Featured Travel

ജെയിംസ് കെച്ചലിന് മുന്നില്‍ 30,000 മൈലും 9 മാസവും ; കരയിലും വായുവിലും ലോകം ചുറ്റി, ഇനി കടല്‍ കൂടി കടന്നാല്‍ ഓ കെ…!

ഇംഗ്‌ളീഷുകാരന്‍ ജെയിംസ് കെച്ചലിനെ കാത്തിരിക്കുന്നത് ഒമ്പത് മാസത്തെ ജലയാത്രയാണ്. ഹാംഷെയറിലെ ഒരു തുറമുഖത്ത് നിന്ന് ഒരു പായ് വഞ്ചിയില്‍ യാത്ര ആരംഭിക്കുന്ന അദ്ദേഹം കരയിലും, വായുവിലും, കടലിലും ലോകം ചുറ്റി സഞ്ചരിക്കുന്ന ആദ്യ വ്യക്തിയാകാന്‍ വെറും 30,000 മൈല്‍ മാത്രം ദൂരമാണ് ഇനി മുന്നിലുള്ളത്. സൈക്കിളില്‍ കരയിലും വിമാനമാര്‍ഗ്ഗം വായുവിലും ലോകം കീഴടക്കിയ അദ്ദേഹത്തിന് ഇനി ബാക്കിയുള്ളത് ജലത്തിലൂടെയുള്ള ഉലകം ചുറ്റലാണ്. അതിനായി അദ്ദേഹം പായ്‌വഞ്ചിയില്‍ തനിച്ച് യാത്ര തുടങ്ങിയിരിക്കുകയാണ്.

ഹാംപ്‌ഷെയറില്‍ നിന്നും തെക്കോട്ട് കാനറി ദ്വീപുകളിലെ തന്റെ ആദ്യ സ്റ്റോപ്പിലേക്ക് പോകും. മടക്കയാത്രയില്‍ അദ്ദേഹം ഗുഡ് ഹോപ്പ് മുനമ്പ് കടന്ന് ഓസ്‌ട്രേലിയയിലേക്കും പിന്നീട് പസഫിക് കടന്ന് ഉറുഗ്വേയിലേക്കും കയറും. അടുത്ത വര്‍ഷം വസന്തത്തിന്റെ അവസാനത്തോടെ ആന്റിഗ്വ, ന്യൂയോര്‍ക്ക്, എന്നിവ സന്ദര്‍ശിക്കും. 2024-ല്‍ ഒരു തകരാര്‍ മൂലം കെച്ചലിന്റെ ആദ്യ പര്യവേഷണം അവസാനിച്ചതി നുശേഷം, ബോട്ട് വഴിയുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ ശ്രമമാണിത്. 2013-ലായിരുന്നു കെച്ചല്‍ അദ്ദേഹത്തിന്റെ സൈക്കിളില്‍ ലോകം ചുറ്റിയത്. 2019-ല്‍ ഒരു ഗൈറോകോപ്റ്റര്‍ ഉപയോഗിച്ച് തന്റെ രണ്ടാമത്തെ പ്രദക്ഷിണം പൂര്‍ത്തിയാക്കി. 6 മാസവും 122 പ്രത്യേക വിമാനങ്ങളും എടുത്തു.

മറ്റ് പങ്കാളികള്‍ക്കൊപ്പം യാത്ര സ്‌പോണ്‍സര്‍ ചെയ്ത പ്രീമിയര്‍ മറീനാസ്, തങ്ങളുടെ ഹാംഷെയര്‍ ലൊക്കേഷനില്‍ നിന്ന് പരിശീലനം നേടിയ കെച്ചലിനെക്കുറിച്ച് ‘അവിശ്വസനീയമാംവിധം അഭിമാനം’ തോന്നുന്നു എന്നാണ് പ്രതികരിച്ചത്. ‘സുരക്ഷിതവും വിജയകരവുമായ ഒരു പ്രദക്ഷിണ യാത്രയ്ക്ക് ആവശ്യമായതെല്ലാം ജെയിംസിന് ഉറപ്പാക്കാന്‍ ഞങ്ങളുടെ ടീം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മാനേജര്‍ ജോനാഥന്‍ വാല്‍ക്രോഫ്റ്റ് പറഞ്ഞു.

ലോകമെമ്പാടുമുള്ള ക്ലാസ് മുറികളില്‍ വീഡിയോ അവതരണങ്ങളും പ്രഭാഷണങ്ങളും തത്സമയം സംപ്രേഷണം ചെയ്തുകൊണ്ട് സമയം ചെലവഴിക്കാനാണ് കെച്ചല്‍ പദ്ധതിയിടുന്നത്. ഒരു പായ്വഞ്ചിയില്‍ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ മനുഷ്യന്‍ നോവ സ്‌കോട്ടിയയില്‍ നിന്നുള്ള ജോഷ്വ സ്ലോകം ആയിരുന്നു, 1892-ല്‍ അദ്ദേഹം യാത്ര തിരിച്ച അദ്ദേഹം ഉലകം കറങ്ങിയ 1895-ല്‍ തിരിച്ചെത്തിയാണ് നേട്ടം കൈവരിച്ചത്.