Hollywood

മോഡലിംഗ് കാലത്ത് ചെയ്യേണ്ടി വന്ന പോണ്‍വീഡിയോ കാമറൂണ്‍ ഡയസിന് പിന്നീട് പേടിസ്വപ്‌നമായി മാറിയതെങ്ങിനെ ?

ലോകവിപണിയില്‍ വന്‍ഹിറ്റായി മാറിയ ചാര്‍ലീസ് ഏഞ്ചല്‍സിലൂടെയാണ് കാമറൂണ്‍ ഡയസ് ഇന്ത്യന്‍ ആരാധകര്‍ക്കും പ്രിയങ്കരിയായി മാറിയത്. നിരവധി ഹിറ്റുകള്‍ക്കും അനേകം പുതിയ വേഷങ്ങളുമായി അവര്‍ ആരാധകരെ സൃഷ്ടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ ഒരിക്കല്‍ ചെയ്യേണ്ടി വന്ന പോണ്‍വീഡിയോ വര്‍ഷങ്ങള്‍ക്ക് ശേഷം അവളുടെ പേടിസ്വപ്നമായി മാറിയെന്ന് താരം പറഞ്ഞു.

മുമ്പ് മോഡലായി പ്രവര്‍ത്തിച്ചിരുന്നകാലത്ത് ചെയ്യേണ്ടി വന്ന ഫോട്ടോഷൂട്ടാണ് വിനയായി മാറിയത്. അത് പിന്നീട് അര മണിക്കൂര്‍ വീഡിയോ ആയി മാറി. ന്യൂയോര്‍ക്ക് പോസ്റ്റിലെ റിപ്പോര്‍ട്ട് പ്രകാരം നടി, ഷര്‍ട്ടില്ലാതെ മറ്റൊരു യുവ മോഡലായ നതാഷയ്ക്കൊപ്പമുള്ള ഫൂട്ടേജായിരുന്നു ഇത്. സോഫ്റ്റ് ഓണ്‍ വീഡിയോ ചിത്രീകരിച്ച് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, ദി മാസ്‌കിലെ അഭിനയത്തിന് കാമറൂണ്‍ ഡയസ് ലോകമെമ്പാടും വിജയിച്ചു.

ഹോളിവുഡില്‍ പടിപടിയായി കയറിയപ്പോഴാണ് താരത്തിന്റെ പഴയ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ക്ലീന്‍ ഇമേജ് വേണമെന്ന് ആഗ്രഹിച്ച നടി അതിന്റെ പ്രചാരം തടയാന്‍ ശ്രമിച്ചു. എന്നാല്‍ വീഡിയോ ചിത്രീകരിച്ച ഫോട്ടോഗ്രാഫര്‍ ജോണ്‍ റട്ടര്‍ ‘നൈറ്റ് ആന്‍ഡ് ഡേ’ അടക്കം 3.5 മില്യണ്‍ ഡോളറാണ് ആവശ്യപ്പെട്ടത്. 12 വര്‍ഷം മുമ്പ് 1992-ലെ വീഡയോയും ഫോട്ടോഗ്രാഫുകളും 2004-ലാണ് വെബ്ബിലെത്തിയത്. തുടര്‍ന്ന് നടിയുടെ ടീം നിയമ പോരാട്ടത്തിനായി ഇറങ്ങി. ഫോട്ടോഗ്രാഫര്‍ ഡയസിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചു. കൊള്ളയടിക്കല്‍, മോഷണശ്രമം, വ്യാജരേഖ ചമയ്ക്കല്‍, കള്ളസാക്ഷ്യം എന്നിവ ഓരോന്നിനും റട്ടറിനെതിരെ കോടതി കുറ്റം ചുമത്തി.

എന്നാല്‍ കിങ്കി വീഡിയോയുടെ അവകാശവുമായി ബന്ധപ്പെട്ട് കാമറൂണ്‍ ഡയസ് തന്നോട് ഒരു കരാറില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും അവരുമായി തനിക്ക് ആവശ്യമുള്ളത് ചെയ്യാന്‍ അതില്‍ അനുവദിച്ചിട്ടുണ്ടെന്നും ജോണ്‍ റട്ടര്‍ അവകാശപ്പെട്ടു. അത് നിരസിച്ച ഡയസ്, റട്ടര്‍ തന്റെ ഒപ്പ് വ്യാജമായി ഉണ്ടാക്കി കരാര്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു എന്ന് വാദിച്ചു. കേസില്‍ ഫോട്ടോഗ്രാഫര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും അഞ്ച് വര്‍ഷം വരെ തടവ് അനുഭവിക്കുകയും ചെയ്തു. പിന്നീട് അഭിനയത്തില്‍ നിന്ന് വിരമിച്ച താരം അതിന് ശേഷം വീഡിയോയെക്കുറിച്ച് സംസാരിച്ചിട്ടേയില്ല. 1994 ല്‍ ജിം കാരിക്കൊപ്പം അഭിനയിച്ച കോമഡിചിത്രം ദി മാസ്‌ക്കാണ് താരത്തിന് വലിയ പ്രചാരം നേടിക്കൊടുത്തത്.