ജീവിതത്തിലെ ഏറ്റവും സുപ്രധാനവും മനോഹരവുമായ നിമിഷമാണ് വിവാഹം. സ്നേഹത്തിന്റെയും സന്തോഷത്തിന്റേയും ആഘോഷത്തിന്റെയും പ്രതീകമായ വിവാഹത്തിലേക്ക് ഓരോ വ്യക്തിയും നിരവധി ആഗ്രഹങ്ങളോടെയും സ്വപ്നങ്ങളോടെയുമാണ് പ്രവേശിക്കുന്നത്.
എന്നാൽ എല്ലാ കാര്യങ്ങളും നാം വിചാരിക്കുന്നതുപോലെ നടക്കണമെന്നില്ല. അതിപ്പോൾ വിവാഹമായാലും അങ്ങനെത്തന്നെയാണ്. പല കാരണങ്ങൾ കൊണ്ടും വിവാഹ വേദികൾ അലങ്കോലമാക്കപ്പെടുന്ന കാഴ്ച നാം കണ്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ പലപ്പോഴും കാണികളെ ഞെട്ടിക്കാറുണ്ട്. ഒരു വിവാഹച്ചടങ്ങില്‍ നടന്ന സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
വീഡിയോയിൽ വളരെ സന്തോഷകരമായ ഒരു വേദിയിൽ വധൂവരന്മാർ തങ്ങളുടെ വിവാഹം ആസ്വദിക്കുന്നതാണ് കാണുന്നത്. ഇതിനിടയിൽ വരൻ വധുവിനു കേക്ക് നൽകുന്നു. അത് സന്തോഷത്തോടെ കഴിക്കുന്ന വധു തിരിച്ച് ഒരു വലിയ കഷ്ണം കേക്ക് വരന്റെ വായിലേക്ക് വെച്ച് നൽകുന്നു. എന്നാൽ ഇവിടെ വരന്റെ പ്രതികരണം കാണികളെ അമ്പരപ്പിക്കുകയാണ് . വലിയ കേക്ക് നൽകിയതിൽ പ്രകോപിതനായ വരൻ വധുവിനെ അതിഥികളുടെ മുന്നിൽ വെച്ച് ശക്തമായി അടിക്കുന്നു. അടിയിൽ വധു പുറകിലേക്ക് പോകുന്നത് വിഡിയോയിൽ കാണാം. പെട്ടെന്ന് തന്നെ അന്തരീക്ഷം മാറുന്നു. വെളുത്ത ഗൗൺ ധരിച്ച് മനോഹരമായി അണിഞ്ഞൊരുങ്ങിയ വധുവിനു നേരെയുണ്ടായ അപ്രതീക്ഷിതമായ ആക്രമണം ചുറ്റുമുള്ള എല്ലാവരെയും അമ്പരപ്പിച്ചു.
“funny animal99” എന്ന YouTube അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെക്കപ്പെട്ടത്. വീഡിയോ വൈറലായതിന് പിന്നാലെ , ഇത് വ്യാപകമായ രോഷത്തിനും കമന്റുകള്‍ക്കും കാരണമായി, വരന്റെ പെരുമാറ്റത്തേയും വധുവിന്റെ ക്ഷമയേയും കുറിച്ചുള്ള അവരുടെ ചിന്തകൾ പ്രകടിപ്പിക്കാൻ പലരും കമന്റ് സെക്ഷനിൽ ഉപയോഗിച്ചു.
ഒരു ഉപയോക്താവ് , “ദൈവത്തിന് നന്ദി, ഞാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലാണ്. സ്ത്രീകളോടുള്ള ഈ പെരുമാറ്റം അസ്വീകാര്യമാണ്.”എന്നു കുറിച്ചു. മറ്റൊരാൾ , “OMG അവൾ അവനെ ശരിക്കും വിവാഹം കഴിച്ചോ?”എന്നാണ് ചോദിച്ചത്.
ഒരാൾ തന്റെ ആശങ്ക പ്രകടിപ്പിച്ചു, “എന്തൊരു മനുഷ്യനാണ് അയാൾ. അവൾ അവനെ വിട്ടിട്ട് ഇപ്പോൾ സുരക്ഷിതയായിട്ട് ഇരിക്കുന്നെന്ന് കരുതുന്നു’. മറ്റൊരാൾ, “നിർബന്ധിത വിവാഹം ഇപ്പോഴും ലോകത്തിന്റെ ഭാഗങ്ങളിൽ ഒരു പ്രശ്നമാണ്,” എന്ന് ചൂണ്ടികാട്ടി.
ഗാർഹിക പീഡനം, ദുരുപയോഗം, ബന്ധങ്ങളിലെ ബഹുമാനം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീഡിയോ തുടക്കമിട്ടു, വരന്റെ ദോഷകരമായ പ്രവർത്തനങ്ങളിൽ നിന്ന് വധു ഇപ്പോൾ സുരക്ഷിതയാണെന്ന് പലരും പ്രതീക്ഷിക്കുന്നതായിട്ടാണ് കമന്റിൽ കുറിച്ചിരിക്കുന്നത്.