്ലാത്തവരെ അപേക്ഷിച്ച നാലു മടങ്ങാണ്. കര്‍ശനമായ ജീവിത – ഭക്ഷണ ക്രമീകരണങ്ങളിലൂടെയും ഔഷധ സേവയിലൂടെയും വേണ്ടിവന്നാല്‍ ഇന്‍സുലില്‍ കുത്തിവയ്പിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാക്കാന്‍ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *