പാകിസ്താനെതിരെയുള്ള ഏഷ്യകപ്പ് ഫൈനൽ പോരിൽ ചെറിയൊരു കടം കൂടി വളരെ സിമ്പിളായി മടക്കി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ഹാരിസ് റൗഫിന്റെ ഓഫ് സ്റ്റംപ് പിഴുതെറിഞ്ഞാണ് ബുംറ കൈകൊണ്ട് ഫ്ലൈറ്റ് രൂപത്തിൽ ആഘോഷം നടത്തിയത്. 18-ാം ഓവറിൽ റൗഫിനെ വെറും ആറ് റൺസ് എടുത്തു നിൽക്കെയാണ് ബൗൾഡാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. ഇന്ത്യക്കെതിരായ പാക്കിസ്ഥാന്റെ സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യൻ ആരാധകർക്ക് നേരെ റൗഫ് ഒരു ഫ്ലൈറ്റ് താഴെ പോകുന്ന തരത്തിലുള്ള ആംഗ്യം കാണിച്ചിരുന്നു.
അതെ തുടർന്ന് രീതിയിലുള്ള രോഷം ഇന്ത്യൻ ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. നേരത്തെ അങ്ങനെയുള്ള ആംഗ്യങ്ങൾ പ്രദർശിപ്പിച്ചതിന് റൗഫിന് നേരെ പിഴ ചുമത്തിയിരുന്നു. ഫ്ലൈറ്റ് വീഴുന്ന ആംഗ്യങ്ങൾക്ക് പുറമെ കൈകൊണ്ട് ആറ് എന്ന അക്കം കൂടി റൗഫ് പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യൻ സൈന്യം നടത്തിയ ഓപറേഷൻ സിന്ദൂറിനിടെ ആറ് യുദ്ധ വിമാനങ്ങൾ വീഴ്ത്തിയതായി പാക്കിസ്ഥാൻ സർക്കാർ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതിന്റെ തെളിവൊന്നും പുറത്തുവിടാന്‍ പാക്കിസ്ഥാനു സാധിച്ചിരുന്നില്ല. എല്ലാത്തിനുമുള്ള മറുപടി ഒരു ഒന്നാന്തരം യോർക്കറിലൂടെ ബുംറ നൽകുകയായിരുന്നു




