ഈ വര്‍ഷം മെയില്‍ നടന്ന വിവാഹ നിശ്ചയത്തിന് ശേഷം സെപ്റ്റംബര്‍ 24 ന് ഉദയപൂരില്‍ വച്ചു നടന്ന ചടങ്ങളില്‍ ബോളിവുഡ് നടി പരിനീതി ചോപ്രായും രാഘവ് ചദ്ദയും വിവാഹിതരായി. പരിനീതിയുടെ വിവാഹലുക്കിനായി എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുയായിരുന്നു. സുവര്‍ണ വര്‍ണത്തിലുള്ള ലെഹംഗയില്‍ അവള്‍ അതീവസുന്ദരിയായിരുന്നു. വളരെ മിനിമലിസിറ്റിക്കായ രീതിയിലായിരുന്നു വിവാഹം. എന്നാല്‍ പരിനീതിയുടെ ലെഹംഗ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. മനീഷ് മല്‍ഹോത്രയാണ് പരിനീതിക്കായി ലെഹംഗ ഡിസൈന്‍ ചെയ്തത്. 2500 മണിക്കൂറുകള്‍ എടുത്താണ് ലെഹംഗ പൂര്‍ത്തിയാക്കിയത്. ഹാന്‍ഡ് എംബ്രോയിഡറി കൊണ്ടാണ് വസ്ത്രം അലങ്കരിച്ചിരിക്കുന്നത്. സ്വര്‍ണനൂലുകള്‍ കൊണ്ടായിരുന്നു വസ്ത്രത്തിലെ അലങ്കാരപ്പണികള്‍. മുത്തുകളും സ്വിക്വന്‍സുകളും മറ്റ് അലങ്കാര നൂലുകളും വസ്ത്രത്തിന്റെ മാറ്റ് കൂട്ടി. ദൂപ്പട്ടയില്‍ ദേവനാഗരിലിപിയില്‍ രാഘവിന്റെ പേര് എഴുതി ചേര്‍ത്തിരുന്നു. മനീഷ് മല്‍ഹോത്ര ജ്വലറിയില്‍ നിന്നുള്ള ആഭരണമാണ് നടി ധരിച്ചിരുന്നത്. അണ്‍കട്ട് റഷ്യന്‍-സാബിയന്‍ മരതകത്തില്‍ തീര്‍ത്ത ആന്റിക് ഫിനീഷ് നല്‍കുന്ന ഒരു വലിയ നെക്പീസായിരുന്നു ആഭരണം. ഒപ്പം കമ്മലുകളും നെറ്റിച്ചുട്ടിയും ഉണ്ടായിരുന്നു. ഉദയപൂരിലെ ആഢംബര ഹോട്ടലായ ലീല പാലസിലായിരുന്നു ഇരുവരുടെയും വിവാഹം. രാഘവ് അദ്ദേഹത്തിന്റെ മാതൃസഹോദരനു ഫാഷന്‍ ഡിസൈനറുമായ പവന്‍ സച്ചദേവ് രൂപകല്‍പ്പന ചെയ്ത ഐവറി നിറത്തിലുള്ള ഷെര്‍വാണിയാണ് ധരിച്ചത്.
