Crime

ഇസ്രായേലി ടൈംമെഷീന്‍ കൊണ്ട് പ്രായത്തെ റിവേഴ്‌സില്‍ കൊണ്ടുപോകാം ; ദമ്പതികള്‍ തട്ടിയത് 35 കോടിരൂപ

ഇസ്രയേലി ടൈം മെഷീന്റെ സഹായത്തോടെ പ്രായത്തെ തിരികെ കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് ഇന്ത്യന്‍ ദമ്പതികള്‍ ആള്‍ക്കാരെ കബളിപ്പിച്ച് തട്ടിയെടുത്തത് 35 കോടി രൂപ. ഡസന്‍ കണക്കിന് ആള്‍ക്കാരെ തട്ടിപ്പിനിരയാക്കി സംഗതി വിവാദമായതോടെ ഇരുവരും മുങ്ങിയിരിക്കുകയാണ്. പോലീസ് ഇവര്‍ക്കായി വലവിരിച്ചിരിക്കുകയാണ്. രാജീവ് കുമാര്‍ ദുബെയും ഭാര്യ രശ്മി ദുബെയുമാണ് വമ്പന്‍ തട്ടിപ്പ് നടത്തിയത്.

ഇന്ത്യയിലെ ഉത്തര്‍പ്രദേശ് സംസ്ഥാനത്തിലെ കാണ്‍പൂരില്‍ ഇന്ത്യന്‍ ദമ്പതികള്‍ ഒരു തെറാപ്പി സെന്റര്‍ നടത്തുകയായിരുന്നു. മലിനമായ വായു അമിതമായതാണ് അതിവേഗം പ്രായമാകുന്നതിന് കാരണമെന്ന് ആള്‍ക്കാരെ ബോധ്യപ്പെടുത്തിയ ഇവര്‍ ‘ഇസ്രായേല്‍ നിര്‍മ്മിത ടൈം മെഷീന്‍’ എന്ന ഒരു ഉപകരണം കാട്ടിയായിരുന്നു തട്ടിപ്പുക നടത്തിയിരുന്നത്. ഈ ഉപകരണം പ്രായം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പറഞ്ഞ് ഇരകളെ വിശ്വസിപ്പിച്ചു. ഈ ഉപകരണം ഉപയാഗിച്ചുള്ള ഓക്‌സിജന്‍ തെറാപ്പി യൗവനം വീണ്ടെടുക്കാന്‍ സഹായിക്കുമെന്നായിരുന്നു വാഗ്ദാനം.

നിരവധി വൃദ്ധരെ കബളിപ്പിച്ച് ദുബേ ദമ്പതിക 35 കോടി ഇന്ത്യന്‍ രൂപ (4.1 മില്യണ്‍ ഡോളര്‍) യാണ് ഉണ്ടാക്കിയത്. ‘അവര്‍ 10 സെഷനുകള്‍ക്ക് 6,000 രൂപയ്ക്കും മൂന്ന് വര്‍ഷത്തേക്ക് 90,000 രൂപയ്ക്കും പാക്കേജുകള്‍ വാഗ്ദാനം ചെയ്തു. ഇടപാടുകാര്‍ക്ക് സൗജന്യ ഓക്‌സിജന്‍ വാഗ്ദാനം ചെയ്ത് ക്ലിനിക്കിലേക്ക് കൊണ്ടുവന്ന ഓരോ പുതിയ ഉപഭോക്താവിനും തെറാപ്പി സെഷനുകള്‍ അവതരിപ്പിച്ചു.

തട്ടിപ്പിനിരയായവരില്‍ ഒരാളായ രേണു സിംഗ് 10.75 ലക്ഷം (21,000 ഡോളര്‍) വഞ്ചിച്ചെന്ന് ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തുവന്നത്. നൂറുകണക്കിന് ആളുകള്‍ക്ക് 35 കോടി (4.1 മില്യണ്‍ ഡോളര്‍) നഷ്ടപ്പെട്ടതായി പോലീസിനോട് പറഞ്ഞു. ഇതുവരെ, രണ്ട് ഡസനിലധികം ആളുകളെ ദുബെയ്സ് കബളിപ്പിച്ചതിന്റെ തെളിവുകള്‍ പോലീസിന്റെ പക്കലുണ്ട്, പക്ഷേ അന്വേഷണം ഇപ്പോഴും തുടരുകയാണ്.